Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medicines

ദു​രി​താ​ശ്വാ​സ ക്യമ്പുകളിൽ മ​രു​ന്നി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യെത്തുട​​​​ർ​​​​ന്ന് അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യം നേ​​​​രി​​​​ടാ​​​​ൻ മു​​​​ന്നൊ​​​​രു​​​​ക്ക​​​​വു​​​​മാ​​​​യി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ്. ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​വും നേ​​​​രി​​​​ടാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഇ​​​​തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കും മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കും മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ഡി​​​​എം​​​​ഒ​​​​മാ​​​​രു​​​​ടെ​​​​യും എ​​​​ൻ​​​​എ​​​​ച്ച്എം ജി​​​​ല്ലാ പ്രോ​​​​ഗ്രാം മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​യോ​​​​ഗം വി​​​​ളി​​​​ച്ച് സ്ഥി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത ഡി​​​​എം​​​​ഒ, ഡി​​​​പി​​​​എം​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മ​​​​രു​​​​ന്നും മ​​​​റ്റ് ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​വും ഒ​​​​രു​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലെ ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​​ൾ​​​​ക്കും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധ കു​​​​ത്തി​​​​വ​​​​യ്പു​​​​ക​​​​ൾ മു​​​​ട​​​​ങ്ങാ​​​​തെ ന​​​​ൽ​​​​ക​​​​ണം.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ എ​​​​ല്ലാ വാ​​​​ക്സി​​​​നു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം. ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ വാ​​​​ക്സി​​​​ൻ സു​​​​ര​​​​ക്ഷി​​​​ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റ​​​​ണം.

International

യുക്രെയ്ന് വീണ്ടും മാർപാപ്പയുടെ കൈത്താങ്ങ്; മരുന്നുകളും ഹീറ്ററുകളും കൈമാറി

വ​ത്തി​ക്കാ​ന്‍ സി​റ്റി: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യു​ക്രെ​യ്നി​ലെ ജ​ന​ത​യ്ക്ക് വീ​ണ്ടും സ​ഹാ​യ​മെ​ത്തി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ക​ന​ത്ത നാ​ശം വി​ത​ച്ച സാ​പ്പോ​റി​ഷ്യ മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​യി​ര​ത്തി​ല​ധി​കം ഇ​ല​ക്‌​ട്രി​ക് ഹീ​റ്റ​റു​ക​ൾ അ​ട​ങ്ങി​യ സ​ഹാ​യം മാ​ർ​പാ​പ്പ അ​യ​ച്ച​ത്.

മാ​ർ​പാ​പ്പ​യു​ടെ ഉ​പ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ ക​ർ​ദി​നാ​ൾ കോ​ൺ​റാ​ഡ് ക്രാ​യ​വി​സ്‌​കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ഫീ​സ് അ​യ​ച്ച വ​സ്തു​ക്ക​ളി​ല്‍ പ​ത്തു ല​ക്ഷം യൂ​റോ​യു​ടെ അ​വ​ശ്യ​മ​രു​ന്നു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഫോ​ണ്ടാ​സി​യോ​ൺ ബാ​ൻ​കോ ഫാ​ർ​മ​സ്യൂ​ട്ടി​ക്കോ ക​മ്പ​നി​യാ​ണ് മ​രു​ന്നു​ക​ള്‍ വ​ത്തി​ക്കാ​നു ല​ഭ്യ​മാ​ക്കി​യ​ത്.

അ​തി​ശൈ​ത്യം രൂ​ക്ഷ​മാ​യ യു​ക്രെ​യ്നി​ല്‍ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ടി​സ്ഥാ​ന ഊ​ർ​ജ സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ന്ന​തി​നാ​ൽ ഖാ​ർ​കീ​വ്, സാ​പ്പോ​റി​ഷ്യ മേ​ഖ​ല​ക​ളി​ല്‍ എ​ണ്ണൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ വ​ലി​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചൂ​ട് ല​ഭ്യ​മാ​ക്കു​ന്ന ഹീ​റ്റ​റു​ക​ൾ എ​ത്തി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് ഊ​ർ​ജ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ ഉ​പ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യം വ​ഴി 80 വൈ​ദ്യു​തി ജ​ന​റേ​റ്റ​റു​ക​ളും മ​രു​ന്നു​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും മൂ​ന്നു ട്ര​ക്കു​ക​ളി​ലാ​യി യു​ക്രെ​യ്നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ചി​രു​ന്നു.

