പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ആറാം നിലയിലാണ് തീപിടിച്ചതെന്നും ഉടൻ തന്നെ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.
റസ്റ്റോറന്റിന്റെ ഭാഗത്തു നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കൂടുതൽ നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ ഫയർഫോഴ്സ് സ്വീകരിച്ചിട്ടുണ്ട്.
സമയബന്ധിതമായി ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് പുക നിറഞ്ഞിരിക്കുകയാണ്.
Tags : Fire HotelHighland Thampanoor Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash