x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ന​ദീ​തീ​ര​ത്ത്; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 18, 2026 10:59 AM IST | Updated: July 18, 2026 11:00 AM IST

പ്രതീകാത്മക ചിത്രം

റ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബെ​മേ​താ​ര ജി​ല്ല​യി​ൽ അ​ൻ​പ​തു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി പു​ഴ​യി​ൽ ത​ള്ളി. സം​ഭ​വ​ത്തി​ൽ സോ​ൺ​പു​രി സ്വ​ദേ​ശി രാം ​പ്ര​സാ​ദ് സോ​ൻ​വാ​നി (42) അ​റ​സ്റ്റി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി മൃ​ത​ദേ​ഹ​ത്തെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ജൂ​ലൈ 7 മു​ത​ൽ കെ​ല്ല​പ്പെ​ട്ട സ്ത്രീ​യെ കാ​ണാ​താ​യി​രു​ന്നു. ജൂ​ലൈ 9-ന് ​ശി​വ​നാ​ഥ് ന​ദി​യു​ടെ തീ​ര​ത്ത് വ​സ്ത്ര​ത്തി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ചി​ല അ​വ​ശി​ഷ്ട​ങ്ങ​ൾ സ്ത്രീ​യു​ടെ മ​ക​ൻ ക​ണ്ടെ​ത്തു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ജൂ​ലൈ 6-ന് ​രാ​ത്രി രാം ​സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച​തോ​ടെ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ൺ​വെ​ട്ടി ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഇ​യാ​ൾ മൃ​ത​ദേ​ഹ​ത്തെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ശ​രീ​രം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് വ​സ്ത്ര​ങ്ങ​ളി​ൽ പൊ​തി​ഞ്ഞ് ശി​വ​നാ​ഥ് ന​ദി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ ഭ​ർ​ത്താ​വു​മാ​യി പ്ര​തി​ക്ക് മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വീ​ട്ടി​ൽ നി​ന്ന് 2,500 രൂ​പ​യും ഇ​യാ​ൾ ക​വ​ർ​ന്നു.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Tags : Deepika Crime Police Missing

Recent News

Corehub Up