എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ എസ്എഫ്ഐ മാർച്ചിന് നേരേ പൊലിസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിലെ പ്രധാന ഗേറ്റിലെത്തി.
പൊലിസിന്റെ ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. ഇതിനിടെ പൊലിസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജിവിന് പരിക്കേറ്റു.
Tags : Clashes March SFI Secretariat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash