പ്രതീകാത്മക ചിത്രം
കോഴിക്കോട്: പയ്യോളിയില്‍ ടിവി പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം. തുറയൂർ പയ്യോളി എരുവോട്ട് വയലിൽ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലാണ് അപകടമുണ്ടായത്.
മീനാക്ഷി തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വൈകീട്ട് നാലോടെ ടിവിയുടെ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ ഓഫ് ചെയ്ത് പ്ലഗ് ഊരിമാറ്റി. സമീപത്ത് താമസിക്കുന്നവരെ വിളിച്ച് വിവരം പറയുമ്പോഴേക്കും രണ്ട് തവണ വലിയ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു
തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വീട്ടുപകരണങ്ങളെല്ലാം കത്തിനശിച്ചു. സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ വീടിന്‍റെ ചുമരുകള്‍ക്ക് വിള്ളലേറ്റിട്ടുമുണ്ട്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ടിവി പൊട്ടിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല.
Tags : Blast TV Fire Explodes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash