Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Team

ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം സെലക്‌ഷൻ

കൊ​​​ച്ചി: കേ​​​ര​​​ള ബ്ലൈ​​​ന്‍ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഐ​​​ബി​​​എ​​​ഫ്എ​​​ഫ് ര​​​ണ്ടാം ഭാ​​​ഗി​​​ക കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​രു​​​ടെ ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ലേ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ര്‍ ടീ​​​മി​​​ന്‍റെ സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ല്‍സ് എ​​​ട്ടി​​​നു രാ​​​വി​​​ലെ 9.30 ന് ​​​ക​​​ട​​​വ​​​ന്ത്ര ഗാ​​​മ ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ന​​​ട​​​ക്കും.

29 മു​​​ത​​​ല്‍ 31 വ​​​രെ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗ്വാ​​​ളി​​​യോ​​​റി​​​ലാ​​​ണ് ദേ​​​ശീ​​​യ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്. ഫോ​​​ണ്‍: 9656712347.

Sports

ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ന് തൊ​ട്ടു​മു​മ്പ് ഇം​ഗ്ല​ണ്ട് ടീ​മി​ന് മു​ട്ട​ൻ പ​ണി; ബൂ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ മോ​ഷ​ണം​പോ​യി

കാ​ൻ​സാ​സ് സി​റ്റി: ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ബൂ​ട്ടു​ക​ളും പ​ന്തു​ക​ളു​മ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം​പോ​യി. അ​ടു​ത്ത‍​യാ​ഴ്ച ക്രൊ​യേ​ഷ്യ​ക്കെ​തി​രേ ആ​ദ്യ പോ​രാ​ട്ടം അരങ്ങേറാനിരിക്കെ നടന്ന മോ​ഷ​ണം ടീ​മി​നെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

യു​എ​സി​ലെ കാ​ൻ​സാ​സ് സി​റ്റി​യി​ലാ​ണു സം​ഭ​വം. ഞാ​യ​റാ​ഴ്ച കാ​ൻ​സാസ് സി​റ്റി​യി​ൽ എ​ത്തു​ന്ന ഇം​ഗ്ല​ണ്ട് ടീ​മി​നാ​യി അ​വ​രു​ടെ പ​രി​ശീ​ലനകേ​ന്ദ്ര​മാ​യ സ്വോ​പ് സോ​ക്ക​ർ വി​ല്ലേ​ജി​ലേ​ക്ക് സാ​മ​ഗ്രി​ക​ൾ മു​ൻ​കൂ​ട്ടി എ​ത്തി​ച്ച വാ​ഹ​ന​ങ്ങ​ളി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന​ത്. സംഭവത്തിൽ ര​ണ്ടുപേ​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു.

പ​ന്തു​ക​ളും ബൂ​ട്ടുകളും കൂ​ടാ​തെ, മറ്റെന്തെങ്കിലും സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ​രി​ശോ​ധി​ക്കുകയാണ്. പ​രി​ശീ​ല​ക​ൻ തോ​മ​സ് ടു​ഹെ​ലും സം​ഘ​വും കാ​ൻ​സാ​സ് സി​റ്റി​യി​ലെ പരിശീലനകേന്ദ്രത്തിൽ എ​ത്തിയപ്പോഴാണ് ​സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

ബു​ധ​നാ​ഴ്ച ക്രൊ​യേ​ഷ്യ​ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​നാ​യു​ള്ള തോ​മ​സ് ടു​ഹെ​ലി​ന്‍റെ ത​ന്ത്ര​ങ്ങ​ളെ​യും ടീ​മിന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​യും ഈ ​സം​ഭ​വം ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ളു​ടെ സന്പൂർണ പ​രി​ശീ​ല​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ ടീ​മിന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

1966-ന് ​ശേ​ഷം പ്ര​ധാ​ന കി​രീ​ട​ങ്ങളൊന്നും നേ​ടാ​നാ​കാ​ത്ത ഇം​ഗ്ല​ണ്ടി​ന് ഇ​ത്ത​വ​ണ​
ത്തെ ലോ​ക​ക​പ്പ് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ഹാ​രി കെ​യ്ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ നി​ര​യു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് ഇ​ക്കു​റി ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് യൂ​റോ ക​പ്പു​ക​ളി​ലും ഫൈ​ന​ലി​ൽ എ​ത്തി​യ ഇം​ഗ്ല​ണ്ടി​ന്, ഈ ലോക കപ്പ് മി​ക​ച്ച അ​വ​സ​ര​മാ​യാ​ണ് ഫു​ട്ബോ​ൾ ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

