Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire

നോ​യി​ഡ​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു; ര​ണ്ട് മ​ര​ണം

നോ​യി​ഡ: നോ​യി​ഡ​യി​ലെ മ​മു​റ​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഇ​ല​ക്ട്രി​ക് ബൈ​ക്കി​ൽ നി​ന്ന് തീ​പ്പൊ​രി​യു​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

കെ​ട്ടി​ട​ത്തി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ല​ക്ട്രി​ക് ബൈ​ക്കി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​ർ​ക്കിം​ഗി​ലു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

പു​ക ശ്വ​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട ര​ണ്ട് പേ​രെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

മണിപ്പൂരിൽ വീടുകൾക്കു തീവച്ചു; സംഘർഷം ഒഴിവായത് തലനാരിഴയ്ക്ക്

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ലെ ഇം​​​​ഫാ​​​​ൽ വെ​​​​സ്റ്റി​​​​ൽ മെ​​​​യ്തെയ് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ കു​​​​ക്കി​​​ വി​​​ഭാ​​​ഗ​​​ക്കാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ എ​​​ത്തി തീ​​​വ​​​ച്ചു​​​ ന​​​ശി​​​പ്പി​​​ച്ചു.

2023ൽ ​​​​സം​​​​ഘ​​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ സ​​​മ​​​യ​​​ത്ത് ആ​​​​ളു​​​​ക​​​​ൾ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​യി​​​​രു​​​​ന്ന നാ​​​​ലു വീ​​​​ടു​​​​ക​​​​ളാ​​​​ണ് കാ​​​​ന്തോ സ​​​​ബാ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​യ​​​​ത്. കാ​​​​ങ്പോ​​​​ക്പി​​​​യി​​​​ൽനി​​​​ന്നാ​​​​ണ് അ​​​​റു​​​​നൂ​​​​റോ​​​​ളം കു​​​​ക്കി​​​​ക​​​​ൾ പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​ത്.

ഇ​​​തി​​​നി​​​ടെ മെ​​​​യ്തെയ് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ സം​​​​ഘ​​​​ടി​​​​ച്ച് പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഇ​​​​വ​​​​രെ ത​​​​ട​​​​ഞ്ഞ​​​തോ​​​ടെ വ​​​​ലി​​​​യ സം​​​​ഘ​​​​ർ‌​​​​ഷം ഒ​​​ഴി​​​വാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്താ​​​​ണ് സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ആ​​​​ളു​​​​ക​​​​ളെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു​​​​വെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു; യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

മ​ല​പ്പു​റം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്ന് യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ണ്ണ​മം​ഗ​ലം തോ​ട്ട​ശേ​രി​യ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കെ.​പി.​ഷ​ഹ​ബാ​സാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ഷ​ഹ​ബാ​സ് പ​ൾ​സ​ർ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തോ​ട്ട​ശേ​രി​അ​റ​യി​ലെ ഓ​വു​പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് ഷ​ഹ​ബാ​സ് ഉ​ട​ൻ ത​ന്നെ ബൈ​ക്ക് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വെ​ള്ള​മൊ​ഴി​ച്ച് ബൈ​ക്കി​ലെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​തു​കൊ​ണ്ട് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു.

Kerala

ഹോട്ടൽ ഹൈലാൻഡിൽ വൻ തീ​പി​ടി​ത്തം; താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ൽ ഹൈ​ലാ​ൻ​ഡി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ആ​റാം നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​തെ​ന്നും ഉ​ട​ൻ ത​ന്നെ താ​മ​സ​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റ​സ്റ്റോ​റ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ നി​ല​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ ഫ​യ​ർ​ഫോ​ഴ്സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​മ​യ​ബ​ന്ധി​ത​മാ​യി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. പ്ര​ദേ​ശ​ത്ത് പു​ക നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

International

ചൈ​ന​യി​ൽ ഷൂ ​ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; 28 മ​ര​ണം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ഷൂ ​ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 28 പേ​ർ മ​രി​ച്ചു. ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ലെ ജി​ൻ​ജ​യാം​ഗ് ന​ഗ​ര​ത്തി​ലു​ള്ള ഷൂ ​ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഫാ​ക്ട​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ശ​യി​ലും ഷൂ ​നി​ർ​മാ​ണ​ത്തി​നു​ള്ള മ​റ്റ് അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ലും തീ ​പ​ട​ർ​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. കെ​ട്ടി​ട​ത്തി​ൽ നി​ന്നും പി​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ളി​ൽ ഷൂ ​നി​ർ​മാ​ണ​ത്തി​നു​ള്ള വ​സ്തു​ക്ക​ൾ​ക്കൊ​ണ്ട് ത​ട​സ​പ്പെ​ട്ടി​രു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ക​ത്തു​ക​യ​റു​ന്ന​തി​നും ത​ട​സ​മാ​യി.

183 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും 35 വാ​ഹ​ന​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് ഉ​ത്ത​ര​വി​ട്ടു.

District News

​കോട്ടയം എസ്എ​ച്ച് മൗ​ണ്ടി​ല്‍ ടി​ഷ്യു​പേ​പ്പ​ര്‍ നി​ര്‍​മാ​ണ ഫാ​ക്ട​റി ക​ത്തി​ന​ശി​ച്ചു, കോ​ടി​ക​ളു​ടെ ന​ഷ്ടം

കോ​ട്ട​യം: എ​സ്എ​ച്ച് മൗ​ണ്ടി​ല്‍ ടി​ഷ്യൂ​പേ​പ്പ​ര്‍ നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ജെ.​എ​ന്‍ ഇ​ന്‍​ഡ​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ജി​തി​ന്‍ മു​ഹ​മ്മ​ദ്, അ​ടി​ച്ചി​റ സ്വ​ദേ​ശി നി​ഖി​ല്‍ ടി. ​ബ​ഷീ​ര്‍ എ​ന്നി​വ​രു​ടേ​താ​ണ് ഫാ​ക്ട​റി. 1.5 കോ​ടി രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫാ​ക്ട​റി കെ​ട്ടി​ടം, തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്, പ്ര​ധാ​ന ഗോ​ഡൗ​ണ്‍ എ​ന്നി​വ​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ആ​ളി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

സ​മീ​പ വീ​ട്ടി​ലെ താ​മ​സ​ക്കാ​രാ​ണ് തീ​പ​ട​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. അ​പ്പോ​ഴേ​ക്കും തീ ​വ്യാ​പി​ച്ചി​രു​ന്നു. ഗോ​ഡൗ​ണി​ന്‍റെ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ത്താ​ണ് സേ​നാം​ഗ​ങ്ങ​ള്‍ തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. കോ​ട്ട​യം അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ നാ​ലു യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യി​ട്ടും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് പാ​ലാ​യി​ല്‍​നി​ന്നും പാ​മ്പാ​ടി​യി​ല്‍​നി​ന്നും സേ​നാ യൂ​ണി​റ്റു​ക​ള്‍ എ​ത്തി.

