x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; വീ​ണ ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും


Published: June 17, 2026 06:34 AM IST | Updated: June 17, 2026 06:34 AM IST

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണ.​ടി. ഇ​ഡി​ക്ക് മു​ന്നി​ൽ ഇ​ന്ന് ഹാ​ജ​രാ​കും. നേ​ര​ത്തെ വീ​ണ​യോ​ട് വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ൻ ഇ​ഡി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വീ​ണ സാ​വ​കാ​ശം തേ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സി​എം​ആ​ർ​എ​ല്ലു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ഡി ചോ​ദി​ച്ച​റി​യും.

കേ​സി​ൽ ചൊ​വ്വാ​ഴ്ച ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഭാ​ര്യ ജ​യ ക​ർ​ത്ത​യും, മ​ക​ൻ ശ​ര​ൺ എ​സ്. ക​ർ​ത്ത​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു.

 

 

Tags : veena vijayan cmrl ed cpm

Recent News

Corehub Up