48 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ​ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് എല്ലിൽ ആണ് ഇം​ഗ്ല​ണ്ട് മ​ത്സ​രി​ക്കു​ന്ന​ത്. ക്രൊ​യേ​ഷ്യ, ഘാ​ന, പ​നാ​മ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് ടീ​മു​ക​ൾ. ക്രൊ​യേ​ഷ്യ​ക്കെ​തി​രെ​യു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ന് ശേ​ഷം ജൂ​ൺ 23ന് ​ഘാ​ന​യു​മാ​യും, ജൂ​ൺ 27ന് ​പ​നാ​മ​യു​മാ​യും ഇം​ഗ്ല​ണ്ട് ഏ​റ്റു​മു​ട്ടും.

Kerala

വയനാട് സ്വദേശി ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍

സുല്‍ത്താന്‍ ബത്തേരി: യൂറോപ്യന്‍ രാജ്യമായ ജിബ്രാള്‍ട്ടറിന്‍റെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് വയനാട് സ്വദേശി. ബത്തേരി പാട്ടുകുടിയില്‍ കുടുംബാംഗം മുഹമ്മദ് റോഷനാണ് (26) ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് താരമായി മാറിയത്.

ജിബ്രാള്‍ട്ടറില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് റോഷന്‍. ഫാസ്റ്റ് ബൗളിംഗ് മികവാണ് റോഷന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഐസിസി ടി20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ടീമിനുവേണ്ടി പന്തെറിയാന്‍ ഒരുങ്ങുകയാണ് റോഷന്‍. ഡെന്‍മാര്‍ക്കിലാണ് ജിബ്രാള്‍ട്ടര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.

ഡല്‍ഹിയില്‍ അദാനി കമ്പനിയില്‍ മാനേജരായ പി.കെ. ഇസ്മയില്‍ - ഷംല ദമ്പതികളുടെ മകനാണ് റോഷന്‍. ദുബായിയിലുള്ള ഡാനിഷ് ഇസ്മയില്‍ സഹോദരനാണ്.

Sports

യൂ​​ബ​​ർ ക​​പ്പ്: സിന്ധുവും സംഘവും പുറത്ത്‌

ഡെന്‍മാ​​ർ​​ക്ക്: ര​​ണ്ട് ത​​വ​​ണ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു അ​​ട​​ങ്ങു​​ന്ന ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ന് വ​​ൻ പ​​രാ​​ജ​​യം. ഡെന്‍​​മാ​​ർ​​ക്കി​​ലെ ഹോ​​ർ​​സെ​​ൻ​​സി​​ൽ ന​​ട​​ന്ന​​ യൂ​​ബ​​ർ ക​​പ്പ് ഫൈ​​ന​​ലി​​ൽ ചൈ​​ന​​യോ​​ട് 0-5ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഇ​​ന്ത്യ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ച്ചു.

യൂ​​ബ​​ർ ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ വ​​ന്പ​​ൻ റി​​ക്കാ​​ർ​​ഡു​​ള്ള ടീ​​മാ​​ണ് ചൈ​​ന​​യു​​ടേ​​ത്. 16 കി​​രീ​​ട​​ങ്ങ​​ളാ​​ണ് ചൈ​​ന സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്ന് പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ഴും ഇ​​ന്ത്യ അ​​വ​​രോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

ആ​​ദ്യ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​രം വാം​​ഗ് സി​​യി 16-21, 21-19, 19-21 സ്കോ​​റി​​ന് പി.​​വി. സി​​ന്ധു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ചൈ​​ന​​യ്ക്ക് 1-0ന്‍റെ ലീ​​ഡ് ന​​ൽ​​കി.

ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ജോ​​ഡി​​യാ​​യ ലി​​യു ഷെ​​ങ് ഷു, ​​ടാ​​ൻ നി​​ങ് എ​​ന്നി​​വ​​ർ​​ക്ക് മു​​ന്നി​​ൽ പ്രി​​യ കൊ​​ൻ​​ജെ​​ങ്ബാം ശ്രു​​തി മി​​ശ്ര സ​​ഖ്യ​​ത്തി​​ന് പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​യി​​ല്ല. ആ​​ദ്യ ഡ​​ബി​​ൾ​​സി​​ൽ 11-21, 8-21 സ്കോ​​റി​​ന് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ലോ​​ക നാ​​ലാം ന​​ന്പ​​ർ ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​​ൻ ചെ​​ൻ യൂ​​ഫെ​​യ് 22-20, 21-13 സ്കോ​​റി​​ന് ഇ​​ഷ​​റാ​​ണി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ചൈ​​ന​​യ്ക്ക് 3-0ന്‍റെ ലീ​​ഡ് ന​​ൽ​​കി.
ട്രീ​​സ ജോ​​ളി- ക​​വി​​പ്രി​​യ സെ​​ൽ​​വം സ​​ഖ്യം ലു​​വോ സു ​​മി​​ൻ- ഷാ​​ങ് ഷു ​​സി​​യാ​​ൻ സ​​ഖ്യ​​ത്തി​​നോ​​ട് 10-21, 21-12, 19-21 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഈ ​​വ​​ർ​​ഷം തായ്‌ലന്‍ഡി​​ൽ ത​​ന്‍റെ ആ​​ദ്യ സൂ​​പ്പ​​ർ 300 കി​​രീ​​ടം നേ​​ടി​​യ 43-ാം ന​​ന്പ​​ർ താ​​ര​​മാ​​യ ദേ​​വി​​ക മി​​ക​​ച്ച തു​​ട​​ക്കം കു​​റി​​ച്ചെ​​ങ്കി​​ലും മൂ​​ന്നാം സിം​​ഗി​​ൾ​​സി​​ൽ സു ​​വെ​​ൻ ജി​​ങ്ങി​​നോ​​ട് 21-19, 17-21, 10-21 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ഇ​​ന്ത്യ​​ൻ വീ​​ഴ്ച പൂ​​ർ​​ണ​​മാ​​യി.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ലൈം​ഗി​കാ​ത്രി​ക​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. അ​ന്വേ​ഷ​ണ​ത്തോ​ട് ര​ഞ്ജി​ത്ത് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വേ​ണെ​ന്നു​മാ​ണ് ആ​വ​ശ്യം.

നേ​ര​ത്തെ മൂ​ന്നു​നാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ര​ഞ്ജി​ത്തി​നെ ന​ൽ​കി​യി​രു​ന്നു എ​ങ്കി​ലും പി​റ്റെ​ന്ന് ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് ര​ഞ്ജി​ത്തു​ള്ള​ത്.

ന​ടി​യു​ടെ അ​ഭി​ന​യം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​ര്‍​ന്നി​രു​ന്നി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും സീ​നു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് പ​രാ​തി​ക്ക് കാ​ര​ണം എ​ന്നാ​ണ് ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലും ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി​യി​ലും സി​ജെ​എം കോ​ട​തി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും.

Sports

ഇറാനു പകരം ടീമിനെ കണ്ടെത്താൻ ഫിഫ

വാ​​ഷിം​​ഗ്ട​​ണ്‍: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍​ല്‍ ഇ​​റാ​​ന്‍ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം. ലോ​​ക​​ക​​പ്പി​​ലെ സ​​ഹ ആ​​തി​​ഥേ​​യ​​രാ​​യ അ​​മേ​​രി​​ക്ക ഇ​​സ്ര​​യേ​​ലി​​നൊ​​പ്പം ചേ​​ര്‍​ന്നു ന​​ട​​ത്തു​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ദേ​​ശീ​​യ ടീ​​മി​​നു ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ഇ​​റാ​​ന്‍ കാ​​യി​​ക മ​​ന്ത്രി അ​​ഹ​​മ്മ​​ദ് ദോ​​ന്യാ​​മാ​​ലി അ​​റി​​യി​​ച്ചു. 48 ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ജൂ​​ണ്‍ 11 മു​​ത​​ല്‍ ജൂ​​ലൈ 19വ​​രെ അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്‌​​സി​​ക്കോ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

► ഗ്രൂ​​പ്പ് ജി ◄

​​ബെ​​ല്‍​ജി​​യം, ഈ​​ജി​​പ്ത്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഗ്രൂ​​പ്പ് ജി​​യി​​ലാ​​ണ് ഇ​​റാ​​ന്‍റെ സ്ഥാ​​നം. ജൂ​​ണ്‍ 16ന് ​​ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​ദ്യ മ​​ത്സ​​രം. ജൂ​​ണ്‍ 22ന് ​​ബെ​​ല്‍​ജി​​യ​​ത്തെ​​യും 27ന് ​​ഈ​​ജി​​പ്തി​​നെ​​യും നേ​​രി​​ട​​ണ​​മാ​​യി​​രു​​ന്നു. ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ ലോ​​സ് ആ​​ഞ്ച​​ല​​സി​​ലും മൂ​​ന്നാ​​മ​​ത്തേ​​ത് സി​​യാ​​റ്റി​​ലി​​ലു​​മാ​​യി​​രു​​ന്നു ന​​ട​​ക്കേ​​ണ്ട​​ത്.

2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ലേ​​ക്ക് യോ​​ഗ്യ​​താ റൗ​​ണ്ടി​​ലൂ​​ടെ എ​​ത്തി​​യ മൂ​​ന്നാ​​മ​​ത് ടീ​​മാ​​ണ് ഇ​​റാ​​ന്‍. ജ​​പ്പാ​​ന്‍, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളാ​​യി​​രു​​ന്നു അ​​തി​​നു മു​​മ്പ് യോ​​ഗ്യ​​ത ഉ​​റ​​പ്പാ​​ക്കി​​യ​​ത്. 2025 മാ​​ര്‍​ച്ച് 25ന് ​​എ​​എ​​ഫ്‌​​സി മൂ​​ന്നാം റൗ​​ണ്ട് ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഇ​​റാ​​ന്‍ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.

► പ​​ക​​രം ഇ​​റാ​​ക്ക് ?◄

ഇ​​റാ​​നു പ​​ക​​രം അ​​വ​​രു​​ടെ അ​​യ​​ല്‍​ക്കാ​​രും ചി​​ര​​വൈ​​രി​​ക​​ളു​​മാ​​യ ഇ​​റാ​​ക്ക് 2026 ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍. ഫി​​ഫ നി​​യ​​മം അ​​നു​​സ​​രി​​ച്ച്, ഇ​​റാ​​ന്‍ പി​​ന്മാ​​റി​​യാ​​ല്‍ മേ​​ഖ​​ല​​യി​​ലെ (പ​​ശ്ചി​​മേ​​ഷ്യ) ഏ​​റ്റ​​വും മി​​ക​​ച്ച റാ​​ങ്കു​​ള്ള മ​​റ്റൊ​​രു ടീ​​മി​​നാ​​ണ് യോ​​ഗ്യ​​ത ല​​ഭി​​ക്കു​​ക. ഫി​​ഫ ലോ​​ക റാ​​ങ്കിം​​ഗി​​ല്‍ 20-ാം സ്ഥാ​​ന​​ക്കാ​​രാ​​ണ് ഇ​​റാ​​ന്‍. ഖ​​ത്ത​​റാ​​ണ് (56) തൊ​​ട്ടു​​താ​​ഴെ​​യു​​ള്ള ടീം. ​​ഖ​​ത്ത​​ര്‍ ഇ​​തി​​നോ​​ട​​കം ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടി​​ക്ക​​ഴി​​ഞ്ഞു. അ​​തു​​കൊ​​ണ്ട് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ത്തെ ഇ​​റാ​​ക്കി​​ന് (58) ന​​റു​​ക്ക് വീ​​ണേ​​ക്കും.

ഇ​​റാ​​ക്ക് ഇ​​ന്‍റ​​ര്‍​കോ​​ണ്ടി​​നെ​​ന്‍റ​​ല്‍ പ്ലേ ​​ഓ​​ഫി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. പ്ലേ ​​ഓ​​ഫി​​ല്‍ ബൊ​​ളീ​​വി​​യ അ​​ല്ലെ​​ങ്കി​​ല്‍ സു​​രി​​നാ​​മാ​​യി​​രി​​ക്കും ഇ​​റാ​​ക്കി​​ന്‍റെ എ​​തി​​രാ​​ളി. ഇ​​റാ​​നു പ​​ക​​രം എ​​എ​​ഫ്‌​​സി​​ക്കു പു​​റ​​ത്തു​​ള്ള അ​​സോ​​സി​​യേ​​ഷ​​നി​​ല്‍​നി​​ന്ന് ടീ​​മി​​നെ ക്ഷ​​ണി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​ര​​വും ഫി​​ഫ​​യ്ക്കു​​ണ്ട്.

► സാ​​മ്പ​​ത്തി​​ക ന​​ഷ്ടം, ശി​​ക്ഷ ◄

ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു​​ള്ള പി​​ന്മാ​​റ്റ​​ത്തി​​ലൂ​​ടെ ഇ​​റാ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ ന​​ഷ്ടം 10.5 മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (ഏ​​ക​​ദേ​​ശം 97 കോ​​ടി രൂ​​പ) ആ​​ണ്. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മി​​ന് ഫി​​ഫ​​യു​​ടെ പാ​​രി​​തോ​​ഷി​​ക​​മാ​​യി ഒ​​മ്പ​​ത് മി​​ല്യ​​ണ്‍ ഡോ​​ള​​റും യോ​​ഗ്യ​​ത നേ​​ടി​​യ ടീ​​മി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍​ക്കാ​​യി 1.5 മി​​ല്യ​​ണ്‍ ഡോ​​ള​​റും ഫി​​ഫ ന​​ല്‍​കു​​ന്നു​​ണ്ട്.