പി​ന്നീ​ട്, ച​ങ്ങ​നാ​ശേ​രി, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​കൂ​ടി ഓ​രോ യൂ​ണി​റ്റ് സേ​ന​യെ​ത്തി. ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ റെ​നി ലൂ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ത്രി ഒ​ന്പ​തോ​ടെ​യോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.
ജ​ന​വാ​സ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഏ​ഴു വ​ര്‍​ഷ​മാ​യി സ്ഥാ​പ​നം ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​ഴ​യ ഒ​രു വീ​ട്ടി​ലും അ​തി​നു സ​മീ​പ​ത്താ​യി നി​ര്‍​മി​ച്ച ഗോ​ഡൗ​ണി​ലു​മാ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വി​ദേ​ശ​ത്തു​ള്ള ഉ​ട​മ​സ്ഥ​ര്‍ സ്ഥ​ലം ഫാ​ക്ട​റി ന​ട​ത്താ​ന്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​താ​യി​രു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. രാ​ത്രി ഏ​റെ വൈ​കി​യാ​ണ് തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​ത്. സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ സി​റി​ൾ സ​ഞ്ജു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

National

ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി, യു​വാ​വി​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ഭാ​ര്യാ​സ​ഹോ​ദ​ര​ൻ, ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

അ​മൃ​ത്‌​സ​ർ: പ​ഞ്ചാ​ബി​ലെ ത​ര​ണ്‍ ത​ര​ണി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ജൂ​ൺ 13-നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം. അ​മൃ​ത്‌​സ​റി​ലെ ലോ​പോ​ക് ഗ്രാ​മ​വാ​സി​യാ​യ ല​വ്പ്രീ​ത് സിം​ഗാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സ​ന്ദീ​പ് കൗ​റി​നെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ല​വ്പ്രീ​ത്.

സ​ന്ദീ​പ് കൗ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജ​ൻ സിം​ഗു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്ക​ത്തി​നി​ടെ സ​ജ​ൻ സിം​ഗ് ല​വ്പ്രീ​തി​ന്‍റെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ല​വ്പ്രീ​തി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജ​ൻ സിം​ഗി​ന്‍റെ ഭാ​ര്യ ഗു​ർ​ജി​ത് കൗ​റി​ന്‍റെ ദേ​ഹ​ത്തും തീ ​പ​ട​ർ​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ല​വ്പ്രീ​ത് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചും, ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ ഗു​ർ​ജി​ത് കൗ​റും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

പ്ര​തി​യാ​യ സ​ജ​ൻ സിം​ഗി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്, ഇ​യാ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​ജ​ൻ സിം​ഗി​നെ​തി​രെ​യും സ​ന്ദീ​പ് കൗ​റി​നെ​തി​രെ​യും പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

പ്രി​ന്‍റിം​ഗ് പ്ര​സി​ല്‍ തീ​പി​ടി​ത്തം; ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട് എ​ന്ന് നി​ഗ​മ​നം, ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ച്ചി: എ​റ​ണാ​കു​ളം ര​വി​പു​ര​ത്ത് പ്രി​ന്‍റിം​ഗ് പ്ര​സി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ര​വി​പു​ര​ത്ത് 30 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജാ​സ്മി​ന്‍ ഗ്രാ​ഫി​ക്‌​സ് എ​ന്ന പ്രി​ന്‍റിം​ഗ് പ്ര​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം. ര​ണ്ടു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

പ്രി​ന്‍റിം​ഗി​ന് ആ​വ​ശ്യ​മാ​യ പേ​പ്പ​റു​ക​ളും ഡോ​ക്യു​മെ​ന്‍റു​ക​ളും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​വി​ലെ പ്ര​സി​ല്‍ എ​ത്തി​യ ഉ​ട​മ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ, ഗാ​ന്ധി​ന​ഗ​ര്‍, ക്ല​ബ് റോ​ഡ്, വൈ​പ്പി​ന്‍ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ തീ​യ​ണ​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.

National

ഒ​ഡീ​ഷ​യി​ൽ വ​ൻ തീ​പി​ടി​ത്തം; 15 വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലെ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ പ​തി​ന​ഞ്ചോ​ളം വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

പ​ട്ടു​തു​ണി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​ക​ളാ​യി​രു​ന്ന​തി​നാ​ൽ തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​ക​ദേ​ശം നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വ​സ്ത്ര​ങ്ങ​ളും പു​രു​ഷ​ന്മാ​രു​ടെ വ​സ്ത്ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​മാ​ണ് ക​ത്തി​യ​മ​ർ​ന്ന​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും. ഷോ​ർ​ട്ട് സ​ർ​ക്ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥാ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു.

National

ഡ​ൽ​ഹി ഉ​ദ്യോ​ഗ് ഭ​വ​ന് സ​മീ​പം ചേ​രി​യി​ൽ വ​ൻ തീ​പി​ടു​ത്തം; അ​ണ​യ്ക്കാ​ൻ എ​ത്തി​യ​ത് 25 ഫ​യ​ർ യൂ​ണി​റ്റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ് ഭ​വ​നും സേ​നാ ഭ​വ​നും സ​മീ​പ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ത്കാ​ലി​ക താ​മ​സ​കേ​ന്ദ്ര​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ൻ തീ​പി​ടു​ത്തം. ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സി​ന്‍റെ 25-ഓ​ളം ഫ​യ​ർ ടെ​ൻ​ഡ​റു​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ക്യാ​മ്പി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ചെ​റി​യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചി​രു​ന്ന​താ​യും ഫ​യ​ർ ഓ​ഫീ​സ​ർ സ​ന്ദീ​പ് ദു​ഗ്ഗ​ൽ അ​റി​യി​ച്ചു. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തോ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടോ ആ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി. തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ളെ വി​ന്യ​സി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ജീ​വ​ഹാ​നി​യോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യ​താ​യി നി​ല​വി​ൽ റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

National

ല​ക്നോ തീ​പി​ടി​ത്തം: ദു​ര​ന്ത​മു​ണ്ടാ​യ കെ​ട്ടി​ടം 10 വ​ർ​ഷം മു​ന്പ് പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്

ല​ക്നോ: 10 വ​ർ​ഷം മു​ന്പ് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട മൂ​ന്നു​നി​ല വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലാ​ണ് 15 പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് യു​പി സ​ർ​ക്കാ​ർ. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് 2016ൽ ​പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ര​ണ്ടു­ മാ​സം തി​ക​യു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​ത് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

നോ​ർ​ത്ത് ല​ക്നോ​യി​ലെ അ​ലി​ഗ​ഞ്ച് മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​ന്നാം നി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​നി​മേ​ഷ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

അ​ലി​ഗ​ഞ്ച് മേ​ഖ​ല​യി​ലെ സെ​ക്ട​ർ ഡി-​യി​ലു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം. 1980 ജൂ​ലൈ 11ന് ​ര​മേ​ശ്വ​ർ സ​ഹാ​യു​ടെ മ​ക​ൻ വി​ജ​യ് കു​മാ​റി​ന് ഹ​യ​ർ പ​ർ​ചേ​സ് സ്കീം ​വ​ഴി​യാ​ണ് ഈ ​വ​സ്തു ആ​ദ്യം അ​നു​വ​ദി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 1980 ന​വം​ബ​ർ നാ​ലി​ന് ക​രാ​ർ ഒ​പ്പി​ടു​ക​യും വ​സ്തു​വി​ന്‍റെ കൈ​വ​ശാ​വ​കാ​ശം വി​ജ​യ് കു​മാ​റി​ന് കൈ​മാ​റു​ക​യും ചെ​യ്തു. 2005ൽ ​ഈ വ​സ്തു വി​ജ​യ് കു​മാ​റി​ന്‍റെ​യും ഭാ​ര്യ ഉ​ഷ​യു​ടെ​യും പേ​രി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടു. പി​ന്നീ​ട് 2013 ജ​നു​വ​രി 19-ന് ​ഇ​വ​ർ ഈ ​വ​സ്തു വീ​രേ​ന്ദ്ര പ്ര​താ​പ് ശു​ക്ല, സു​രേ​ന്ദ്ര പ്ര​താ​പ് ശു​ക്ല എ​ന്നി​വ​ർ​ക്ക് വി​റ്റു. 2014 ഓ​ഗ​സ്റ്റ് ഏ​ഴി​ന് ല​ക്നോ വി​ക​സ​ന അ​ഥോ​റി​റ്റി ഇ​വ​രു​ടെ പേ​രി​ലേ​ക്ക് വ​സ്തു​വി​ന്‍റെ പോ​ക്കു​വ​ര​വ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ഏ​ക​ദേ​ശം 1,992 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ന്, ‘സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്ലാ​ൻ പ​ദ്ധ​തി’ പ്ര​കാ​രം 2014 ഓ​ഗ​സ്റ്റ് 20-ന് ​റെ​സി​ഡ​ൻ​ഷ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​വി​ടെ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ല​ക്നോ വി​ക​സ​ന അ​ഥോ​റി​റ്റി വീ​രേ​ന്ദ്ര പ്ര​താ​പ് ശു​ക്ല​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ 2016 മേ​യ് 10ന് ​അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കാ​ൻ അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ ഉ​ത്ത​ര​വ് വ​ന്ന് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം, ജൂ​ലൈ അ​ഞ്ചി​ന് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​പ്പെ​ട്ടു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​തു സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

National

ല​ക്നോ​വി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം; 14 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: അ​ലി​ഗ​ഞ്ചി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 14 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൂ​ന്ന് നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​തി​വേ​ഗം താ​ഴേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഇ​നി​യും ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.‌

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​യു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ൽ ഒ​രു ക്ലി​നി​ക്കും പെ​റ്റ് ഷോ​പ്പും ഉ​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​രാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്ര​ജേ​ഷ് പ​ഥ​ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​പ​ക​ട​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.

Kerala

ട്രാ​ന്‍​സ്‌​ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു; വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

കൊ​ച്ചി: റോ​ഡ​രി​കി​ലെ ട്രാ​ന്‍​സ്‌​ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കി​ട​ങ്ങൂ​ര്‍ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള അ​രി​മ്പി​ള്ളി ക​വ​ല​യി​ലെ ട്രാ​ന്‍​സ്‌​ഫോ​മ​റി​നാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​തീ​പി​ടി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥ​ല​ത്ത് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

National

മൈ​സൂ​രു​വി​ൽ തീ​പി​ടി​ത്തം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലെ റെ​സ്റ്റോ​പ​ബ്ബി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഡാ​ർ​ജി​ലിം​ഗ് സ്വ​ദേ​ശി സാ​ഹി​ൻ(26), നേ​പ്പാ​ളി​ൽ സ്വ​ദേ​ശി പ്ര​കാ​ശ്(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സോ​നു, ര​മേ​ശ്, മ​ഹാ​ദേ​വ് പ്ര​സാ​ദ്, പ്ര​ജ്വാ​ൾ, അ​വി​നാ​ശ്, പ​ബ് ഉ​ട​മ പ്രീ​തം പു​മീ​ത് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

NRI

കു​വൈ​റ്റിൽ വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ൽ-​സാ​ൽ​മി ഏ​രി​യ​യി​ലെ സ്ക്രാ​പ്പ് യാ​ർ​ഡി​ൽ വ​ൻ തീ​പി​ടി​ത്തം. സം​ഭ​വം അ​റി​ഞ്ഞ് കു​തി​ച്ചെ​ത്തി​യ അ​ഗ്നി​ശ​മ​ന കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​ക​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സ്ക്രാ​പ്പ് യാ​ർ​ഡി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്.

തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​യു​ട​ൻ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഒ​ന്നി​ല​ധി​കം അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

വേ​ന​ൽ​ക്കാ​ല​ത്തെ ക​ഠി​ന​മാ​യ ചൂ​ട് കാ​ര​ണം ഇ​ത്ത​രം സ്ക്രാ​പ്പ് യാ​ർ​ഡു​ക​ളി​ൽ തീ​പി​ടി​ത്ത​ത്തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി​യും അ​റി​യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഡ​ൽ​ഹി​യി​ൽ റെ​സ്റ്റോ​റ​ന്‍റി​ൽ വ​ൻ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും തീ​പി​ടി​ത്തം. ക​ൽ​ക്കാ​ജി​യി​ലെ ഗോ​വി​ന്ദ​പു​രി ഫ്ലൈ​ഓ​വ​റി​ന് സ​മീ​പ​മു​ള്ള "പ​ഞ്ചാ​ബി ത​ഡ്ക' എ​ന്ന റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് പു​ല​ർ​ച്ചെ 4:45ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് മു​ക​ളി​ലെ നി​ല​ക​ളി​ലേ​ക്ക് പ​ട​രു​ക​യും എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. വ​ൻ ശ​ബ്ദ​ത്തോ​ടെ സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​ത് പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന സീ​താ​ദേ​വി(75) എ​ന്ന വ​യോ​ധി​ക​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

കെ​എ​ഫ്സി ഔ​ട്ട്‌‌​ലെ​റ്റി​ന് തീ​പി​ടി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ​എ​ഫ്സി ഔ​ട്ട്‌‌​ലെ​റ്റി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.15ഓ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് ക​ണ്ണാ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഔ​ട്ട്‌‌​ലെ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് തീ​പി​ടി​ത്തം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് താ​ഴെ​ത്തെ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന ഔ​ട്ട്‌‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ​യ​ണ​ച്ച​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

National

ജ​യ്പു​രി​ലെ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം; മൂ​ന്ന് പേ​ർ മ​രി​ച്ചു, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ലെ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ജ​യ്പു​രി​ലെ ഖോ ​ന​ഗോ​രി​യാ​ൻ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റി​നും തീ​പി​ടി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്നും ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ഡി​എം പ​റ​ഞ്ഞു.

Kerala

കു​ന്ന​ന്താ​ന​ത്ത് റ​ബ​ർ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം

തി​രു​വ​ല്ല: കു​ന്ന​ന്താ​നം ഇ​ൻ​ഡ​സ്ട്രി​യ​ൽ ന​ഗ​റി​ലെ റ​ബ​ർ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. കു​ന്ന​ന്താ​നം വ്യ​വ​സാ​യ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ജി ​കെ റ​ബേ​ഴ്സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് തി​രു​വ​ല്ല​യി​ൽ നി​ന്നും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. ഫാ​ക്ട​റി​യി​ലെ തെ​ർ​മ​ൽ ഫ്ലൂ​യി​ഡി​ൽ നി​ന്നാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ റ​ബ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ന് തൊ​ട്ട​ടു​ത്താ​യി​രു​ന്നു തീ​പി​ടി​ത്തം.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഗോ​ഡൗ​ണി​ലോ സ​മീ​പ​ത്തെ മ​റ്റ് വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലോ തീ ​പ​ട​രാ​തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചു.

National

ഒ​മാ​ൻ തീ​ര​ത്ത് എ​ണ്ണ​ക്ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; ക​പ്പ​ലി​ൽ ഇ​ന്ത്യ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഒ​മാ​ൻ തീ​ര​ത്ത് 24 ഇ​ന്ത്യ​ക്കാ​രു​മാ​യി പോ​യ വി​ദേ​ശ എ​ണ്ണ​ക്ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. മാ​രി​വെ​ക്സ് എ​ന്ന മാ​ഡ​ഗാ​സ്ക​ർ പ​താ​ക​യേ​ന്തി​യ വി​ദേ​ശ ഓ​യി​ൽ ടാ​ങ്ക​റി​ലാ​ണ് സം​ഭ​വം.

ക​പ്പ​ൽ ഇ​ന്ത്യ​യി​ലെ ക​ർ​വാ​റി​ൽ നി​ന്നും ഒ​മാ​നി​ലെ ദു​ഖ്മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ച​ര​ക്കു​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്.

ക​പ്പ​ല​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യ്ക്കു​മാ​യി ഒ​മാ​ൻ അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി എ​ക്സി​ൽ കു​റി​ച്ചു.

