x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശീ​ല​ക​നോ​ട് പി​ണ​ങ്ങി ദേ​ശീ​യ ടീം ​ക്യാം​പ് വി​ട്ട സം​ഭ​വം; ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഒ​രു മാ​സം സ​സ്‌​പെ​ന്‍​ഷ​ന്‍

സ്പോർട്സ് ഡെസ്ക്
Published: October 20, 2026 12:30 AM IST | Updated: October 20, 2026 12:32 AM IST

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

ലി​സ്ബ​ൺ: പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഒ​രു മാ​സ​ത്തെ സ​സ്‌​പെ​ന്‍​ഷ​ന്‍. പ​രി​ശീ​ല​ക​നോ​ട് പി​ണ​ങ്ങി ദേ​ശീ​യ ടീം ​ക്യാ​മ്പ് വി​ട്ട​തി​ലാ​ണ് ന​ട​പ​ടി. 255 യൂ​റോ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം ഡെ​ന്‍​മാ​ര്‍​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ള്ള പോ​ര്‍​ച്ചു​ഗ​ല്‍ ടീ​മി​ല്‍ അ​വ​സ​രം ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​രോ​ടും പ​റ​യാ​തെ റൊ​ണാ​ള്‍​ഡോ ടീം ​ക്യം​പ് വി​ട്ട​ത്. ഡി​സി​പ്ലി​ന​റി കൗ​ണ്‍​സി​ലാ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഒ​ന്ന് മു​ത​ല്‍ ആ​റ് മാ​സ​ക്കാ​ല​ത്തേ​യ്ക്ക് റൊ​ണാ​ള്‍​ഡോ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രി​ക്കു​മെ​ന്ന വി​വ​രം മു​മ്പ് പു​റ​ത്തു​വ​ന്നി​രു​ന്ന​താ​ണ്. ന​ട​പ​ടി ഒ​രു മാ​സ​ത്തേ​ക്കെ​ന്ന​തി​ല്‍ ഇ​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ഇ​തി​ഹാ​സ താ​ര​ത്തി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കു​മോ എ​ന്ന​തി​നെ​ച്ചൊ​ല്ലി നി​ര​വ​ധി ച​ര്‍​ച്ച​ക​ളും ത​ര്‍​ക്ക​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ എ​ത്ര വ​ലി​യ താ​ര​മാ​യാ​ലും അ​ച്ച​ട​ക്കം എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന നി​ല​പാ​ട് ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍.

കോ​ച്ച് ജോ​ര്‍​ജ് ജീ​സ​സു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഡെ​ന്‍​മാ​ര്‍​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ന്‍​ഹേ​ഗ​നി​ലെ പോ​ര്‍​ച്ചു​ഗ​ല്‍ പ​രി​ശീ​ല​ന ക്യാം​പി​ല്‍ നി​ന്നാ​ണ് നേ​ഷ​ന്‍​സ് ലീ​ഗി​ല്‍ ഡെ​ന്‍​മാ​ര്‍​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​മ്പ് റൊ​ണാ​ള്‍​ഡോ ഇ​റ​ങ്ങി​പ്പോ​യ​ത്. ക്യാം​പി​ല്‍ നി​ന്ന് പി​ന്മാ​റി​യ താ​രം ദേ​ശീ​യ ടീ​മി​ലേ​ക്ക് മ​ട​ങ്ങു​മോ എ​ന്ന് കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല.

Tags : Cristiano Ronaldo Football Portugal Team Coach Suspended

Recent News

Corehub Up