പി​​ന്മാ​​റു​​ന്ന ടീ​​മി​​നെ​​തി​​രേ 2.5 മു​​ത​​ല്‍ അ​​ഞ്ചു ല​​ക്ഷം സ്വി​​സ് ഫ്രാ​​ങ്ക് (2.95 മു​​ത​​ല്‍ 5.90 കോ​​ടി രൂ​​പ) പി​​ഴ ഈ​​ടാ​​ക്കാ​​നും ഫി​​ഫ​​യ്ക്ക് അ​​ധി​​കാ​​ര​​മു​​ണ്ട്. അ​​തു​​പോ​​ലെ അ​​ടു​​ത്ത ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍​നി​​ന്നു വി​​ല​​ക്ക് ഏ​​ര്‍​പ്പെ​​ടു​​ത്താ​​നും സാ​​ധി​​ക്കും.

ഫി​​ഫ ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടി​​യ ഒ​​രു ടീ​​മി​​ന് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍​നി​​ന്നു പി​​ന്മാ​​റാം. അ​​തു​​പോ​​ലെ ഒ​​രു ടീ​​മി​​നെ ഒ​​ഴി​​വാ​​ക്കി മ​​റ്റൊ​​രു ടീ​​മി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ ഫി​​ഫ​​യ്ക്കും നി​​യ​​മ പ​​രി​​ര​​ക്ഷ​​യു​​ണ്ട്. ആ​​ര്‍​ട്ടി​​ക്കി​​ള്‍ 6.7ല്‍ ​​ആ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ നി​​ഷ്‌​​ക​​ര്‍​ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Sports

ബാ​റ്റിം​ഗ് കോ​ച്ചാ​യി ഹെ​യ്ഡ​ൻ; ഐ​പി​എ​ല്ലി​നൊ​രു​ങ്ങി ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ബാ​റ്റിം​ഗ് കൊ​ച്ചാ​യി ഓ​സീ​സ് ഇ​തി​ഹാ​സം മാ​ത്യു ഹെ​യ്ഡ​നെ നി​യ​മി​ച്ച് ഐ​പി​എ​ൽ ടീ​മാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്. മാ​ർ​ച്ച് അ​വ​സാ​ന​വാ​രം പു​തി​യ സീ​സ​ൺ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഹെ​യ്ഡ​ൻ ഗു​ജ​റാ​ത്ത് ടീ​മി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത്.

ര​ണ്ട് ത​വ​ണ ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന ഹെ​യ്ഡ​ൻ, ഓ​സീ​സി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വി​വി​ധ ഫോ​ർ​മാ​റ്റു​ക​ളി​ലാ​യി 273 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച ഹെ​യ്ഡ​ൻ, 15,000ത്തി​ല​ധി​കം റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. പ​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഓ​സീ​സി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ഉ​ൾ​പ്പെ​ടു​ന്ന ബാ​റ്റിം​ഗ് നി​ര​യ്ക്ക് ഹെ​യ്ഡ​ന്‍റെ വ​ര​വ് കൂ​ടു​ത​ൽ ക​രു​ത്താ​വും. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഘ​ട്ട​ത്തി​ലാ​ണ് ഹെ​യ്ഡ​ന്‍റെ ക​ട​ന്നു​വ​ര​വെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്ത് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് ശൈ​ലി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ക്രി​ക്ക​റ്റ് ഡ​യ​റ​ക്ട​ർ വി​ക്രം സോ​ള​ങ്കി പ​റ​ഞ്ഞു.

National

ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ; ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ മാ​റ്റം ​വ​രു​ത്ത​രു​തെ​ന്ന് ആ​കാ​ശ് ചോ​പ്ര

അ​ഹ​മ്മ​ദാ​ബാ​ദ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ മാ​റ്റം ​വ​രു​ത്ത​രു​തെ​ന്ന നി​ല​പാ​ടി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​രം ആ​കാ​ശ് ചോ​പ്ര. ഫൈ​ന​ൽ പോ​ലൊ​രു വ​ലി​യ വേ​ദി​യി​ൽ ഇ​തു​വ​രെ ക​ളി​ച്ച ടീ​മി​നെ​ത്ത​ന്നെ വി​ശ്വ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ചോ​പ്ര പ​റ​ഞ്ഞു.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് ഇ​ന്നിം​ഗ്‌​സു​ക​ളി​ൽ നി​ന്ന് വെ​റും 12.71 ശ​രാ​ശ​രി​യി​ല്‍ 89 റ​ണ്‍​സ് മാ​ത്ര​മെ നേ​ടി​യി​ട്ടൂ​ള്ളൂ​വെ​ങ്കി​ലും അ​ഭി​ഷേ​ക് ശ​ർ​മ്മ​യെ മാ​റ്റ​രു​തെ​ന്നാ​ണ് ആ​കാ​ശ് ചോ​പ്ര​യു​ടെ നി​ല​പാ​ട്. അ​ഭി​ഷേ​ക് ഇ​പ്പോ​ഴും ലോ​ക​ത്തെ ഒ​ന്നാം ന​മ്പ​ർ ടി20 ​ബാ​റ്റ​റാ​ണെ​ന്ന് ചോ​പ്ര പ​റ​ഞ്ഞു. എ​ട്ട് ബാ​റ്റ​ർ​മാ​രു​ള്ള നി​ര​യി​ൽ എ​ല്ലാ​വ​രും ഒ​രേ​പോ​ലെ തി​ള​ങ്ങ​ണ​മെ​ന്നി​ല്ലെ​ന്നും ചോ​പ്ര ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ല്‍ വ്യ​ക്ത​മാ​ക്കി.

വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക് പ​ക​രം കു​ൽ​ദീ​പ് യാ​ദ​വി​നെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​ണെ​ങ്കി​ലും വ​രു​ണി​ൽ ത​ന്നെ വി​ശ്വ​സി​ക്കാ​നാ​ണ് ചോ​പ്ര​യു​ടെ ഉ​പ​ദേ​ശം. വ​രു​ൺ ത​ന്‍റെ പ​ഴ​യ ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​മെ​ന്ന​ല്ലാ​തെ ടീ​മി​ൽ​നി​ന്ന് ആ​രെ​യും പു​റ​ത്താ​ക്ക​രു​തെ​ന്നും ചോ​പ്ര വ്യ​ക്ത​മാ​ക്കി.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; ബാ​ബ​ർ അ​സ​മി​നെ ഒ​ഴി​വാ​ക്കി പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ബാ​ബ​ർ അ​സ​മി​നെ ഏ​ക​ദി​ന ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി പാ​ക്കി​സ്ഥാ​ൻ. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ നി​ന്നാ​ണ് ബാ​ബ​റി​നെ ഒ​ഴി​വാ​ക്കി​യ​ത്.

ടി20 ​ലോ​ക​ക​പ്പി​ലെ നാ​ല് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് വെ​റും 91 റ​ണ്‍​സ് മാ​ത്ര​മാ​ണ് ബാ​ബ​റി​ന് നേ​ടാ​നാ​യ​ത്. സൂ​പ്പ​ര്‍ എ‌‌​ട്ട് ഘ​ട്ട​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പു​റ​ത്താ​വു​ക​യും ചെ​യ്തു. ടി20​യി​ലെ ഫോ​മി​ല്ലാ​യ്മ​യ്ക്ക് പു​റ​മെ, ബാ​ബ​റി​ന്‍റെ സ​മീ​പ​കാ​ല ഏ​ക​ദി​ന ക​ണ​ക്കു​ക​ളും മോ​ശ​മാ​ണ്.

2025ല്‍ 17 ​ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 34 ശ​രാ​ശ​രി​യി​ല്‍ 544 റ​ണ്‍​സ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. സ്‌​ട്രൈ​ക്ക് റേ​റ്റ് ആ​ക​ട്ടെ 77.16 എ​ന്ന താ​ഴ്ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ടി20 ​ഫോ​ര്‍​മാ​റ്റി​ല്‍ നി​ന്നും ബാ​ബ​ര്‍ വി​ര​മി​ക്കു​മെ​ന്നു​ള്ള വാ​ര്‍​ത്ത​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യ ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ തി​രി​ച്ച​ടി​ക​ള്‍​ക്ക് ശേ​ഷം ടീ​മി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നാ​ണ് സെ​ല​ക്ട​ര്‍​മാ​രു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ് പു​തു​മു​ഖ​ങ്ങ​ളെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്: അ​ബ്ദു​ള്‍ സ​മ​ദ്, മാ​സ് സ​ദാ​ഖ​ത്ത്, മു​ഹ​മ്മ​ദ് ഗാ​സി ഗോ​രി, സാ​ദ് മ​സൂ​ദ്, സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, ഷാ​മി​ല്‍ ഹു​സൈ​ന്‍.

