x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​കീ​യ​മാ​യി മെ​സി വി​ര​മി​ച്ചു; അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് അ​സി​സ്റ്റും ഒ​രു ഗോ​ളും

വെബ്ഡെസ്ക്
Published: October 7, 2026 11:09 PM IST | Updated: October 7, 2026 11:09 PM IST

വിരമിക്കൽ മത്സരത്തിനുശേഷം ലയണൽ മെസി കാണികളെ അഭിവാദ്യം ചെയ്യുന്നു.

ബു​വേ​നൊ​സ് ഐ​റി​സ്: കാ​ല്‍​പ്പ​ന്തു​സൂ​ര്യ​ന്‍ വ​ര്‍​ണ​വി​സ്മ​യം തീ​ര്‍​ത്ത് മ​റ​ഞ്ഞു; പ്ര​ഭ​ചൊ​രി​ഞ്ഞു നി​ല്‍​ക്കു​ന്ന സൂ​ര്യ​ന്‍റെ മു​ഖം ആ​ലേ​ഖ​നം ചെ​യ്ത അ​ര്‍​ജ​ന്‍റൈ​ന്‍ ജ​ഴ്‌​സി​യി​ല്‍ ഇ​നി കാ​ല്‍​പ്പ​ന്തു സൂ​ര്യ​ന്‍ ഇ​ല്ല... അ​തെ, അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സ​താ​രം ല​യ​ണ​ല്‍ മെ​സി രാ​ജ​കീ​യ​മാ​യി രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ചു.

ബു​വേ​നോ​സ് ഐ​റി​സി​ലെ മാ​സ് മോ​ണു​മെ​ന്‍റ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ, ആ​ഫ്രി​ക്ക​ന്‍ ടീ​മാ​യ ബെ​നി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് മെ​സി രാ​ജ്യാ​ന്ത​ര ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ത്. ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നി​നെ​തി​രേ 1-0നു ​പ​രാ​ജ​യ​പ്പെ​ട്ട മ​ത്സ​ര​മാ​യി​രു​ന്നു ഇ​തി​നു മു​മ്പ് മെ​സി അ​ര്‍​ജ​ന്‍റൈ​ന്‍ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്ന​തും വാ​സ്ത​വം. പി​ന്നാ​ലെ പി​താ​വ് ഹൊ​ര്‍​ഹെ മെ​സി അ​ന്ത​രി​ച്ച​തോ​ടെ ല​യ​ണ​ല്‍ മെ​സി മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്നു. ഇ​തി​ന്‍റെ എ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​സി രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു പൂ​ര്‍​ണ​മാ​യി വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് അ​ര്‍​ജ​ന്‍റൈ​ന്‍ ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ മെ​സി​ക്കാ​യി വി​ട​വാ​ങ്ങ​ല്‍ സൗ​ഹൃ​ദ മ​ത്സ​രം ഒ​രു​ക്കു​ക​യാ​യി​രു​ന്നു.

മാ​സ് മ​ട​ക്കം

വി​ട​വാ​ങ്ങ​ല്‍ മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് അ​സി​സ്റ്റും ഒ​രു ഗോ​ളും നേ​ടി, കാ​ല്‍​പ്പ​ന്ത് ക​ള​ത്തി​ലെ ഗോ​ട്ടാ​ണെ​ന്ന് അ​ടി​വ​ര​യി​ട്ടാ​ണ് മെ​സി​യു​ടെ മാ​സ് മ​ട​ക്കം... മെ​സി വി​ളി​ക​ളു​മാ​യി നി​റ​ഞ്ഞ ഗാ​ല​റി​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി ആ​ദ്യ​പ​കു​തി​യി​ല്‍ മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ ന​ട​ന്നു. ഏ​ഴാം മി​നി​റ്റി​ല്‍ ഡി ​സ​ര്‍​ക്കി​ളി​നു പു​റ​ത്തു​വ​ച്ച് മെ​സി​യു​ടെ ഇ​ടം​കാ​ല്‍ ഷോ​ട്ട്. ബെ​നി​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ അ​തു ത​ട​ഞ്ഞു. 25-ാം മി​നി​റ്റി​ല്‍ ഫ്രീ​ക്കി​കി​ലൂ​ടെ മെ​സി വീ​ണ്ടും ബെ​നി​ന്‍റെ ഗോ​ള്‍ കീ​പ്പ​റെ പ​രീ​ക്ഷി​ച്ചു. ഗോ​ള്‍​ശ്ര​മ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ​പ​കു​തി​യി​ല്‍ വ​ല കു​ലു​ങ്ങി​യി​ല്ല.

