Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MVD

കള്ളന്‍ ഹെല്‍മെറ്റ് വച്ചില്ല; മോഷണം പോയ വാഹനത്തിന് പിഴ

കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ മോഷണം പോയ വാഹനത്തിന് പിഴ. മോഷ്ടാവ് ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന സമയത്ത് ഹെല്‍മെറ്റും ധരിച്ചു പോകുന്ന കള്ളന്റെ സിസിടി ദൃശ്യങ്ങള്‍ വൈറലായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് ചേര്‍ത്തല ഭാഗത്തു വച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ മോഷ്ടാവ് ഹെല്‍മെറ്റ് വച്ചിരുന്നില്ല. തൊപ്പി മാത്രം വച്ചു കൊണ്ടായിരുന്നു കള്ളന്‍റെ യാത്ര. ഇതോടെ വാഹനം നഷ്ടപ്പെട്ട ഉടമ ഷിബുവിന് പിഴ ചുമത്തുകയും ചെയ്തു. പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

Kerala

സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​രം; ഇ​നി മു​ത​ൽ റി​വേ​ഴ്സ് ക്യാ​മ​റ​യെ ആ​ശ്ര​യി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​ര​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ലാ​ണ് പ​രി​ഷ്കാ​രം. ടെ​സ്റ്റി​ൽ ഇ​നി മു​ത​ൽ റി​വേ​ഴ്സ് ഗി​യ​റി​ലി​ട്ട് വാ​ഹ​നം നി​യ​ന്ത്രി​ക്കു​മ്പോ​ൾ റി​വേ​ഴ്സ് ക്യാ​മ​റ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കും. ‌

കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ വ​ന്ന പു​തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ക. ഇ​ത്ര​യും കാ​ലം വാ​ഹ​ന​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ​യും ഉ​ൾ​ഭാ​ഗ​ത്തെ​യും റി​യ​ർ​വ്യൂ മി​റ​റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

റി​വേ​ഴ്സ് ക്യാ​മ​റ​യെ ആ​ശ്ര​യി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. റി​വേ​ഴ്സ് ക്യാ​മ​റ​ക​ൾ പു​തി​യ വാ​ഹ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. എ​ന്നാ​ൽ റി​വേ​ഴ്സ് ക്യാ​മ​റ മാ​ത്രം ആ​ശ്ര​യി​ച്ച് വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ സൈ​ഡ് മി​റ​റു​ക​ളും ഇ​ൻ​സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം വാ​ഹ​നം നി​യ​ന്ത്രി​ക്കേ​ണ്ട​ത്. ടെ​സ്റ്റി​നി​ടെ ഉ​ദ്യോ​ഗാ​ർ​ത്ഥി പൂ​ർ​ണ​മാ​യും ക്യാ​മ​റ ഡി​സ്‌​പ്ലേ​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ അ​ത് അ​യോ​ഗ്യ​ത​യ്ക്ക് കാ​ര​ണ​മാ​കും.

Kerala

പൂക്കി ആക്ഷനും വിശ്വസിച്ച് റോഡിലേക്ക് ഇറങ്ങണ്ട, പണി പാളും; മോഡിഫിക്കേഷനില്‍ ജെന്‍സികള്‍ക്ക് തിരിച്ചടി

കൊച്ചി: പൂക്കി ആക്ഷനും വിശ്വസിച്ച് മോഡിഫിക്കേഷന്‍ നടത്തിയ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങണ്ട, പണി പാളും. മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനത്തില്‍ ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇല്ല.

നിലവില്‍ 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ പലതും നേരത്തെ തന്നെ കേരളത്തില്‍ അനുവദനീയമായവയാണ്.

സ്ട്രക്ചറല്‍ ഓള്‍ട്ടേറഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല. മോഡിഫിക്കേഷന്‍ പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല. ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ എംവിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ പോകുന്നത്.

എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന്‍ ഇവയൊക്കെയാണ്:

  • സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ളാപ്പുകള്‍
  • അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കാം
  • വാഹനത്തിനുള്ളില്‍ ഇന്‍റീരിയര്‍ ആംബിയന്‍റ്സ് ലൈറ്റിംഗ് ഉപയോഗിക്കാം
  • ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം വയ്ക്കാം
  • കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം
  • സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഘടിപ്പിക്കാം
  • ടൗ ഹൂക്കുകളും അനുവദനീയമാണ്
  • റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാം
  • 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം

മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഇവയൊക്കെ:

  • നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്
  • പുതിയ എഞ്ചിന്‍ മാറ്റി വയ്ക്കുന്നതിന്
  • എല്‍പിജി/സിഎന്‍ജി തുടങ്ങിയ റെട്രോഫിറ്റ്മെന്‍റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന്
  • സാധാരണ വാഹനത്തെ ഇലക്ട്രോണിക് വെഹിക്കിള്‍ ആയി മാറ്റുന്നതിന്
  • വാഹനത്തിന്‍റെ ചേസിസ് ഫ്രെയിം മാറ്റുന്നതിന്

എന്നാല്‍ സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നത് നയമവിരുദ്ധമല്ല. ഇത് നേരത്തെ തന്നെ പലരും ചെയ്യുന്നതാണ്. സ്റ്റിയറിംഗ് വീല്‍ കവറുകളും ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്നതാണ്. ഇന്‍റീരിയര്‍ ആംബിയന്‍റ്സ് ലൈറ്റിംഗും നേരത്തെ മുതല്‍ തന്നെ വാഹനങ്ങളില്‍ കാണുന്നതാണ്. ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍ എന്നിവയോടെയാണ് മിക്ക വണ്ടികളും വാഹന നിര്‍മ്മാതാകള്‍ പുറത്തിറക്കാറുള്ളത്.

വണ്ടിയുടെ ലോഗോയുടെ കളര്‍ മാറ്റാവുന്ന ക്രോം ഗാര്‍ണിഷ് മുമ്പും മോഡിഫിക്കേഷന്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെയ്യാറുണ്ട്. ഇതിന് എംവിഡി പിഴ ചുമത്താറുമില്ല. മഡ് ഫ്‌ളാപ്പുകള്‍ നേരത്തെയും കസ്റ്റമൈസ് ചെയ്യാറുണ്ട്.

ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിലവില്‍ പുറത്തിറങ്ങുന്ന വണ്ടികളില്‍ ഉണ്ടാവാറുണ്ട്. 2020 മുതല്‍ പുറത്തിറങ്ങുന്ന കിയ, ഹൈക്രോസ് വണ്ടികളില്‍ അടക്കം മിക്ക കാറുകളിലും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാവാറുണ്ട്.

ബ്രേക്ക്ഡൗണ്‍ ആവുന്ന, അല്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വണ്ടികളെ വലിച്ചു കൊണ്ടു പോവാനുള്ള ടൗ ഹൂക്കുകളോടെയാണ് നിര്‍മ്മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കാറുള്ളത്. റൂഫ് കാരയര്‍ മോഡിഫിക്കേഷന്‍ നേരത്തെ ചെയ്യറുണ്ടെങ്കിലും ഇതുവരെ പിഴ ചുമത്തിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല. സണ്‍ ഫിലിമുകള്‍ ഒട്ടിക്കുന്നതില്‍ നേരത്തെ ബാന്‍ വന്നിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വന്നിരുന്നു.

എംവിഡി നല്‍കിയ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ശുപാര്‍ശയില്‍ നിറം മാറ്റാനായി നേരത്തെ ചെയ്തു കൊണ്ടിരുന്ന അതേ പ്രോസസ് തന്നെയാണ്. കളര്‍ മാറ്റുന്നതിനായി ആര്‍ടിഒയില്‍ പണമടച്ച് അനുമതി വാങ്ങിയ ശേഷം, നിറം മാറ്റം വരുത്തിയ വണ്ടി കൊണ്ടുപോയി കാണിക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. അപകടത്തില്‍ പെട്ട വണ്ടികള്‍ നന്നക്കുന്നതിനിടെയാണ് ചേസിസ് ഫ്രെയിം അടക്കമുള്ളവ മാറ്റം വരുത്തേണ്ടി വരിക.

യുവാക്കളാണ് വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തുന്നവരില്‍ ഏറെയും. ബോഡി മോഡിഫിക്കേഷന്‍, ശബ്ദം കൂടിയ സൈലന്‍സറുകള്‍, വലിയ ടയറുകള്‍ ഒക്കെ ഘടിപ്പിക്കുന്ന മോഡിഫിക്കേഷനുകളാണ് ഇവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയാല്‍ നിയമം പഴയതു തന്നെ. പൂക്കി ആക്ഷനും വിശ്വസിച്ച് നിരത്തിലിറങ്ങിയാല്‍ കീശ കീറുമെന്ന് ഉറപ്പ്.

