x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപിച്ചെത്തിയ ജ്യേഷ്ഠന്‍റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: October 19, 2026 11:09 PM IST | Updated: October 19, 2026 11:09 PM IST

പാലക്കാട്: പിരായിരിയിൽ മദ്യപിച്ചെത്തിയ ജ്യേഷ്ഠന്‍റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ (42) ആണ് കൊല്ലപ്പെട്ടത്.

സഹോദരൻ ശെൽവനെ (53) നോർത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്.

മദ്യപിച്ചെത്തിയ ശെൽവൻ അയൽവാസിയും സഹോദരനുമായ രാജേന്ദ്രൻ താമസിക്കുന്ന വീട്ടിലെത്തി ബഹളംവച്ചു. ഇത് രാജേന്ദ്രൻ ചോദ്യം ചെയ്തതിനുള്ള വിരോധം കാരണം വീട്ടിൽ പോയി കത്തി എടുത്തു കൊണ്ടുവന്ന് രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു.

Tags : Crime Brother Attack Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up