x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി​ തൊഴിലാളിയെ കൊ​ലപ്പെടുത്തി; ഒ​​​പ്പം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന യു​​​വ​​​തി പിടിയിൽ

വെബ്ഡെസ്ക്
Published: October 7, 2026 11:45 PM IST | Updated: October 7, 2026 11:45 PM IST

പ്രതീകാത്മക ചിത്രം

മം​​​ഗ​​​ലം​​​ഡാം: ക​​​ട​​​പ്പാ​​​റ​​​ക്ക​​​ടു​​​ത്ത് പോ​​​ത്ത​​​ൻ​​​തോ​​​ട് പാ​​​ല​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള മ​​​ല​​​യി​​​ലെ സ്വ​​​കാ​​​ര്യ തോ​​​ട്ട​​​ത്തി​​​ലെ വീ​​​ട്ടി​​​ൽ ആ​​​ദി​​​വാ​​​സി തൊ​​​ഴി​​​ലാ​​​ളി​​​യെ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​ദി​​​വാ​​​സി യു​​​വ​​​തി​​​യെ മം​​​ഗ​​​ലം​​​ഡാം പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കു​​​ഞ്ചി​​​യാ​​​ർ​​​പ്പ​​​തി ആ​​​ദി​​​വാ​​​സി ഊ​​​രി​​​ലെ പ​​​രേ​​​ത​​​നാ​​​യ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ രാ​​​മ​​​സ്വാ​​​മി (52)ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഒ​​​ലി​​​പ്പാ​​​റ​​​ക്ക​​​ടു​​​ത്ത് ക​​​ൽ​​​ച്ചാ​​​ടി ആ​​​ദി​​​വാ​​​സി ഊ​​​രി​​​ലെ രു​​​ഗ്മി​​​ണി (26) ആ​​​ണ് സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​ത്.

സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പൊ​​​ലി​​​സ് പ​​​റ​​​യു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ: രാ​​​മ​​​സ്വാ​​​മി​​​യും രു​​​ഗ്‌​​​മി​​​ണി​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ഒ​​​ന്നി​​​ച്ചാ​​​ണു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​രു​​​വ​​​രും വേ​​​റെ വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​വ​​​രാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി മ​​​ദ്യ​​​പി​​​ച്ച് ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ വ​​​ഴ​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കൊ​​​ല​​​പാ​​​ത​​​കം.

രാ​​​മ​​​സ്വാ​​​മി​​​യു​​​ടെ ത​​​ല​​​യി​​​ൽ ചു​​​റ്റി​​​ക​​​കൊ​​​ണ്ട് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മീ​​​പ​​​ത്തൊ​​​ന്നും ആ​​​ൾ​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ രു​​​ഗ്മി​​​ണി​​​ത​​​ന്നെ​​​യാ​​​ണ് സ​​​മീ​​​പ​​​ത്തെ തോ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യ ആ​​​ളു​​​ക​​​ളോ​​​ട് വി​​​വ​​​രം പ​​​റ​​​ഞ്ഞ​​​ത്.

Tags : TribalWorker Murdered Women Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up