ര​ണ്ടാം പ​കു​തി​ക്കു മൂ​ന്നു മി​നി​റ്റ് ദൈ​ര്‍​ഘ്യ​മാ​യ​പ്പോ​ള്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ അ​സി​സ്റ്റി​ല്‍ ആ​ദ്യ ഗോ​ള്‍. 48-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച കോ​ര്‍​ണ​ര്‍ കി​ക്ക്. മെ​സി പ​ന്ത് ബെ​നി​ന്‍ ഗോ​ള്‍ മു​ഖ​ത്തേ​ക്ക് ഉ​യ​ര്‍​ത്തി​വി​ട്ടു. പ​ന്ത് എ​ത്തി​യ​ത് നി​ക്കൊ​ളാ​സ് ഒ​ട്ട​മെ​ന്‍​ഡി​യു​ടെ പാ​ക​ത്തി​ന്. ബോ​ക്‌​സി​നു​ള്ളി​ലേ​ക്കു താ​ഴ്ന്നു​വ​ന്ന പ​ന്തി​നെ ചെ​റി​യൊ​രു ചാ​ട്ട​ത്തി​ലൂ​ടെ ഒ​ട്ട​മെ​ന്‍​ഡി വ​ല​തു​കാ​ല്‍​കൊ​ണ്ട് ക്ലോ​സ് റേ​ഞ്ച് ഷോ​ട്ടിലൂടെ ബെ​നി​ന്‍റെ വ​ല കു​ലു​ക്കി; അ​ര്‍​ജ​ന്‍റീ​ന 1-0നു ​മു​ന്നി​ല്‍.

59-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ ഫ്രീ​കി​ക്ക്. വ​ല ല​ക്ഷ്യ​മാ​ക്കി വ​ള​ഞ്ഞി​റ​ങ്ങി​യ പ​ന്ത് ബെ​നി​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ മാ​ഴ്‌​സെ​ല്‍ ഡാ​ന്‍​ജി​നൗ ത​ട്ടി​ത്തെ​റി​പ്പി​ച്ചു. 61-ാം മി​നി​റ്റി​ല്‍ മെ​സി ന​ല്‍​കി​യ പാ​സു​മാ​യി മെ​സി​യു​ടെ പി​ന്‍​ഗാ​മി​യാ​യി 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി അ​ണി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന നി​ക്കൊ പാ​സി​ന്‍റെ ഉ​ജ്വ​ല ഫി​നി​ഷിം​ഗ്. ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നു നി​ക്കൊ പാ​സ് തൊ​ടു​ത്ത ഇ​ടം​കാ​ല്‍ ഷോ​ട്ട് വ​ല​യു​ടെ ഇ​ട​തു താ​ഴ്ത്ത​ട്ടി​ല്‍. 2-0ന് ​അ​ര്‍​ജ​ന്‍റീ​ന​യ്ക്കു ലീ​ഡ്.

71-ാം മി​നി​റ്റി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന നി​മി​ഷം. ബെ​നി​ന്‍ ഗോ​ള്‍ മു​ഖ​ത്ത് അ​ര്‍​ജ​ന്‍റൈ​ന്‍ വിം​ഗ​ര്‍ അ​ഗ​സ്റ്റി​ന്‍ ഗി​യാ​യെ വീ​ഴ്ത്തി​യ​തി​നു റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ചു. കി​ക്കെ​ടു​ത്ത മെ​സി​യു​ടെ ശ​ക്ത​മാ​യ ഇ​ടം​കാ​ല്‍​ഷോ​ട്ട് വ​ല​യു​ടെ മേ​ല്‍​ത്ത​ട്ടി​ല്‍. ആ​രാ​ധ​ക​ര്‍ ആ​ഗ്ര​ഹി​ച്ച, ഗോ​ട്ട് ഫി​നി​ഷ്. 89-ാം മി​നി​റ്റി​ല്‍ മെ​സി വീ​ണ്ടും ഗോ​ളി​ലേ​ക്കു ല​ക്ഷ്യം​വ​ച്ചെ​ങ്കി​ലും പോ​സ്റ്റി​ല്‍ തൊ​ട്ടു​രു​മി പ​ന്ത് പു​റ​ത്തേ​ക്ക്.