യു​ദ്ധം നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച​തോ​ടെ യു​ക്രെ​യ്ൻ ജ​ന​ത അ​തീ​വ​ദു​രി​ത​ത്തി​ലാണ്. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. പ​ല കു​ടും​ബ​ങ്ങ​ളും ഛിന്ന​ഭി​ന്ന​മാ​യി. ജീ​വ​നു​വേ​ണ്ടി പ​ലാ​യ​നം ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ഴ്ച​യാ​ണ് എ​ങ്ങും.

പു​രു​ഷ​ന്മാ​രെ​ല്ലാം യു​ദ്ധ​മു​ന്ന​ണി​യി​ലാ​യ​തി​നാ​ൽ വീ​ടു​ക​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്നു. യു​ദ്ധ​മു​ന്ന​ണി​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഏ​റി​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് അ​നാ​ഥ​മാ​യി​രി​ക്കു​ന്ന​ത്.

Business

സൺ ഫാർമസ്യൂട്ടിക്കൽസിന് ആസാമിൽ 500 കോടിയുടെ പുതിയ പ്ലാന്‍റ്

ഗുവാഹത്തി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്‍റ് നിർമിക്കും. ഇതിനായി 500 കോടിയുടെ നിക്ഷേപം നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. ബുധനാഴ്ച കന്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു
സംസ്ഥാനത്തെ തൊഴിലവസരങ്ങൾ, വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് കോട്ട വ്യക്തമാക്കി.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kerala

അവയവമാറ്റം നടത്തിയ രോഗികള്‍ക്ക് മരുന്നുകള്‍ കാരുണ്യസ്പര്‍ശം പദ്ധതിവഴി ലഭ്യമാക്കും: മന്ത്രി

കൊ​​​ച്ചി: അ​​​വ​​​യ​​​മാ​​​റ്റം ന​​​ട​​​ത്തി​​​യ രോ​​​ഗി​​​ക​​​ള്‍ക്കു​​​ള​​​ള മ​​​രു​​​ന്നു​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തെ കാ​​​രു​​​ണ്യ​​​സ്പ​​​ര്‍ശം സീ​​​റോ പ്രോ​​​ഫി​​​റ്റ് പ​​​ദ്ധ​​​തി​​​വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍ജ്.

അ​​​വ​​​യ​​​ദാ​​​ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റോ​​​ട്ട​​​റി കൊ​​​ച്ചി​​​ന്‍ ഡൗ​​​ണ്‍ടൗ​​​ണ്‍, എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണി​​​ലെ എ​​​ന്‍എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ള്‍, ലി​​​വ​​​ര്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള, ഐ​​​എം​​​എ കൊ​​​ച്ചി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച റി​​​പ്പി​​​ള്‍സ് ഓ​​​ഫ് ലൈ​​​ഫ് പ്രോ​​​ഗ്രാം ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ന്‍ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. 2024, 2025 വ​​​ര്‍ഷം താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ല്‍ 64 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ‌​​​യെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഡി​​​സ്ട്രി​​​ക്ട് 3205 ഗ​​​വ​​​ര്‍ണ​​​ര്‍ ഡോ. ​​​ജി.​​​എ​​​ന്‍. ര​​​മേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ര​​​ക്കു​​​ന്നം സ്വ​​​ദേ​​​ശി ശ്രു​​​തി​​​യ്ക്ക് മ​​​ര​​​ണാ​​​ന​​​ന്ത​​​രം ഹൃ​​​ദ​​​യം ദാ​​​നം ചെ​​​യ്ത ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി ലാ​​​ലി​​​ച്ച​​​ന്‍, സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി കൈ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ മ​​​നു​​​വി​​​ന് കൈ​​​ക​​​ള്‍ ദാ​​​നം ചെ​​​യ്ത വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി ബി​​​നോ​​​യി എ​​​ന്നി​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു.

ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, മേ​​​യ​​​ര്‍ വി.​​​കെ. മി​​​നി​​​മോ​​​ള്‍, കൊ​​​ച്ചി​​​ന്‍ ഐ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​അ​​​തു​​​ല്‍ ജോ​​​സ​​​ഫ് മാ​​​നു​​​വ​​​ല്‍, ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം, ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Leader Page

ഓരോ ചുമയ്ക്കും സിറപ്പ് വേണമെന്നില്ല!

കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ കേ​​​​ട്ടാ​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ഹൃ​​​​ദ​​​​യം പി​​​​ട​​​​യ്ക്കാ​​​​ത്ത​​​​വ​​​​രു​​​​ണ്ടോ? രാ​​​​ത്രി മു​​​​ഴു​​​​വ​​​​ൻ ചു​​​​മ​​​​ച്ച് ഉ​​​​റ​​​​ങ്ങാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന കു​​​​ഞ്ഞി​​​​നെ കാ​​​​ണു​​​​മ്പോ​​​​ൾ, ആ​​​​ദ്യം മ​​​​ന​​​​സി​​​​ലെ​​​​ത്തു​​​​ന്ന​​​​ത് ഒ​​​​രു ചു​​​​മ സി​​​​റ​​​​പ്പാ​​​​ണ്. പ​​​​ക്ഷേ, നി​​​​ർ​​​​ത്തൂ! എ​​​​ല്ലാ ചു​​​​മ​​​​യും രോ​​​​ഗ​​​​മാ​​​​ണോ? അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ല്ലാ​​​​റ്റി​​​​നും സി​​​​റ​​​​പ്പ് വേ​​​​ണോ?

ചു​​​​മ ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ സു​​​​ഹൃ​​​​ത്തോ ശ​​​​ത്രു​​​​വോ?

ചു​​​​മ​​​​യെ​​​​ക്കു​​​​റി​​​​ച്ചു ചി​​​​ന്തി​​​​ക്കു​​​​മ്പോ​​​​ൾ, പ​​​​ല​​​​രും അ​​​​തി​​​​നെ ഒ​​​​രു രോ​​​​ഗ​​​​മാ​​​​യി കാ​​​​ണു​​​​ന്നു. എ​​​​ന്നാ​​​​ൽ സ​​​​ത്യം അ​​​ത​​​ല്ല. ചു​​​​മ ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ്. ഇ​​​​ത് ഒ​​​​രു‘സു​​​​ര​​​​ക്ഷാ വാ​​​​ൽ​​​​വ്’ പോ​​​​ലെ​​​​യാ​​​​ണ്. മൂ​​​​ക്ക്, തൊ​​​​ണ്ട, ശ്വാ​​​​സ​​​​കോ​​​​ശം എ​​​​ന്നി​​​​വ​​​​യി​​​​ൽ ശ്ലേ​​​​ഷ്മം, പൊ​​​​ടി, വൈ​​​​റ​​​​സു​​​​ക​​​​ൾ, ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ൾ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ല​​​​ർ​​​​ജ​​​​നു​​​​ക​​​​ൾ അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​മ്പോ​​​​ൾ, ശ​​​​രീ​​​​രം അ​​​​തി​​​​നെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ചു​​​​മ. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്, ഒ​​​​രു കു​​​​ഞ്ഞ് പൊ​​​​ടിനി​​​​റ​​​​ഞ്ഞ മു​​​​റി​​​​യി​​​​ൽ ക​​​​ളി​​​​ക്കു​​​​മ്പോ​​​​ൾ ചു​​​​മ വ​​​​രു​​​​ന്ന​​​​ത്, ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ രീ​​​​തി​​​​യാ​​​​ണ്.
പ​​​​ല​​​​പ്പോ​​​​ഴും, ചു​​​​മ ഒ​​​​രു രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​മ​​​​ല്ല, അ​​​​ത് ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ സ്വ​​​​യം​​​​ര​​​​ക്ഷാ യ​​​​ന്ത്ര​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ചി​​​​ല സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ, അ​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ടെ സൂ​​​​ച​​​​ന​​​​യാ​​​​കാം. അ​​​​തു​​​​കൊ​​​​ണ്ട്, ചു​​​​മ​​​​യെ അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​തെ, അ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ് പ്ര​​​​ധാ​​​​നം.

ആ​​​​ദ്യം ചി​​​​ന്തി​​​​ക്കു​​​​ക: ഇ​​​​ത് എ​​​​ന്തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ്?

