Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM

ശു​ദ്ധ അ​സം​ബ​ന്ധം; ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തൊ​ടു​പു​ഴ: പാ​ല​ക്കാ​ട് സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ പ​രാ​തി​ക​ളി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ചി​ല വാ​ർ​ത്താ ശൃം​ഖ​ല​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​യാ​ണെ​ന്നും ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്തു​കൊ​ണ്ട് നേ​തൃ മാ​റ്റം എ​ന്ന​ത് പാ​ല​ക്കാ​ട് ജി​ല്ലാ ഘ​ട​ക​ത്തോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി​യാ​ണ് അ​ള​ക്കു​ന്ന​തെ​ന്നും എ​കെ​ജി സെ​ന്‍റ​ർ ഇ​രി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ രേ​ഖ​ക​ളും ഉ​ള്ള ഭൂ​മി​യി​ലാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

കോ​ടി​യേ​രി അ​നു​സ്മ​ര​ണം സംഘടിപ്പിച്ച് കേ​ളി​

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന 12 ഏ​രി​യ​ക​ളെ അ​ഞ്ച് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് മേ​ഖ​ലാ​ത​ല​ത്തി​ലും ദ​വാ​ദ്മി, മു​സാ​ഹ്മി​യ, അ​ൽ​ഖ​ർ​ജ് ഏ​രി​യ​ക​ളി​ൽ പ്ര​ത്യേ​ക​മാ​യും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ഊ​ർ​ജ​വും പ​ക​ർ​ന്ന കോ​ടി​യേ​രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​വും വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ അ​നു​സ്മ​രി​ച്ചു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ പൊ​ലി​സ് സം​വി​ധാ​ന​ത്തെ ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നും നി​യ​മ​പാ​ല​ന​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ടു​ള്ള ആ​ദ​ര​സൂചകമായി കേ​ളി ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ത​ല​ശേ​രി​യി​ലെ ആ​ശ്ര​യ സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ​ഹാ​യം ന‌ടത്തി​വ​രി​ക​യാ​ണ്.

ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​ന​യ്യ അ​ർ​ബ​യീ​ൻ, ബ​ത്ത, മ​ർ​ഗ്ഗ​ബ് മേ​ഖ​ലാ അ​നു​സ്മ​ര​ണ​ത്തി​ന് കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ശ്രീ​ഷ സു​കേ​ഷ് അ​ധ്യ​ക്ഷ​യാ​യി. ബ​ത്ത ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് ചേ​ർ​ത്ത​ല സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സി​ജി​ൻ കൂ​വ​ള്ളൂ​ർ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സെ​ബി​ൻ ഇ​ഖ്ബാ​ൽ, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ടി. ബ​ഷീ​ർ, ഉ​മ്മ​ർ മു​സ്‌ലിം​വീ​ട്ടി​ൽ, അ​ന​സ്, ജോ​ർ​ജ്, അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ന​യ്യ അ​ർ​ബ​യീ​ൻ ര​ക്ഷാ​ധി​കാ​രി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി ന​ന്ദി പ​റ​ഞ്ഞു. അ​സീ​സി​യ ഗ്രേ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ന്യൂ​സ​ന​യ്യ, അ​സീ​സി​യ, ബ​ദി​യ്യ മേ​ഖ​ലാ അ​നു​സ്മ​ര​ണ​ത്തി​ന് കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം അ​ധ്യ​ക്ഷ​നാ​യി. ബ​ദി​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ന്യൂ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, കേ​ളി ജോ​യന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ക്ക്, ന്യൂ​സ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​യ്, ബ​ദി​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം, അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം, കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​ജി​ത്ത്, അ​സീ​സി​യ ഏ​രി​യ ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

അ​സീ​സി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ് ന​ന്ദി പ​റ​ഞ്ഞു. സു​ലൈ​യി​ലെ അ​ൽ​ബി​ലാ​ദി​യ ഇ​സ്ത​റാ​ഹ​യി​ൽ ന​ട​ന്ന സു​ലൈ, ന​സീം മേ​ഖ​ലാ അ​നു​സ്മ​ര​ണ​ത്തി​ന് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ അ​ധ്യ​ക്ഷ​നാ​യി. സു​ലൈ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

സു​ലൈ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഷിം കു​ന്നും​ത​റ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ കാ​ര​ക്കു​ന്ന്, കൃ​ഷ്ണ​ൻ​കു​ട്ടി, വി​നോ​ദ് മ​ല​യി​ൽ, ഗി​രീ​ഷ് കു​മാ​ർ, സു​നി​ൽ ഉ​ദി​നൂ​ക്കാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​സീം ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജോ​ഷി പെ​രി​ഞ്ഞ​നം ന​ന്ദി പ​റ​ഞ്ഞു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​മ്മു​ൽ​ഹ​മാം, റൗ​ദ മേ​ഖ​ലാ അ​നു​സ്മ​ര​ണ​ത്തി​ന് കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യി. റൗ​ദ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് വ​ള​വി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദീ​ഖ് അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സീ​ബ കൂ​വോ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഷാ​ജി, ച​ന്ദ്ര​ച്ചൂ​ഡ​ൻ, എ​ൻ.​കെ. സോ​വി​ന, പി.​പി. സ​ലീം, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, പി. സു​രേ​ഷ്, ​ബി​നീ​ഷ്, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​മ്മു​ൽ​ഹ​മാം ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷാ​ജു പെ​രു​വ​യ​ൽ ന​ന്ദി പ​റ​ഞ്ഞു. ബ​ത്ത​യി​ലെ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ലാ​സ്, ഒ​ല​യ്യ മേ​ഖ​ലാ അ​നു​സ്മ​ര​ണ​ത്തി​ന് കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എ​സ്. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി.​എം. സു​ജി​ത്ത് അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സെ​ബി​ൻ ഇ​ഖ്ബാ​ൽ, കേ​ളി ആ​ക്ടിംഗ് ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​നാ​ട്, സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഒ​ല​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി യു.​സി. നൗ​ഫ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ.​കെ. രാ​ജീ​വ​ൻ, അ​ഷ്റ​ഫ് ക​ണ്ണൂ​ർ, അ​ഷ്റ​ഫ് പൊ​ന്നാ​നി, കെ. ​അ​ബ്ദു​ൽ വ​ദൂ​ദ്, അ​ൻ​വ​ർ, മു​കു​ന്ദ​ൻ, അ​മ​ർ പൂ​ള​ക്ക​ൽ, ഷാ​ജി​ത്ത് ത​റ​യി​ൽ, റി​യാ​സ് പ​ള്ളാ​ട്ട്, ക​രീം പൈ​ങ്ങോ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട് ന​ന്ദി പ​റ​ഞ്ഞു. ദ​വാ​ദ്മി ഏ​രി​യ ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ന് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം കെ.​കെ. മു​ജീ​ബ് അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ള​യി​ൽ, സ​മി​തി അം​ഗം ബി​നു, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ്, ലി​നീ​ഷ്, നി​സാ​റു​ദ്ദീ​ൻ, യൂ​ണി​റ്റ് അം​ഗം സ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ബൈ​ർ പു​ഴ​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

അ​ൽ​ഖ​ർ​ജ് നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ​സ​ലാം അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജോ​സ​ഫ് ഷാ​ജി, ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​സ​ർ പൊ​ന്നാ​നി, സ​ജീ​ന്ദ്ര​ബാ​ബു, ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ട്, അ​ബ്ദു​ൽ സ​മ​ദ്, ഗോ​പാ​ല​ൻ ചെ​ങ്ങ​ന്നൂ​ർ, എ​ൻ.​ജി. ര​മേ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. മു​സാ​ഹ്മി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​ത്തി​ന് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ബു, ന​ട​രാ​ജ​ൻ, നൗ​ഷാ​ദ് ദു​ർ​മ, ഗോ​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ദു​ർ​മ ന​ന്ദി പ​റ​ഞ്ഞു.

Kerala

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബൃ​ന്ദ കാ​രാ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ജ​ന്ത​ര്‍ മ​ന്ത​റി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊ​ലി​സ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്.

ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ പൊ​ലി​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. പൊ​ലി​സി​ന് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ല്‍ വീ​ഡി​യോ ഫൂ​ട്ടേ​ജ് ഹാ​ജ​രാ​ക്കാ​നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ പോ​ലും പൊ​ലി​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​നി​യാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് മൂ​ന്ന് വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ച​ത്.

Kerala

പാ​ർ​ട്ടി​യി​ൽ ഇ​നി​യും നി​ര​വ​ധി പു​ഴു​ക്കു​ത്തു​ക​ൾ ബാ​ക്കി​യു​ണ്ട്; സു​രേ​ഷ് ബാ​ബു​വി​നെ മാ​റ്റി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​രി​ച്ച് പി.​കെ.​ശ​ശി

പാ​ല​ക്കാ​ട്: സി​പി​എ​മ്മി​ൽ ഇ​നി​യും നി​ര​വ​ധി പു​ഴു​ക്കു​ത്തു​ക​ൾ ബാ​ക്കി​യു​ണ്ടെ​ന്ന് പി.​കെ.​ശ​ശി. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പി.​കെ.​ശ​ശി.

താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ശ​രി​യാ​ണെ​ന്ന് ഇ​തി​ലൂ​ടെ തെ​ളി​ഞ്ഞി​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ​യ​ട​ക്കം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സി​പി​എം ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ​ശി സം​സാ​രി​ച്ച​ത്.

ച​തി​ച്ചാ​ൽ ച​തി​ക്ക​പ്പെ​ടും എ​ന്ന ത​ത്വ​മാ​ണ് ഇ​വി​ടെ സം​ഭ​വി​ച്ച​ത്. ജി​ല്ല​യി​ലെ യു​വ​ജ​ന നേ​താ​വി​നെ​ക്കൂ​ടി മാ​റ്റാ​ൻ തീ​രു​മാ​നം ആ​യി​ട്ടു​ണ്ട​ല്ലോ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോ​ടി​യേ​രി​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​നീ​ഷ് കോ​ടി​യേ​രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ന് മ​റു​പ​ടി​യു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. എ​ക്‌​സാ​ലോ​ജി​ക് കേ​സ് സി​പി​എം നേ​താ​ക്ക​ളെ വേ​ട്ട​യാ​ടാ​നാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
‌
ബി​നീ​ഷി​ന്‍റെ കേ​സി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ‌​നെ​തി​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യം വ്യ​ക്തി​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞ​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​നീ​ഷി​ന്‍റെ കേ​സി​ൽ കോ​ടി​യേ​രി​ക്കെ​തി​രാ​യി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടോ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടോ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ക്‌​സാ​ലോ​ജി​ക് കേ​സ് സി​പി​എ​മ്മി​നെ​യും അ​തി​ന്‍റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ​യും പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ കേ​സാ​ണെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

മലപ്പുറത്തെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ല: പി. നന്ദകുമാർ

മലപ്പുറം: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ രംഗത്ത്. താൻ ഉദ്ദേശിച്ചത് മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്നും തന്‍റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദകുമാർ.

പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ അത് ഏതാനും ചിലരുടെ മാത്രം തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ വാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി നേതാക്കളെല്ലാം ഒരേ നിലപാടാണ് പറയുന്നതെന്നും നന്ദകുമാർ വ്യക്തത വരുത്തി. പാർട്ടി സെക്രട്ടറി തങ്ങളെ ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അങ്ങനെ കാര്യങ്ങൾ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പറഞ്ഞതും താൻ ഇവിടെ പറഞ്ഞതും പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിശദീകരിക്കുന്നതും ഒരേ ആശയം തന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്നയാളാണ് താനെന്നും, മലപ്പുറം എക്കാലത്തും ഒരു മതനിരപേക്ഷ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്നാൽ ആ മതനിരപേക്ഷത ഇല്ലാതാക്കുന്ന രൂപത്തിലുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Kerala

സിപിഎമ്മിന്‍റേത് മലപ്പുറം ജില്ലയോടുള്ള തുടർച്ചയായ അധിക്ഷേപം, മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്‍റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.

സിപിഎം നേതാവിന്‍റെ വർഗീയ അധിക്ഷേപം പിണറായി വിജയൻ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണ്. പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാപ്പ് പറയാൻ സിപിഎം തയാറാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വർഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്‍റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാൻ. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ തയാറാകാതിരുന്നത്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്‍റെയും തുടർന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടർച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ ഇരുട്ടിൽ നിർത്തി സിപിഎം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Kerala

വി. ചെന്താമരാക്ഷൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി

പാലക്കാട്: പരാതികളെ തുടർന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത വിശാല ജില്ലാ സമിതി യോഗത്തിലാണ് സുരേഷ് ബാബുവിനെതിരെ നടപടിയും നേതൃമാറ്റവും സംബന്ധിച്ച തീരുമാനമുണ്ടായത്. മുൻ എംഎൽഎയായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി.

ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിലും വിമത നീക്കങ്ങൾ തടയുന്നതിലും സുരേഷ് ബാബു പരാജയപ്പെട്ടുവെന്ന് ഒറ്റപ്പാലം, പുതുശേരി തുടങ്ങിയ ഏരിയ കമ്മിറ്റികൾ യോഗത്തിൽ ശക്തമായ പരാതികൾ ഉയർന്നു വന്നിരുന്നു.

കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.

പാർട്ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വഭാവത്തിലേക്ക് മാറിയെന്നും നേതാക്കളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യമുയർന്നതായി റിപ്പോർട്ടിലുണ്ട്. പാർട്ടിയുടെ സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും നിലവിൽ വലിയ പ്രതിസന്ധിയിലാണെന്ന് വിലയിരുത്തിയാണ് നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടൽ.

Kerala

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സം​വി​ധാ​നം മു​ഴു​വ​ൻ അ​ല​ങ്കോ​ല​പ്പെ​ട്ടു: എം.​വി. ഗോ​വി​ന്ദ​ൻ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സം​വി​ധാ​നം മു​ഴു​വ​ൻ അ​ല​ങ്കോ​ല​പ്പെ​ട്ടു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഒ​ന്നും അ​റി​യു​ന്നി​ല്ലെ​ന്ന് ക​ൺ​വീ​ന​ർ ത​ന്നെ പ​റ​യു​ക​യാ​ണ്. അ​പൂ​ർ​വം ആ​ളു​ക​ളാ​ണ് സ​തീ​ശ​നെ അ​നു​കൂ​ലി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും വ​ലി​യ വി​ഭ​ജ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ സ്പോ​ൺ​സ​ർ ആ​ർ​എ​സ്എ​സും ബി​ജെ​പി​യു​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടൂ​ർ പ്ര​കാ​ശി​നെ പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണ് പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ. മു​ഖ്യ​മ​ന്ത്രി​ക്ക് അ​നു​കൂ​ല​മാ​യി അ​ധി​കം ആ​രും പ​റ​യു​ന്നി​ല്ല. കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ എ​ങ്ങ​നെ​യാ​ണ് യു​ഡി​എ​ഫ് കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വി​ഡി സ​തീ​ശ​ൻ സ​ർ​ക്കാ​ർ ആ​ർ​എ​സ്എ​സ് സ്പോ​ൺ​സേ​ഡ് സ​ർ​ക്കാ​ർ ആ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ലീ​ഗ് കീ​ഴ​ട​ങ്ങി. കെ​എം ഷാ​ജി​യെ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി. എ​ന്നി​ട്ട് പ​രാ​തി ഇ​ല്ല എ​ന്ന് പ​റ​യു​ന്നു. താ​ൻ യാ​ത്ര ചെ​യ്ത​ത് അ​സ​മ​യ​ത്ത് ആ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ഒ​രു മ​ന്ത്രി​യെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വഴിതടയല്‍ സിപിഎമ്മിന്‍റെ അന്തഃഛിദ്രം മറയ്ക്കാന്‍: മുഖ്യമന്ത്രി

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ക്കെ​തി​രേ ഡ​ല്‍ഹി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന സി​പി​എം, കേ​ര​ള​ത്തി​ല്‍ കോ​ണ്‍ഗ്ര​സ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​തും മ​ന്ത്രി​മാ​രെ വ​ഴി​യി​ല്‍ ന​ട​യു​ന്ന​തും പാ​ര്‍ട്ടി​ക്കു​ള്ളി​ലെ അ​ന്തഃഛി​ദ്രം മ​റ​യ്ക്കാ​നാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍.

