x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായന എളുപ്പമാക്കുന്നതിനുള്ള ഉപകരണത്തിന് യുകെ പേറ്റന്‍റ്

വെബ്ഡെസ്ക്
Published: October 20, 2026 12:00 AM IST | Updated: October 20, 2026 12:00 AM IST

പ്ര​​​ഫ.​ എ.​​​ആ​​​ർ. ഗി​​​ൽ​​​ബ​​​ർ​​​ട്ട്, സ്റ്റു​​​ഡ​​​ന്‍റ് ഗൈ​​​ഡ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കാ​​​ദ​​​മി​​​ക് അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് മോ​​​ണി​​​റ്റ​​​റിം​​​ഗ് കം​​​പ്യൂ​​​ട്ട​​​ർ ഡി​​​വൈ​​​സ്

കു​​​ട്ടി​​​ക്കാ​​​നം: പു​​​സ്ത​​​ക​​​വാ​​​യ​​​ന എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​നും ഭാ​​​ഷ​​​യു​​​ടെ അ​​​തി​​​രു​​​ക​​​ൾ ക​​​ട​​​ന്ന് അ​​​റി​​​വ് ല​​​ഭ്യ​​​മാ​​​ക്കാ​​​നും കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​ർ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ രൂ​​​പ​​​ക​​​ൽ​​​പ​​​ന​​​യ്ക്ക് യു​​​കെ ഡി​​​സൈ​​​ൻ പേ​​​റ്റ​​​ന്‍റി​​​ന്‍റെ അം​​​ഗീ​​​കാ​​​രം.

കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജ് ഓ​​​ട്ടോ​​​ണ​​​മ​​​സി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ.​ എ.​​​ആ​​​ർ. ഗി​​​ൽ​​​ബ​​​ർ​​​ട്ടും സം​​​ഘ​​​വു​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വാ​​​യ​​​ന​​​യും പ​​​ഠ​​​ന​​​വും കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഉ​​​പ​​​ക​​​ര​​​ണം വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ഉ​​​ള്ള​​​ട​​​ക്കം വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്താ​​​നും കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് വാ​​​യ​​​ന​​​യി​​​ൽ സ​​​ഹാ​​​യ​​​മാ​​​കാ​​​നും ഇ​​​തി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് എ.​​​ആ​​​ർ. ഗി​​​ൽ​​​ബ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. സ്റ്റു​​​ഡ​​​ന്‍റ് ഗൈ​​​ഡ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കാ​​​ദ​​​മി​​​ക് അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് മോ​​​ണി​​​റ്റ​​​റിം​​​ഗ് കം​​​പ്യൂ​​​ട്ട​​​ർ ഡി​​​വൈ​​​സ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള രൂ​​​പ​​​ക​​​ൽ​​​പ​​​ന​​​യ്ക്കാ​​​ണ് യു​​​കെ ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ൽ പ്രോ​​​പ്പ​​​ർ​​​ട്ടി ഓ​​​ഫി​​​സ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ലെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മീ​​​ഡി​​​യ സ്റ്റ​​​ഡീ​​​സ് വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഗി​​​ൽ​​​ബ​​​ർ​​​ട്ടി​​​നൊ​​​പ്പം സി​​​എം​​​എ​​​സ് കോ​​​ള​​​ജി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ. പ്രി​​​ഷോ മ​​​റി​​​യം പോ​​​ൾ, ഏ​​​റ്റു​​​മാ​​​നൂ​​​ർ എ​​​സ്എം​​​എ​​​സ് കോ​​​ള​​​ജി​​​ലെ ഡ​​​യ​​​റ​​​ക്‌ട​​​ർ ഡോ. ​​​സൂ​​​ര്യ കൊ​​​ച്ചു​​​മ​​​ല​​​യി​​​ൽ സു​​​രേ​​​ന്ദ്ര​​​ൻ, ആ​​​ലു​​​വ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് വ​​​നി​​​താ കോ​​​ള​​​ജി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യ സോ​​​ണി​​​യ ജോ​​​ൺ മാ​​​ർ​​​ക്കോ​​​സ്, ഡോ. ​​​സ്റ്റെ​​​ല്ല കൂ​​​ലി​​​യ​​​ത്ത് ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രു​​​മു​​​ണ്ട്.

ഇ​​​ന്ത്യ​​​യി​​​ൽ വി​​​വി​​​ധ പേ​​​റ്റ​​​ന്‍റ് നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള ഗി​​​ൽ​​​ബ​​​ർ​​​ട്ട്, കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ടെ​​​ലി​​​പ്രോം​​​പ്റ്റ​​​ർ നി​​​ർ​​​മി​​​ച്ചും ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ പേ​​​റ്റ​​​ന്‍റ് നേ​​​ടി​​​യ ഈ ​​​ഉ​​​പ​​​ക​​​ര​​​ണം മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ലും വാ​​​ർ​​​ത്താ​​​വാ​​​യ​​​ന​​​യും അ​​​വ​​​ത​​​ര​​​ണ​​​വും ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ലെ മാ​​​ധ്യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വാ​​​ർ​​​ത്താ​​​വാ​​​യ​​​നാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും ഇ​​​ത് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു.

അ​​​ധ്യാ​​​പ​​​നാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് പ്രാ​​​യോ​​​ഗി​​​ക ആ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ച് ഗ​​​വേ​​​ഷ​​​ണ​​​രം​​​ഗ​​​ത്ത് കൂ​​​ടു​​​ത​​​ൽ നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് എ.​​​ആ​​​ർ. ഗി​​​ൽ​​​ബ​​​ർ​​​ട്ട്.

Tags : Patent Device UK ReadingEasier Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up