Kerala

ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ കു​ട്ടി​ക​ളെ വി​ട​രു​തെ​ന്ന് നി​ർ​ദേ​ശ​മി​ല്ല; പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്ക​രു​തെ​ന്ന ത​ര​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി അ​ധി​കൃ​ത​ർ. ഇ​ത്ത​ര​ത്തി​ൽ യാ​തൊ​രു നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം കു​ട്ടി​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് യാ​തൊ​രു വി​ല​ക്കു​മി​ല്ല. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ ച​ട്ട​ങ്ങ​ളി​ൽ മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്നും വ​കു​പ്പ് അ​റി​യി​ച്ചു. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം വി​ശ്വ​സി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ളെ സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ ത​ന്നെ അ​യ​യ്ക്ക​ണ​മെ​ന്നും ഓ​ട്ടോ​യി​ല്‍ സ്‌​കൂ​ളി​ല്‍ അ​യ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എം​വി​ഡി നി​ര്‍​ദേ​ശ​ച്ച​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Kerala

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ന്‍ ശാ​സ്ത്രീ​യ പ​ഠ​നം നടത്താൻ‍ എംവിഡി

കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ച വാ​​​​ഹ​​​​ന മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്ക​​​​ൽ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ്.

ശാ​​​​സ്ത്രീ​​​​യ പ​​​​ഠ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​കും റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചേ​​​​ക്കും. ഏ​​​​തൊ​​​​ക്കെ മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാം എ​​​​ന്ന​​​​ത് പ്ര​​​​ത്യേ​​​​കം ക്ലാ​​​​സി​​​​ഫൈ ചെ​​​​യ്യും.

റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യ്ക്ക് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി​​​​യാ​​​​കും മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. ഗ​​​​താ​​​​ഗ​​​​ത ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പ​​​​ഠ​​​​നം ന​​​​ട​​​​ക്കു​​​​ക. കേ​​​​ന്ദ്ര മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​വും സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യും വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്.

റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യു​​​​ള്ള ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കേ​​​​ന്ദ്ര മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ലെ വ​​​​കു​​​​പ്പ് 52 മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന ച​​​​ട്ടം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റ​​​​മു​​​​ള്ള രൂ​​​​പ​​​​മാ​​​​റ്റം വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് 1988-ലെ ​​​​മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മം വ​​​​കു​​​​പ്പ് 52-ൽ ​​​​വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.

വാ​​​​ഹ​​​​ന മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ത​​​​ട​​​​ഞ്ഞ 2006ലെ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദ് ചെ​​​​യ്ത് മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ വി​​​​ല​​​​ക്കി സു​​​​പ്രീം​​​​കോ​​​​ട​​​​തി 2019ൽ ​​​​ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു.

Kerala

'പിള്ളേര് മോഡിഫൈ ചെയ്‌തോട്ടെ': പൂക്കി സിഎമ്മിന്‍റെ പ്രോമിസ്; നിറം മാറ്റിയാലും നിയമം മാറും, മോഡിഫിക്കേഷന്‍ എങ്ങനെയൊക്കെ?

കൊച്ചി: മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെന്‍സിക്കിടയില്‍ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന് വി.ഡി സതീശന്‍ സംസാരിച്ച വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

മോഡിഫിക്കേനുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഏതൊക്കെ മോഡിഫിക്കേഷനാണ് അനുവദിക്കുക, ഏതൊക്കെയാണ് നിയമവിരുദ്ധം എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്‍റെ ഭാഗത്തു നിന്നു നടക്കുന്നത്.

വാഹനനിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളതില്‍ എന്ത് അധികമായി വച്ചാലും അത് മോഡിഫിക്കേഷന്‍ ആണ്. രൂപത്തില്‍ മാറ്റം വരുത്തിയാല്‍ നിയമവിരുദ്ധമാവുകയും ചെയ്യും. നിലവില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ ഏതൊക്കെയാണ്, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തുന്നത്, ഏത് പ്രായത്തിലുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന്‍ ചെയ്യാന്‍ എത്തുന്നത് എന്ന് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍.