നേ​താ​ക്ക​ള്‍ ഉ​ള്‍പ്പടെ​യു​ള്ള​വ​ര്‍ ഗൂ​ഢാ​ലാ​ച​ന ന​ട​ത്തി​യി​ട്ടാ​ണ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക്രി​മി​ന​ലു​ക​ളെ ഇ​ള​ക്കി​വി​ട്ട് സ​ര്‍ക്കാ​രി​നെ നേ​രി​ടാ​നാ​ണ് ഭാ​വ​മെ​ങ്കി​ല്‍ അ​തേ രീ​തി​യി​ല്‍ നേ​രി​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ രാ​ജ്യ​ത്തെ സം​വി​ധാ​ന​ങ്ങ​ളെ​യാ​കെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് തെ​ളി​വ് സ​ഹി​തം രാ​ഹു​ല്‍ ഗാ​ന്ധി ചോ​ദ്യം ചെ​യ്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്.

ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​മാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ണ് ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

​ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ എ​സ്എ​ഫ്‌​ഐ എ​ന്തി​നാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സു​കാ​രെ ക​ല്ലെ​റി​യു​ന്ന​തെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ ആ​രാ​ഞ്ഞു. സ​മ​രം ചെ​യ്ത​ത് പി​ണ​റാ​യി​ക്കും ഗോ​വി​ന്ദ​നു​മെ​തി​രേ​യു​മ​ല്ലാ​തി​രു​ന്നി​ട്ടും എ​ന്തി​നാ​ണ് ഇ​വ​ര്‍ക്ക് പൊ​ള്ളു​ന്ന​ത്. ഇ​തൊ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ളം മു​ഴു​വ​ന്‍ സി​പി​എ​മ്മു​കാ​രും ബി​ജെ​പി​ക്കാ​രും സ​ര്‍ക്കാ​രി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രെ വ​ഴി​യി​ല്‍ ത​ട​യു​ക​യാ​ണ്. ഏ​ത് മ​ന്ത്രി എ​ന്ത് തെ​റ്റാ​ണ് ചെ​യ്ത​ത്.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ വാ​ഹ​നം ഇ​ന്ന​ലെ മൂ​ന്ന് ത​വ​ണ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. എ​ന്തി​നാ​ണ് ബി​ജെ​പി​ക്കാ​രും സി​പി​എ​മ്മു​കാ​രും ഒ​രു​മി​ച്ച് തെ​ര​വി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തെ​രു​വി​ല്‍ ക്രി​മി​ന​ലു​ക​ളെ ഇ​റ​ക്കി​വി​ട്ട് ഭ​യ​പ്പെ​ടു​ത്താ​നാ​ണ് നോ​ട്ട​മെ​ങ്കി​ല്‍ കൈ​യി​ല്‍ വച്ചാ​ല്‍ മ​തി​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

കോ​ടി​യേ​രി പാ​ർ​ട്ടി​യെ ക​വ​ച​മാ​ക്കി​യി​ല്ല: ബി​നീ​ഷ്

ത​​​​ല​​​​ശേ​​​​രി: ത​​​​നി​​​​ക്കെ​​​​തി​​​​രേ കേ​​​​സു​​​​ക​​​​ൾ വ​​​​ന്ന​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി​​​​യെ ക​​​​വ​​​​ച​​​​മാ​​​​ക്കാ​​​​ൻ കോ​​​​ടി​​​​യേ​​​​രി ഒ​​​​രി​​​​ക്ക​​​​ലും നി​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് മ​​​​ക​​​​ൻ ബി​​​​നീ​​​​ഷ് കോ​​​​ടി​​​​യേ​​​​രി.

കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ ത​​​​ല​​​​ശേ​​​​രി കോ​​​​ടി​​​​യേ​​​​രി​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ മാ​​​​ധ്യ​​​​മപ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​നീ​​​​ഷ്.

എ​​​​ത്ര​​​​യോ നീ​​​​ച​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഞ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​യി​​​​ലി​​​​ൽ കി​​​​ട​​​​ക്കേ​​​​ണ്ട അ​​​​വ​​​​സ്ഥ പോ​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പ്പോ​​​​ൾ പോ​​​​ലും പാ​​​​ർ​​​​ട്ടി അ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​യി​​​​രു​​​​ന്നു കോ​​​​ടി​​​​യേ​​​​രി.

കേ​​​​സു​​​​ക​​​​ൾ എ​​​​ല്ലാം സ​​​​മാ​​​​ന​​​​മാ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​പ്രേ​​​​രി​​​​ത​​​​മാ​​​​ണ്. ത​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സി​​​​ൽ അ​​​​ച്ഛ​​​​ന്‍റെ നി​​​​ല​​​​പാ​​​​ട​​​​റി​​​​ഞ്ഞ് ജ​​​​യി​​​​ലി​​​​ൽനി​​​​ന്ന് വി​​​​ളി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​നു​​​​കൂ​​​​ല ഉ​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞാ​​​​ൽ എ​​​​ക്കാ​​​​ല​​​​ത്തും പാ​​​​ർ​​​​ട്ടി ഈ ​​​​ഒ​​​​രു കേ​​​​സി​​​​നു​​​​വേ​​​​ണ്ടി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​ച്ഛ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി ജ​​​​യി​​​​ലി​​​​ൽ​​​വ​​​​ച്ച് ഞാ​​​​ൻ പ​​​​രു​​​​വ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ കു​​​​ടും​​​​ബം എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ നോ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ് എ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​ണ് കോ​​​​ടി​​​​യേ​​​​രി എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. പാ​​​​ർ​​​​ട്ടി​​​​യെ ക​​​​വ​​​​ച​​​​മാ​​​​ക്കു​​​​ക​​​​യ​​​​ല്ല വേ​​​​ണ്ട​​​​ത്.​​​​പാ​​​​ർ​​​​ട്ടി​​​​ക്കു ക​​​​വ​​​​ച​​​​മാ​​​​കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. പാ​​​​ർ​​​​ട്ടി ന​​​​മു​​​​ക്ക് എ​​​​ന്തു ചെ​​​​യ്തു എ​​​​ന്ന് ചി​​​​ന്തി​​​​ക്ക​​​​രു​​​​ത്. ന​​​​മു​​​​ക്ക് എ​​​​ന്താ​​​​ണ് പാ​​​​ർ​​​​ട്ടി​​​​ക്ക് ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ക എ​​​​ന്നേ ആ​​​​ലാ​​​​ചി​​​​ക്കാ​​​​വൂ- ഇ​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ച്ഛ​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. ഈ ​​​​നി​​​​ല​​​​പാ​​​​ടി​​​​നെ​​​​യാ​​​​ണ് ഞ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ട് പാ​​​​ർ​​​​ട്ടി​​​​യെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന, പാ​​​​ർ​​​​ട്ടി ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു പ്ര​​​​വൃ​​​​ത്തി​​​​യും ഞ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഞ​​​​ങ്ങ​​​​ൾ​​​​ക്ക് ശി​​​​ര​​​​സു​​​​യ​​​​ർ​​​​ത്തി പ​​​​റ​​​​യാ​​​​ൻ പ​​​​റ്റും.

അ​​​​ങ്ങ​​​​നെ എ​​​​ന്തെ​​​​ങ്കി​​​​ലും ഉ​​​​ണ്ടോ​​​​യെ​​​​ന്ന് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ നി​​​​ന്ന് ചോ​​​​ദ്യം ഉ​​​​യ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ഞ​​​​ങ്ങ​​​​ളെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ് കോ​​​​ടി​​​​യേ​​​​രി ചെ​​​​യ്ത​​​​ത്. ഇ​​​​ന്നു പാ​​​​ർ​​​​ട്ടി ആ ​​​​ലൈ​​​​നി​​​​ൽ നി​​​​ന്ന് മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് നി​​​​ല​​​​വി​​​​ലു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം കോ​​​​ടി​​​​യേ​​​​രി​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ കോ​​​​ടി​​​​യേ​​​​രി എ​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട് നാം ​​​​കാ​​​​ണ​​​​ണം. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ കേ​​​​സു​​​​ക​​​​ൾ പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തിരേ​​​​യാ​​​​ണെ​​​​ന്നാ​​​​ണ് പാ​​​​ർ​​​​ട്ടി എ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ട്.

പാ​​​​ർ​​​​ട്ടി കു​​​​ടും​​​​ബം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി ന​​​​യ​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​ണ് ത​​​​ങ്ങ​​​​ൾ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ബി​​​​നീ​​​​ഷ് തു​​​​ട​​​​ർ​​​​ന്നു പ​​​​റ​​​​ഞ്ഞു. കു​​​​ടും​​​​ബ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ എ​​​​ല്ലാ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ത​​​​ങ്ങ​​​​ൾത​​​​ന്നെ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും പാ​​​​ർ​​​​ട്ടി​​​​യെ ഒ​​​​രി​​​​ക്ക​​​​ലും സ​​​​മ്മ​​​​ർ​​​​ദത്തി​​​​ലാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും കോ​​​​ടി​​​​യേ​​​​രി​​​​യു​​​​ടെ ഭാ​​​​ര്യ വി​​​​നോ​​​​ദി​​​​നി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​ഞ്ഞു. പാ​​​​ർ​​​​ട്ടി​​​​ക്ക് ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ​​​​തൊ​​​​ന്നും ചെ​​​​യ്യി​​​​ല്ല. അ​​​​വ​​​​സാ​​​​നം വ​​​​രെ ഈ ​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പ​​​​മാ​​​​യി​​​​രി​​​​ക്കും. ഒ​​​​ന്നി​​​​നും ഞ​​​​ങ്ങ​​​​ൾ ആ​​​​രു​​​​ടെ അ​​​​ടു​​​​ത്തും പോ​​​​യി​​​​ട്ടി​​​​ല്ല.

പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​വും ച​​​​ര​​​​മ​​​​ദി​​​​ന​​​​ത്തി​​​​ൽ വീ​​​​ട്ടി​​​​ൽ വ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഇ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി​​യെ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട് ഇ​​​​വി​​​​ട​​​​ത്തേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം വേ​​​​ണ്ട​​​​ത് മ​​​​റ്റ് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്.

അ​​​​വ​​​​ർ പി​​​​ന്നീ​​​​ട് എ​​​​പ്പോ​​​​ഴെ​​​​ങ്കി​​​​ലും വ​​​​രു​​​​മാ​​​​യി​​​​രി​​​​ക്കാം. ഞ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ണി​​​​ക​​​​ൾ, നേ​​​​താ​​​​ക്ക​​​​ന്മാ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ ഒ​​​​ന്നു​​​​മി​​​​ല്ല. പാ​​​​ർ​​​​ട്ടി​​​​യെ സേ​​​​വി​​​​ക്കാ​​​​ൻ മെം​​​​ബ​​​​ർ​​​​ഷി​​​​പ്പ് പോ​​​​ലും വേ​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത​​​​യാ​​​​ളാ​​​​ണ് താ​​​​നെ​​​​ന്നും വി​​​​നോ​​​​ദി​​​​നി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

മ​ന്ത്രി​ക്കും എം​പി​ക്കു​മെതി​രേ കേ​സെ​ടു​ക്ക​ണം: എം.​ബി. രാ​ജേ​ഷ്

തൃ​​​ശൂ​​​ർ: ത​​​ല​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് നേ​​​തൃ​​​ത്വം​​​ന​​​ൽ​​​കി​​​യ മ​​​ന്ത്രി​​​ക്കും എം​​​പി​​​ക്കു​​​മെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​​​ബി. രാ​​​ജേ​​​ഷ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ന​​​ട​​​ത്തി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ. പ​​​വ​​​ർ​​​ക​​​ട്ട്, ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ രൂ​​​ക്ഷ​​​മാ​​​യ മ​​​രു​​​ന്നു​​​ക്ഷാ​​​മം, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും സ്പോ​​​ൺ​​​സേ​​​ഡ് യാ​​​ത്ര​​​ക​​​ൾ എ​​​ന്നി​​​വ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ ത​​​ക​​​ർ​​​ത്തി​​​ട്ടു​​​ണ്ട്.

അ​​​മി​​​ത് ഷാ​​​യ്ക്കെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ സ്വ​​​ന്തം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഒ​​​രു മ​​​ന്ത്രി​​​യെ​​​ക്കൊ​​​ണ്ട് മു​​​ഖ്യ​​​മ​​​ന്ത്രി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പി​​​ൻ​​​വ​​​ലി​​​പ്പി​​​ച്ച​​​തും സ​​​ർ​​​ക്കാ​​​രി​​​നു മു​​​ഖം​​​ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വീ​​​ഴ്ച​​​ക​​​ളി​​​ൽ​​​നി​​​ന്നു ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യാ​​​ണ് അ​​​ക്ര​​​മം ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്.

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഗു​​​ണ്ടാ​​​പ്പ​​​ട​​​യാ​​​യി പൊ​​​ലി​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് ഗൗ​​​ര​​​വ​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

District News

ബ്രാ​ഞ്ചു​ക​ളെ ജ​ന​കീ​യ​മാ​ക്കും: കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ

തൃ​ശൂ​ർ: വ്യ​ത്യ​സ്ത സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ. ബ​ഹു​ജ​ന ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തും. തൊ​ഴി​ലാ​ളി​ക​ൾ, കൃ​ഷി​ക്കാ​ർ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കും.

അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ ബ്രാ​ഞ്ചു​ക​ളെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും. ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ളാ​ക്കും. ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട പ്ര​സ്ഥാ​ന​മ​ല്ല സി​പി​എം. എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ ശ​ക്ത​വു​മ​ല്ല. ന​ഗ​ര​മേ​ഖ​ല​യി​ൽ ന​ഗ​ര​ത്തി​ന്‍റേ​താ​യ പ​രി​മി​ത​ക​ളു​ണ്ട്. വ​ലി​യ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ൽ സ്വാ​ധീ​ന​മി​ല്ല. ന​ഗ​ര​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും.

പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​കോ​പ​ന​മു​ണ്ടാ​ക്കും. ജി​ല്ല​യി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ഷ പ്ര​ഭു​കു​മാ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ

തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ഷ പ്ര​ഭു​കു​മാ​റി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ജി​ല്ലാ​ക​മ്മി​റ്റി​യി​ലെ ര​ണ്ട് ഒ​ഴി​വു​ക​ളി​ൽ തൃ​ശൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി അ​നൂ​പ് ഡേ​വി​സ് കാ​ട, മ​ണ​ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ. ര​മേ​ശ​ൻ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി.

ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​കൊ​ച്ച​നി​യ​ൻ -കു​ന്നം​കു​ളം, കെ.​എം. മു​സ്താ​ഖ് അ​ലി- കൊ​ടു​ങ്ങ​ല്ലൂ​ർ, ടി. ​ഗോ​കു​ല​ൻ- ചേ​ല​ക്ക​ര, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷീ​ജ പ്ര​ശാ​ന്ത്, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. റോ​സ​ൽ രാ​ജ്, ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സ് സെ​ക്ര​ട്ട​റി എ​സ്. പ്ര​തീ​ഷ് എ​ന്നി​വ​ർ സ്ഥി​രം ക്ഷ​ണി​താ​ക്ക​ളാ​യി. 46 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​റു ക്ഷ​ണി​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 52 ആ​യി. ടി. ​ശ​ശി​ധ​ര​നെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന സൂ​ച​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

Kerala

സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ആ​ക്ര​മ​ണം; ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​ണ്. മ​ന്ത്രി​യെ ആ​ക്ര​മി​ച്ച ക്രി​മി​ന​ലു​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സി​പി​എം-​ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി ത​വ​ണ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ സി​പി​എം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് നാ​ട്ടി​ല്‍ ക​ലാ​പ​മു​ണ്ടാ​ക്കു​ന്ന​ത്. ക്രി​മി​ന​ല്‍ മാ​ഫി​യ സം​ഘ​ത്തെ പോ​ലെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും വി.​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി; അ​ടി​ക്ക് തി​രി​ച്ച​ടി ത​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് - എ​സ്എ​ഫ്ഐ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. അ​ടി​ക്ക് തി​രി​ച്ച​ടി എ​ന്ന​ത് ഞ​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രെ ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ത്തി​ന് നേ​രെ എ​സ്എ​ഫ്ഐ ക​ല്ലെ​റി​യു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

സം​ഘ​ർ​ഷ​ത്തി​നെ​തി​രെ ഉ​ണ്ടാ​യ പൊ​ലി​സ് ന​ട​പ​ടി​യി​ൽ പൊ​ലി​സ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ട്ടെ​യെ​ന്നും ഹോ​സ്റ്റ​ലി​ൽ ഗു​ണ്ട​ക​ളെ താ​മ​സി​പ്പി​ക്കു​മ്പോ​ൾ പ​ഠി​ക്കാ​നാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

കീ​ഴ​ട​ങ്ങാ​ൻ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ല്ല; ഭ​യ​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ലാ​ത്തി​ചാ​ർ​ജു​കൊ​ണ്ടോ ടി​യ​ർ ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചോ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തെ ഭ​യ​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​ക്ര​മ​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ എ​സ്എ​ഫ്ഐ​യ്ക്കോ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കോ മ​ന​സി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബോ​ധ​പൂ​ർ​വം ആ​സൂ​ത്ര​ണം ചെ​യ്‌​താ​ണ്‌ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​മ്പൗ​ണ്ടി​ലേ​ക്കും ഹോ​സ്റ്റ​ലി​ലേ​ക്കും ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു.

കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ നേ​ടി​യ ച​രി​ത്ര​വി​ജ​യ​ത്തി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് ഇ​ത്ത​ര​മൊ​രു അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും പ​റ​ഞ്ഞ എം.​വി. ഗോ​വി​ന്ദ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Kerala

ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ലും പാ​ർ​ട്ടി​യെ ഉ​ല​യാ​തെ കാ​ത്ത ക​പ്പി​ത്താ​ൻ; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ‌സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യും പ്ര​സ്ഥാ​ന​ത്തി​നും സൃ​ഷ്ടി​ച്ച വി​ട​വ് നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. നാ​ൾ​വ​ഴി​ക​ളി​ൽ എ​ക്കാ​ല​വും വ​ലി​യ ക​രു​ത്താ​യി സ​ഖാ​വ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും പി​ണ​റാ​യി അ​നു​സ്മ​രി​ച്ചു.

ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നു മു​ന്നി​ലും പാ​ർ​ട്ടി​യെ ഉ​ല​യാ​തെ കാ​ത്ത ക​പ്പി​ത്താ​നാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്ന് കു​റി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ ത​ല​ശേ​രി ക​ലാ​പ​കാ​ല​ത്ത് മ​ത​സൗ​ഹാ​ർ​ദ്ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം​വ​ച്ച് കോ​ടി​യേ​രി മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

പ്രി​യ സ​ഖാ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട് നാ​ല് വ​ർ​ഷം തി​ക​യു​ക​യാ​ണ്. സ​ഖാ​വി​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യും പ്ര​സ്ഥാ​ന​ത്തി​നും സൃ​ഷ്ടി​ച്ച വി​ട​വ് നി​ക​ത്താ​നാ​വാ​ത്ത​താ​ണ്. എ​ങ്കി​ലും ഒ​രു വ​ഴി​വി​ള​ക്കു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ന​മു​ക്ക് മു​ന്നി​ൽ ഇ​ന്നും ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്നു.

ഏ​തു പ്ര​തി​സ​ന്ധി​യേ​യും വൈ​ഷ​മ്യ​ങ്ങ​ളെ​യും സൗ​മ്യ​മാ​യ ചി​രി​യോ​ടു കൂ​ടി നേ​രി​ടാ​ൻ കോ​ടി​യേ​രി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ കാ​രി​രു​മ്പി​ന്‍റെ കാ​ർ​ക്ക​ശ്യ​ത്തോ​ടെ സ​ഖാ​വ് പ്ര​തി​രോ​ധി​ച്ചു. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും അ​ദ്ദേ​ഹം ത​യ്യാ​റാ​യി​രു​ന്നി​ല്ല.

വി​ദ്യാ​ർ​ത്ഥി സം​ഘ​ട​നാ രം​ഗ​ത്തു നി​ന്നും വ​ള​ർ​ന്നു വ​ന്ന്, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി, ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​ടെ മൂ​ശ​യി​ൽ വാ​ർ​ത്തെ​ടു​ക്ക​പ്പെ​ട്ട ഉ​ജ്ജ്വ​ല​മാ​യ രാ​ഷ്ട്രീ​യ ജീ​വി​ത​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടേ​ത്. ത​ല​ശ്ശേ​രി ക​ലാ​പ​കാ​ല​ത്ത് മ​ത​സൗ​ഹാ​ർ​ദ്ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് സ​ഖാ​വ് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.

മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി, ശ്ര​ദ്ധേ​യ​നാ​യ പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം കോ​ടി​യേ​രി ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നു മു​ന്നി​ലും പാ​ർ​ടി​യെ ഉ​ല​യാ​തെ കാ​ത്ത ക​പ്പി​ത്താ​നാ​യി​രു​ന്നു സ​ഖാ​വ് കോ​ടി​യേ​രി. നി​യ​മ​സ​ഭ​യി​ൽ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി മാ​റി​യ അ​ദ്ദേ​ഹം, ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഞ്ചു​ക​ളി​ലാ​യി മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നെ​ന്ന നി​ല​യി​ൽ വ​ലി​യ അം​ഗീ​കാ​രം നേ​ടി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പോ​ലീ​സ് സേ​ന​യി​ൽ ന​ട​പ്പി​ലാ​ക്കി​യ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളും, ടൂ​റി​സം മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ പു​തി​യ ഉ​ണ​ർ​വും മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി എ​ന്ന വി​ശേ​ഷ​ണം കോ​ടി​യേ​രി​ക്ക് നേ​ടി​ക്കൊ​ടു​ത്തു.‌‌

വ്യ​ക്തി​പ​ര​മാ​യി വ​ലി​യൊ​രു ന​ഷ്ട​മാ​ണ് സ​ഖാ​വി​ന്‍റെ വി​യോ​ഗം സൃ​ഷ്ടി​ച്ച​ത്. നാ​ൾ​വ​ഴി​ക​ളി​ൽ എ​ക്കാ​ല​വും വ​ലി​യ ക​രു​ത്താ​യി സ​ഖാ​വ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഏ​തു ക​ടു​ത്ത പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും പ​ര​സ്പ​രം താ​ങ്ങാ​യി നി​ന്ന ആ ​ആ​ത്മ​ബ​ന്ധം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​ക്കാ​യി സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച കോ​ടി​യേ​രി​യു​ടെ സ്മ​ര​ണ​ക​ൾ സ​മ​ത്വ​പൂ​ർ​ണ​മാ​യ ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ന​മ്മു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ക്കാ​ല​വും ഊ​ർ​ജം പ​ക​രും. സ​ഖാ​വി​ന്‍റെ ഓ​ർ​മ്മ​ക​ളി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാം. അ​ഭി​വാ​ദ്യ​ങ്ങ​ൾ.

Kerala

വെ​ള്ളാ​പ്പ​ള്ളി ന​വോ​ത്ഥാ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ, തു​ഷാ​ർ ബി​ജെ​പി സ​ഖ്യ​ത്തി​ന്‍റെ നേ​താ​വ്; പ​രി​ഹാ​സ​വു​മാ​യി പി. ​ജ​യ​രാ​ജ​ൻ

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ൻ. വെ​ള്ളാ​പ്പ​ള്ളി​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം.

എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി. ​കേ​ശ​വ​നി​ൽ നി​ന്ന് ഇ​പ്പോ​ഴ​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നി​ലേ​ക്കു​ള്ള ദൂ​രം എ​ത്ര​യാ​ണെ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം മു​മ്പ് നാ​യാ​ടി മു​ത​ൽ ന​മ്പൂ​തി​രി വ​രെ എ​ന്ന് പ​റ​ഞ്ഞി​രു​ന്ന വെ​ള്ളാ​പ്പ​ള്ളി ഇ​പ്പോ​ൾ നാ​യാ​ടി മു​ത​ൽ ന​സ്രാ​ണി വ​രെ എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.

മു​സ്‌​ലി​ങ്ങ​ളെ ബോ​ധ​പൂ​ർ​വം മാ​റ്റി​നി​ർ​ത്തു​ക​യാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. അ​ച്ഛ​ൻ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​വോ​ത്ഥാ​ന സ​മി​തി അ​ധ്യ​ക്ഷ​നാ​കു​ക​യും മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ബി​ജെ​പി സ​ഖ്യ​ത്തി​ന്‍റെ നേ​താ​വാ​കു​ക​യും ചെ​യ്യു​ന്ന വൈ​രു​ധ്യ​മാ​ണ് കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹാ​സ​മു​യ​ർ​ത്തി.

Kerala

സ്ട്രെ​സ് താ​ങ്ങാ​ൻ പ​റ്റു​ന്ന​യാ​ള​ല്ല മ​ന്ത്രി; ഒ.​ജെ. ജ​നീ​ഷി​നെ പ​രി​ഹ​സി​ച്ച് ചി​ന്ത ജെ​റോം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ ന​ട​ത്തി​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​ല്‍ ഒ.​ജെ. ജ​നീ​ഷി​നെ പ​രി​ഹ​സി​ച്ച് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം. സ്വ​ന്തം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം പോ​സ്റ്റ് ചെ​യ്യാ​നു​ള്ള ധൈ​ര്യം പോ​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നി​ല്ലെ​ന്ന് ചി​ന്ത ജെ​റോം പ​റ​ഞ്ഞു.

‌പോ​സ്റ്റി​ട്ട​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും ഡി​ലീ​റ്റ് ചെ​യ്ത​ത് മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. സ്ട്രെ​സ് താ​ങ്ങാ​ൻ പ​റ്റു​ന്ന​യാ​ള​ല്ല മ​ന്ത്രി​യെ​ന്നും അ​തു​കൊ​ണ്ടാ​കും പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്ത​തെ​ന്നും ചി​ന്ത ജെ​റോം പ​രി​ഹ​സി​ച്ചു.

മ​ന്ത്രി ജ​നീ​ഷി​നെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വി​ളി​ച്ച് സ്ട്രെ​സ് കൊ​ടു​ത്ത് കാ​ണും. ഡി​ലീ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ മെ​റ്റ​യെ ഉ​പ​യോ​ഗി​ച്ച് മ​ന്ത്രി​യു​ടെ പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും ചി​ന്ത ജെ​റോം വി​മ​ര്‍​ശി​ച്ചു.

Kerala

ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ കൈ​മാ​റാം; പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​ഡി

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഇ​ഡി. സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തും കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി​പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​ഡി ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ടാ​തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റാ​മെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം ന​മു​ക്കും കി​ട്ട​ണം പ​ണം എ​ന്ന നി​ല​പാ​ട് ആ​ണോ ഈ ​വി​ഷ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

Kerala

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് നി​വാ​സി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വം: പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന് കെ.​ജെ. മാ​ക്സി

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് വി​ഷ​യ​ത്തി​ൽ താ​മ​സ​ക്കാ​രെ അ​പ​മാ​നി​ച്ച പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന് കൊ​ച്ചി മു​ൻ‌ എം​എ​ൽ​എ കെ.​ജെ. മാ​ക്സി. താ​മ​സ​ക്കാ​ർ​ക്ക് വേ​ദ​ന ഉ​ണ്ടാ​യെ​ങ്കി​ൽ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ർ​മ്മാ​ണ അ​പാ​ക​ത​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ സ​ഹ​ക​രി​ക്കും. ഫ്ലാ​റ്റി​ലെ പാ​വ​ങ്ങ​ളാ​യ താ​മ​സ​ക്കാ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും മാ​ക്സി പ​റ​ഞ്ഞു. ഭ​ര​ണം മാ​റി​യ​പ്പോ​ൾ താ​മ​സ​ക്കാ​ർ ഒ​ത​ള​ങ്ങ​പോ​ലെ തി​രി​ഞ്ഞു എ​ന്നാ​യി​രു​ന്നു മാ​ക്സി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്.

പി​ന്നാ​ക്ക അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​തി​നാ​യു​ള്ള ശ്ര​മം ന​ട​ക്കു​മ്പോ​ൾ ഭ​ര​ണം മാ​റി​യ​തോ​ടെ സ്ഥി​തി മാ​റി.

നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. നി​ർ​മ്മാ​ണ അ​പാ​ക​ത​ക​ളി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കെ​ട്ടി​ട​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി സം​ബ​ന്ധി​ച്ചു വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കെ​ട്ടി​ടം പൊ​ളി​ച്ചു ക​ള​യേ​ണ്ട​താ​ണെ​ങ്കി​ൽ പൊ​ളി​ച്ചു ക​ള​യ​ണ​മെ​ന്നും മാ​ക്സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ആ​ർ​എ​സ്എ​സ് ക​ട​ന്നു​ക​യ​റ്റ​ത്തി​ന് എ​സ്എ​ൻ​ഡി​പി ​നേ​തൃ​ത്വം കൂ​ട്ടു​നി​ന്നു: പി​ണ​റാ​യി വി​ജ​യ​ൻ‌

ആ​ല​പ്പു​ഴ: വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ വി​മ​ർ​ശ​ന​വു​മാ​യി പി​ണ​റാ​യി വി​ജ‍​യ​ൻ. ബി​ഡി​ജെ​എ​സ് വ​ഴി​യും മ​റ്റും അ​ന്യ​മ​ത​വി​ദ്വേ​ഷം കു​ത്തി​വ​ച്ച് ആ​ർ​എ​സ്എ​സി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന് എ​സ്എ​ൻ​ഡി​പി യോ​ഗ​നേ​തൃ​ത്വം കൂ​ട്ടു​നി​ന്നെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി​യി​ലെ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര നി​ല​പാ​ടും ഇ​ട​തു​പ​ക്ഷ മ​ന​സു​മു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന് വി​പ​രീ​ത​മാ​ണ് എ​ൻ​എ​സ്എ​സി​ലെ സ്ഥി​തി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴും താ​ഴെ​ത്ത​ട്ടി​ൽ കാ​വി​വ​ത്ക​ര​ണം ശ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​സ്ഥാ​ന സ​മി​തി​യു​ടെ തി​രു​ത്ത​ൽ രേ​ഖ​യി​ലാ​ണ് പി​ണ​റാ​യി എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

 

Kerala

കൊ​ടു​ത്ത​ത് കൂ​ടി​പ്പോ​യ​താ​ണ് പ്ര​ശ്നം; ‌എ​ൽ​ഡി​എ​ഫി​നെ​തി​രെ വോ​ട്ട് ചെ​യ്ത​വ​ർ ന​ര​കി​ക്കു​മെ​ന്ന് കെ.​ടി. ജ​ലീ​ൽ

ക​ൽ​പ്പ​റ്റ: ‌എ​ൽ​ഡി​എ​ഫി​നെ​തി​രെ വോ​ട്ട് ചെ​യ്ത​വ​ർ ന​ര​കി​ക്കു​മെ​ന്ന് സി​പി​എം നേ​താ​വ് കെ.​ടി. ജ​ലീ​ൽ. ആ​ർ​എ​സ്എ​സും കോ​ൺ​ഗ്ര​സും ലീ​ഗും ന​ട​ത്തി​യ കു​പ്ര​ച​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നോ​ട്‌ ചെ​യ്ത​ത് കൊ​ടും​പാ​ത​ക​മാ​ണ്. പാ​ര് ത​ന്ന പൂ​വ​ൻ​പ​ഴം തൊ​ണ്ട​യി​ൽ കൊ​ണ്ടി​ല്ല. സ​ർ​ക്കാ​ർ കൊ​ടു​ത്ത പൂ​വ​ൻ പ​ഴം തൊ​ള്ള​യി​ൽ കൊ​ണ്ടി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രാ​യി വോ​ട്ട് ചെ​യ്ത​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും കെ.​ടി.​ജ​ലീ​ൽ ആ​രോ​പി​ച്ചു.