Kerala

ക​ള​മ​ശേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഥാ​ർ ക​ത്തി ന​ശി​ച്ചു; യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഥാ​ർ ക​ത്തി ന​ശി​ച്ചു. വൈ​കു​ന്നേ​രം ആ​രോ​ട് സൗ​ത്ത് ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​യ പ്ര​ശാ​ന്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​ക വ​രു​ന്ന​ത് ക​ണ്ട​തോ​ടെ പ്ര​ശാ​ന്ത​വും കു​ടും​ബ​വും വ​ണ്ടി​യി​ൽ നി​ന്ന് ഇ​റ​ങ്ങി മാ​റു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സ്ഥ​ല​ത്ത് വ​ൻ​ക​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

National

മണിപ്പുരിൽ അഞ്ച് വീടുകൾക്ക് തീവച്ചു

ഇം​​​ഫാ​​​ൽ‌: മ​​​ണി​​​പ്പുരി​​​ലെ കാ​​​ങ്പോ​​​ക്പി​​​യി​​​ൽ അ​​​ഞ്ച് കു​​​ടി​​​ലു​​​ക​​​ൾ സാ​​​യു​​​ധ​​​സം​​​ഘം തീ​​​വ​​​ച്ചു​​​ന​​​ശി​​​പ്പി​​​ച്ചു.

കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ​​​മേ​​​ഖ​​​ല​​​യാ​​​യ ഖ​​​രം വൈ​​​ഫേ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല.

സു​​​ര​​​ക്ഷാ​​​സേ​​​ന എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സാ​​​യു​​​ധ​​​സം​​​ഘം പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും മാ​​​റി​​​യ​​​ത്.
മ​​​റ്റൊ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പി​​​ന്നി​​​ലെ​​​ന്ന് കു​​​ക്കി വി​​​ഭാ​​​ഗം ആ​​​രോ​​​പി​​​ച്ചു.

Kerala

ആ​റ്റി​ങ്ങ​ലി​ൽ ഗ്രാ​ഫി​ക്സ് സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം; സ്ഥാ​പ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഗ്രാ​ഫി​ക്സ് സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. "കൂ​ൾ​മേ​റ്റ് ഗ്രാ​ഫി​ക്സ്' എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ സ്ഥാ​പ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട സ​മീ​പം വ​ഴി ക​ട​ന്നു​പോ​യ​വ​രാ​ണ് ഫ​യ​ർ ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​നു​ള​ളി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ധ​ന​ങ്ങ​ളാ​ണ് ക​ത്തി​യ​തെ​ന്ന് ഉ​ട​മ പ​റ​യു​ന്നു.

ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ഒ​രു യൂ​ണി​റ്റ് വാ​ഹ​നം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഫ​യ​ർ ഫോ​ഴ്സി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം സ​മീ​പ​ത്തെ മ​റ്റ് ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും തീ ​പ​ട​രു​ന്ന​ത് ഒ​ഴു​വാ​ക്കാ​ൻ സാ​ധി​ച്ചു.

International

കെ​നി​യ​യി​ൽ ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ലെ തീ​പി​ടി​ത്തം; എ​ട്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​റ​സ്റ്റി​ൽ

ന​യ്റോ​ബി: കെ​നി​യ​യി​ലെ ഉ​തു​മി​ഷ ഗേ​ൾ​സ് അ​ക്കാ​ദ​മി ഹോ​സ്റ്റ​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​റ​സ്റ്റി​ൽ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ക്ഷി മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ, മ​റ്റു​ള്ള​വ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍, ഡോ​ർ​മി​റ്റ​റി​യി​ലെ മെ​ത്ത​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ള്‍ തീ​യി​ടു​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍​ക്ക് പ്ര​തി​കാ​ര​മെ​ന്ന നി​ല​യ്ക്കാ​ണ് പ്ര​തി​ക​ള്‍ കൃ​ത്യം ചെ​യ്ത​ത്.

സെ​ൻ​ട്ര​ൽ കെ​നി​യ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 16 പേ​ർ മ​രി​ക്കു​ക​യും, 79 പേ​ർ​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. 15നും 18​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ളാ​ണ്.

തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഈ ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്ത ശേ​ഷ​വും, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​വു​മാ​ണ് പോ​ലീ​സ് വി​ദ്യാ​ർ​ഥി​നി​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ ഇ​വ​രെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

കു​ന്ന​ത്തു​നാ​ട് വാ​ഴ​ക്കു​ള​ത്ത് പെ​യി​ന്‍റ് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് വാ​ഴ​ക്കു​ള​ത്ത് പെ​യി​ന്‍റ് ക​മ്പ​നി​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടു​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് വാ​ഴ​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന 'ക​ള​ർ ഇ​ന്ത്യ' എ​ന്ന പെ​യി​ന്‍റ് ക​മ്പ​നി​ക്ക് തീ​പി​ടി​ച്ച​ത്.

തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഒ​ന്നി​ല​ധി​കം യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ ന​ട​ത്തി​യ അ​തി​വേ​ഗ നീ​ക്ക​ത്തി​ലാ​ണ് തീ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത്. പെ​യി​ന്‍റും അ​നു​ബ​ന്ധ രാ​സ​വ​സ്തു​ക്ക​ളും ഉ​ള്ള​തി​നാ​ൽ തീ ​വേ​ഗ​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കി.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റ​താ​യി ഇ​തു​വ​രെ വി​വ​ര​മി​ല്ല. നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Kerala

മു​ള​ന്തു​രു​ത്തി​യി​ൽ കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ ക​ത്തി ന​ശി​ച്ചു

കൊ​ച്ചി: മു​ള​ന്തു​രു​ത്തി​യി​ൽ ഒ​രു മാ​സം മു​ൻ​പ് തു​ട​ങ്ങി​യ കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ ക​ത്തി ന​ശി​ച്ചു. തു​പ്പം​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ‘ക​ഫെ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ്' ആ​ണ് ക​ത്തി ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​ള​ന്തു​രു​ത്തി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കു​ടും​ബ​ശ്രീ സം​രം​ഭ​മാ​ണി​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ ചേ​ർ​ന്നാ​ണ് സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത്. ഒ​രു മാ​സം മു​ൻ​പാ​ണ് റ​സ്റ്റ​റ​ന്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

രാ​വി​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഥാ​പ​ന​ത്തി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

District News

ഫ്രൂ​​ട്ട് സ്റ്റാ​​ളി​​നു തീ ​​പി​​ടി​​ച്ചു

പ​​ത്ത​​നം​​തി​​ട്ട: ആ​​ന​​പ്പാ​​റ​​യി​​ലു​​ള്ള എം​​എം ഫ്രൂ​ട്ട്സ് വി​​ൽ​പ്പ​ന​​ശാ​​ല​​യി​​ൽ തീ ​​പി​​ടി​​ത്തം.ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​ണ് സം​​ഭ​​വം. ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മെ​​ന്ന് പ​​റ​​യു​​ന്നു. അ​​ഗ്നി​ര​​ക്ഷാ സേ​​ന എ​​ത്തി​​യാ​​ണ് തീ ​​അ​​ണ​​ച്ച​​ത്.

പ​​ഴ​​ങ്ങ​​ളു​​ടെ മൊ​​ത്ത വി​​ൽ​പ്പ​​ന​​ശാ​​ല​​യാ​​ണ്. ക​​ട​​യ്ക്കു​​ള്ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ ക​​ത്തി​ന​​ശി​​ച്ചു. 70,000 രൂ​​പ​​യു​​ടെ ന​​ഷ്ടം ഉ​​ണ്ടാ​​യ​​താ​​യി ക​​ട ഉ​​ട​​മ അ​​യൂ​​ബ് ഖാ​​ൻ പ​​റ​​ഞ്ഞു.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി ക​ക്കാ​ടം​പൊ​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ആ​റ് യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

കാറിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. പി​ന്നാ​ലെ കാ​ർ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. മു​ക്ക​ത്തു നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

കാ​റി​ന് തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ൻ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Kerala

പേ​രാ​മ്പ്ര​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച സം​ഭ​വം; സോ​ന​യു​ടെ ഭ​ര്‍​ത്താ​വ് ര​ജി​ന്‍​ലാ​ലും മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പേ​രാ​ന്പ്ര​യി​ലെ ചെ​റു​വ​ണ്ണൂ​രി​ല്‍ കാ​റി​ന് തീ​പി​ടി​ച്ച് മ​രി​ച്ച സോ​ന​യു​ടെ‌ ഭ​ർ​ത്താ​വ് ര​ജി​ൻ​ലാ​ലും മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ളേ​ലേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ര​ജി​ന്‍​ലാ​ലി​ന്‍റെ മ​ര​ണം. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഞാ​യ​റാ​ഴ്ച ന​ട​ത്തും.

