കാസര്ഗോഡ്: ഇടിമിന്നലില് പ്രവര്ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജിന് തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയണ്ടായ ശക്തമായ ഇടിമിന്നലില് കാസര്ഗോഡ് കസബ കടപ്പുറത്തെ മീനാക്ഷിയുടെ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞവീട്ടിലാണ് തീപിടിത്തമുണ്ടായത്.
മിന്നലിനെ തുടര്ന്ന് പ്രവര്ത്തിച്ചു കൊണ്ടിരുന്ന ഫ്രിഡ്ജിലേക്കു തീ പിടിക്കുകയും സമീപത്തുണ്ടായിരുന്ന ടിവി, ഫാന്, കിടക്ക, തുണിത്തരങ്ങള് എന്നിവയിലേക്കു തീ പടരുകയുമായിരുന്നു. തീ കണ്ടയുടന് തന്നെ വീട്ടുടമസ്ഥ ഇറങ്ങി ഓടിയതിനാല് പൊള്ളലേല്ക്കാതെ രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞെത്തിയ കാസര്ഗോഡ് അഗ്നിശമനരക്ഷാ സേനയിലെ സീനിയര് ഫയര് ആന്ഡ് റസ്ക്യു ഓഫീസര് സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സേനയും നാട്ടുകാരും ചേര്ന്ന് തീയണച്ചു. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.