x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് മു​ട്ടു​മ​ട​ക്കി; രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും വിട്ടയച്ചു

വെബ് ഡെസ്ക്
Published: October 7, 2026 09:02 PM IST | Updated: October 7, 2026 09:12 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പൊ​ലി​സ് വി​ട്ട​യ​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് വ​ലി​ച്ചി​ഴ​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ബാ​രാ​ഖം​ബ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. രാ​ഹു​ലി​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി സ്ഥ​ല​ത്തെ​ത്തി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ വി​ട്ട​യ​ച്ച​ത്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ റോ​ഡി​ൽ കി​ട​ന്ന് സ​മ​രം ചെ​യ്ത പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മു​ഖ്യ​മ​ന്ത്ര​മാ​രാ​യ വി.​ഡി.​സ​തീ​ശ​നും രേ​വ​ന്ത് റെ​ഡ്ഡി​യും എംപിമാരായ കെ.​സി.​വേ​ണു​ഗോ​പാ​ൽ,എ.എ.റഹീം തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തി​ന് പി​ന്നാ​ലെ വി.​ഡി.​സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലി​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് ത​ട​ഞ്ഞു​വെ​ച്ചു. പി​ന്നീ​ടാ​ണ് ഇ​വ​രെ സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കു​ക​യും ചെ​യ്തു.

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ലെ സു​താ​ര്യ​ത ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ന​ൽ​കു​ന്ന​ത്.

Tags : RahulGandhi Released DelhiProtest OppositionProtest GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up