കു​​​​ഞ്ഞു​​​​ങ്ങ​​​​ളി​​​​ലെ ചു​​​​മ​​​​യ്ക്ക് പ​​​​ല കാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ട്, അ​​​​വ​​​​യി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ല. അ​​​​വ​​​​യെ ഒ​​​​ന്നൊ​​​​ന്നാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാം:

വൈ​​​​റ​​​​ൽ ഇ​​​​ൻ​​​​ഫെ​​​​ക്‌​​​ഷ​​​​ൻ: ഏ​​​​റ്റ​​​​വും സാ​​​​ധാ​​​​ര​​​​ണ കാ​​​​ര​​​​ണം. കോ​​​​മ​​​​ൺ കോ​​​​ൾ​​​​ഡ്, ഫ്ലൂ ​​​​തു​​​​ട​​​​ങ്ങി​​​​യ​​​​വ മൂ​​​​ലം വ​​​​രു​​​​ന്ന ചു​​​​മ​​​​ക​​​​ൾ സ്വ​​​​യം മാ​​​​റു​​​​ന്ന​​​​വ​​​​യാ​​​​ണ്. ഇ​​​​വ​​​​യ്ക്ക് ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല, കാ​​​​ര​​​​ണം ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​​ൾ ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ളെ മാ​​​​ത്രം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു, വൈ​​​​റ​​​​സു​​​​ക​​​​ളെ അ​​​​ല്ല.

അ​​​​ല​​​​ർ​​​​ജി: പൊ​​​​ടി, പൂ​​​​മ്പൊ​​​​ടി, പെ​​​​റ്റു​​​​ക​​​​ളു​​​​ടെ രോ​​​​മം തു​​​​ട​​​​ങ്ങി​​​​യ​​​​വ മൂ​​​​ലം. ഇ​​​​ത് തൊ​​​​ണ്ട​​​​യി​​​​ൽ ചൊ​​​​റി​​​​ച്ചി​​​​ലും ചു​​​​മ​​​​യും ഉ​​​​ണ്ടാ​​​​ക്കാം. ഉ​​​​ദാ​​​​ഹ​​​​ര​​​​ണം: നി​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ലെ പൂ​​​​ച്ച​​​​യോ​​​​ട് ക​​​​ളി​​​​ക്കു​​​​മ്പോ​​​​ൾ കു​​​​ഞ്ഞി​​​​ന് ചു​​​​മ വ​​​​രു​​​​ന്നു​​​​ണ്ടോ? അ​​​​ല​​​​ർ​​​​ജി​​​​യാ​​​​കാം!

ആ​​​​സ്ത്മ അ​​​​ല്ലെ​​​​ങ്കി​​​​ൽ വീ​​​​സിംഗ്: ശ്വാ​​​​സ​​​​നാ​​​​ള​​​​ങ്ങ​​​​ൾ വീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ വ​​​​രു​​​​ന്ന ചു​​​​മ. രാ​​​​ത്രി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​കാം.

സൈ​​​​ന​​​​സൈ​​​​റ്റി​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ പോ​​​​സ്റ്റ്നാ​​​​സ​​​​ൽ ഡ്രി​​​​പ്പ്: മൂ​​​​ക്കി​​​​ലെ ശ്ലേ​​​​ഷ്മം തൊ​​​​ണ്ട​​​​യി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കു​​​​ന്ന​​​​ത് ചു​​​​മ​​​​യു​​​​ണ്ടാ​​​​ക്കാം.

ചി​​​​ല​​​​പ്പോ​​​​ൾ ഗാ​​​​സ്ട്രോ-​​​ഈ​​​​സോ​​​​ഫ​​​​ജി​​​​യ​​​​ൽ റി​​​​ഫ്ല​​​​ക്സ് (GERD): ആ​​​​മാ​​​​ശ​​​​യ​​​​ത്തി​​​​ലെ ആ​​​​സി​​​​ഡ് തൊ​​​​ണ്ട​​​​യി​​​​ലേ​​​​ക്കു വ​​​​രു​​​​ന്ന​​​​ത് ചു​​​​മ​​​​യ്ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കാം, പ്ര​​​​ത്യേ​​​​കി​​​​ച്ച് ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം.

*വൈ​​​​റ​​​​ൽ ചു​​​​മ​​​​ക​​​​ൾ​​​​ക്ക് സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ആ​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കോ ചു​​​​മ സി​​​​റ​​​​പ്പോ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. പ​​​​ക​​​​രം, ക്ഷ​​​​മ​​​​യോ​​​​ടെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക, ശ​​​​രീ​​​​രംത​​​​ന്നെ പ​​​​രി​​​​ഹ​​​​രി​​​​ക്കും!

ചു​​​​മ സി​​​​റ​​​​പ്പു​​​​ക​​​​ളി​​​​ൽ എ​​​​ന്തൊ​​​​ക്കെ?

