x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​യി​ഡ​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു; ര​ണ്ട് മ​ര​ണം

വെബ് ഡെസ്ക്
Published: July 15, 2026 03:37 PM IST | Updated: July 15, 2026 03:37 PM IST

കെട്ടിടത്തിലുണ്ടായ തീപിടിത്തം

നോ​യി​ഡ: നോ​യി​ഡ​യി​ലെ മ​മു​റ​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഇ​ല​ക്ട്രി​ക് ബൈ​ക്കി​ൽ നി​ന്ന് തീ​പ്പൊ​രി​യു​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

കെ​ട്ടി​ട​ത്തി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ല​ക്ട്രി​ക് ബൈ​ക്കി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​ർ​ക്കിം​ഗി​ലു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

പു​ക ശ്വ​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട ര​ണ്ട് പേ​രെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Deepika BreakingNews Dead Fire

Recent News

Corehub Up