ഉജിത് കൃഷ്ണ
(മാനേജര്‍, മൈ കാര്‍പ്രസോ, കളമശേരി)

നിയപരമായി മോഡിഫിക്കേഷന്‍ ചെയ്യാം. കളര്‍ മാറ്റാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത് മാറ്റിയാല്‍ മതി. ആര്‍ടിഒയില്‍ വണ്ടി സബ്മിറ്റ് ചെയ്ത് ഫോം ഫില്‍ ചെയ്ത് കഴിഞ്ഞാല്‍ നിയപരമായി മോഡിഫിക്കേഷന്‍ ചെയ്യാം. ചെറിയൊരു തുക മാത്രമേ ആവുകയുള്ളു. ബേസ് മോഡല്‍ ടയറുകള്‍ക്ക് കമ്പനി അനുവദിക്കുന്ന ടയര്‍ സൈസ് വരുത്താന്‍ കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും. ഓവര്‍ സൈസ് ടയര്‍ നിയമവിരുദ്ധമാണ്.

നിലവില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്‍ക്‌നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര്‍ ആയി സ്റ്റിക്കറുകളും ഗ്രാഫിക്‌സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സറും എക്‌സോസ്റ്റും മാറ്റി ശബ്ദം കൂടുതല്‍ ആക്കുന്നത് നിയമവിരുദ്ധമാണ്.

എന്നാല്‍ വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ ടയറിന്‍റെ സൈസ് അല്‍പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്‍സ് ഓടിക്കാനുള സ്‌കില്ലും കൂടി ഉണ്ടാകണം. എക്‌സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില്‍ വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണ്.

18-30 വയസു വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്‍ക്ക് ഓഫ്‌റോഡ് ആയിരിക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്‍സ് ലോവര്‍ ചെയ്യുന്നതൊക്കെ ചെയ്താല്‍ വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്‍. കോളേജ് വിദ്യാര്‍ഥികളാണ് അത് ചെയ്യുന്നത്.

റേസര്‍മാരാണ് പിന്നെ മോഡിഫിക്കേഷന്‍ ചെയ്യുന്നത്. അവര്‍ ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല. നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന്‍ നടത്തുക. സോഷ്യല്‍ മീഡിയയില്‍ ഓരോ വണ്ടിക്കും ഓരോ പേജുകള്‍ തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന്‍ ചെയ്ത് ഹിറ്റായി നില്‍ക്കുന്ന ആളുകളുണ്ട്.

കേരളത്തില്‍ പൊതുവെ വൃത്തിയായി മോഡിഫിക്കേഷന്‍ ചെയ്യുന്ന ആള്‍ക്കാരാണ്. ഓവര്‍ ആയി മോഡിഫിക്കേഷന്‍ ചെയ്യാറില്ല. ഡല്‍ഹിയില്‍ നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്‍മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്‌കോഡ, പോളോ പോലെ പെര്‍ഫോമന്‍സ് ഉള്ള വണ്ടികള്‍ മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.

മോഡിഫൈ ചെയ്യുമ്പോള്‍ ഫ്യൂസ് ഒന്നും കൊടുക്കാതെ ഡയറക്ട് വയറിംഗ് ചെയ്യുക ഒക്കെ ചെയ്യുമ്പോള്‍ തീപിടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെ ചെയ്യാറില്ല. നന്നായി തന്നെയാണ് ചെയ്യാറുള്ളത്.

സിദ്ദിഖ് പൂവത്ത്
(കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്‍റ്, ദ കാര്‍ ഷോപ്പ് - പാലാരിവട്ടം)

മോഡിഫിക്കേഷന്‍ അപകടകരമല്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ അപകടകരമാവുകയുള്ളു. നമ്മള്‍ ചെയ്യുന്നതൊക്കെ സര്‍ക്കാരിന് ടാക്‌സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. എല്‍ഇഡി ബള്‍ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ ഫൈന്‍ ഇടും.

ഓവര്‍ സൈസ്ഡ് വീല്‍ ഇടുന്നത്, ശബ്ദം വര്‍ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില്‍ പെടും. കാര്‍ അസോസിയേഷന്‍ ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ എന്ന അസോസിയേഷന്‍ മെമ്പേഴ‌്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല. നിയമവിരുദ്ധമായ ഡാര്‍ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന്‍ നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.

കാര്‍ സ്റ്റീരിയോ, ഹെഡ്‌ലൈറ്റ് ബള്‍ബ്, സ്റ്റിക്കര്‍ വര്‍ക്ക്, സ്‌പോയിലേഴ്‌സ്, ബംപര്‍ മോഡിഫിക്കേഷന്‍ ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ ചിലര്‍ സ്റ്റൈലിഷ് ആയി ഓടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. മോഡിഫിക്കേഷന്‍ നല്ലൊരു കടയില്‍ പോയി ചെയ്താല്‍ അപകടകരമാവില്ല. ഓണ്‍ലൈനില്‍ ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല്‍ അപകടകരമാകും.