സോ​ന​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു​ള്ള നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. കാ​റി​ന് തീ​പി​ടി​ച്ച​തി​ല്‍ ര​ജി​ന്‍​ലാ​ലി​ന് പ​ങ്കി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ര​ജി​നു​മാ​യു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മ​നം​നൊ​ന്ത് സോ​ന ആ​ത്മ​ഹ​ത്യ ചെ​യ്തി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

മ​ര​ണ​ത്തി​ന് തൊ​ട്ട് മു​ന്‍​പും താ​ന്‍ അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ള്‍ സ​ഹോ​ദ​രി​യോ​ട് സോ​ന പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​ദി​വ​സം വൈ​കി​ട്ട് സ​ഹോ​ദ​രി​ക്കൊ​പ്പം പേ​രാ​മ്പ്ര​യി​ല്‍ എ​ത്തി​യ സോ​ന ക​ന്നാ​സി​ല്‍ പെ​ട്രോ​ള്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

മെ​യ് പ​തി​ന​ഞ്ചി​ന് രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കാ​റി​ന് തീ​പി​ടി​ച്ച​ത്. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ര​ജി​ന്‍​ലാ​ല്‍ ഉ​ട​ന്‍ ത​ന്നെ കാ​റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്നി​രു​ന്ന സോ​ന​യെ കാ​റി​ല്‍ നി​ന്ന് ഇ​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഡോ​ര്‍ ലോ​ക്കാ​യ​തി​നാ​ല്‍ സാ​ധി​ച്ചി​ല്ല.

അ​പ്പോ​ഴേ​ക്കും ര​ജി​ന്‍റെ ശ​രീ​ര​ത്തി​ല്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്നു. ഇ​തോ​ടെ ര​ജി​ന്‍ തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ടി​ലേ​ക്ക് ചാ​ടി. കാ​റി​ല്‍ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സോ​ന​യേ​യും ര​ജി​നെ​യും മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സോ​ന മ​രി​ച്ചി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ല തീ​പി​ടി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സോ​ന പെ​ട്രോ​ള്‍ വാ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​റി​ല്‍ പെ​ട്രോ​ളി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ര​ജി​ൻ മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ സോ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു കു​ടും​ബം പ​റ​ഞ്ഞ​ത്. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

National

ഡ​ൽ​ഹി​യി​ൽ ഫ​ർ​ണി​ച്ച​ർ മാർക്കറ്റിൽ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ശാ​സ്ത്രി പാ​ർ​ക്കി​ലെ ഫ​ർ​ണി​ച്ച​ർ മാർക്കറ്റി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. തീ ​അ​ണ​യ്ക്കാ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ നാ​ട്ടു​കാ​ർ ക​ല്ലെ​റി​ഞ്ഞു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ത്തി​യ​തെ​ന്നും ഇ​ത് തീ ​അ​ണ​യ്ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്നും ആ​രോ​പി​ച്ച് കോ​പാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 12 മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ആ​ദ്യ​ഘ​ട്ട അ​ഗ്നി​ശ​മ​ന സേ​നാ​സം​ഘം സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ത​ടി​യും പ്ലൈ​വു​ഡും സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​ക​ളി​ലേ​ക്ക് തീ ​അ​തി​വേ​ഗം പ​ട​രു​ന്പോ​ഴും ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​യ​തെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ ക​ല്ലെ​റി​ഞ്ഞ​ത്. പി​ന്നീ​ട് 25 ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം; നിരവധി ക​ട​ക​ൾ ക​ത്തി​യ​മ​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യി​ൽ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ എ​ട്ടി​ല​ധി​കം ക​ട​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ക​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു.

വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ക്കാ​നാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മാ​ളി​ൽ തീ​പി​ടി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ മാ​ളി​ൽ തീ​പി​ടി​ച്ചു. കൗ​ശാ​ന്പി​ലു​ള്ള മാ​ളി​ലെ തി​യ​റ്റ​റി​ന്‍റെ പ്രൊ​ജ​ക്ട​ർ റൂ​മി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഏ​ഴ​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം അ​ടു​ത്തു​ള്ള ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

NRI

ജ​ലീ​ബ് ഷു​വൈ​ഖി​ൽ തീ​പി​ടി​ത്തം; അ​ഞ്ചു​പേ​ർ മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: ജ​ലീ​ബ് അ​ൽ ഷു​വൈ​ഖി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റിലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു. അ​ൽ-​സു​മൂ​ദ്, അ​ർ​ദി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും പൊ​ള്ള​ലേ​റ്റ അ​ഞ്ചുപേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ്ഥ​ലം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. മ​രി​ച്ച​വ​രെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

സു​ര​ക്ഷാ- പ്ര​തി​രോ​ധ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പൗ​ര​ന്മാ​രോ​ടും പ്ര​വാ​സി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Kerala

സ്റ്റാർട്ട് ചെയ്യവേ കാർ കത്തി; വൈദികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

പാലാ: ഭരണങ്ങാനം ഇടമറ്റത്തിനു സമീപം കാറിനു തീപിടിച്ചു കത്തി നശിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വൈദികൻ അദ്ഭുതകരായി രക്ഷപ്പെട്ടു. ഇടമറ്റം വളഞ്ഞങ്ങാനത്ത് ആണ് കാർ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം ഇടമറ്റം കെ.ടി.ജെ.എം സ്കൂ‌ളിലെ മുൻ മാനേജർ ആയിരുന്ന ഫാ. ജോസഫ് നെടുംപാറ സി എം ഐയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

രാമപുരത്ത് പോയി തിരികെ വരും വഴിയാണ് അപകടം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു

National

വ​ർ​ക്ക്ഷോ​പ്പി​ൽ തീ​പി​ടി​ച്ചു; മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മി​ണ്ടാ​യ​ത്. മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്ന​യാ​ളു​ടെ​ ഉടമസ്ഥതയിലുള്ളതാ​ണ് വ​ർ​ക്ക്ഷോ​പ്പ്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഇ​ദ്ദേ​ഹ​വും മ​റ്റ് ചി​ല ജീ​വ​ന​ക്കാ​രും വ​ർ​ക്ക്ഷോ​പ്പി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ഹി​ബാ​ബാ​ദി​ൽ ഫ്ലാ​റ്റി​ൽ തീ​പി​ടി​ച്ചു. നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് നാ​ല് കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ ഫ്ലാ​റ്റി​ന്‍റെ ടെ​റ​സി​ൽ കു​ടു​ങ്ങി. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ടെ​റ​സി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി ആ​ദ്യം ഗോ​വ​ണി​പ്പ​ടി​യി​ലെ തീ​യാ​ണ് അ​ണ​ച്ച​ത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ ശേ​ഷം കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ന​ന​ഞ്ഞ തു​ണി​കൊ​ണ്ട് പു​ത​പ്പി​ച്ചാ​ണ് സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്.

