x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളം സ്പാ ​കേ​സ്: പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു

വെബ് ഡെസ്‌ക്
Published: October 20, 2026 12:44 AM IST | Updated: October 20, 2026 12:45 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് 16 വ​യ​സു​കാ​രി​യെ സ്പാ​യി​ല്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത് കോ​ട​തി. പ്ര​തി​ക​ളാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യെ​യും ഭ​ര്‍​ത്താ​വി​നെ​യു​മാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​ള​യ​മ്മ​യെ അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ലേ​ക്കും ഭ​ര്‍​ത്താ​വി​നെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​യി​ലി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ര​ണ്ട് വ​യ​സു​ള്ള​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി, അ​മ്മ​യു​ടെ അ​നി​യ​ത്തി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു വ​ള​ര്‍​ന്ന​ത്. ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ പ​ണം വാ​ങ്ങി വി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

കോ​വ​ള​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വീ​ണ്ടും വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. സ്പാ ​ജീ​വ​ന​ക്കാ​ര​നാ​ണ് പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. കാ​ണാ​താ​യ​തോ​ടെ പ്ര​തി​ക​ള്‍ പൊ​ലി​സ് സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി കേ​ര​ള​ത്തി​ന് പു​റ​ത്ത് വി​ല്‍​ക്കാ​നാ​യി​രു​ന്നു ഇ​വ​ര്‍ പ​ദ്ധ​തി ഇ​ട്ടി​രു​ന്ന​ത്.

പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ട്ടാ​ല്‍ വ​രു​മാ​നം നി​ല​യ്ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ള്‍​ക്ക് ഭ​യം. പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ നെ​യ്യാ​ര്‍ ഡാ​മി​ന് സ​മീ​പ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പൊ​ലി​സി​ന് തോ​ന്നി​യ സം​ശ​യ​മാ​ണ് ഞെ​ട്ടി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടേ​തെ​ന്ന പ​റ​ഞ്ഞ് ഇ​വ​ര്‍ ഹാ​ജ​രാ​ക്കി​യ ആ​ധാ​റി​ല്‍ 22 വ​യ​സാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പൊ​ലി​സി​ന് ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക്ക് 16 വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യം എ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്.

ആ​ന്ധ്ര​യി​ല്‍ നി​ന്ന് കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി പാ​ളി​യ​ത്. പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ നി​ന്നാ​ണ് ക്രു​ര​മാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ത്തെ കു​റി​ച്ചും വാ​ണി​ഭ സം​ഘ​ത്തെ കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്.

Tags : Sexual Assault Case kovalam Spa Sexual Assault Case Accused Remanded

Recent News

Corehub Up