കൂടുതലും യംഗ്സ്റ്റേഴ്‌സ് ആണ് കൂടുതല്‍ മോഡിഫിക്കേഷന്‍ എത്തുന്നത്. ഥാര്‍ ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ കത്തി നശിക്കുന്നതിന് കാരണം മോഡിഫിക്കേഷന്‍ അല്ല. അങ്ങനെയുള്ള ഉടമകളോട് സംസാരിച്ചിരുന്നു. അവര്‍ മഡിഫിക്കേഷന്‍ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. പുതിയ വണ്ടികള്‍ വരെ കത്തുന്നുണ്ട്. ടൂ വീലറുമാരെ കാറിലേക്ക് ആകര്‍ഷിക്കാന്‍ എല്ലാ കമ്പനികളും വില കുറഞ്ഞ ജനകീയ കാറുകള്‍ ഇറക്കുന്നുണ്ട്. അതിലൊക്കെ നിലവാരം കുറഞ്ഞ ആക്‌സസറീസ് ആണ് ഉപയോഗിക്കുന്നത്. അതുൊണ്് വണ്ടി വാങ്ങുമ്പോഴേ ശ്രദ്ധിക്കണം.

ജോ
(വോള്‍ഫ് പെര്‍ഫോമന്‍സ്)

പെയിന്‍റ്, വീല്‍ എന്നിവ മാറ്റി കൊണ്ടുള്ള മോഡിഫിക്കേഷന്‍ ആണ് കൂടുതല്‍ നടക്കുന്നത്. പെയിന്‍റ് മാറിക്കഴിഞ്ഞാല്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യണം. പെയിന്‍റ് മാറി എന്ന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. എന്നാല്‍ വലിയ വീലുകള്‍ വയ്ക്കുന്നത് ഇവിടെ സുരക്ഷിതമല്ലാത്ത കാര്യമാണ്. എന്നാല്‍ അത് സുരക്ഷിതമല്ലെന്ന് പറയാനാവില്ല.

യുവാക്കള്‍ കൂടുതലും വണ്ടിയുടെ എക്സോസ്റ്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്ന മോഡിഫിക്കേഷന്‍ ആണ് ചെയ്യുന്നത്. അത് വലിയൊരു നിയമലംഘനമാണ്. പുകക്കുഴല്‍ കസ്റ്റമൈസ് ചെയ്ത് വേറെ പുകക്കുഴല്‍ വയ്ക്കുന്നതോടെ വളരെയധികം ശബ്ദം വണ്ടിയില്‍ നിന്നും പുറത്തേക്ക് വരും. ശബ്ദം കൂടുതലാകുന്നത് ശബ്ദ മലിനീകരണം ഉണ്ടാക്കും. ഇത് കേള്‍വിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അതിനാല്‍ അത് അപകടമാണ്.

വണ്ടി മുഴുവനായും രൂപമാറ്റം ചെയ്യുക, വണ്ടിയുടെ മുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക ഒക്കെ നിയമലംഘനമായാണ് കാണുന്നത്. എന്നാല്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് അപകടകരമല്ല. വണ്ടിയില്‍ പെട്രോള്‍ പകരം ഗ്യാസ് വയ്ക്കുക, അങ്ങനെ വേറെ ഇന്ധനങ്ങള്‍ ഉയോഗിക്കാന്‍ അധികമായി അറ്റാച്ച്മെന്‍റുകള്‍ വയ്ക്കുന്നത് നിയമലംഘനമാണ്, അത് അപകടകരവുമായാണ് കാണുന്നത്. വണ്ടിയുടെ ലൈനില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന ടയറുകളും സുരക്ഷിതമല്ല, നിയമലംഘനമാണ്.

മോഡിഫിക്കേഷന്‍ ചെയ്യുമ്പോള്‍ ഫിറ്റ് ചെയ്ത സാധനങ്ങള്‍ ഏതെങ്കിലും ഒരു ഭാഗത്ത് മുട്ടിയിരിക്കുകയോ ചെയ്താല്‍ വണ്ടി കത്താനാനും സാധ്യതയുണ്ട്. ലൈറ്റോ ഹോണോ മറ്റ് എന്തെങ്കിലുമൊക്കെ പിടിപ്പിക്കുമ്പോള്‍ കമ്പനിയില്‍ നിന്നുള്ള വയറല്ല ഉപയോഗിക്കുക. ചെയ്യുന്നത് ശരിയായില്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വന്ന് വണ്ടി കത്തി നശിക്കും.