ഷോ​ർ​ട്ട് സ​ർ​ക്യ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലെ തീ​പി​ടി​ത്തം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ന്ന​ത​ത​ല സ​മി​തി

ന്യൂ​​ഡ​​ൽ​​ഹി: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്ന് ഡ​​ൽ​​ഹി​​യി​​ലേ​​ക്കു വ​രി​​ക​​യാ​​യി​​രു​​ന്ന രാ​​ജ​​ധാ​​നി എ​​ക്സ്പ്ര​​സി​​ന്‍റെ കോ​​ച്ചി​​ൽ ക​​ഴി​​ഞ്ഞ​ദി​​വ​​സ​മു​ണ്ടാ​യ തീ​​പി​​ടി​​ത്തം അ​​ന്വേ​​ഷി​​ക്കാ​ൻ ഉ​​ന്ന​​ത​​ത​​ല​​സ​​മി​​തി​യെ നി​യോ​ഗി​ച്ചു.

വെ​​സ്റ്റ് സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ​ പ്രി​​ൻ​​സി​​പ്പ​​ൽ ചീ​​ഫ് സേ​​ഫ്റ്റി ഓ​​ഫീ​​സ​​റാ​​ണ് ആ​​റം​​ഗ സ​​മി​​തി​​യു​​ടെ ക​​ണ്‍​വീ​​ന​​ർ. വെ​​സ്റ്റ് സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ​​യി​​ലെ​​യും ചെ​​ന്നൈ​​യി​​ലെ ഇ​​ന്‍റ​​ഗ്ര​​ൽ കോ​​ച്ച് ഫാ​​ക്‌​ട​​റി​​യി​​ലെ​​യും റി​​സ​​ർ​​ച്ച് ഡി​​സൈ​​ൻ​​സ് ആ​​ൻ​​ഡ് സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​നി​​ലെ​​യും മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​മി​​തി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്.

തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്കാ​​നും സാ​​ങ്കേ​​തി​​ക​വ​​ശ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കാ​​നു​മാ​ണ് സ​മി​തി​യോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സു​​ര​​ക്ഷാ​മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ​​രി​​ഗ​​ണ​​ന​​യ്ക്കെ​​ടു​​ത്ത് ഭാ​​വി​​യി​​ൽ ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​കു​​ന്ന​​ത് ത​​ട​​യാ​​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സ​മി​തി ന​ൽ​കും.

മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്ന രാ​​ജ​​ധാ​​നി എ​​ക്സ്പ്ര​​സി​ന്‍റെ ബി1 ​എ​സി കോ​​ച്ചി​​ലും ഗാ​​ർ​​ഡ് കോ​​ച്ചി​​ലും ഞാ​യ​റാ​ഴ്ച പു​​ല​​ർ​​ച്ചെ 5.15 നാ​ണ് രാ​​ജ​​സ്ഥാ​​നി​​ലെ കോ​​ട്ട​​യി​​ല്‍​നി​​ന്ന് 50 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ വി​​ക്രം​​ഗ​​ഡ് അ​​ലോ​​ട്ട് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു സ​​മീ​​പം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​​ചി​​ത​സ​​മ​​യ​​ത്തു തീ​യ​ണ​യ്ക്കാ​ൻ ക​​ഴി​​ഞ്ഞ​​തി​​നാ​​ൽ ആ​​ള​​പാ​​യ​​മു​​ണ്ടാ​​യി​​ല്ല.

എ​​ന്നാ​​ൽ മ​​ല​​യാ​​ളി യാ​​ത്ര​​ക്കാ​​രു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ ല​​ഗേ​​ജു​​ക​​ൾ ക​​ത്തി​ന​​ശി​​ച്ചി​​രു​​ന്നു. ട്രെ​​യി​​ൻ യാ​​ത്ര​​ക​​ളി​​ലെ അ​​ഗ്നിസു​​ര​​ക്ഷാ ആ​​ശ​​ങ്ക​​ക​​ൾ​​ക്ക് വ​​ഴി​​വ​ച്ച ഈ ​സം​​ഭ​​വ​​ത്തി​​നു​പി​​ന്നാ​​ലെ രാ​​ജ്യ​​ത്തു​​ട​​നീ​​ളം ഫ​​യ​​ർ ഓ​​ഡി​​റ്റ് ന​​ട​​ത്തു​​മെ​​ന്ന് കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചി​​രു​​ന്നു.

Kerala

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ റിം​ഗ് മെ​യി​ന്‍റ​ന​ൻ​സ് യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം

പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് പി​ടി​പി ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൻ​റെ റിം​ഗ് മെ​യി​ന്‍റ​ന​ൻ​സ് യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​ദോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്. റിം​ഗ് മെ​യി​ന്‍റ​ൻ​സ് യൂ​ണി​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ചി​ല​ത് ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

യൂ​ണി​റ്റി​ന്‍റെ പ്ര​ധാ​ന ഉ​പ​ക​ര​ണ​ത്തി​നും കേ​ടു​പാ​ടു​ണ്ടാ​യി. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്യൂ​ട്ട് വി​ച്ഛേ​ദി​ച്ച​തി​നു ശേ​ഷ​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി തീ​യും പു​ക​യും പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്. ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മി​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ഹോ​ട്ട​ലി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന 12 പേ​രെ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

 

National

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ബം​ഗ​ളൂ​രു: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ സ്ലീ​പ്പ​ർ ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ 36 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശാ​ന്തി​ഗ്രാം എ​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ പു​ക ഉ​യ​ർ​ന്ന​തോ​ടെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്‍റെ ഭാര്യ സോനയാണ് മരിച്ചത്.

ഡോക്ടറെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്‍റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്.

വാഹനത്തിൽ പുക കണ്ടതോടെ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാനായി. എന്നാൽ ഡോർ ലോക്കായി പോയതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഉടനെ എത്തി സോനയെ പുറത്തിറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.

തൊട്ടുപിന്നാലെ ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ ഏതാണ്ട് പൂർണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു സോന. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ര്‍​ഭി​ണി​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച രാത്രി ഒമ്പതിന് ചെ​റു​വ​ണ്ണൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി​നി സോ​ന​യാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സോ​ന​യു​ടെ ഭ​ര്‍​ത്താ​വ് ലാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സോ​ന​യെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. സോ​ന കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലാ​യി​രു​ന്നു ഇ​രു​ന്ന​ത്.

പി​ൻ​ഭാ​ഗ​ത്തെ ഡോ​ർ ലോ​ക്കാ​യ​തി​നാ​ൽ സോ​ന​യ്ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​ത്തി സോ​ന​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സോ​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

National

ബ​സ് ടാ​ങ്ക​റി​ൽ ഇ​ടി​ച്ചു; നാ​ലു പേ​ർ വെ​ന്തു മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സ് ടാ​ങ്ക​റി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ർ വെ​ന്തു​മ​രി​ച്ചു. 10 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റ്.

സു​രേ​ന്ദ്ര​ന​ഗ​ർ ജി​ല്ല​യി​ൽ ചോ​ട്ടി​ല-​രാ​ജ്കോ​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ സം​ഗാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. 40 ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്.​എ​സ്. ഭ​ഡോ​രി​യ പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് രാ​ജ്കോ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ടാ​ങ്ക​റി​ന്‍റെ ട​യ​ർ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ടാ​ങ്ക​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​യു​ട​ൻ ബ​സ് ടാ​ങ്ക​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യും തീ ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ രാ​ജ്കോ​ട്ട് സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

District News

ഫ്രി​ഡ്ജി​ന് തീ​പി​ടി​ച്ച് വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ഇ​ടി​മി​ന്ന​ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഫ്രി​ഡ്ജി​ന് തീ​പി​ടി​ച്ച് വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ കാ​സ​ര്‍​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്തെ മീ​നാ​ക്ഷി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ടു​മേ​ഞ്ഞ​വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മി​ന്ന​ലി​നെ തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ഫ്രി​ഡ്ജി​ലേ​ക്കു തീ ​പി​ടി​ക്കു​ക​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ടി​വി, ഫാ​ന്‍, കി​ട​ക്ക, തു​ണി​ത്ത​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലേ​ക്കു തീ ​പ​ട​രു​ക​യു​മാ​യി​രു​ന്നു. തീ ​ക​ണ്ട​യു​ട​ന്‍ ത​ന്നെ വീ​ട്ടു​ട​മ​സ്ഥ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ പൊ​ള്ള​ലേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് അ​ഗ്നി​ശ​മ​ന​ര​ക്ഷാ സേ​ന​യി​ലെ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ സ​ണ്ണി ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു. ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Kerala

കറുകച്ചാലിൽ ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം; നാലു മണിക്കൂർ കഴിഞ്ഞിട്ടും കെടുത്താനായില്ല

കോട്ടയം: ആക്രി മൊത്തവ്യാപാര ഗോഡൗണില്‍ വന്‍ തീപിടിത്തം. ഒന്‍പതു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറോളം പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും കെടുത്താന്‍ സാധിച്ചിട്ടില്ല. ആക്രി സാധനങ്ങളുടെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.

