x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ വി​ജ​യ​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് ഇ​ഡി; സ്ഥി​ര നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു


Published: May 27, 2026 10:56 PM IST | Updated: May 27, 2026 10:56 PM IST

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് ഇ​ഡി. കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

വീ​ണ വി​ജ​യ​ന്‍റെ എ​ച്ച്‌​ഡി​എ​ഫ്‌​സി ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ണ് ഇ​ഡി മ​ര​വി​പ്പി​ച്ച​ത്. വീ​ണ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യി​ൽ ഇ​ഡി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി, ക​ണ്ണൂ​രി​ലെ വീ​ട്, മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ വീ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​തേ​സ​മ​യം വീ​ണ വി​ജ​യ​നും സി​എം​ആ​ർ​എ​ൽ മാ​നേ​ജ്‌​മെ​ന്‍റും ചേ​ർ​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം സ​മ്പാ​ദി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Tags : veena vijayan cpm pinarayi vijayan pa muhammed riyas

Recent News

Corehub Up