കൊ​ടു​ത്ത​ത് കൂ​ടി​പ്പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. അ​ല്ലാ​തെ എ​ന്ത് കു​റ്റ​മാ​ണ് 10 കൊ​ല്ലം ഭ​രി​ച്ച സ​ർ​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ജ​ലീ​ൽ ചോ​ദി​ച്ചു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ളു​ക​ൾ വ​സ്തു​ത മ​ന​സി​ലാ​ക്കി​യ​തെ​ന്നും ജ​ലീ​ൽ വ്യ​ക്ത​മാ​ക്കി.

മാ​റ്റ​ത്തി​ന് വോ​ട്ട് ചെ​യ്ത​വ​ർ​ക്ക് ഇ​പ്പോ​ൾ ശ​രി​ക്കും കി​ട്ടു​ന്നു​ണ്ട്. പ​വ​ർ ക​ട്ടാ​ണ് സ​മ്മാ​നം. പെ​ൻ​ഷ​ൻ എ​പ്പോ​ൾ കി​ട്ടു​മെ​ന്ന് പ​ട​ച്ചോ​ന് മാ​ത്ര​മേ അ​റി​യൂ എ​ന്നും കെ.​ടി.​ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മൂ​ന്ന് സീ​റ്റി​ൽ നി​ന്നാ​ണ് ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ച​ത്; കേ​ര​ള​ത്തി​ലേ​തും ബം​ഗാ​ളി​ന് സ​മാ​ന​മാ​യ അ​പ​ക​ട സൂ​ച​ന: പി. ​ജ​യ​രാ​ജ​ൻ

കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ൽ ബി​ജെ​പി മൂ​ന്ന് സീ​റ്റു​ക​ൾ നേ​ടി​യ​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​സൂ​ച​ന​യാ​ണെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. പ​ശ്ചി​മ ബം​ഗാ​ളി​ലെ രാ​ഷ്ട്രീ​യ ച​രി​ത്രം ഓ​ർ​മ്മി​പ്പി​ച്ച അ​ദ്ദേ​ഹം, പ​ത്ത് വ​ർ​ഷം മു​ൻ​പ് അ​വി​ടെ​യും ബി ​ജെ പി​ക്ക് മൂ​ന്ന് സീ​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ പ​ത്ത് വ​ർ​ഷം കൊ​ണ്ട് മൂ​ന്ന് സീ​റ്റി​ൽ നി​ന്ന്, ഇ​ന്ന​വ​ർ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യെ​ന്നും ജ​യ​രാ​ജ​ൻ ഓ​ർ​മ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സും മു​സ്ലീം ലീ​ഗും ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ ബി ​ജെ പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​യ​ത്.

ന​മ്മു​ടെ പാ​ർ​ട്ടി​യെ ന​മു​ക്ക് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണം. വ​ർ​ഗീ​യ ശ​ക്തി​ക​ളെ ചെ​റു​ക്കാ​ൻ സി​പി​എം കൂ​ടു​ത​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജി. സുധാകരന്‍ ജീര്‍ണിച്ച നേതാവാണെന്ന് പിണറായി വിജയൻ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമിതി യോഗത്തില്‍ ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയന്‍. ജി. സുധാകരന്‍ ജീര്‍ണിച്ച നേതാവാണെന്നും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂടുതൽ പ്രാധാന്യവും സ്ഥാനവും നല്‍കേണ്ടതില്ലെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.

സുധാകരനുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിയെ സംബന്ധിച്ച് പൂര്‍ണമായും അവസാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ തിരുത്തല്‍ രേഖ അടങ്ങിയ മാര്‍ഗരേഖ പിണറായി വിജയൻ അവതരിപ്പിച്ചു.

എം.വി. ഗോവിന്ദനെതിരായ ശാസന വിഷയം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും സാമുദായിക സംഘടനകളോട് പാര്‍ട്ടി അകന്നുപോയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് പരാമര്‍ശിച്ച റിപ്പോര്‍ട്ടില്‍, ഇരു വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും അവരെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത ഉടൻ പരിഹരിക്കണമെന്നും നിര്‍ദേശമുണ്ട്.

Kerala

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി കേ​ര​ളം ക​ണ്ട ക​ലാ​സം​ഘാ​ട​ക​രി​ൽ ഏ​റ്റ​വും ഉ​ന്ന​ത​ശീ​ർ​ഷ​ൻ: എം.​എ.​ബേ​ബി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ണ്ട ക​ലാ​സം​ഘാ​ട​ക​രി​ൽ ഏ​റ്റ​വും ഉ​ന്ന​ത​ശീ​ർ​ഷ​നാ​യി​രു​ന്നു സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം കേ​ര​ള​ത്തി​ലെ ക​ലാ​സം​ഘ​ട​ന​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഒ​ര​ധ്യാ​യ​ത്തി​ന്‍റെ ഒ​ടു​ക്ക​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി ത​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സൂ​ര്യ സ​മൂ​ഹ​ത്തി​ന്‍റെ​യും ദുഃ​ഖം ത​ന്‍റെ​യും കൂ​ടെ ദു​ഖ​മാ​ണെ​ന്നും എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

കേ​ര​ളം ക​ണ്ട ക​ലാ​സം​ഘാ​ട​ക​രി​ൽ ഏ​റ്റ​വും ഉ​ന്ന​ത​ശീ​ർ​ഷ​നാ​യി​രു​ന്നു സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം കേ​ര​ള​ത്തി​ലെ ക​ലാ​സം​ഘ​ട​ന​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഒ​ര​ധ്യാ​യ​ത്തി​ന്‍റെ ഒ​ടു​ക്ക​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി എ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സൂ​ര്യ സ​മൂ​ഹ​ത്തി​ന്‍റെ​യും ദു​ഖം എ​ന്‍റെ​യും കൂ​ടെ ദു​ഖ​മാ​ണ്.

താ​ൻ സ്ഥാ​പി​ച്ച സം​ഘ​ട​ന​യു​ടെ പേ​ര് ത​ന്നെ സ്വ​ന്തം പേ​രി​നു മു​ന്നി​ൽ ചേ​ർ​ക്കാ​നും വേ​ണ്ടി സം​ഘ​ട​ന​യെ അ​ദ്ദേ​ഹം സ്നേ​ഹി​ച്ചി​രു​ന്നു. സൂ​ര്യ ഇ​ല്ലാ​തെ കൃ​ഷ്ണ​മൂ​ർ​ത്തി ഇ​ല്ലാ​യി​രു​ന്നു. 1977 മു​ത​ലാ​രം​ഭി​ച്ച ഈ ​ക​ലാ​സ​പ​ര്യ​യ്ക്കു​വേ​ണ്ടി വി​ക്രം സാ​രാ​ഭാ​യി വാ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ജോ​ലി വി​ട്ട് അ​ദ്ദേ​ഹം മു​ഴു​വ​ൻ സ​മ​യ ക​ലാ​പ്ര​വ​ർ​ത്ത​ക​നാ​യി.

'സൂ​ര്യ' കേ​ര​ള​ത്തി​ന്‍റെ ക​ലാ​രം​ഗ​ത്തി​ന് നി​സ്തു​ല​മാ​യ സം​ഭാ​വ​ന ന​ൽ​കി. ലോ​ക​മെ​ങ്ങു​മു​ള്ള ക​ലാ​കാ​ര​രെ സൂ​ര്യ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു, പ്ര​ത്യേ​കി​ച്ചും തി​രു​വ​ന​ന്ത​പു​ര​ത്ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു​വ​ന്ന സൂ​ര്യ ഫെ​സ്റ്റി​വ​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ലോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. നൂ​റി​ലേ​റെ ദി​വ​സം ലോ​ക​മെ​ങ്ങും നി​ന്നു​ള്ള ക​ലാ​കാ​രെ സൂ​ര്യ ഇ​തി​ൽ പ​ങ്കെ​ടു​പ്പി​ച്ചു. ഇ​ന്ന് സൂ​ര്യ​ലോ​ക​മെ​ങ്ങും പ​ട​ർ​ന്ന ഒ​രു സം​ഘ​ട​ന​യാ​ണ്.

കേ​ര​ള​ത്തി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​ആ​രം​ഭി​ച്ച​ത് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ്. നാ​ട​കാ​വ​ത​ര​ണ​രം​ഗ​ത്തും അ​ദ്ദേ​ഹം വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി. മേ​ൽ​വി​ലാ​സം എ​ന്ന നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ലാ​സം​ഘാ​ട​ക​ന് എ​ന്‍റെ വി​ട.

Kerala

സ്പോ​ൺ​സ​ർ ആ​രാ​ണെ​ന്ന് പ​റ​യാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു; മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര​യി​ൽ ചോ​ദ്യ​ങ്ങ​ളു​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തി​യ വി​മാ​ന​യാ​ത്ര​യി​ൽ ചോ​ദ്യ​ങ്ങ​ളു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്ത ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ന്‍റെ സ്പോ​ൺ​സ​ർ ആ​രാ​ണെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചോ​ദ്യം.

കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഒ​രു സ്പോ​ൺ​സ​ർ സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി സ്പോ​ൺ​സ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ധ​പ​തി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. വി.​ഡി. സ​തീ​ശ​ന്‍റെ മം​ഗ​ലാ​പു​രം യാ​ത്ര​യു​ടെ​യും മ​ല​പ്പു​റം യാ​ത്ര​യു​ടെ​യും സ്പോ​ൺ​സ​ർ ആ​രാ​ണെ​ന്ന് പ​റ​യാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ജ​ന്യം പ​റ്റു​ന്ന​തി​ന് പി​ന്നി​ൽ ഉ​ദ്ദേ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​ഷാ​ജി​യു​ടെ യാ​ത്ര വ​ഴി​ക്കു​നി​ൽ​ക്കു​ന്ന വ​ണ്ടി​യി​ലാ​ണു​ള്ള​തെ​ങ്കി​ൽ ടൂ​റി​സ്റ്റ് വ​കു​പ്പ് പി​രി​ച്ചു വി​ട​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ക​പോ​ക്ക​ലി​ന്‍റെ പു​തി​യ ത​ല​മാ​ണ് പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രാ​യ കേ​സെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മാ​സ​പ്പ​ടി കേ​സ്: അ​ന്വേ​ഷ​ണം പ്രതിരോധിക്കാൻ സിപിഎം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഫോ​​​ഴ്സ് മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (ഇ​​​ഡി) ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ​​​യും മു​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്രതിരോധിക്കാൻ സി​​​പി​​​എം നീക്കം.

അ​​​ന്വേ​​​ഷ​​​ണ​​​ത്തെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​​ഷ്ട്രീ​​​യ​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ​​​യും പ്രാ​​​ദേ​​​ശി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും അ​​​ന്വേ​​​ഷ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു കേ​​​സെ​​​ടു​​​ത്താ​​​ൽ കോ​​​ട​​​തി വ​​​ഴി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു.

മു​​​തി​​​ർ​​​ന്ന പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ഡി​​​യു​​​ടെ നീ​​​ക്കം രാ​​​ഷ്ട്രീ​​​യപ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ല​​​പാ​​​ട് ഇ​​​ന്ന​​​ലെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി. ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ന്മേ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു സി​​​പി​​​എ​​​മ്മി​​​ന് ഉ​​​റ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ അ​​​തി​​​നെ എ​​​ങ്ങ​​​നെ നേ​​​രി​​​ട​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും പാ​​​ർ​​​ട്ടി വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ ത​​​ന്നെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​വും നി​​​യ​​​മ​​​വ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു നേ​​​ര​​​ത്തേത​​​ന്നെ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ൽ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണു പാ​​​ർ​​​ട്ടി​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​സെ​​​ടു​​​ത്താ​​​ൽ മാ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​മെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സംസ്ഥാന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ള്ള​​​ത്.

National

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വേ​ട്ട​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു: എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ശി​പാ​ർ​ശ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി.

കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സ് സി​പി​എ​മ്മി​നെ​തി​രാ​ണെ​ന്ന് പ​റ​ഞ്ഞ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വേ​ട്ട​യ്ക്ക് കേ​ര​ള സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി​യെ പി​ന്തു​ണ​യ്ക്കു​മോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എം.​എ. ബേ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ഒ​രു തെ​റ്റും ചെ​യ്‌​തി​ട്ടി​ല്ല; ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ‌സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഒ​രു തെ​റ്റും ചെ​യ്‌​തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്നോ​ട്ട് പോ​യാ​ലും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ന്നെ കാ​ര്യ​ങ്ങ​ളെ നേ​രി​ടു​മെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ ത​നി​ക്കെ​തി​രെ പ്ര​ച​രി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴും റെ​യ്‌​ഡു​ക​ൾ ന​ട​ത്തി​യ​പ്പോ​ഴും ഇ​ഡി ന​ട​പ​ടി​ക​ളെ എ​തി​ർ​ത്ത പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ അ​തേ ഇ​ഡി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം കേ​ര​ള സ​മൂ​ഹം തീ​ർ​ച്ച​യാ​യും ച​ർ​ച്ച ചെ​യ്യു​മെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​ർ ബി ​ടീം; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ ത​ക​ർ​ക്കാൻ ശ്രമം: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ര​ളം ഭ​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​ർ ബി ​ടീം ആ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ ത​ക​ർ​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

മോ​ദി​യും ഇ​ഡി​യും വി​ഡി​യും ചേ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തി​നു​വേ​ണ്ടി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​സ് പി​ണ​റാ​യി​യെ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​റി​യാം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ണം വാ​ങ്ങി​യെ​ന്ന് സ​മ്മ​തി​ച്ച ര​ണ്ടു മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ട് എ​ന്തി​നാ​ണ് പ​ണം വാ​ങ്ങി​യ​ത് എ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ അ​ങ്ങേ​യ​റ്റം ദു​രൂ​ഹം: പി. ​രാ​ജീ​വ്  

 

കൊ​ച്ചി: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​രു​ടെ യാ​ത്രാ വി​വാ​ദ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം പി. ​രാ​ജീ​വ്. ചാ​ർ​ട്ടേ​ഡ് വി​മാ​ന​യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ ആ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ അ​ങ്ങേ​യ​റ്റം ദു​രൂ​ഹ​മാ​ണ്. മ​ന്ത്രി​മാ​രു​ടേ​ത് ഇ​രി​ക്കു​ന്ന സ്ഥാ​നം മ​റ​ന്നു​ള്ള പ്ര​സ്താ​വ​ന​ക​ളാ​ണ്. നേ​ര​ത്തെ മം​ഗ​ലാ​പു​രം യാ​ത്ര​യും ആ​ര് സ്പോ​ൺ​സ​ർ ചെ​യ്തെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി മ​റ​ച്ചു​വ​ച്ചെ​ന്ന് പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു.

ഇ​ത് ജ​ന​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ അ​ല്ല. മു​ത​ലാ​ളി​മാ​രു​ടെ സ​ർ​ക്കാ​രാ​ണ്. വൈ​ദ്യു​തി ഇ​ല്ലാ​തെ നാ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടു​മ്പോ​ൾ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കേ​ണ്ട​തി​ല്ലേ​യെ​ന്ന് പ​റ​യു​ന്ന നീ​റോ ച​ക്ര​വ​ർ​ത്തി​മാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും പി.​രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മം: കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് കെ.​കെ. ശൈ​ല​ജ രം​ഗ​ത്ത്. മ​ഞ്ജു വാ​ര്യ​ര്‍​ക്കെ​തി​രെ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മ​മാ​ണെ​ന്നും മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ഒ​രു കു​റ്റ​വാ​ളി​യു​ടെ ജ​ല്‍​പ​ന​ങ്ങ​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ത​ല്ല അ​വ​രു​ടെ ജീ​വി​ത​മെ​ന്നും ശൈ​ല​ജ ഫേ​സ്ബു​ക്കി​ല്‍ പ്ര​തി​ക​രി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം;
‌
മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ അ​ഭി​നേ​ത്രി​മാ​രി​ൽ ഒ​രാ​ളാ​ണ് മ​ഞ്ജു വാ​ര്യ​ർ. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി അ​തി​ജീ​വി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ലും മ​ഞ്ജു നി​ര​വ​ധി പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ണ്.

മ​ഞ്ജു​വി​നെ​തി​രെ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മ​മാ​ണ്. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ഒ​രു കു​റ്റ​വാ​ളി​യു​ടെ ജ​ല്പ​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ത​ല്ല അ​വ​രു​ടെ ജീ​വി​തം. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മ​ഞ്ജു ന​ട​ത്തു​ന്ന നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും പ്രാ​ഖ്യാ​പി​ക്കു​ന്നു.

National

തൃണമൂൽ ഓഫീസും സിപിഎം രക്തസാക്ഷി സ്മാരകവും അക്രമികൾ നശിപ്പിച്ചു

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഓഫിസും സി​​​പി​​​എം നി​​​ർ​​​മി​​​ച്ച ര​​​ക്ത​​​സാ​​​ക്ഷി സ്മാ​​​ര​​​ക​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ വീ​​​ടും അ​​​ക്ര​​​മി​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ജാ​​​ദ​​​വ്പു​​​രി​​​ലാ​​​ണു സം​​​ഭ​​​വം.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ബി​​​ജെ​​​പി​​​യാ​​​ണെ​​​ന്നു തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സും സി​​​പി​​​എ​​​മ്മും ആ​​​രോ​​​പി​​​ച്ചു.മു​​​ൻ ജാ​​​ദ​​​വ്പു​​​ർ എം​​​എ​​​ൽ​​​എ ദേ​​​ബ​​​ബ്ര​​​ത മ​​​ജും​​​ദാ​​​റി​​​ന്‍റെ വീ​​​ട് നൂ​​​റ്റ​​​ന്പോ​​​ളം പേ​​​രു​​​ള്ള സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്.

മു​​​ൻ തൃ​​​ണ​​​മൂ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ ബ​​​സു​​​ന്ധ ഗോ​​​സ്വാ​​​മി​​​യു​​​ടെ വീ​​​ടും അ​​​ക്ര​​​മി​​​ക​​​ൾ ത​​​ക​​​ർ​​​ത്തു. ബി​​​ജെ​​​പി പ​​​താ​​​ക​​​യേ​​​ന്തി​​​യ​​​വ​​​രാ​​​ണ് വീ​​​ട് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് ബ​​​സു​​​ന്ധ​​​ര ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഭി​​​ന്ന​​​ത​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് ജാ​​​ദ​​​വ്പു​​​രി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സ​​​ർ​​​ബ​​​രി മു​​​ഖ​​​ർ​​​ജി പ​​​റ​​​ഞ്ഞു.

Kerala

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ര്‍​എ​സ്എ​സി​ന് കീ​ഴ്പ്പെടുന്നു: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ര്‍​എ​സ്എ​സി​ന് കീ​ഴ്പ്പെ​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. വ​ന്ദേ​മാ​ത​രം വി​ഷ​യം അ​തി​നു​ദാ​ഹ​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്ദേ​മാ​ത​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ല്‍ നി​ന്നും പി​ന്നോ​ട്ടു​പോ​യെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.
‌
ഏ​ക സി​വി​ല്‍​കോ​ഡും പൗ​ര​ത്വ​ഭേ​ദ​ഗ​തി​യു​മാ​യി കേ​ന്ദ്രം വ​ന്ന​പ്പോ​ള്‍ അ​ത് ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​ല്ല​ന്ന് പ​റ​ഞ്ഞ ഒ​രു സ​ര്‍​ക്കാ​ര്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ര്‍​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട എ​ങ്ങ​നെ കേ​ര​ള​ത്തി​ല്‍ ബാ​ധ​ക​മാ​യെ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

ശു​ദ്ധ​മാ​യ കാ​വി​വ​ത്ക​ര​ണ​മാ​ണ് പി​എം​ശ്രീ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​ര്‍​എ​സ്എ​സു​കാ​രെ നോ​ക്കി നി​യ​മി​ക്കു​ക​യാ​ണ്. ആ​ര്‍​എ​സ്എ​സു​കാ​രെ വി ​സി​മാ​രാ​ക്കു​ന്നു. ഇ​തി​നെ​തി​രെ ശ​ബ്ദി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കോ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കോ ക​ഴി​യു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​ർ​ഷ​ക​രെ കൈ​വി​ട്ട സ​ർ​ക്കാ​രി​നെ ക​ർ​ഷ​ക​രും കൈ​വി​ട്ടു; ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം

ആ​ല​പ്പു​ഴ: കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. നെ​ൽ​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ പ​ത്തു​വ​ർ​ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​ന്നും​ചെ​യ്തി​ല്ലെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ത​ഴ​ഞ്ഞെ​ന്നും ക​ർ​ഷ​ക​സം​ഘം ഭ​ര​ണ​വി​ലാ​സം സം​ഘ​ട​നാ​യി മാ​റി​യെ​ന്നു​മാ​ണ് സ​മ്മേ​ള​ന​ത്തി​ലെ ഗ്രൂ​പ്പ് ച​ർ​ച്ച​യി​ൽ ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ക്കു​ന്നു. എ​ന്നാ​ൽ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും ച​ർ​ച്ച​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ന്നാ​ൽ കേ​ര​ളം താ​ങ്ങു​വി​ല താ​ഴ്ത്തി. ക​ർ​ഷ​ക​രെ ത​ഴ​ഞ്ഞ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളും കൈ​വി​ട്ടു​വെ​ന്നും ച​ർ​ച്ച​യി​ൽ ആ​രോ​പ​ണ​മു​ണ്ടാ​യി.

സ​ർ​ക്കാ​ർ വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ൽ അ​ഭി​ര​മി​ച്ചു. അ​ടി​സ്ഥാ​ന​വി​ഭാ​ഗ​ങ്ങ​ളെ ത​ഴ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രെ മ​റ​ന്നു. ഇ​തി​നാ​ലാ​ണ് ജ​നം തി​രി​ച്ച​ടി ന​ൽ​കി​യ​ത്. ഇ​നി​യെ​ങ്കി​ലും പ​ഠി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

തെറ്റ് തിരുത്താൻ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​യെ മാ​​​റ്റി​​​യാ​​​ൽ പോ​​​രാ​​​യി​​​രു​​​ന്നോ​​​? സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ

ആ​​​ല​​​പ്പു​​​ഴ: സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ജി.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​എ​​​ൽ​​​എ വീ​​​ണ്ടും രം​​​ഗ​​​ത്ത്. കോ​​​ഴി​​​ക്കോ​​​ട്​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​റ്റ്​ തി​​​രു​​​ത്തു​​​മെ​​​ന്ന്​ പ​​​റ​​​യു​​​ന്ന സി​​​പി​​​എം, പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യെ മാ​​​റ്റി​​​യാ​​​ൽ പോ​​​രാ​​​യി​​​രു​​​ന്നോ​​​യെ​​​ന്ന്​ സു​​​ധാ​​​ക​​​ര​​​ൻ ചോ​​​ദി​​​ച്ചു.

സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ന് ന​​​ൽ​​​കി​​​യ തി​​​രു​​​ത്ത് ത​​​ല​​​യ്ക്ക്​ ഒ​​​ര​​​ടി കൊ​​​ടു​​​ത്തി​​​ട്ട് അ​​​വി​​​ടെ ഇ​​​രി​​​ക്കാ​​​ൻ പ​​​റ​​​യു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ്​. പാ​​​ർ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യ അ​​​ധഃ​​​പ​​​ത​​​ന​​​ത്തി​​​ൽ നി​​​ന്ന് ഇ​​​നി​​​യും നേ​​​തൃ​​​ത്വം എ​​​ഴു​​​ന്നേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടൂ​ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ർ​​​ഗ​​​മെ​​​ന്താ​​​ണെ​​​ന്ന്​ അ​​​റി​​​യാ​​​ത്ത​​​വ​​​ർ പോ​​​ലും പൊ​​​ളി​​​റ്റ്​ ബ്യൂ​​​റോ​​​യി​​​ലു​​​ണ്ട്​.

ആ​​​ദ്യം വ​​​ർ​​​ഗ​​​മെ​​​ന്താ​​​ണെ​​​ന്ന്​ പ​​​ഠി​​​ക്ക​​​ണം. ഒ​​​ന്നാം​​​ക്ലാ​​​സും ര​​​ണ്ടാം​​​ക്ലാ​​​സു​​​മ​​​ല്ല അ​​​ത്​ വ​​​ർ​​​ക്കിം​​​ഗ്​ ക്ലാ​​​സാ​​​ണ്​. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ മാ​​​ത്ര​​​മാ​​​ണോ സ​​​മാ​​​ധാ​​​നം പ​​​റ​​​യേ​​​ണ്ട​​​ത്. ത​​​ന്നെ ചീ​​​ത്ത പ​​​റ​​​ഞ്ഞാ​​​ൽ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ലും പിബി​​​യി​​​ലും എ​​​ത്താ​​​മെ​​​ന്ന് വി​​​ചാ​​​രി​​​ക്കു​​​ന്ന ചി​​​ല ആ​​​ളു​​​ക​​​ളു​​​ണ്ട്. 2020നു​​​ശേ​​​ഷം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നോ​​​ട് മ​​​ര്യാ​​​ദ കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. പാ​​​ർ​​​ട്ടി​​​യി​​​ൽ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ വ​​​ന്ന​​​ശേ​​​ഷ​​​മാ​​​ണി​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യ​​​ല്ല പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​യ​​​ത്. ത​​​നി​​​ക്ക് ഒ​​​രു അ​​​ച്ഛ​​​നേ​​​യു​​​ള്ളൂ. പ​​​ല അ​​​ച്ഛ​​​ൻ​​​മാ​​​രു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്കാം അ​​​ത്ത​​​രം പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ക്കാ​​​രെ ന​​​യി​​​ക്കു​​​ന്ന എം.​​​എ. ബേ​​​ബി​​​ക്ക് ത​​​ന്നെ വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ എ​​​ന്ത് അ​​​വ​​​കാ​​​ശ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ ചോ​​​ദി​​​ച്ചു.​​​

കൊ​​​ള്ള​​​യും അ​​​ഴി​​​മ​​​തി​​​യും കാ​​​ട്ടി​​​യ​​​തി​​​നാ​​​ലാ​​​ണ്​ റി​​​പ്പോ​​​ർ​​​ട്ട​​​ർ ടി​​​വി ഓ​​​ഫീ​​​സി​​​ൽ റെ​​​യ​​​​ഡ്​ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ക്ക​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

‌എൽഡിഎഫ് സർക്കാർ ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചത്: വിമർശനവുമായി ബിനോയ് വിശ്വം

കോട്ടയം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ കടപ്പെട്ട സർക്കാർ അതിനായി ഒന്നും ചെയ്തില്ല. ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ എൽഡിഎഫ് സർക്കാർ, ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി ശരിയാണെന്ന് സമ്മതിച്ചെങ്കിലും അഞ്ച് വർഷം ഒന്നും ചെയ്യാതെ കളഞ്ഞുകുളിക്കുകയായിരുന്നെന്നും ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ സ്വന്തം ആളുകൾ പോലും വോട്ട് ചെയ്തില്ലെന്നതാണ് യാഥാർഥ്യം.

പാർട്ടിക്കാർ വോട്ട് ചെയ്യാതിരുന്നത് തെറ്റാണെങ്കിലും, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് എൽഡിഎഫ് തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ജനങ്ങൾ അകന്നതെന്ന് തിരിച്ചറിയാൻ മുന്നണി തയാറാകണം. വൈക്കം, തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ തുടങ്ങിയ ഉറച്ച മണ്ഡലങ്ങളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലായിരുന്നുവെന്നും മുന്നണിയുടെ വീഴ്ചകളാണ് ജനവിധിയിൽ പ്രതിഫലിച്ചതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

District News

പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോല പ്ര​ദേ​ശം ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​ക: സി​പി​എം

എ​ട​ക്ക​ര: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​ക, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, മ​ല​യോ​ര ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​മാ​റു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ജ​ന​ങ്ങ​ൾ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്പോ​ൾ വ​യ​നാ​ട് എം​പി പ്രി​യ​ങ്ക​ഗാ​ന്ധി ക​ണ്ട ഭാ​വം ന​ടി​ക്കു​ന്നി​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി​യി​ൽ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം എം.​ടി. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. യു. ​ഗി​രീ​ഷ്കു​മാ​ർ, പി.​ടി. ഉ​ഷ, വി.​കെ. ഷാ​ന​വാ​സ്, എ. ​അ​ന​സ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശ​റ​ഫു​ദീ​ൻ മ​ണി​മൂ​ളി, പി.​സി. നാ​ഗ​ൻ, വി. ​വി​ന​യ​ച​ന്ദ്ര​ൻ, ബി​നു​പോ​ൾ, സി.​എ​സ്. സു​രേ​ഷ്, മ​നോ​ജ് മാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ത്തേ​ടം മ​രം​വെ​ട്ടി​ച്ചാ​ലി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം എം. ​സു​കു​മാ​ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​എം. ഷെ​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​ടി. റെ​ജി, എ.​പി. അ​നി​ൽ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​നോ​ല​ൻ ബ​ഷീ​ർ, അ​നൂ​പ് കെ. ​ഏ​ബ്ര​ഹാം, അ​ഖി​ല ദി​നേ​ശ്, ഇ. ​സൈ​റാ​ബാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​രു​ത നാ​രോ​ക്കാ​വി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ. ​അ​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ടി. വ​ർ​ഗീ​സ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​ശി​ഹാ​ബ്, ബി​നോ വി. ​ഇ​ഞ്ച​പ്പാ​റ, എം.​എ​ച്ച്. കി​ഫ്ലി, കെ.​എം. മോ​ഹ​ന​ൻ, ആ​ർ. രാ​ജ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പോ​ത്തു​ക​ല്ലി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​ടി. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ പാ​ക്ക​ട, കെ. ​ശ​ശി​കു​മാ​ർ, ഡാ​നി​ഷ് അ​ബ്ദു​ള്ള, പി. ​ര​ജ​നി, ബി​ജു പ​ന​ങ്ക​യം, ബാ​ബു പാ​ലാ​ട്, ഇ. ​റ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ പി.​ടി. യോ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ഇ.​എ. മാ​ർ​ക്കോ​സ്, മു​ഹ​മ്മ​ദ് കാ​പ്പാ​ട​ൻ, എ​ൻ. അ​നി​ൽ​കു​മാ​ർ, പി.​എ​ൻ. ജി​ജി​ൻ, കെ.​ബി. ബി​നീ​ഷ് , സി. ​അ​ർ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

സിപിഎം മാറ്റത്തിനു ശ്രമിക്കുന്നത് നല്ലത്: വെള്ളാപ്പള്ളി നടേശൻ

ആ​ല​പ്പു​ഴ: സി​പി​എം വി​ശാ​ല സം​സ്ഥാ​ന​ സ​മി​തി യോ​ഗ​ത്തി​ലൂ​ടെ ച​ർ​ച്ച​ചെ​യ്തു തെ​റ്റു​തി​രു​ത്തി മാ​റ്റ​ത്തി​നു​ശ്ര​മി​ക്കു​ന്ന​ത് ന​ല്ല​തെ​ന്ന് എ​സ്എ​ൻഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​ര​മൊ​രു രീ​തി ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കു​ മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. സി​പി​എ​മ്മി​ന​ക​ത്ത് ച​ർ​ച്ച ചെ​യ്തു തെ​റ്റു പ​റ​യാ​നും തി​രു​ത്താ​നും ആ​ളു​ണ്ട്. അ​തു​കേ​ട്ട് തെ​റ്റു​ തി​രു​ത്താ​നും സി​പി​എം ത​യാ​റു​ണ്ട്.

ഈ ​രീ​തി ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ല​ല്ലാ​തെ മ​റ്റാ​ർ​ക്കു​മി​ല്ല. ഇ​തി​നി​ടെ പി​ണ​റാ​യി വി​ജ​യ​ൻ ര​ണ്ടു​ ടേം സം​സ്ഥാ​നം ഭ​രി​ച്ചു​വെ​ന്ന​ത് ഓ​ർ​ക്ക​ണം. മു​ൻ​പ് ആ​ർ​ക്കും അ​ങ്ങ​നെ​യൊ​രു അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, അ​തി​ന്‍റെ ക്രെ​ഡി​റ്റ് ആ​ർ​ക്കും ന​ൽ​കി​യി​ല്ല​ല്ലോ. പി​ണ​റാ​യി വി​ജ​യ​ന് ര​ണ്ടു​ ടേം ല​ഭി​ച്ച​ത് അ​വ​രു​ടെ ഭാ​ഗ്യ​വും ന​ന്മ​യും​കൊ​ണ്ടാ​കും. മൂ​ന്നാം ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത് തി​ന്മകൊ​ണ്ടാ​കാം. ഓ​രോ​രു​ത്ത​രു​ടെ കാ​ഴ്ച​പ്പാ​ട് അ​നു​സ​രി​ച്ച് അ​തി​നെ ചി​ത്രീ​ക​രി​ക്കാം.

വൈ​ദ്യു​തി​മു​ട​ക്കം വ​ലി​യ പ്ര​ശ്ന​മാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഉ​ൾ​ക്കാ​ഴ്ച​യി​ല്ലാ​തി​രു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് വൈ​ദ്യു​തി​മു​ട​ക്കം. ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് ആ​രും ശ്ര​മി​ച്ചി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​ർ നൂ​റു​ദി​വ​സ​മാ​യ​ത​ല്ലേ ഉ​ള്ളൂ; അ​വ​രെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ലേ​ക്കാ​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​നു തു​ട​ക്ക​ത്തി​ൽ സ്റ്റാ​ർ​ട്ടിം​ഗ് പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു. ചെ​റി​യ ചീ​റ്റ​ലും പൊ​ട്ട​ലു​മു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ മെ​ച്ച​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശാസന, തിരുത്തൽ: സി​​​​​പി​​​​​എം വി​​​​​പു​​​​​ലീ​​​​​കൃ​​​​​ത സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി യോ​​​​​ഗം സമാപിച്ചു

കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​​​ട്: സി​​പി​​എ​​മ്മി​​ൽ അ​​സാ​​ധാ​​ര​​ണ തി​​രു​​ത്ത​​ൽ ന​​ട​​പ​​ടി. സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും പാ​​​​​​​​ര്‍​ട്ടി സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​വി.​​​​​​​​ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​നെ കേ​​​​​​​​ന്ദ്ര​​​​​​​നേ​​​​​​​​തൃ​​​​​​​​ത്വം ശാ​​​​​​​​സി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ​​​​​​ചെ​​​​​​​​യ്തു. സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ല്‍ വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ചു​​​​​​​​മ​​​​​​​​ത​​​​​​​​ല നി​​​​​​​​ര്‍​വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ല്‍ എം. ​​വി. ഗോ​​വി​​ന്ദ​​നു വീ​​​​​​​​ഴ്ച സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യ സി​​​​​​​​പി​​​​​​​​എം ജ​​​​​​​​ന​​​​​​​​റ​​​​​​​​ല്‍ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​എ. ബേ​​​​​​​​ബി, പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​വ് പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ന്‍ ശൈ​​​​​​​​ലി മാ​​​​​​​​റ്റ​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ച​​​​​​​​ര്‍​ച്ച​​​​​​​​ക​​​​​​​​ള്‍​ക്കു​​​​​​​​ള്ള മ​​​​​​​​റു​​​​​​​​പ​​​​​​​​ടി പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു.

സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​നു പു​​​​​​​​തു ഊ​​​​​​​​ര്‍​ജം പ​​​​​​​​ക​​​​​​​​രാ​​​​​​​​ന്‍ ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ട് കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​ട്ട് സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച മൂ​​​​​​​​ന്നു​ ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തെ വി​​​​​​​​പു​​​​​​​​ലീ​​​​​​​​കൃ​​​​​​​​ത സം​​​​​​​​സ്ഥാ​​​​​​​​ന ക​​​​​​​​മ്മി​​​​​​​​റ്റി യോ​​​​​​​​ഗ​​​​​​​​സ​​​​​​​​മാ​​​​​​​​പ​​​​​​​​ന ദി​​​​​​​​വ​​​​​​​​സ​​മാ​​ണ് അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളു​​ണ്ടാ​​യ​​ത്.​ ക​​​​​​​​ണ്ണൂ​​​​​​​​രി​​​​​​​​ല്‍നി​​​​​​​​ന്നു പി. ​​​​​​​​ജ​​​​​​​​യ​​​​​​​​രാ​​​​​​​​ജ​​​​​​​​ന്‍, തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​ര​​​​​​​​ത്തു​​​​​​​നി​​​​​​​​ന്നു വി.​​​​​​​​ ശി​​​​​​​​വ​​​​​​​​ന്‍​കു​​​​​​​​ട്ടി, പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ടു​​​​​​​നി​​​​​​​​ന്ന് എം.​​​​​​​​ ബി. രാ​​​​​​​​ജേ​​​​​​​​ഷ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​ണ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ പു​​തു​​താ​​യി ഇ​​ടം നേ​​ടി​​യ​​ത്. ടി. ​​പി. രാ​​മ​​കൃ​​ഷ്ണ​​നു പ​​ക​​രം പി. ​​രാ​​ജീ​​വ് ഇ​​ട​​തു​​മു​​ന്ന​​ണി ക​​ൺ​​വീ​​ന​​റാ​​കും.

ആ​​​​​​​​ദ്യ ര​​​​​​​​ണ്ടു​​​​​​​​ദി​​വ​​സ​​ത്തെ ച​​ർ​​ച്ച​​ക​​ളി​​ൽ ഉ​​​​​​​​യ​​​​​​​​ര്‍​ന്നു​​വ​​​​​​​​ന്ന വി​​​​​​​​മ​​​​​​​​ര്‍​ശ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചാ​​​​​​​​ണു തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം. സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ലെ കീ​​​​​​​​ഴ്‌​​​​​​​​വ​​​​​​​​ഴ​​​​​​​​ക്ക​​​​​​​​മു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​ക്ര​​​ട്ട​​​റി​​​യെ ശാ​​സി​​ക്കു​​ന്ന​​ത് അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന പാ​​​​​​​​ര്‍​ട്ടി സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ എ​​​​​​​​ന്ന പ​​​​​​​​തി​​​​​​​​വു​​രീ​​​​​​​​തി​​​​​​​​ക്കും മാ​​​​​​​​റ്റം വ​​​​​​​​ന്നു.

►എം.​​​​​വി. ഗോ​​​​​വി​​​​​ന്ദ​​​​​ന്‍ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചി​​​​​ല്ല

ത​​​​​​​​ളി​​​​​​​​പ്പ​​​​​​​​റ​​​​​​​​മ്പി​​​​​​​​ലെ​​​​​​​​യും പ​​​​​​​​യ്യ​​​​​​​​ന്നൂ​​​​​​​​രി​​​​​​​​ലെ​​​​​​​​യും സ്ഥാ​​​​​​​​നാ​​​​​​​​ര്‍​ഥി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ല്‍ സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി​​​​​​​​ക്കു വീ​​​​​​​​ഴ്ച സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്നു ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണ് ജ​​​​​​​​ന​​​​​​​​റ​​​​​​​​ല്‍ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​എ. ബേ​​​​​​​​ബി, എം.​​​​​​​​വി.​​​​​​​​ ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​നെ ശാ​​​​​​​​സി​​​​​​​​ച്ച​​​​​​​​ത്. സം​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ള്‍ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് കൂ​​​​​​​​ട്ടു​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നു ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യ അ​​​​​​​​ദ്ദേ​​​​​​​​ഹം, അ​​തി​​നൊ​​​​​​​​പ്പം​​​​​​​ത​​​​​​​​ന്നെ വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ചി​​​​​​​​ല ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​മു​​ള്ള​​തും എ​​ടു​​ത്തു​​പ​​റ​​ഞ്ഞു. അ​​​​​​​​ത് നി​​​​​​​​ര്‍​വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ല്‍ ഉ​​​​​​​​ള്‍​പ്പടെ എം.​​​​​​​​വി. ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന് വീ​​​​​​​​ഴ്ച സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​താ​​​​​​​​യും വി​​​​​​​​മ​​​​​​​​ര്‍​ശി​​​​​​​​ച്ചു. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, പാ​​​​​​​​ര്‍​ട്ടി​​​​​​​​ക്ക് ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ല്‍ ക്ഷീ​​​​​​​​ണ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത് ഈ ​​​​​​​​ര​​​​​​​​ണ്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ഉ​​​​​​​​ണ്ടാ​​​​​​​​യ തോ​​​​​​​​ല്‍​വി​​​​​​​​യും വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നാ​​​​​​​​ണു ബേ​​​​​​​​ബി ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യ​​​​​​​​ത്.

►ശാ​​​​​സി​​​​​ച്ചോ എ​​​​​ന്നു പ​​​​​റ​​​​​യേ​​​​​ണ്ട കാ​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്ന് ഗോ​​​​​വി​​​​​ന്ദ​​​​​ന്‍

പാ​​​​​​​​ര്‍​ട്ടി ത​​​​​​​​ന്നെ ശാ​​​​​​​സി​​​​​​​ച്ചോ എ​​​​​​​​ന്ന് മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടു പ​​​​​​​​റ​​​​​​​​യേ​​​​​​​​ണ്ട കാ​​​​​​​​ര്യ​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്ന് എം.​​​​​​​​വി. ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന്‍ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു.​ ""നി​​​​​​​​ങ്ങ​​​​​​​​ള്‍ എ​​​​​​​​ന്തു വാ​​​​​​​​ര്‍​ത്ത വേ​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും ന​​​​​​​​ല്‍​കി​​​​​​​​ക്കോ​​​​​​​​ളൂ. പാ​​​​​​​​ര്‍​ട്ടി സം​​​​​​​​ഘ​​​​​​​​ട​​​​​​​​നാ ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ല്‍ ന​​​​​​​​ട​​​​​​​​ന്ന കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ള്‍ പു​​​​​​​​റ​​​​​​​​ത്തു പ​​​​​​​​റ​​​​​​​​യേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ല്ല. പി​​​​​​​​ബി എ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​തു പാ​​​​​​​​ര്‍​ട്ടി​​​​​​​​യി​​​​​​​​ലെ ഉ​​​​​​​​ന്ന​​​​​​​​താ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​വി​​​​​​​​ടെ​​​​​​​നി​​​​​​​​ന്നു വ​​​​​​​​രു​​​​​​​​ന്ന നി​​​​​​​​ര്‍​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ള്‍ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് സം​​​​​​​​സ്ഥാ​​​​​​​​ന ക​​​​​​​​മ്മ​​​​​​​​റ്റി​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​തി​​​​​​​​ല്‍ ഒ​​​​​​​​രു പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​ത​​​​​​​​യു​​​​​​​​മി​​​​​​​​ല്ല. സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ചു എ​​​​​​​​ന്ന​​​​​​​​തിനേ​​​​​​​​ക്കാ​​​​​​​​ള്‍ സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് സെ​​​​​​​​റ്റാ​​​​​​​​ക്കി എ​​​​​​​​ന്ന് പ​​​​​​​​റ​​​​​​​​യാ​​​​​​​​നാ​​​​​​​​ണ് എ​​​​​​​​നി​​​​​​​​ക്കു താ​​​​​​​ത്​​​​​​​​പ​​​​​​​​ര്യം’’ - ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന്‍ മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​പ്ര​​​​​​​​വ​​​​​​​​ര്‍​ത്ത​​​​​​​​ക​​​​​​​​രോ​​​​​​​​ടു പ​​​​​​​റ​​​​​​​ഞ്ഞു.

Kerala

ചി​ന്ത ജെ​റോ​മി​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദം; പ്ര​ബ​ന്ധം പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ച് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ ചി​ന്ത ജെ​റോ​മി​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ബ​ന്ധം പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ച് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല. ഇ​തി​നാ​യി നാ​ലം​ഗ ഉ​പ​സ​മി​തി​യെ ആ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ത്തെ ഇ​ട​തു​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ന​വ ലി​ബ​റ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ മ​ല​യാ​ള ക​ച്ച​വ​ട സി​നി​മ​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര അ​ടി​ത്ത​റ​യാ​യി​രു​ന്നു ചി​ന്ത​യു​ടെ പ്ര​ബ​ന്ധ വി​ഷ​യം.

പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ര​ഞ്ജി​ത്തി​ന്‍റെ​യും സി​നി​മ​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന പ്ര​ബ​ന്ധ​ത്തി​ൽ വാ​ഴ​ക്കു​ല​യു​ടെ ര​ച​യി​താ​വ് വൈ​ലോ​പ്പി​ള്ളി​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ ബോ​ധി കോ​മ​ൺ​സ് എ​ന്ന വെ​ബ്‍​സൈ​റ്റി​ലെ ലേ​ഖ​നം കോ​പ്പി​യ​ടി​ച്ചാ​ണ് പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​രു​ന്നു.

Kerala

സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ പോ​രാ​യ്മ​ക​ളു​ണ്ടാ​യി: എം.​എ.​ബേ​ബി

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​യും തി​രി​ച്ച​ടി​ക​ളും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഏ​റ്റു​പ​റ​ഞ്ഞ് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. തീ​വ്ര​വ​ല​തു​പ​ക്ഷ വ​ർ​ഗീ​യ സാ​മു​ദാ​യി​ക ഏ​കീ​ക​ര​ണം സം​സ്ഥാ​ന​ത്തു​ണ്ടാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ പോ​രാ​യ്മ​ക​ളു​ണ്ടാ​യെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. വീ​ഴ്ച​ക​ൾ എ​ല്ലാം ത​ങ്ങ​ൾ തു​റ​ന്നു സ​മ്മ​തി​ക്കു​മെ​ന്നും ബേ​ബി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന​ട​ന്ന സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടും അ​തി​നെ​യെ​ല്ലാം മ​റ​ച്ചു​വ​ച്ച് ഇ​ട​ത് മു​ന്ന​ണി​ക്കെ​തി​രെ ന​ഗ്ന​മാ​യ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എം.​എ.​ബേ​ബി ആ​രോ​പി​ച്ചു.

Kerala

സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗം; സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും തെ​റ്റ് തി​രു​ത്ത​ലി​ന് നി​ർ​ദേ​ശം

കോ​ഴി​ക്കോ​ട്: സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും തെ​റ്റ് തി​രു​ത്ത​ലി​ന് നി​ർ​ദേ​ശം. പാ​ര്‍​ട്ടി നേ​താ​ക്ക​ളെ​ടു​ത്ത വ​ലി​യ വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​ക്ക​ണ​മെ​ന്നും തി​രി​ച്ച​ട​വി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

സി​പി​എം ഭ​രി​ക്കു​ന്ന ബാ​ങ്കു​ക​ള്‍​ക്കും ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് നി​ർ‌​ദേ​ശ​മു​ണ്ട്. വാ​യ്പ എ​ടു​ക്കു​മ്പോ​ഴും സം​രം​ഭം തു​ട​ങ്ങു​മ്പോ​ഴും പാ​ര്‍​ട്ടി​യെ അ​റി​യി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു. അ​തേ​സ​മ​യം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം തോ​മ​സ് ഐ​സ​ക്കും സ​മാ​ന അ​ഭി​പ്രാ​യം ഉ​ന്ന​യി​ച്ചി​രു​ന്നു.