ചു​​​​മ സി​​​​റ​​​​പ്പു​​​​ക​​​​ൾ മാ​​​​ന്ത്രി​​​​ക ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ള​​​​ല്ല! അ​​​​വ​​​​യി​​​​ൽ വി​​​​വി​​​​ധഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ചേ​​​​ർ​​​​ത്താ​​​​ണ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​രോ​​​​ന്നി​​​​ന്‍റെ​​​​യും ഉ​​​​ദ്ദേ​​​​ശ്യ​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും വ‍്യ​​​ത‍്യ​​​സ്ത​​​മാ​​​ണ്.

സി​​​​റ​​​​പ്പി​​​​ലെ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും അ​​​​വ​​​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​വും:

ആ​​​ന്‍റി ​ഹി​​​​സ്റ്റ​​​​മി​​​​ൻ​​​​സ് (ഉ​​​​ദാ: Cetirizine, Chlorpheniramine)-അ​​​​ല​​​​ർ​​​​ജി മൂ​​​​ല​​​​മു​​​​ള്ള മൂ​​​​ക്കൊ​​​​ലി​​​​പ്പ്, തൊ​​​​ണ്ട​​​​യി​​​​ലെ ചൊ​​​​റി​​​​ച്ചി​​​​ൽ എ​​​​ന്നി​​​​വ കു​​​​റ​​​​യ്ക്കു​​​​ന്നു. ഇ​​​​ത് ഹി​​​​സ്റ്റ​​​​മി​​​​ൻ എ​​​​ന്ന രാ​​​​സ​​​​വ​​​​സ്തു​​​​വി​​​​നെ ത​​​​ട​​​​യു​​​​ന്ന​​​​താ​​​​ണ്. പ​​​​ക്ഷേ, ഇ​​​​വ ക്ഷീ​​​​ണം ഉ​​​​ണ്ടാ​​​​ക്കാം, അ​​​​തു​​​​കൊ​​​​ണ്ട് ഡോ​​​​ക്ട​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​മി​​​​ല്ലാ​​​​തെ കൊ​​​​ടു​​​​ക്ക​​​​രു​​​​ത്.

ഡീ​​​​കോം​​​​ഗ്ജ​​​​സ്റ്റ​​​​ന്‍റു​​​​ക​​​​ൾ (ഉ​​​​ദാ: Phenylephrine, Pseudoephedrine)-മൂ​​​​ക്ക​​​​ട​​​​പ്പ് കു​​​​റ​​​​യ്ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. ര​​​​ക്ത​​​​ക്കു​​​​ഴ​​​​ലു​​​​ക​​​​ളെ ചു​​​​രു​​​​ക്കി, ശ്ലേ​​​​ഷ്മം കു​​​​റ​​​​യ്ക്കു​​​​ന്നു. എ​​​​ന്നാ​​​​ൽ, കു​​​​ഞ്ഞു​​​​ങ്ങ​​​​ളി​​​​ൽ ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പ് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാം; അ​​​​പ​​​​ക​​​​ട​​​​ക​​​​രം!

മ്യൂ​​​​ക്കോ​​​​ലി​​​​റ്റി​​​​ക്സ്, എ​​​​ക്സ്പെ​​​​ക്ട​​​​റ​​​​ന്‍റു​​​ക​​​​ൾ (ഉ​​​​ദാ: Ambroxol, Guaifenesin, Bromh exine)-ക​​​​ഫം ഇ​​​​ള​​​​ക്കി, പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. ഇ​​​​ത് ശ്ലേ​​​​ഷ്മ​​​​ത്തെ നേ​​​​ർ​​​​ത്ത​​​​താ​​​​ക്കു​​​​ന്നു.‘വെ​​​​റ്റ് ക​​​​ഫ്’ ഉ​​​​ള്ള​​​​പ്പോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്ര​​​​ദം, പ​​​​ക്ഷേ തെ​​​​ളി​​​​വു​​​​ക​​​​ൾ പ​​​​രി​​​​മി​​​​തം.

ബ്രോ​​​​ങ്കോ​​​​ഡൈ​​​​ലേ​​​​റ്റ​​​​റു​​​​ക​​​​ൾ (ഉ​​​​ദാ: Salbutamol, Terbutaline)-ആ​​​​സ്ത്മ​​​​യി​​​​ലോ വീ​​​​സി​​​​ംഗി​​​​ലോ ശ്വാ​​​​സ​​​​നാ​​​​ള​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്നു. പ​​​​ക്ഷേ, സി​​​​റ​​​​പ്പ് രൂ​​​​പ​​​​ത്തി​​​​ൽ അ​​​​ല്ല, ഇ​​​​ൻ​​​​ഹേ​​​​ല​​​​ർ വ​​​​ഴി​​​​യാ​​​​ണ് ഫ​​​​ല​​​​പ്ര​​​​ദം.

ആ​​​​ന്‍റി​​​ട​​​​സ്സീ​​​​വ്‌​​​​സ് (ഉ​​​​ദാ: Dextromethorphan, Codeine)-ചു​​​​മ​​​​യു​​​​ടെ ഉ​​​​ത്തേ​​​​ജ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്നു. മ​​​​സ്തി​​​​ഷ്ക​​​​ത്തി​​​​ലെ ചു​​​​മ കേ​​​​ന്ദ്ര​​​​ത്തെ ശ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു.എ​​​​ന്നാ​​​​ൽ, Codeine പോ​​​​ലു​​​​ള്ള​​​​വ അ​​​​പ​​​​ക​​​​ട​​​​ക​​​​രം, ശ്വാ​​​​സ​​​​ത​​​​ട​​​​സം ഉ​​​​ണ്ടാ​​​​ക്കാം.

ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യാ​​​​ൽ, സി​​​​റ​​​​പ്പ് വാ​​​​ങ്ങു​​​​മ്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ബോ​​​​ധ​​​​വാ​​​​ന്മാ​​​​രാ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കും.

സി​​​​റ​​​​പ്പ് കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് അ​​​​റി​​​​യേ​​​​ണ്ട​​​വ

സു​​​​ര​​​​ക്ഷി​​​​ത​​​​ത്വംആ​​​​ദ്യം- ചി​​​​ല കോ​​​​മ്പി​​​​നേ​​​​ഷ​​​​ൻ സി​​​​റ​​​​പ്പു​​​​ക​​​​ൾ (പ​​​​ല മ​​​​രു​​​​ന്നു​​​​ക​​​​ൾ ചേ​​​​ർ​​​​ന്ന​​​​വ) അ​​​​നാ​​​​വ​​​​ശ്യ പാ​​​​ർ​​​​ശ്വ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കാം

കു​​​​ഞ്ഞ് ശ്വാ​​​​സം മു​​​​ട്ടു​​​​ന്നു, വീ​​​​സിംഗ് ഉ​​​​ണ്ട്, ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ന്നി​​​​ല്ല, നീ​​​​ണ്ട പ​​​​നി തു​​​​ട​​​​ങ്ങി​​​​യ ‘റെ​​​​ഡ് ഫ്ലാ​​​​ഗു​​​​ക​​​​ൾ’ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ ഉ​​​​ട​​​​ൻ ഡോ​​​​ക്ട​​​​റെ കാ​​​​ണു​​​​ക.

സാ​​​​ൽ​​​​ബ്യൂ​​​​ട്ട​​​​മോ​​​​ൾ പോ​​​​ലു​​​​ള്ള​​​​വ സി​​​​റ​​​​പ്പാ​​​​യി ശിപാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ന്നി​​​​ല്ല. നെ​​​​ബു​​​​ലൈ​​​​സ​​​​ർ വ​​​​ഴി മാ​​​​ത്ര​​​​മാ​​​​ണ് സു​​​​ര​​​​ക്ഷി​​​​തം.

സാ​​​​ധാ​​​​ര​​​​ണ ചെ​​​​യ്യു​​​​ന്ന ചി​​​​ല തെ​​​​റ്റു​​​​ക​​​​ൾ!

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ സ്നേ​​​​ഹം അ​​​​ന്ധ​​​​മാ​​​​ക്കു​​​​മ്പോ​​​​ൾ, ചി​​​​ല തെ​​​​റ്റു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ക്കാം. ഇ​​​​വ​​​​യൊ​​​​ഴി​​​​വാ​​​​ക്ക​​​​ണം

*മ​​​​റ്റൊ​​​​രു കു​​​​ട്ടി​​​​ക്ക് ന​​​​ൽ​​​​കി​​​​യ സി​​​​റ​​​​പ്പ് ത​​​​ങ്ങ​​​​ളു​​​​ടെ കു​​​​ഞ്ഞി​​​​നും കൊ​​​​ടു​​​​ക്ക​​​​ൽ: ഓ​​​​രോ കു​​​​ഞ്ഞും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്, ചു​​​മ​​​യു​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​ളും വ്യ​​​​ത്യ​​​​സ്തം!

*അ​​​​ള​​​​വ് പാ​​​​ത്രം ന​​​​ഷ്ട​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​ള​​​​വി​​​​ല്ലാ​​​​തെ കൊ​​​​ടു​​​​ക്ക​​​​ൽ: ഓ​​​​വ​​​​ർ​​​​ഡോ​​​​സ് അ​​​​പ​​​​ക​​​​ട​​​​ക​​​​രം. എ​​​​പ്പോ​​​​ഴും അ​​​​ള​​​​ന്നു കൊ​​​​ടു​​​​ക്കു​​​​ക.

*ഫാ​​​​ർ​​​​മ​​​​സി നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ഡോ​​​​ക്ട​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​മി​​​​ല്ലാ​​​​തെ മ​​​​രു​​​​ന്ന് വാ​​​​ങ്ങ​​​​ൽ: ഡോ​​​​ക്ട​​​​റു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​മി​​​​ല്ലാ​​​​തെ സ്വ​​​​യം ചി​​​​കി​​​​ത്സ അ​​​​പ​​​​ക​​​​ടം.

*ഒ​​​​ന്നി​​​​ല​​​​ധി​​​​കം ചു​​​​മ സി​​​​റ​​​​പ്പു​​​​ക​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം കൊ​​​​ടു​​​​ക്ക​​​​ൽ: ഇ​​​​ത് മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ഇ​​​ന്‍റ​​​റാ​​​​ക്‌​​​ഷ​​​​ൻ ഉ​​​​ണ്ടാ​​​​ക്കി, പാ​​​​ർ​​​​ശ്വ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാം.

വീ​​​​ട്ടി​​​​ൽ ചെ​​​​യ്യാ​​​​വു​​​​ന്ന സു​​​​ര​​​​ക്ഷി​​​​ത പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ

മ​​​​രു​​​​ന്നു​​​​ക​​​​ളി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ്, വീ​​​​ട്ടി​​​​ലെ ല​​​​ളി​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ പ​​​​രീ​​​​ക്ഷി​​​​ക്കാം. ഇ​​​​വ സു​​​​ര​​​​ക്ഷി​​​​ത​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​ണ്:

വെ​​​​ള്ളം ധാ​​​​രാ​​​​ളം കു​​​​ടി​​​​ക്കു​​​​ക: ക​​​​ഫം ഇ​​​​ള​​​​ക്കാ​​​​നും തൊ​​​​ണ്ട ന​​​​ന​​​​വാ​​​​ർ​​​​ന്നി​​​​രി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കും.

ചൂ​​​​ടു​​​​വെ​​​​ള്ളം അ​​​​ല്പം തേ​​​​ൻ ചേ​​​​ർ​​​​ത്ത് (ഒ​​​രു വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക്) ന​​​​ൽ​​​​കാം.

ഉ​​​​പ്പു​​​​വെ​​​​ള്ളം മൂ​​​​ക്കി​​​​ൽ ത​​​​ളി​​​​ക്കു​​​​ക (saline drops): മൂ​​​​ക്ക​​​​ട​​​​പ്പ് കു​​​​റ​​​​യ്ക്കാം. ദി​​​​വ​​​​സം 2-3 ത​​​​വ​​​​ണ പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ക.

ത​​​​ണു​​​​ത്ത പാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ, ഐ​​​​സ്‌​​​​ക്രീം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക: ഇ​​​​വ ചു​​​​മ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാം. ചൂ​​​​ടു​​​​ള്ള സൂ​​​​പ്പു​​​​ക​​​​ൾ ന​​​​ല്ല​​​​ത്.

ത​​​​ണു​​​​ത്ത വാ​​​​യു, പൊ​​​​ടി, അ​​​​ഗ​​​​ർ​​​​ബ​​​​ത്തി പു​​​​ക ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക: വീ​​​​ട് വൃ​​​​ത്തി​​​​യാ​​​​ക്കി, അ​​​​ല​​​​ർ​​​​ജ​​​​നു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കു​​​​ക.

ചൂ​​​​ടു​​​​ള്ള വെ​​​​റ്റ് ഹ്യൂ​​​​മി​​​​ഡി​​​​ഫ​​​​യ​​​​ർ ഉ​​​​പ​​​​യോ​​​​ഗം: ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തെ ന​​​​ന​​​​വാ​​​​ർ​​​​ന്നി​​​​രി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കും. രാ​​​​ത്രി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക.

