x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട് സ്വദേശി ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍

വയനാട് ബ്യൂറോ
Published: May 20, 2026 10:59 AM IST | Updated: May 20, 2026 10:59 AM IST

സുല്‍ത്താന്‍ ബത്തേരി: യൂറോപ്യന്‍ രാജ്യമായ ജിബ്രാള്‍ട്ടറിന്‍റെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് വയനാട് സ്വദേശി. ബത്തേരി പാട്ടുകുടിയില്‍ കുടുംബാംഗം മുഹമ്മദ് റോഷനാണ് (26) ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് താരമായി മാറിയത്.

ജിബ്രാള്‍ട്ടറില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് റോഷന്‍. ഫാസ്റ്റ് ബൗളിംഗ് മികവാണ് റോഷന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഐസിസി ടി20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ടീമിനുവേണ്ടി പന്തെറിയാന്‍ ഒരുങ്ങുകയാണ് റോഷന്‍. ഡെന്‍മാര്‍ക്കിലാണ് ജിബ്രാള്‍ട്ടര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.

ഡല്‍ഹിയില്‍ അദാനി കമ്പനിയില്‍ മാനേജരായ പി.കെ. ഇസ്മയില്‍ - ഷംല ദമ്പതികളുടെ മകനാണ് റോഷന്‍. ദുബായിയിലുള്ള ഡാനിഷ് ഇസ്മയില്‍ സഹോദരനാണ്.

Tags : Wayanad Gibraltar cricket team

Recent News

Corehub Up