2025ലെ ​റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ഏ​ഷ്യ ക​പ്പി​ലെ താ​ര​മാ​യ മാ​സ് സ​ദാ​ഖ​ത്തി​ന്‍റെ വ​ര​വ് ശ്ര​ദ്ധേ​യ​മാ​ണ്. ടൂ​ര്‍​ണ​മെ​ന്‍റി 258 റ​ണ്‍​സും ഏ​ഴ് വി​ക്ക​റ്റും നേ​ടി​യ ഈ ​ഇ​രു​പ​തു​കാ​ര​ന്‍ മി​ക​ച്ച ഓ​ള്‍​റൗ​ണ്ട​ര്‍ എ​ന്ന നി​ല​യി​ലാ​ണ് ടീ​മി​ലെ​ത്തി​യ​ത്.

പേ​സ​ര്‍ ബൗ​ള​ര്‍ ഷ​ഹീ​ന്‍ അ​ഫ്രീ​ദി ത​ന്നെ ടീ​മി​നെ ന​യി​ക്കും. മു​ഹ​മ്മ​ദ് റി​സ്വാ​ന്‍, ഹാ​രി​സ് റൗ​ഫ് എ​ന്നീ മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍ ടീ​മി​ല്‍ തു​ട​രു​ന്നു​ണ്ട്. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യു​ള്ള മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര മാ​ര്‍​ച്ച് 11നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

പാ​കി​സ്ഥാ​ന്‍ ടീം: ​ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി (ക്യാ​പ്റ്റ​ന്‍), അ​ബ്ദു​ള്‍ സ​മ​ദ്, അ​ബ്രാ​ര്‍ അ​ഹ​മ്മ​ദ്, ഫ​ഹീം അ​ഷ്‌​റ​ഫ്, ഫൈ​സ​ല്‍ അ​ക്രം, ഹാ​രി​സ് റൗ​ഫ്, ഹു​സൈ​ന്‍ താ​ലാ​ത്ത്, മാ​സ് സ​ദാ​ഖ​ത്ത്, മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), മു​ഹ​മ്മ​ദ് വ​സീം ജൂ​നി​യ​ര്‍, മു​ഹ​മ്മ​ദ് ഗാ​സി ഗോ​രി (വി​ക്ക​റ്റ് കീ​പ്പ​ര്‍), സാ​ദ് മ​സൂ​ദ്, സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, സ​ല്‍​മാ​ന്‍ അ​ലി ആ​ഗ, ഷാ​മി​ല്‍ ഹു​സൈ​ന്‍.

Sports

വ​ഡോ​ദ​ര​യി​ലെ വി​ജ​യം; ഏ​ക​ദി​ന​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ടീം ​ഇ​ന്ത്യ

വ​ഡോ​ദ​ര: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​തോ​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ പു​തി​യ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ടീം ​ഇ​ന്ത്യ. 300 ല​ധി​കം റ​ൺ​സ് 20 ത​വ​ണ പി​ന്തു​ട​ർ​ന്ന് വി​ജ​യി​ച്ച ആ​ദ്യ ടീ​മാ​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ഉ‍​യ​ർ​ത്തി​യ 301 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നി​രു​ന്നു.

വ​ഡോ​ദ​ര​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

93 റ​ൺ​സെ​ടു​ത്ത കോ​ഹ‌്‌​ലി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. മ​ത്സ​ര​ത്തി​ലെ താ​ര​മാ​യും കോ​ഹ്‌​ലി​യാ​ണ്. ഗി​ൽ 56 റ​ൺ​സും ശ്രേ​യ​സ് 49 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ 1-0 ത്തി​ന് മു​ന്നി​ലെ​ത്താ​നും ഗി​ല്ലി​നും സം​ഘ​ത്തി​നു​മാ​യി.

Sports

ഷോ​ർ​ഡ് മ​രീ​ൻ വീ​ണ്ടും ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീം ​കോച്ച്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ‌ വ​നി​താ ഹോ​ക്കി ടീ​മി​ന്‍റെ കോച്ചായി മ​രീ​നെ വീ​ണ്ടും നി​യ​മി​ച്ചു. 2017 മു​ത​ൽ 2021 വ​രെ ടീ​മി​ന്‍റെ പ​രീ​ശി​ല​ക​നാ​യി​രു​ന്നു ഡ​ച്ചു​കാ​ര​നാ​യ മ​രീ​ൻ. ഹ​രേ​ന്ദ്ര സിം​ഗ് പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഹോ​ക്കി ഇ​ന്ത്യ മ​രീ​നെ തി​രി​കെ എ​ത്തി​ച്ച​ത്.