ഇന്നു പുലര്‍ച്ചെ നാലിനാണു കറുകച്ചാല്‍ മേഴ്‌സി ആശുപത്രിക്ക് എതിര്‍വശത്തുള്ള ആക്രിഗോഡൗണില്‍ തീപിടിത്തമുണ്ടായത്. തീ അതിവേഗം വ്യാപിച്ചതോടെ പ്രദേശത്ത് കനത്ത പുകയും ഭീതിയും പരന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണായതിനാല്‍ പ്രദേശത്ത് രൂക്ഷമായ ഗന്ധവും പടര്‍ന്നിരുന്നു.

ഏതാണ്ട് 3,000 ചതുരശ്ര അടിയിലുള്ള വലിയ ഷെഡിലാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനു സമീപത്ത് തന്നെയാണ് ഇവിടുത്തെ തൊഴിലാളികള്‍ താമസിക്കുന്നത്. തീ ആളിപ്പടരുന്നതു കണ്ടതോടെയാണ് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്.

പാമ്പാടി, ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍നിന്നുമായി ഒന്‍പതു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തുടര്‍ച്ചയായി തീ കെടുത്താനുള്ള പരിശ്രമം നടത്തിവരികയാണ്. നാലു മണിക്കൂറോളം സമയം പരിശ്രമിച്ചിട്ടും ഫയര്‍ഫോഴ്‌സിനു ആക്രിക്കടയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല.

തീ ആളിപ്പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും കെടുത്താനും സാധിച്ചിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തിയെങ്കില്‍ കാരണം കണ്ടെത്താന്‍ സാധിക്കുവെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala

തൃ​ശൂ​രി​ൽ‌ കി​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

തൃശൂർ: അ​ന്ന​മ​ന​ട-​പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മാ​ന്പ്ര​യി​ൽ കി​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പ​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന്ഷ​ടം. കൊ​ര​ട്ടി സ്വ​ദേ​ശി അ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ-​മി​യ​ർ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ തീ​പി​ടി​ച്ച​ത്. അ​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി, മാ​ള, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ൾ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​ഗ​മി​ച്ചാ​ണു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പു​തു​ക്കാ​ട്, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​കൂ​ടി ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളെ എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. യൂ​ണി​റ്റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണു ഫ​യ​ർ​ഫോ​ഴ്സ് അ​ക​ത്തു ക​ട​ന്ന​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഷീ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി തീ​യ​ണ​യ്ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. കി​ട​ക്ക​ക​ൾ, ഫോം, ​തു​ണി​ത്ത​ര​ങ്ങ​ൾ, മ​രം, മെ​ഷി​ന​റി​ക​ൾ, സ്റ്റോ​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി.

തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യെ​ങ്കി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്തി. രാ​വി​ലെ സ​മ​യ​മാ​യ​തി​നാ​ലും ശ​ക്ത​മാ​യ കാ​റ്റി​ല്ലാ​തി​രു​ന്ന​തും കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. സം​ഭ​വ​മ​റി​ഞ്ഞ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

International

നേ​പ്പാ​ളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ​പി​ടി​ച്ചു, യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​ർ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളി​ലൂ​ടെ പു​റ​ത്തി​ങ്ങി.

പു​ല​ർ​ച്ചെ തു​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ട​യ​റി​ന് തീ​പി​ടി​ച്ച​ത്. ഇ​സ്താം​ബൂ​ളി​ൽ നി​ന്നും വ​ന്ന ടി ​കെ 726 എ​ന്ന വി​മാ​ന​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 278 യാ​ത്ര​ക്കാ​രും 11 ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി. വി​മാ​നം റ​ൺ​വേ​യി​ൽ തൊ​ട്ട ഉ​ട​ൻ ത​ന്നെ വ​ല​തു​വ​ശ​ത്തെ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ൽ നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

National

ബം​ഗ​ളൂ​രു​വി​ൽ ഹോ​ട്ട​ലി​ന് തീ​പി​ടി​ച്ചു; ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു നാ​ഗ​ർ​ഭാ​വി​യി​ൽ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ രാ​ജ്കു​മാ​ർ (47) എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രെ ഉ​ട​ൻത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹോ​ട്ട​ലി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് കാ​ർ ക​ത്തി ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​മു​റ്റ​ത്ത് രാ​ത്രി ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. നെ​ടു​മ​ങ്ങാ​ട് ചെ​റി​യ​കൊ​ണ്ണി ക​ട്ട​റ​ക്കു​ഴി കാ​നാ​വി​ൽ ഫെ​ബി​ന്‍റെ കാ​റാ​ണ് ക​ത്തി​യ​ത്.

രാ​ത്രി 12.30ന് ​വീ​ട്ടി​ലെ​ത്തി​യ ഫെ​ബി​ൻ കാ​ർ ചാ​ർ​ജ് ചെ​യ്യാ​ൻ ഇ​ട്ട ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്നു. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പൊ​ഴാ​ണ് കാ​ർ ക​ത്തു​ന്ന​ത് ക​ണ്ട​ത്.

നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി ബാ​റ്റ​റി അ​ഴി​ച്ച് മാ​റ്റി. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

കാ​ർ ക​മ്പ​നി, ഇ​ൻ​ഷു​റ​ൻ​സ് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 99 ദി​വ​സം കൊ​ണ്ട് 69,207 കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് അ​ഖി​ലേ​ന്ത്യാ പ​ര്യ​ട​നം ന​ട​ത്തി ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം പി​ടി​ച്ച ജി.​എ​സ്.​ മ​ണി​ക്കു​ട്ട​ന്‍റെ മ​ക​നാ​ണ് ഫെ​ബി​ൻ.

