യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന റോഡ്.
കീവ്: യുക്രെയ്ന്റെ ഊർജ ഗ്രിഡുകളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെ സംബന്ധിച്ച് തങ്ങൾക്കു സഖ്യകക്ഷികളിൽനിന്നു യാതൊരുവിധ മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി വ്യക്തമാക്കി.
യുക്രെയ്ന്റെ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ മിന്നൽ ആക്രമണങ്ങൾക്കു പിന്നാലെയാണു സഖ്യകക്ഷികളെ കുറ്റപ്പെടുത്തി സെലൻസ്കി രംഗത്തെത്തിയത്. യുക്രെയ്നിലുടനീളം റഷ്യ നടത്തിയ വലിയതോതിലുള്ള വ്യോമാക്രമണത്തിൽ രാജ്യത്തെ നിർണായകമായ പവർ ഗ്രിഡുകൾക്കും വൈദ്യുതി ഉത്പാദന കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടമാണ് നേരിട്ടിരിക്കുന്നത്.
പല പ്രദേശങ്ങളിലും അടിയന്തര വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് യുക്രെയ്ൻ ഊർജമന്ത്രാലയം അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനു സഖ്യകക്ഷികൾ നടത്തുന്ന നയപരമായ ശ്രമങ്ങളെയും സെലൻസ്കി വിമർശിച്ചു.
Tags : Warning Ukraine Criticizes Allies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AirStrike