പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധ രൂപമാറ്റം നടത്താനാകില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ്. മുന്‍കൂര്‍ അനുമതിയോടെ ഏഴ് മാറ്റങ്ങള്‍ മാത്രമാണ് വരുത്താനാകുക. രൂപമാറ്റത്തിനു മുമ്പായി ആര്‍ടിഒ അനുമതി വാങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വാഹനത്തിലെ രൂപമാറ്റങ്ങള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തണം. നിരോധിത നിറങ്ങള്‍ ഒഴികെ, വാഹനത്തിന്റെ നിറം മാറ്റാം. അതേ കമ്പനിയുടെ സമാന ശേഷിയുള്ള പുതിയ എഞ്ചിന് വാഹനത്തില്‍ ഘടിപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ എഞ്ചിന് സ്വാപ്പിംഗ് അനുവദിക്കില്ല. സമാന മോഡലിലുള്ള പുതിയ ഷാസി ഉപയോഗിക്കാം. എന്നാല്‍ മറ്റൊരു വാഹനത്തിന്റെ ഷാസി ഘടിപ്പിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്താമെന്നും നിർദേശമുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാറാണ് ഉത്തരവ് പുറത്തിറക്കിയത്.
Tags : Modifications Regulations MVD VDSatheesan CPJohn