2021-ലെ ​ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​ച്ച​തും ടീ​മി​നെ ആ​ദ്യ​മാ​യി ലോ​ക റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ എ​ത്തി​ച്ച​തും മ​രീ​നാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന 2026 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഈ ​നി​യ​മ​നം.

ടീ​മി​ലെ പ​ല താ​ര​ങ്ങ​ളെ​യും നേ​ര​ത്തെ ത​ന്നെ അ​ടു​ത്ത​റി​യാ​വു​ന്ന മ​രീ​ന്‍റെ മ​ട​ങ്ങി​വ​ര​വ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ ഹോ​ക്കി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഹ​രേ​ന്ദ്ര സിം​ഗി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വി​ട​വാ​ങ്ങ​ൽ ടീ​മി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഹോ​ക്കി ഇ​ന്ത്യ ഇ​ത്ര വേ​ഗ​ത്തി​ൽ ഈ ​നി​യ​മ​നം ന​ട​ത്തി​യ​ത്.

ടീ​മി​ന്‍റെ ഫി​റ്റ്ന​സി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന മ​രീ​ന്‍റെ ശൈ​ലി പ​ഴ​യ വി​ജ​യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഡോ. ​ദി​ലീ​പ് ടി​ർ​ക്കി പ​റ​ഞ്ഞു.

Sports

ഇ​ന്ത്യ-​ശ്രീ​ല​ങ്ക വ​നി​താ ടി20: ​ഇ​രു ടീ​മു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി; സ്വീ​ക​ര​ണ​മൊ​രു​ക്കി കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഊ​ഷ്മ​ള വ​ര​വേ​ല്‍​പ്പ്. ഇ​ന്ത്യ- ശ്രീ​ല​ങ്ക ടി 20 ​പ​ര​മ്പ​ര​യ്ക്കാ​യി അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ലെ​ത്തി​യ ലോ​ക ജേ​താ​ക്ക​ള്‍​ക്ക് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്വീ​ക​ര​ണം ന​ല്‍​കി.

ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ ആ​ദ്യ രാ​ജ്യാ​ന്ത​ര വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നാ​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടേ​യും ശ്രീ​ല​ങ്ക​യു​ടെ​യും താ​ര​ങ്ങ​ള്‍ എ​ത്തി​യ​ത്. എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ ഇ​രു ടീ​മു​ക​ളെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കെ. രാ​ജീ​വ്, ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം സ​ജ​ന സ​ജീ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍ പ്രീ​തി​നൊ​പ്പം വൈ​സ് ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദ​ന, ജെ​മീ​മ റോ​ഡ്രി​ഗ്ര​സ്, ഷെ​ഫാ​ലി വ​ര്‍​മ, റി​ച്ച ഘോ​ഷ്, സ്‌​നേ​ഹ റാ​ണ, അ​മ​ന്‍ ജോ​ത് കൗ​ര്‍, അ​രു​ന്ധ​തി റെ​ഡ്ഡി തു​ട​ങ്ങി​യ​വ​രും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ചാ​മ​രി അ​ട്ട​പ്പ​ട്ടു​വാ​ണ് ശ്രീ​ല​ങ്ക​ന്‍ ടീം ​ക്യാ​പ്റ്റ​ന്‍. തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍​സി​യി​ലാ​ണ് ഇ​രു ടീ​മു​ക​ള്‍​ക്കും താ​മ​സ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഡി​സം​ബ​ര്‍ 26 , 28 , 30 തീ​യ​തി​ക​ളി​ല്‍ കാ​ര്യ​വ​ട്ടം സ്‌​പോ​ര്‍​ട്‌​സ് ഹ​ബ് ഗ്രീ​ന്‍ ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. വി​ശാ​ഖ പ​ട്ട​ണ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യ്ക്കാ​യി​രു​ന്നു ജ​യം. ഒ​രു മ​ത്സ​രം കൂ​ടി ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

മും​ബൈ: അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം.

ബി​സി​സി​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പ​ങ്കെ​ടു​ക്കും. ജ​നു​വ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡ‍ി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കും ലോ​ക​ക​പ്പി​നു​മു​ള്ള ടീ​മി​നെ ഒ​രു​മി​ച്ചാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും മോ​ശം ഫോം ​മാ​ത്ര​മാ​ണ് ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ശ​ങ്ക.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024ൽ ​രോ​ഹി​ത് ശ​ർ​മ്മ​യും സം​ഘ​വും നേ​ടി​യ ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്താ​നാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു ടീ​മും ഇ​തു​വ​രെ കി​രീ​ടം നി​ല​നി​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്ന ച​രി​ത്രം തി​രു​ത്തു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

Latest News

Corehub Up