ഡോ​​​​ക്ട​​​​റെ കാ​​​​ണേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം

ചു​​​​മ സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ങ്കി​​​​ലും ചി​​​​ല ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത്:

* ശ്വാ​​​​സം മു​​​​ട്ട​​​​ൽ, വീ​​​​സി​​​​ംഗ്, മു​​​​ല​​​​കു​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രി​​​​ക്കു​​​​ക, ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി!
*പ​​​​നി മൂ​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​ല​​​​ധി​​​​കം തു​​​​ട​​​​രു​​​​ന്നു.
*ക​​​​ഫ​​​​ത്തി​​​​ൽ ര​​​​ക്തം അ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ച്ച നി​​​​റം.
*കു​​​​ഞ്ഞ് മ​​​​ന്ദ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ത്യ​​​​ന്തം വി​​​​ഷ​​​​ണ്ണ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക.

ഇ​​​​വ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ, സ​​​​മ​​​​യം ക​​​​ള​​​​യാ​​​​തെ ഡോ​​​​ക്ട​​​​റെ സ​​​​മീ​​​​പി​​​​ക്കു​​​​ക.

ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട മ​​​​രു​​​​ന്നു​​​​ക​​​​ൾ

* Codeine അ​​​​ട​​​​ങ്ങി​​​​യ ചു​​​​മ സി​​​​റ​​​​പ്പു​​​​ക​​​​ൾ: ശ്വാ​​​​സ​​​​ത​​​​ട​​​​സം ഉ​​​​ണ്ടാ​​​​ക്കാം, പ്ര​​​​ത്യേ​​​​കി​​​​ച്ച് കു​​​​ഞ്ഞു​​​​ങ്ങ​​​​ളി​​​​ൽ.
* Phenylephrine, Pseudoephedrine അ​​​​ട​​​​ങ്ങി​​​​യ​​​​വ: ആ​​​റു വ​​​​യ​​​​സി​​​​ന് താ​​​​ഴെ അ​​​​പ​​​​ക​​​​ട​​​​ക​​​​രം.
* കോ​​​​മ്പി​​​​നേ​​​​ഷ​​​​ൻ സി​​​​റ​​​​പ്പു​​​​ക​​​​ൾ: ഒ​​​​റ്റ കു​​​​പ്പി​​​​യി​​​​ൽ പ​​​​ല മ​​​​രു​​​​ന്നു​​​​ക​​​​ൾ, അ​​​​നാ​​​​വ​​​​ശ്യ പാ​​​​ർ​​​​ശ്വ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ.
ഇ​​​​വ​​​​യൊ​​​​ഴി​​​​വാ​​​​ക്കി, ഡോ​​​​ക്ട​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശം മാ​​​​ത്രം പി​​​​ന്തു​​​​ട​​​​രു​​​​ക.

ചു​​​​മ​​​​യെ ജ​​​​യി​​​​ക്കാം, ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി

ചു​​​​മ ഒ​​​​രു രോ​​​​ഗ​​​​മ​​​​ല്ല.​​​​ അ​​​​ത് ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ്. അ​​​​തി​​​​നെ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​തി​​​​രി​​​​ക്കു​​​​ക.​ മി​​​​ക്ക ചു​​​​മ​​​​ക​​​​ൾ​​​​ക്കും മ​​​​രു​​​​ന്നോ സി​​​​റ​​​​പ്പോ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല, പ​​​​രി​​​​ച​​​​ര​​​​ണ​​​​വും ക്ഷ​​​​മ​​​​യും മ​​​​തി. ശാ​​​​സ്ത്രീ​​​​യ ബോ​​​​ധ​​​​മാ​​​​ണ് കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നു​​​​ള്ള ഏ​​​​റ്റ​​​​വും ന​​​​ല്ല ‘സി​​​​റ​​​​പ്പ്’! നി​​​​ങ്ങ​​​​ളു​​​​ടെ അ​​​​റി​​​​വാ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സം​​​​ര​​​​ക്ഷ​​​​ണം.​ കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യം ന​​​​മ്മു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്ന ബോ​​​​ധ്യം എ​​​​പ്പോ​​​​ഴും ഉ​​​​ണ്ടാ​​​​ക​​​​ണം.

(സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ്, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ് & നി​​​​യോ​​​​നാറ്റോ​​​​ള​​​​ജി മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി, പാ​​​​ലാ)

Latest News

Corehub Up