National

നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. ബി​ശ്വ​ജി​ത് ബെ​ഹ്‌​റ (70), ഭാ​ര്യ സു​ല​ഭ ബെ​ഹ്‌​റ (65), കൊ​ച്ചു​മ​ക​ൾ തേ​ജേ​ശ്വ​രി ബെ​ഹ്‌​റ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബ​ഡ​ഗ​ഡ ക​നാ​ൽ റോ​ഡി​ലു​ള്ള ഫ്ലാ​റ്റി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​ക്ക് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ബി​ശ്വ​ജി​തും കു​ടും​ബ​വും ഒ​ന്നാം നി​ല​യി​ലെ ഒ​രു ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു താ​മ​സം. ഒ​ന്നാം നി​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ പാ​ന​ലി​ൽ നി​ന്നാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. കു​ടും​ബം ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ മ​ക​ളി​ലെ നി​ല​ക​ളി​ലേ​യ്ക്ക് പ​ട​രു​ന്ന​ത് ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ല്ലം: ചാ​മ​ക്ക​ട മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ തു​ണി​ക്ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വ​ട​യാ​റ്റു​കോ​ട്ട​യി​ലെ റൊ​മാ​ൻ​സ് എ​ന്ന തു​ണി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ഏ​ഴോ​ളം ഫ​യ​ർ​ഫോ​ഴ്സ് എ​ഞ്ചി​നു​ക​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. സു​ര​ക്ഷാ മു​ൻ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ബ​ന്ധം ഉ​ൾ​പ്പ​ടെ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

National

ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടു​ത്തം: ഒ​ൻ​പ​ത് മ​ര​ണം; എ​സി പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് സം​ശ​യം

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വി​വേ​ക് വി​ഹാ​ർ മേ​ഖ​ല​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 14 ഫ​യ​ർ ടെ​ൻ​ഡ​റു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ആ​റ് മ​ണി​യോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ആ​രം​ഭി​ച്ച തീ ​അ​തി​വേ​ഗം മൂ​ന്ന്, നാ​ല് നി​ല​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടു​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, എ​സി പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ പ​റ​യു​ന്നു. ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട​താ​യും പി​ന്നാ​ലെ കെ​ട്ടി​ടം ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു എ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി.

കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​രു​പ​തോ​ളം പേ​രെ ബാ​ൽ​ക്ക​ണി വ​ഴി അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഫ്ലാ​റ്റു​ക​ളി​ൽ ഇ​പ്പോ​ഴും ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

District News

വീ​ടി​നു തീ​പി​ടി​ച്ചു: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

പു​തു​ശേ​രി: പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ചൂ​ണ്ട​ൽ പു​തു​ശേ​രി കു​റു​നെ​ല്ലി​പ​റ​മ്പി​ൽ പ​ന്ത​ള​ത്ത് വീ​ട്ടി​ൽ ആ​ന​ന്ദി​ന്‍റെ വീ​ടി​നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തീ​പി​ടി​ച്ച​ത്.

വൈ​കു​ന്നേ​രം 5.30ഓ​ടെ വീ​ട്ടി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്‌​സി​നെ അ​റി​യി​ച്ച​ത്. ആ​ന​ന്ദ് വീ​ടു​പൂ​ട്ടിപോ​യി അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​പ​ക​ടം. പൂ​ജാ​മു​റി​യി​ൽ ക​ത്തി​ച്ചു​വ​ച്ച വി​ള​ക്കി​ൽ​നി​ന്നു തീ​പ​ട​ർ​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​കനി​ഗ​മ​നം.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കു​ന്നം​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ൽ വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബെ​ന്നി മാ​ത്യു, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. അ​നീ​ഷ്, അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ലി​ജു, ഗോ​ഡ്സ​ൺ, ആ​ൽ​ബ​ർ​ട്ട്, എ.​ആ​ർ. ര​ഞ്ജി​ത്ത്, ശ​ര​ത്കു​മാ​ർ, എം.​ജി. ആ​ദ​ർ​ശ്, ശ​ര​ത് സി.​എം,എം.​ജി. ശ്യാം ​എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kerala

പാ​ല​ക്കാ​ട്ട് തീ​പി​ടി​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്‌​ക്ക്

പാ​ല​ക്കാ​ട്: ന​രി​കു​ത്തി മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​ത്താ​ണ് വെ​ള്ളി​യാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രു​ന്ന സ്ഥ​ല​ത്താ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. പ്ലാ​സ്റ്റി​ക്ക് സാ​ധ​ന​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും പ​റ​മ്പി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ച്ച സ്ഥ​ല​ത്ത് നി​ര​വ​ധി ഫ്ലാ​റ്റു​ക​ളും വീ​ടു​ക​ളു​മു​ണ്ട്.

എ​ന്നാ​ൽ തീ ​അ​ണ​യ്ക്കാ​നാ​യി ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന് പ​റ​മ്പി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫ്ലാ​റ്റി​ന്‍റെ മു​ക​ളി​ൽ ക​യ​റി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

National

കാ​റി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഡ​ൽ​ഹി-​മും​ബൈ എ​ക്സ്പ്ര​സ്‌​വേ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​ർ​പൂ​രി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​ർ. ബു​ധ​നാ​ഴ്ച രാ​ത്രി മൗ​ജ്പൂ​രി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വൈ​ഷ്ണോ ദേ​വി തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ്രാ​ഥ​മി​ക നി​ഗ​മ​നം അ​നു​സ​രി​ച്ച് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. കാ​ർ ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ മെ​ഹ​ർ എ​ന്ന​യാ​ൾ തീ​പി​ടി​ത്ത​ത്തി​നി​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​യ്ക്ക് ചാ​ടി​യെ​ങ്കി​ലും 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ജ​യ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

District News

തെ​ക്ക​ത് ക​ത്തി​ന​ശി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: ത​റ​വാ​ട് വീ​ടി​നോ​ട് ചേ​ര്‍​ന്ന തെ​ക്ക​ത് ക​ത്തി​ന​ശി​ച്ചു. ചെ​ങ്ക​ല്‍ നൊ​ച്ചി​യൂ​ര്‍ തെ​റ്റി​വി​ള നീ​രാ​ഴി ഇ​ട​യ​റ​യ് ക്ക​ല്‍ വീ​ട്ടു​പ​രി​സ​ര​ത്തെ തെ​ക്ക​താ​ണ് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യിരുന്നു സം​ഭ​വം.

ഇ​ട​യ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ള്‍​താ​മ​സ​മി​ല്ല. തെ​ക്ക​തി​ല്‍ തീ ​ക​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ് ക്യൂ യൂ​ണി​റ്റി​ല്‍ അ​റി​യി​ച്ച​ത്. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ തു​ള​സീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തെ​ക്ക​തി​ന​ടു​ത്ത വീ​ട്ടി​ലേ​യ് ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ പ്ര​വൃ​ത്തി​മൂലമാണ്. തീ​പി​ടു​ത്തം സം​ബ​ന്ധി​ച്ച് വ്യക്തതയില്ല.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ്ലാ​റ്റി​ൽ വൻ തീ​പി​ടി​ത്തം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ഫ്ലാ​റ്റി​ൽ തീ​പി​ടി​ച്ചു. കെ​ട്ട​ട​ത്തി​ന്‍റെ ഒ​ന്പ​താം നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ ഫ്ലാ​റ്റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ ഒ​ഴി​ഞ്ഞു​പോ​യി.

പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ശ​ക്ത​മാ​യ കാ​റ്റി​ലും കാ​ല​വ​സ്ഥ​യി​ലും ആ​റോ​ളം നി​ല​ക​ളി​ലേ​യ്ക്ക് തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യും പൂ​ർ​ണ​മാ​യി കത്തി ന​ശി​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ശ​മ സേ​നാ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കിയത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും ഇ​തു​വ​രെ പ​രി​ക്കു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

 

National

ബം​ഗ​ളൂ​രു​വി​ൽ പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ന​ന്ദി​നി ലേ​ഔ​ട്ടി​ലു​ള്ള പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം ഉ​ണ്ടാ​യി. 50 ൽ ​അ​ധി​കം സ്ത്രീ​ക​ൾ താ​മ​സി​ക്കു​ന്ന പി​ജി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് നാ​ലാം നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് സ്ത്രീ​ക​ൾ താ​ഴേ​യ്ക്ക് ചാ​ടി.

കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള എ​ൽ​ഇ​ഡി ബോ​ർ​ഡ് നി​ർ​മി​ക്കു​ന്ന ക​ട​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന് പി​ടി​ച്ച​ത്. നി​മി​ഷ​ങ്ങ​ൾ കൊ‌​ണ്ട് കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പു​ക കൊ​ണ്ട് നി​റ​ഞ്ഞു. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ​ക്ക് പു​റ​ത്തേ​യ്ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ല.

അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക‌​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up