പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒപി വിഭാഗത്തിലെ ഡോക്ടർമാർക്ക് നൽകണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിർദേശം. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണു നീക്കം.
ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ തിരിച്ചറിഞ്ഞ് അവ രോഗികൾക്ക് നിർദേശിക്കാനും മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും ഇതുവഴി സാധിക്കും.
ഡോക്ടർമാർ നൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.
Tags : Health HealthDepartment Medicines Hospitals Doctors Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash