തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ സിപിഎം-സിപിഐ നേതൃത്വങ്ങൾ ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. പദവിയിൽ തീരുമാനമാകുന്നതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന സിപിഐയുടെ കത്തിനെ തുടർന്നാണ് ഉഭയകക്ഷി ചർച്ചയ്ക്ക് വഴി തെളിയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലാകും ഇന്ന് ചർച്ച നടക്കുക. നാളെ ചേരുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയുടെ തീരുമാനം ബിനോയി വിശ്വം അറിയിക്കും.
പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സിപിഎം. അതേസമയം പദവി ലഭിച്ചില്ലെങ്കിൽ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് അഭിപ്രായം സിപിഐയിൽ ഉയർന്നിട്ടുണ്ട്.
Tags : opposition deputy leader post cpm cpi