ക​രി​വ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പാ​ർ​ട്ടി പ്ര​തി സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​തി​ക​ര​ണം. വാ​യ്പ എ​ടു​ക്കു​ന്ന​തി​ലും തി​രി​ച്ച​ട​വി​ലും കൃ​ത്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം വേ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്.

Kerala

നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പ് ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം; സി​പി​എം ഇ​ല്ലെ​ങ്കി​ൽ കേ​ര​ള​മി​ല്ല: ഇ.​പി.​ജ​യ​രാ​ജ​ൻ

കോ​ഴി​ക്കോ​ട്: സി​പി​എം ഇ​ല്ലെ​ങ്കി​ൽ കേ​ര​ളം ഉ​ണ്ടാ​കി​ല്ലെ​ന്നും നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പ് ഇ​ട​തു​പ​ക്ഷ​ത്തി​ൽ നി​ക്ഷി​പ്‌​ത​മാ​ണെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ.​ പാ​ർ​ട്ടി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സി​പി​എ​മ്മി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ​വ​രും ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

ഇ​ട​തു​പ​ക്ഷം ദു​ർ​ബ​ല​പ്പെ​ട്ടാ​ൽ ലോ​കം​ത​ന്നെ ന​ശി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ് ഇ​ട​തു​പ​ക്ഷ ശ​ക്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ത​ക​ർ​ച്ച​യും ലോ​ക​ത്ത് ഇ​ട​തു​പ​ക്ഷ​ത്തു​ണ്ടാ​യ തി​രി​ച്ച​ടി​യു​മാ​ണ് ലോ​കം നേ​രി​ടു​ന്ന പ്ര​ധാ​ന ആ​പ​ത്ത്. അ​മേ​രി​ക്ക​യി​ൽ വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​ക​ളാ​ണ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്. 

കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ത​ക​ർ​ന്നാ​ൽ ഈ ​നാ​ടു​ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തി​നാ​ൽ ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​ത് ക​മ്യൂ​ണി​സ്റ്റു​കാ​രു​ടെ മാ​ത്രം ചു​മ​ത​ല​യ​ല്ല. നാ​ടി​ന്‍റെ വ​ള​ർ​ച്ച ആ​ഗ്ര​ഹി​ക്കു​ന്ന​തും ജ​ന​ജീ​വി​തം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ക​രു​തു​ന്ന​തു​മാ​യ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ചു​മ​ത​ല​യാ​ണ​ത്.

ഇ​ട​തു​പ​ക്ഷ​ത്തി​ന് ജ​ന​ങ്ങ​ൾ ക​രു​ത്ത് ന​ൽ​ക​ണ​മെ​ന്നും അ​തി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​യാ​യ സി​പി​എ​മ്മി​ന് കൂ​ടു​ത​ൽ ശ​ക്തി പ​ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ത​ങ്ങ​ൾ എ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണു​ള്ള​തെ​ന്നും അ​ത് പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Kerala

ത​നി​ക്കെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു; ഇ​ഡി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ത​നി​ക്കെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി​ക്കെ​തി​രെ​യും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ചേ​ർ​ന്ന സി​പി​എം വി​ശാ​ല യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി. മൂ​ന്ന് പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ൾ യോ​ഗം അം​ഗീ​ക​രി​ച്ച​താ​യും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ധ്യ​മ​ങ്ങ​ളെ​ക്കൂ​ടി കൂ​ട്ടു​പി​ടി​ച്ച് ഇ​ഡി ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പോ​ലും റെ​യ്ഡ് ന​ട​ത്തു​ന്ന ഇ​ഡി​യു​ടെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ച്ച് തോ​ൽ​പി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി​ക്കും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രാ​യ ഇ​ഡി നീ​ക്കം; സി​പി​എം പ്ര​മേ​യം പാ​സാ​ക്കി

കോ​ഴി​ക്കോ​ട്: പി​ണ​റാ​യി വി​ജ​യ​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗം പ്ര​മേ​യം പാ​സാ​ക്കി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ബി​ജു​വാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. 

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​ക്ക​ണ​മെ​ന്നും ഇ​ഡി വി​ഷ​യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ യോ​ഗ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രാ​യ ഇ​ഡി വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ച്ചി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. 

ഈ ​നി​ർ​ദ്ദേ​ശം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളെ അ​റി​യി​ച്ച ശേ​ഷം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി​യ​ത്. ഇ​ഡി നീ​ക്കം വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ ത​ന്നെ ചെ​റു​ത്തി​ല്ലെ​ങ്കി​ൽ പു​റ​ത്ത് അ​ത് രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി​യാ​കു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ചി​ല നേ​താ​ക്ക​ൾ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കു​വ​ച്ചു. 

Kerala

പി​ണ​റാ​യി​ക്ക് മ​ക​ള്‍ മു​ഖേ​ന മൂ​ന്ന് കോ​ടി വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ല; ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ പ​ക പോ​ക്ക​ലെ​ന്ന് ടി.​കെ.​ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി കേ​സി​ൽ‌ പി​ണ​റാ​യി വി​ജ​യ​നെ പി​ന്തു​ണ​ച്ച് ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. പി​ണ​റാ​യി​ക്ക് മ​ക​ള്‍ മു​ഖേ​ന മൂ​ന്ന് കോ​ടി വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ടി.​കെ.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് ആ​ളെ ചേ​ര്‍​ക്കു​ന്ന പ​ണി​യാ​ണ് ഇ​ഡി ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​യു​ധം നി​ല​വാ​രം ഇ​ല്ലാ​ത്ത ഏ​ജ​ന്‍​സി​യാ​ണെ​ന്നും ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ പ​ക പോ​ക്കാ​ലാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. കേ​സി​ല്‍ പി​ണ​റാ​യി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും കു​റ്റ​മു​ണ്ടെ​ങ്കി​ല്‍ ശി​ക്ഷി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ഡി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ന്നം തി​ന്നു​ന്ന​വ​ര്‍​ക്ക് വി​ശ്വ​സി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ടി.​കെ.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ എം​എ​ല്‍​എ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ര​മ യോ​ഗ്യ​ന്‍ ആ​ണെ​ന്ന നി​ല​പാ​ട് ത​നി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ എം​എ​ൽ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ന്‍ യോ​ഗ്യ​ത​യു​ള്ള നി​ര​വ​ധി ആ​ളു​ക​ള്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സിപിഎം വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​ പൊ​തു​ച​ര്‍​ച്ച​യി​ല്‍ നേ​തൃ​ത്വ​ത്തെ 'എ‍യറി'ലാക്കി പ്രതിനിധികൾ

കോ​​​ഴി​​​ക്കോ​​​ട്: സി​​​പി​​​എ​​​മ്മി​​​ന്‍റെ കോ​​​ഴി​​​ക്കോ​​ട്ട് ന​​​ട​​​ക്കു​​​ന്ന വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ല​​​ക്ഷ്യം​​​വ​​​ച്ച് രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം. വി​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​ഭൂ​​​ത​​​രാ​​​യ​​​വ​​​ർ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം​​കൂ​​​ടി ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​ണു വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്ന​​​ത്.

അടവ് നയത്തിൽ പരാജയം

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തോ​​​ൽ​​​വി അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നും 2021നു ​​​ശേ​​​ഷം എ​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും തോ​​​റ്റ​​​പ്പോ​​​ൾ പ​​​ൾ​​​സ് മ​​​ന​​​സി​​​ലാ​​​ക്കി അ​​​ട​​​വ് രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെന്നും വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്നു. യോ​​​ഗ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച തി​​​രു​​​ത്ത​​​ല്‍രേ​​​ഖ​​​യി​​​ലെ ഉ​​​ള്ള​​​ട​​​ക്കം പാ​​​ര്‍​ട്ടി​​​യു​​​ടെ ന​​​ഷ്ട​​​പ്പെ​​​ട്ട വി​​​ശ്വാ​​​സം വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യി.

വെള്ളാപ്പള്ളിയോടു മൃദുസമീപനം

വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നോ​​​ടു സ്വീ​​​ക​​​രി​​​ച്ച സ​​​മീ​​​പ​​​ന​​​ത്തി​​​ൽ നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​തി​​​രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണു നേ​​​ര​​​ത്തേ ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.
വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ ചു​​​മ​​​ന്ന​​​ത് പാ​​​ർ​​​ട്ടി​​​ക്കു നാ​​​ണ​​​ക്കേ​​​ടാ​​​യി​​​ എന്നും ഒ​​​രു​​​വി​​​ഭാ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. എം​​​എ​​​ൽ​​​എ​​​യെ എ​​​ന്തി​​​നു സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി എ​​​ന്നാ​​​യി​​​രു​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വി. ​​​ജോ​​​യി​​​യെ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​തി​​​നെതി​​​രേ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ ചോ​​​ദ്യം.

പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കാ​​​ൻ വേ​​​റെ​​​യാ​​​രും ഇ​​​ല്ലേ എ​​​ന്നും ചോ​​​ദ്യ​​​മു​​​ണ്ടാ​​​യി. മ​​​റ്റെ​​​വി​​​ടെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഇ​​​രി​​​ക്കു​​​ന്ന ആ​​​രും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്നി​​​ല്ല. അ​​​വി​​​ടെ മാ​​​ത്രം എ​​​ന്താ​​​ണ് ഇ​​​ള​​​വെ​​​ന്നും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ചോ​​​ദി​​​ച്ചു.

തളിപ്പറന്പ് തോൽവി

ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ​​​യും പ​​​യ്യ​​​ന്നൂ​​​രി​​​ലെ​​​യും തോ​​​ൽ​​​വി പാ​​​ർ​​​ട്ടി ഒ​​​രേ നി​​​ല​​​യി​​​ൽ ത​​​ന്നെ കാ​​​ണു​​​മ്പോ​​​ഴും വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന രേ​​​ഖ​​​യി​​​ൽ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ തോ​​​ൽ​​​വി ഇ​​​ല്ലാ​​​യെ​​​ന്ന​​​തും വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​ഴി​​​വ​​​ച്ചു. പ​​​യ്യ​​​ന്നൂ​​​രി​​​ലെ തോ​​​ൽ​​​വി മാ​​​ത്ര​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​യ്യ​​​ന്നൂ​​​രി​​​ലെ​​​യും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ​​​യും തോ​​​ൽ​​​വി​​​യി​​​ൽ നേ​​​തൃ​​​ത്വ​​​ത്തി​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്നാ​​ണു പാ​​​ർ​​​ട്ടി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യും കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യും ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ അ​​​ക്കാ​​​ര്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

"വിമർശനത്തിൽ അദ്ഭുതമില്ല''

അ​​​തേ​​​സ​​​മ​​​യം പ​​​ണം സ​​​മ്പാ​​​ദി​​​ക്കാ​​​നു​​​ള്ള വ​​​ഴി​​​യാ​​​യി ചി​​​ല​​​ര്‍ പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തെ മാ​​​റ്റു​​​ന്നു​​​വെ​​​ന്നും ഇ​​​തു​​​വ​​​ഴി സാ​​ദാ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കു പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നി​​​റ​​​ങ്ങാ​​​ന്‍ മ​​​ടു​​​പ്പ് വ​​​രു​​​ന്ന​​​താ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പൊ​​​തു​​​ച​​​ര്‍​ച്ച​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​യ വി​​​മ​​​ര്‍​ശ​​​ന​​​മു​​​യ​​​ര്‍​ന്ന കാ​​​ര്യം പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ സ​​​മ്മ​​​തി​​​ച്ചു. വി​​​മ​​​ര്‍​ശ​​​ന​​​ത്തി​​​ല്‍ എ​​​ന്താ​​​ണ് അ​​​ദ്ഭു​​​ത​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഗോ​​​വി​​​ന്ദ​​​ന്‍റെ ചോ​​​ദ്യം. ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടു വ​​​രെ​​​യാ​​​യി​​​രു​​​ന്നു പൊ​​​തു ച​​​ര്‍​ച്ച. അ​​​തി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ചേ​​​ര്‍​ന്നു.

Kerala

ഇ​ഡി​ക്കെ​തി​രേ ദേ​ശീ​യ​ത​ല​ത്തി​ൽ വി​പു​ല​മാ​യ പ്ര​സ്ഥാ​നം വേ​ണ​മെ​ന്നു സി​പി​എം

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ന്ദ്ര എ​​​ജ​​​ൻ​​​സി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ സ​​​മാ​​​ന ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​പു​​​ല​​​മാ​​​യ പ്ര​​​സ്ഥാ​​​നം രൂ​​​പ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യം ഉ​​​യ​​​ർ​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

വ​​​ല​​​തു​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ളും വ​​​ർ​​​ഗീ​​​യ ക​​​ക്ഷി​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് മ​​​ത​​​നി​​​ര​​​പേ​​​ക്ഷ ഉ​​​ള്ള​​​ട​​​ക്ക​​​ത്തോ​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള​​​ത്തെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ആ​​​ശ​​​യ​​​മാ​​​ണ് ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പൊ​​​തു​​​വാ​​​യി ഉ​​​യ​​​ർ​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.​​​

കോ​​​ഴി​​​ക്കോ​​​ട്ട് സി​​​പി​​​എം സം​​​സ്ഥാ​​​ന വി​​​പു​​​ലീ​​​കൃ​​​ത​​​ക​​​മ്മി​​​റ്റി​​​യോ​​​ഗ​​​ത്തി​​​ല്‍ ര​​​ണ്ടാം ദി​​​ന​​​ത്തി​​​ലെ ച​​​ർ​​​ച്ചാ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

 

Kerala

സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗം; പൊ​തു​ച​ർ​ച്ച ഇ​ന്ന് അ​വ​സാ​നി​ക്കും

കോ​ഴി​ക്കോ​ട്: സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ഇ​ന്ന് പൊ​തു​ച​ർ​ച്ച അ​വ​സാ​നി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ട് ദു​ർ​ബ​ല​മെ​ന്ന് സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ട്ടി​രു​ന്നു. രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ടെ​ന്നാ​ണ് ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളി​ൽ ന​ൽ​കി​യ നി​ർ​ദേ​ശം. വ്യ​ക്തി കേ​ന്ദ്രീ​കൃ​ത വി​മ​ർ​ശ​ന​ങ്ങ​ൾ വേ​ണ്ടെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സം​ഘ​ട​ന നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ച​ര്‍​ച്ച​ക​ളി​ല്‍ ജി​ല്ല​ക​ൾ​ക്ക് അ​ര​മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ​ക്ക് അ​ഞ്ച് മി​നി​റ്റ് മു​ത​ൽ 10 മി​നി​റ്റ് വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ക്കു​ക.

National

ത​മി​ഴ്‌​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ടി​വി​കെ​ക്കും ഡി​എം​കെ​ക്കും പി​ന്തു​ണ​യി​ല്ല; ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ സി​പി​എം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​നും പ്ര​തി​പ​ക്ഷ​മാ​യ ഡി​എം​കെ​ക്കും പി​ന്തു​ണ ന​ൽ​കാ​തെ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ സി​പി​എം തീ​രു​മാ​നം. മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി ത​നി​ച്ച് ജ​ന​വി​ധി തേ​ടു​ന്ന​ത്. തൃ​ച്ചി​യി​ൽ ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം. 

എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​മാ​ർ രാ​ജി​വെ​ച്ച് ടി​വി​കെ​യി​ൽ ചേ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം സം​വ​ര​ണം മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ഴി​വ് വ​ന്ന​ത്.  ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ടി​വി​കെ വി​ളി​ച്ചു​ചേ​ർ​ത്ത ഭ​ര​ണ​ക​ക്ഷി സ​ഖ്യ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ന്ത്രി​മാ​ർ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ച്ചെ​ങ്കി​ലും സി​പി​എം വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

നി​യ​മ​സ​ഭ​യി​ൽ വി​ജ​യ് സ​ർ​ക്കാ​രി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​നും ഗ​വ​ർ​ണ​ർ ഭ​ര​ണം ഒ​ഴി​വാ​ക്കാ​നും മാ​ത്ര​മാ​ണ് സി​പി​എ​മ്മും സി​പി​ഐ​യും പു​റ​ത്തു​നി​ന്ന് പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന​ത്.മ​ധു​രാ​ന്ത​ക​ത്ത് സി​പി​എ​മ്മും ധാ​രാ​പു​ര​ത്ത് സി​പി​ഐ​യും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഡി​എം​കെ​യും ടി​വി​കെ​യും എ​ഐ​എ​ഡി​എം​കെ​യും നാം ​ത​മി​ഴ​ർ ക​ക്ഷി​യും ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. 

Kerala

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ(75) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുൻ ജില്ലാ സെക്രട്ടറിയാണ്.

ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയ ബേബി 1971-ൽ പാർട്ടി അംഗമായത്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു. കെഎസ്എഫ് ചാവക്കാട് താലൂക്ക് പ്രസിഡന്‍റായി ഏഴുവർഷത്തോളം പ്രവർത്തിച്ചു. സിഐടിയുവിന്‍റെ ജില്ലാ സെക്രട്ടറിയായി. ബീഡിത്തൊഴിലാളി യൂണിയന്‍റെ ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984 മുതൽ 97 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗമായി. 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലൈയിലാണ് സിപിഎം തൃശൂർ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റത്.

Kerala

സിപിഎം തിരുത്താന്‍ പോകുന്നില്ല, പിണറായി വിജയന്‍ യുഡിഎഫിന്‍റെ ഐശ്വര്യമാണെന്നും കെ. മുരളീധരന്‍

തിരുവനന്തപുരം: സിപിഎം തെറ്റുതിരുത്താന്‍ ഒന്നും പോകുന്നില്ലെന്നും തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് പോകുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍. പിണറായി വിജയന്‍ യുഡിഎഫിന്‍റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച കോണ്‍ഗ്രസ് നേതാവിനെ തിരുകി കയറ്റാന്‍ ശ്രമമെന്ന ആരോപണത്തില്‍, ആരെയും തിരുകി കയറ്റാനുള്ളതല്ല ആരോഗ്യവകുപ്പെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം.

നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. കഴിവുള്ളവരെ നിയമിക്കും. സര്‍ക്കാര്‍ പറയുന്നത് അനുസരിക്കാനാണ് ബ്യൂറോക്രാറ്റുകള്‍. ബ്യൂറോക്രാറ്റുകള്‍ പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയതാണ് പാറ്റകളുടെ മുന്നേറ്റത്തിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.

Kerala

ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി. ഗോവിന്ദൻ

കോഴിക്കോട്: പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തുമെന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടികളിലേക്ക് നയിച്ച ഘടകങ്ങൾ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ എങ്ങനെ പരിഹരിക്കാമെന്നത് വിശാലയോഗം ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങളെയും വലതുപക്ഷത്തിന്‍റെ മേൽക്കൈ സ്ഥാപിക്കാനുള്ള നീക്കങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനാണ് പാർട്ടിയുടെ നീക്കം.

ഭരണ പങ്കാളിത്തം ഉള്ളതുകൊണ്ട് മാത്രം വർഗീയ ശക്തികളോട് ചേർന്നുനിൽക്കാൻ മുസ്ലിം ലീഗ് കാണിക്കുന്ന സമീപനത്തെ ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ന്യൂനപക്ഷ അവകാശങ്ങളുടെ പേരുപറയുകയും എന്നാൽ വർഗീയ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്നതാണ് ലീഗിന്‍റെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സമീപനങ്ങൾ ഉൾപ്പെടെയുള്ളവ ഇതിന് തെളിവാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ പേരിൽ വർഗീയ പ്രീണനം നടത്തുന്ന നിലപാടുകൾക്കെതിരെ ജനങ്ങൾക്കിടയിൽ ആശയവിനിമയം ശക്തമാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.

തെറ്റായ പ്രവണതകളും പോരായ്മകളും പരിഹരിക്കാൻ പാർട്ടിയിൽ താഴെത്തട്ട് മുതൽ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ-പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കും.

ഇതിന്‍റെ ഭാഗമായി പാർട്ടി അംഗങ്ങളുടെ സൈദ്ധാന്തികവും സംഘടനാപരവുമായ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും, സമകാലിക രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ നവീകരിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Kerala

ടിപിയുടെ കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ. രമ

കോഴിക്കോട്: സിപിഎമ്മിന്‍റെ വിശാല സംസ്ഥാന സമിതി കോഴിക്കോട് പുരോഗമിക്കവെ പാർട്ടിയോട് ചോദ്യവുമായി വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ. രമ. കോഴിക്കോടിന്‍റെ മണ്ണിൽ നടന്ന ടി.പി. ചന്ദ്രശേഖരന്‍റെ കൊലപാതകം എന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ എന്ന് രമ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ. രമ ഇക്കാര്യം ചോദിച്ചത്. ടി.പിയുടെ ചിത്രവും രമ പോസ്റ്റിനൊപ്പം ചേർത്തിരുന്നു.

രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം.,

നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി.എസും, വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി. ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?!!

Kerala

എന്തു പറ്റിയെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തണമെന്ന് എം.എ. ബേബി

കോഴിക്കോട്: രാജ്യത്തെ അശരണരുടെ അഭയമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും അതിന് അനുയോജ്യമായ രീതിയിൽ ഇന്നുള്ള കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ബേബി.

തിരിച്ചടിയുടെ പശ്ചാത്തലം ഉണ്ടെങ്കിലും സിപിഎമ്മിനുള്ളത് ഉജ്ജ്വല ചരിത്രമാണ്. എന്ത് പറ്റിയെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തണം. തെറ്റുകൾ പറ്റാത്തവരല്ല, പറ്റിയ തെറ്റുകളിലെ തുറന്ന് പറയലുകളും തിരുത്തലുകളും ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം ഓർമയില്ലാത്ത പോലെ ആണ് സിപിഎമ്മിനെതിരായ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയവും കാരണവും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ നിർമിതികൾ സിപിഎമ്മിന് തിരിച്ചടിയാണ്. അത് തിരിച്ചറിയാൻ കഴിയാതെ പോയോ എന്നും പരിശോധിക്കണം.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ നിർമിതി വിമോചന സമരം ആണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ബേബി കൂട്ടിച്ചേർത്തു.

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി: വെളിപ്പെടുത്തലുമായി ജി. സുധാകരൻ

ആലപ്പുഴ: സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ. എച്ച്. സലാമിന്‍റെയും പി.പി. ചിത്തരഞ്ജന്‍റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ താൻ മുൻകൈയെടുത്ത് ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്.

 എന്നാൽ, തന്‍റെ കുടുംബത്തിലെ ആർക്കും യാതൊരുവിധ ജോലിയും വാങ്ങി നൽകിയിട്ടില്ലെന്നും മാധ്യമങ്ങൾ ഈ യാഥാർഥ്യങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അന്വേഷണങ്ങളിലും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാണിച്ചു.

കക്ഷിവ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ പണം വാങ്ങിയെന്ന തരത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. എങ്കിലും ഇവർ ആരെങ്കിലും യഥാർഥത്തിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്നകാര്യം തനിക്ക് അറിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Kerala

സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് തു​ട​ക്കം; പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി പ​താ​ക ഉ​യ​ര്‍​ത്തി

കോ​ഴി​ക്കോ​ട്: സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ന് കോ​ഴി​ക്കോ​ട് തു​ട​ക്കം. മു​തി​ര്‍​ന്ന നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി പ​താ​ക ഉ​യ​ര്‍​ത്തി. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യാ​ണ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ സം​ഘ​ട​നാ രേ​ഖ അ​വ​ത​രി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ങ്ങ​ളി​ലെ സ്വ​യം വി​മ​ര്‍​ശ​ന​ങ്ങ​ളും തി​രു​ത്ത​ലു​ക​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് സം​ഘ​ട​നാ രേ​ഖ​യി​ല്‍ ഉ​ള്ള​തെ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. സം​ഘ​ട​നാ രേ​ഖ​യി​ന്‍​മേ​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളും പോ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല.

ച​രി​ത്ര​ത്തി​ല്‍ ഇ​ല്ലാ​ത്ത നി​ല​യി​ലു​ള്ള തോ​ല്‍​വി ഏ​റ്റുവാ​ങ്ങേ​ണ്ടി വ​ന്ന​തി​ന് ശേ​ഷം അ​സാ​ധാ​ര​ണ​മാ​യൊ​രു തി​രു​ത്ത​ല്‍ ന​ട​പ​ടി​യി​ലേ​ക്കാ​ണ് സി​പി​എം ക​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ല്‍ ജ​യ​പ​രാ​ജ​യ​ങ്ങ​ളി​ല്‍, മേ​ല്‍ ക​മ്മി​റ്റി ത​യ്യാ​റാ​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലേ​ക്ക് ച​ര്‍​ച്ച​ചെ​യ്ത് അം​ഗീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പാ​ര്‍​ട്ടി രീ​തി.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ തോ​ല്‍​വി​യു​ടെ കാ​ര​ണ​മ​റി​യാ​ന്‍ ബ്രാ​ഞ്ച് ത​ലം മു​ത​ല്‍ ച​ര്‍​ച്ച ചെ​യ്ത് മേ​ല്‍ ഘ​ട​ക​ങ്ങ​ളി​ല്‍ എ​ത്തി​ച്ച ശേ​ഷം അ​തി​ന്മേ​ല്‍ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യാ​ണ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​തി​ല്‍ വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി എ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ സാ​ധാ​ര​ണ സം​ഘ​ട​നാ രീ​തി​ക​ളി​ല്‍ നി​ന്ന് മാ​റി​യു​ള്ള അ​ജ​ണ്ട ആ​ണ് എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഒ​ന്‍​പ​ത് പി​ബി അം​ഗ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Kerala

വീ​ഴ്ച​യു​ടെ ആ​ഴം തേ​ടി സി​പി​എം; വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ സി​പി​എ​മ്മി​ന്‍റെ വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന് ഇ​ന്ന് കോ​ഴി​ക്കോ​ട് തു​ട​ക്ക​മാ​കും. മൂ​ന്ന് ദി​വ​സം നീ​ളു​ന്ന യോ​ഗം പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും.  എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​തൃ​നി​ര​യ്‌​ക്കെ​തി​രെ ഉ​യ​രാ​നി​ട​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ നേ​തൃ​ത്വം ക​ടി​ഞ്ഞാ​ൺ ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും വ​ർ​ഗ-​ബ​ഹു​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​നാ​കു​ക. സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​തോ​ടെ നേ​തൃ​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നി​ട​യു​ള്ള നേ​താ​ക്ക​ളു​ടെ ശ​ബ്ദ​വും പ​രി​മി​ത​പ്പെ​ടും. 

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് നേ​ര​ത്തെ സം​സ്ഥാ​ന സ​മി​തി ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ച​തി​നാ​ൽ അ​തേ റി​പ്പോ​ർ​ട്ട് വീ​ണ്ടും സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന പാ​ർ​ട്ടി കീ​ഴ്‌​വ​ഴ​ക്ക​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണ​മാ​യി നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച​യി​ലെ നി​യ​ന്ത്ര​ണ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​തൃ​പ്തി ശ​ക്ത​മാ​ണ്. 

റി​പ്പോ​ർ​ട്ട് വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ നേ​രി​ട്ട് അ​വ​ത​രി​പ്പി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു​വെ​ന്നും സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ ച​ർ​ച്ച​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സം​ബ​ന്ധി​ച്ച് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​യ​ന്ത്ര​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്.

അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി നീ​ക്ക​ത്തി​ൽ സി​പി​എ​മ്മി​നു​ള്ളി​ൽ പൊ​തു​വേ ഏ​കാ​ഭി​പ്രാ​യ​മാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്രി​ത രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി നീ​ക്ക​ത്തെ പാ​ർ​ട്ടി കാ​ണു​ന്ന​ത്. 

Kerala

ന​മ്മ​ൾ എ​ങ്ങ​നെ ഇ​ങ്ങ​നെ​ തോറ്റു? തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോൽവി ചർച്ച ചെയ്യാൻ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യോ​​​​ഗം ഇ​​​​ന്നു കോ​​​​ഴി​​​​ക്കോ​​​​ട്ട്

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​മ​​​​സ​​​​ഭാ​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​റ്റ ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നും, ജ​​​​ന​​​​വി​​​​ശ്വാ​​​​സം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള തി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​നും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ വി​​​​പു​​​​ലീ​​​​കൃ​​​​ത സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​ യോ​​​​ഗം ഇ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട്ട് ആ​​​​രം​​​​ഭി​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ സി​​​​പി​​​​എം ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വി​​​​പു​​​​ലീ​​​​കൃ​​​​ത സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്കു​​​​ന്ന​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് -ക​​​​ണ്ണൂ​​​​ര്‍ റോ​​​​ഡി​​​​ലെ സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മ​​​​റ്റി ഓ​​​​ഫീ​​​​സി​​​​നു സ​​​​മീ​​​​പ​​​​ത്തെ എ​​​​കെ​​​​ജി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തി​​​​ന് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ.​ ബേ​​​​ബി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. എ​​​​ല്ലാ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളും പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​താ​​​​യി നേ​​​​താ​​​​ക്ക​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.​

നേ​​​​താ​​​​ക്ക​​​​ള്‍ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യോ​​​​ടെ ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ല്‍ എ​​​​ത്തി​​ത്തു​​​​ട​​​​ങ്ങി. മൂ​​​​ന്ന് ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് യോ​​​​ഗം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. 15ന് ​​​​കോ​​​​ഴി​​​​ക്കോ​​​​ട് ബീ​​​​ച്ചി​​​​ലെ ഫ്രീ​​​​ഡം സ്ക്വ​​​​യ​​​​റി​​​​ൽ സ​​​​മാ​​​​പി​​​​ക്കു​​​​ന്ന പൊ​​​​തുറാ​​​​ലി​​​​യോ​​​​ടെ വി​​​​പു​​​​ലീ​​​​കൃ​​​​ത സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി യോ​​​​ഗം സ​​​​മാ​​​​പി​​​​ക്കും.

ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം ആ​​​​ളു​​​​ക​​​​ൾ റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. ​ബ്രാ​​​​ഞ്ച് ത​​​​ലം മു​​​​ത​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് നേ​​​​രി​​​​ട്ട് ല​​​​ഭി​​​​ച്ച ഇ​​​​രു​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ സ​​​​മ​​​​ഗ്ര റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​കും യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ക.

സം​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ദൗ​​​​ർ​​​​ബ​​​​ല്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ച് രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം. എ​​​​ന്നാ​​​​ല്‍, നി​​​​ല​​​​വി​​​​ല്‍ നേ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ ഉ​​​​യ​​​​ര്‍​ന്നി​​​​രി​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും ശൈ​​​​ലി വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളും ച​​​​ര്‍​ച്ച​​​​ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ​​

ഈ ​​ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ഏ​​​​ത​​​​റ്റം വ​​​​രെ പോ​​​​കു​​​​മെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ള്‍ വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളെ എ​​​​ങ്ങ​​​​നെ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണ് രാ​​​​ഷ്‌​​ട്രീ​​​​യ കേ​​​​ര​​​​ളം ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന​​​​ത്.​​ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ, വ​​​​ർ​​​​ഗ-​​​​ബ​​​​ഹു​​​​ജ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 307 പേ​​​​രാ​​​​ണ് ഈ ​​​​നി​​​​ർ​​​​ണാ​​​​യ​​​​ക യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ര​​​​ണ്ടുദി​​​​വ​​​​സ​​​​ത്തെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കുശേ​​​​ഷം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​രാ​​​​ജ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്ന് വി​​​​പു​​​​ലീ​​​​കൃ​​​​ത ക​​​​മ്മി​​​​റ്റി സം​​​​ഘാ​​​​ട​​​​ക സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ പി.​​​എ. ​​മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​ലോ​​​​ക​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി ഇ​​​​തി​​​​ന​​​​കം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. വ​​​​രും മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക​​​​ളും തു​​​​ട​​​​ർച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് റി​​​​യാ​​​​സ് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up