x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തു വ​ർ​ഷം ഭ​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി​ക്കാ​ർ​ക്ക് അ​ഹ​ങ്കാ​രം കൂ​ടി: തോ​മ​സ് ഐ​സ​ക്

വെബ്ഡെസ്ക്
Published: September 3, 2026 01:21 AM IST | Updated: September 3, 2026 01:21 AM IST

തോ​​​മ​​​സ് ഐ​​​സ​​​ക്.

വ​​​ള്ളി​​​കു​​​ന്നം (ആ​​​ല​​​പ്പു​​​ഴ): നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ സി​​​പി​​​എം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ൾ, 10 വ​​​ർ​​​ഷം കേ​​​ര​​​ളം ഭ​​​രി​​​ച്ച​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്ക് അ​​​ഹ​​​ങ്കാ​​​രം കൂ​​​ടി​​​യ​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു തു​​​റ​​​ന്ന​​​ടി​​​ച്ച് സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം തോ​​​മ​​​സ് ഐ​​​സ​​​ക്.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ വ​​​ള്ളി​​​ക്കു​​​ന്നം പ​​​ടി​​​ഞ്ഞാ​​​റ് ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി ഓ​​​ഫി​​​സി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ അ​​​ഴി​​​മ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഇ​​​തി​​​നൊ​​​പ്പം ബി​​​ജെ​​​പി–​​​സി​​​പി​​​എം ഡീ​​​ലു​​​ണ്ടെ​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണം ജ​​​നം വി​​​ശ്വ​​​സി​​​ച്ചു. ന​​​മ്മു​​​ടെ ചി​​​ല വ​​​ർ​​​ത്ത​​​മാ​​​ന​​​ങ്ങ​​​ൾ ഈ ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു സ​​​ഹാ​​​യ​​​മാ​​​യി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​കാ​​​ട്ടി.

ജ​​​ന​​​ത്തി​​​ന്‍റെ വി​​​കാ​​​ര​​​ത്തി​​​നൊ​​​പ്പം നി​​​ൽ​​​ക്കാ​​​നാ​​​യി​​​ല്ല. പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് ആ​​​രെ​​​ങ്കി​​​ലും പോ​​​യാ​​​ൽ സൗ​​​ക​​​ര്യം എ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ ക​​​രു​​​തു​​​ന്ന​​​ത്, കാ​​​ര​​​ണം അ​​​യാ​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​നി മ​​​റു​​​പ​​​ടി വേ​​​ണ്ട​​​ല്ലോ. ന​​​മ്മ​​​ളും ബി​​​ജെ​​​പി​​​യും ഡീ​​​ലാ​​​ണെ​​​ന്ന കാ​​​ര്യം ജ​​​ന​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ച്ചു. അ​​​തു പ​​​റ​​​ഞ്ഞാ​​​ണ് ന​​​മ്മു​​​ടെ വോ​​​ട്ട് ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ക്കാ​​​ൾ വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ല​​​മാ​​​ണ് ഇ​​​ത്. 2029 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് വീ​​​ണ്ടും ജ​​​യി​​​ക്കും.

ജ​​​നം ന​​​മ്മ​​​ളെ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യി​​​ട്ടി​​​ല്ല’’ – തോ​​​മ​​​സ് ഐ​​​സ​​​ക് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. പ​​​ണ്ട​​​ത്തെ കാ​​​ല​​​മ​​​ല്ല, ഇ​​​പ്പോ​​​ൾ പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തു​​​പോ​​​ലും ആ​​​രെ​​​ങ്കി​​​ലും ഫോ​​​ൺ വ​​​ച്ച് ടേ​​​പ്പ് (റെ​​​ക്കോ​​​ർ​​​ഡ്) ചെ​​​യ്യാം. ടേ​​​പ്പ് ചെ​​​യ്യു​​​ന്ന​​​വ​​​രെ കാ​​​ണാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണു താ​​​ൻ ഇ​​​ത്ര​​​യും പ​​​റ​​​യു​​​ന്ന​​​ത്. അ​​​ല്ലെ​​​ങ്കി​​​ൽ പ​​​റ​​​യി​​​ല്ല’’ – തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​റ​​​ഞ്ഞു.​ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളെ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു വേ​​​ണ​​​മാ​​​യി​​​രു​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ. അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ൽ എ​​​ന്താ​​​ണു പ​​​റ​​​ഞ്ഞ​​​തെ​​​ന്നു വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നാ​​​യി​​​ല്ല.

സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കു​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് കാ​​​ശു വാ​​​ങ്ങി​​​യെ​​​ങ്കി​​​ൽ തി​​​രി​​​ച്ചു കൊ​​​ടു​​​ക്ക​​​ണം. വാ​​​യ്പ വാ​​​ങ്ങി​​​യ​​​വ​​​ർ തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണം. അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​രെ പാ​​​ർ​​​ട്ടി പു​​​റ​​​ത്താ​​​ക്ക​​​ണം. എ​​​ങ്കി​​​ലേ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​കൂ. ന​​​മ്മ​​​ൾ ന​​​ന്നാ​​​യി എ​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​ന​​​സി​​​ലാ​​​ക​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​ല​​​തു​​​ണ്ട്‌. അ​​​തൊ​​​ക്കെ തി​​​രു​​​ത്ത​​​ണം. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ വ​​​ലി​​​യ വ​​​ല​​​തു​​​പ​​​ക്ഷ ഏ​​​കീ​​​ക​​​ര​​​ണ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. വി​​​ജ​​​യി​​​ക്കാ​​​നാ​​​യി യു​​​ഡി​​​എ​​​ഫ്. ജാ​​​തി​​​യും മ​​​ത​​​വു​​​മെ​​​ല്ലാം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : ThomasIsaac PartyMembers GrewArrogant Power CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up