ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി
ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂണിയന് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി അധികൃതര്‍.
ഇതിനായി മുതിര്‍ന്ന ഡീനുമാരും അധ്യാപകരും ഉള്‍പ്പെട്ട ഏഴംഗ സമിതി രൂപീകരിച്ചു. 2006 മുതല്‍ പ്രവര്‍ത്തനം നിലച്ച വിദ്യാര്‍ഥി യൂണിയന് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 12 മുതലാണ് അഞ്ച് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
സമരത്തില്‍ പങ്കെടുത്ത നിയമ വിദ്യാര്‍ഥി എബിന് ബേസിലിനെ ഒരു വര്‍ഷത്തേക്ക് സര്‍വകലാശാലയില്‍നിന്ന് പുറത്താക്കുകയും ജാസിം ഖാന്, മുഹമ്മദ് ഇല്‍മാന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് സമിതി രൂപീകരണം.
മൂന്നു വിദ്യാര്‍ഥികള്‍ക്കും ഒരു വര്‍ഷത്തേക്ക് കാമ്പസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അച്ചടക്കലംഘനം നടത്തിയെന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണം.
Tags : JamiaMillia students Committee Discussions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash