എംഎൽഎമാരായ ടി.കെ.ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ടി.കെ.ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. ഇവർ രണ്ടുപേരും തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ തിരിച്ചെത്തുന്നതിൽ യാതൊരു തടസവുമില്ലെന്ന് ജയരാജൻ വ്യക്തമാക്കി.
എന്നാൽ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ജയരാജൻ ആദ്യം വ്യക്തമാക്കട്ടെയെന്നും എങ്കിൽ മാത്രമേ മറുപടി പറയാൻ സാധിക്കൂവെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെ അവസാന കാലത്ത് സിപിഎം സ്വീകരിച്ചിട്ടുണ്ടെന്ന് ജയരാജൻ ഓർമ്മിപ്പിച്ചു.
നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ എളുപ്പത്തിൽ ജയിക്കാമായിരുന്നു. എസ്ഐആറിനുശേഷം തളിപ്പറമ്പ് മണ്ഡലത്തിന്റെ സ്വഭാവം മാറിയെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.
Tags : m.v.jayarajan v. kunhikrishnan t.k.govindan cpm