ഗ്രാ​സി​യാ​സ്

ന​ന്ദി (ഗ്രാ​സി​യാ​സ്) എ​ന്ന് എ​ഴു​തി​യ പ​ടു​കൂ​റ്റ​ന്‍ 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​യാ​ണ് മെ​സി​യു​ടെ യാ​ത്ര​യ​യ​പ്പ് മ​ത്സ​ര​ത്തി​നാ​യി മൈ​താ​ന​ത്തു വി​രി​ച്ച​ത്. മെ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ ടീം ​മൈ​താ​ന​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​നം സ്റ്റേ​ഡി​യ​ത്തെ വ​ര്‍​ണാ​ഭ​മാ​ക്കി. മെ​സി​യു​ടെ 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി ധ​രി​ച്ചു​ള്ള ആ​രാ​ധ​ക​രാ​ര്‍ ഗാ​ല​റി തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു.

ഗാ​ല​റി​ക്കു മു​ന്നി​ല്‍ ന​ന്ദി അ​ര്‍​പ്പി​ക്കാ​നാ​യെ​ത്തി​യ​പ്പോ​ള്‍ മെ​സി​യു​ടെ ക​ണ്ഠ​മി​ട​റി, ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി. വി​ങ്ങി​പ്പൊ​ട്ടി​യ ഹൃ​ദ​യ​വു​മാ​യി മെ​സി മു​ഖം​പൊ​ത്തി. ചു​റ്റും അ​ണി​നി​ര​ന്ന സ​ഹ​താ​ര​ങ്ങ​ളു​ടെ മു​ഖ​ങ്ങ​ളും ഹൃ​ദ​യം കൊ​ളു​ത്തി​വ​ലി​ച്ച​തി​ന്‍റെ വേ​ദ​ന​യാ​ല്‍ ചു​വ​ന്നു.

മെ​സി​യുടെ അ​ര്‍​ജ​ന്‍റൈ​ന്‍ ക​രി​യ​ര്‍ ദൃശ്യങ്ങൾ ഗാ​ല​റി​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി​. ഗാ​ല​റി​യി​ല്‍ മെ​സി​യു​ടെ ഭാ​ര്യ​യും അ​മ്മ​യും മ​ക്ക​ളും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും എ​ല്ലാ​ത്തി​നും സാ​ക്ഷ്യം​വ​ഹി​ച്ചു.

K-Rail Survey

ഗോ​ട്ട് ജ​ഴ്‌​സി

മെ​സി​യു​ടെ വി​ര​മി​ക്ക​ലി​നാ​യി അ​ഡി​ഡാ​സ് പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ജ​ഴ്‌​സി​യാ​യി​രു​ന്നു അ​ര്‍​ജ​ന്‍റൈ​ന്‍ ടീം ​അ​ണി​ഞ്ഞ​ത്. മെ​സി​ക്കാ​യു​ള്ള ട്രി​ബ്യൂ​ട്ടി​ല്‍ ടീം ​അം​ഗ​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം മെ​സി​യു​ടെ 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി അ​ണി​ഞ്ഞു. അ​ര്‍​ജ​ന്‍റൈ​ന്‍ ഗാ​യി​ക സോ​ലെ​ദാ​ദ് പാ​സ്റ്റോ​രു​ട്ടി​യു​ടെ ഗാ​നം ഏ​വ​രെ​യും ഓ​ര്‍​മ​ക​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

സ്വ​ര്‍​ണ​നി​റ​ത്തി​ലു​ള്ള ഡീ​റ്റെ​യ്‌​ലിം​ഗ് ഉ​ള്ള സ്‌​പെ​ഷ്യ​ല്‍ എ​ഡി​ഷ​ന്‍ ജ​ഴ്‌​സി​യാ​ണ് മെ​സി അ​ണി​ഞ്ഞ​ത്. 10-ാം ന​മ്പ​റി​ല്‍ ആ​ടി​ന്‍റെ കൊ​മ്പ് പോ​ലു​ള്ള ചി​ഹ്ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രേ​റ്റ​സ്റ്റ് ഓ​ഫ് ഓ​ള്‍ ടൈം (GOAT) ​എ​ന്ന​തി​നെ സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു ഇ​ത്.

2005ല്‍ ​ത​ന്‍റെ 18-ാം വ​യ​സി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി സീ​നി​യ​ര്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ മെ​സി, 21 വ​ര്‍​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ 208 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 126 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​ത്തി​നു​ള്ള ബ​ലോ​ണ്‍ ദോ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ (എ​ട്ട്) ത​വ​ണ സ്വ​ന്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ​യാ​ണ് പ​ടി​യി​റ​ക്കം.

Tags : Retired InternationalFootball FinalMatch LionalMessi Sports

Recent News

Corehub Up