x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സ്സി​യു​ടെ പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി പി​ൻ​വ​ലി​ക്കാ​ൻ ഫി​ഫ നി​യ​മം അ​നു​വ​ദി​ക്കി​ല്ല; അ​ർ​ജ​ന്‍റീ​ന​യു​ടെ പു​തി​യ 'പ​ത്താ​മ​നാ​യി' നി​ക്കോ പാ​സ്

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 06:57 PM IST | Updated: October 8, 2026 06:57 PM IST

പ്രതീകാത്മക ചിത്രം

ബ്യൂ​ണ​സ് അ​യേ​ഴ്സ്: ല​യ​ണ​ൽ മെ​സ്സി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ഖ്യാ​ത​മാ​യ പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി ഇ​നി ആ​ര് അ​ണി​യു​മെ​ന്ന ച​ർ​ച്ച​യി​ലാ​ണ് ഫു​ട്ബോ​ൾ ലോ​കം. മെ​സ്സി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി പി​ൻ​വ​ലി​ക്കാ​ൻ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക നി​യ​മ​ങ്ങ​ൾ അ​തി​ന് അ​നു​വ​ദി​ക്കു​ന്നി​ല്ല. ഫി​ഫ​യു​ടെ പ്ര​മു​ഖ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ടീ​മി​ലെ ക​ളി​ക്കാ​ർ​ക്ക് 1 മു​ത​ൽ 26 വ​രെ​യു​ള്ള ജേ​ഴ്‌​സി ന​മ്പ​റു​ക​ൾ ന​ൽ​കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്.

തു​ട​ക്ക​ത്തി​ൽ പ​രി​ശീ​ല​ക​ൻ ലി​യോ​ണ​ൽ സ്ക​ലോ​ണി പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി മ​റ്റാ​ർ​ക്കും ന​ൽ​ക​തെ മാ​റ്റി​നി​ർ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ശാ​ശ്വ​ത​മാ​യി അ​ത് ത​ട​ഞ്ഞു​വെ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്ന്, അ​ർ​ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി​യു​ടെ പി​ൻ​ഗാ​മി​യാ​യി 22-കാ​ര​നാ​യ മ​ധ്യ​നി​ര താ​രം നി​ക്കോ പാ​സി​നെ നി​യോ​ഗി​ക്കാ​നാ​ണ് സാ​ധ്യ​ത.

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ക്ല​ബ്ബാ​യ കോ​മോ​യ്ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന ഈ ​യു​വ​താ​രം ദേ​ശീ​യ ടീ​മി​ലും ത​ന്‍റെ സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഡ്രി​ബ്ലിം​ഗ് മി​ക​വു​കൊ​ണ്ടും കൃ​ത്യ​ത​യാ​ർ​ന്ന പാ​സു​ക​ൾ കൊ​ണ്ടും ക​ളി​ക്ക​ള​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ നി​ക്കോ പാ​സ്, ബൊ​ളീ​വി​യ​ക്കും ബെ​നി​നു​മെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടി മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു. മെ​സ്സി​യു​ടെ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ത്തി​ൽ നി​ക്കോ പാ​സ് നേ​ടി​യ ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത് മെ​സ്സി ത​ന്നെ​യാ​യി​രു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

എ​ങ്കി​ലും, ഐ​ക്ക​ണി​ക് പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി ഔ​ദ്യോ​ഗി​ക​മാ​യി നി​ക്കോ പാ​സി​ന് എ​ന്ന് ന​ൽ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​ന്തി​മ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Tags : LionelMessi ArgentinaNo.10 jersey NicoPaz FIFA regulations Lionel Scaloni. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up