പത്തനംതിട്ട: ആനപ്പാറയിലുള്ള എംഎം ഫ്രൂട്ട്സ് വിൽപ്പനശാലയിൽ തീ പിടിത്തം.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പറയുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
പഴങ്ങളുടെ മൊത്ത വിൽപ്പനശാലയാണ്. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു. 70,000 രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ അയൂബ് ഖാൻ പറഞ്ഞു.
Tags : nattu vishesham Fruit stall fire