ഓള്‍ട്ടോ, സ്വിഫ്റ്റ് മുതല്‍ വിലകൂടിയ കാറുകളായ മെഴ്സിഡസ്, ബിഎന്‍ഡബ്ല്യൂ, പജെറോ സ്പോട്ട്, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങി എല്ലാ രീതിയിലുള്ള വണ്ടികളും മോഡിഫിക്കേഷന് എത്താറുണ്ട്. 18 തൊട്ട് 35 വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ വണ്ടികളുമായി എത്തുന്നത്.

അതേസമയം, 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 52ല്‍ പറയുന്നത് വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കില്ല എന്നാണ്. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് രൂപമാറ്റത്തിന് അനുമതി നല്‍കിയ ത്തരവ 2019ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. ഈ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അനുവദിക്കില്ല എന്നാണ് നിയമം. സുപ്രീം കോടതി വിധിയെയും കേന്ദ്ര നനിയമത്തെയും എങ്ങനെയാകും സര്‍ക്കാര്‍ മറികടക്കുക എന്നും എങ്ങനെയാണ് മോഡിഫിക്കേഷന്‍ നിയമം അനുവദിക്കുക എന്നാണ് ഇനി അറിയാനുള്ളത്.

Kerala

കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് അ​ല്ല അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. വ​യ​റി​ങ്ങി​ന് ത​ക​രാ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ധ​ന ടാ​ങ്കി​ന് ചോ​ർ​ച്ച ഇ​ല്ലെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. കാ​റി​ന്‍റെ പി​ന്നി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് പു​റ​മെ ഫോ​റ​ൻ​സി​ക് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തും വാ​ഹ​ന​ത്തി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കൂ​ടി പു​റ​ത്തു​വ​ന്ന ശേ​ഷ​മേ അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മാ​കൂ. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര ചെ​റു​വ​ണ്ണൂ​രി​ല്‍ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി സോ​ന​യാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സോ​ന​യു​ടെ ഭ​ർ​ത്താ​വ് ലാ​ലു ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്കു​വ​രു​ന്ന വ​ഴി​യാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.

Kerala

70,000 രൂ​പ​യ്ക്ക് മോ​ഡി​ഫി​ക്കേ​ഷ​ന്‍; 35,000 പി​ഴ​യി​ട്ട് എം​വി​ഡി

കൊ​ച്ചി: മോ​ഡി​ഫൈ ചെ​യ്ത കാ​റി​ന് 35,000 രൂ​പ പി​ഴ​യി​ട്ട് എം​വി​ഡി. 70,000 രൂ​പ​യോ​ളം ചി​ല​വി​ട്ട് മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി​യ വൈ​പ്പി​ന്‍ സ്വ​ദേ​ശി​യു​ടെ കാ​റി​നാ​ണ് എം​വി​ഡി പി​ഴ ചു​മ​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി ട്രാ​ഫി​ക് പൊ​ലീ​സ് ആ​ണ് വാ​ഹ​നം പി​ടി​കൂ​ടി എം​വി​ഡി​ക്ക് കൈ​മാ​റി​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. സൈ​ല​ന്‍​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത മാ​റ്റ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷം വാ​ഹ​നം പ​ഴ​യ​പ​ടി​യാ​ക്കി ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഉ​ട​മ​യോ​ട് നി​ര്‍​ദേ​ശി​ച്ചു. ഡ്രൈ​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ല്‍​കി. ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

ഗ​താ​ഗ​ത ​നി​യ​മലം​ഘ​നം: ഫൈ​ൻ 30ന​കം അ​ട​യ്ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ ചു​​​മ​​​ത്തി​​​യ ചെ​​​ല്ലാ​​​നു​​​ക​​​ളു​​​ടെ ഫൈ​​​ൻ 50 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കു​​​ന്ന ആം​​​ന​​​സ്റ്റി സ്കീം 30​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

31/12/2024 നു ​​​മു​​​ൻ​​​പ് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പും കേ​​​ര​​​ള പോ​​​ലീ​​​സും ചു​​​മ​​​ത്തി​​​യ ചെ​​​ല്ലാ​​​നു​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കു​​​ക.

https:// services.mvd.kerala.gov.in വ​​​ഴി അ​​​പേ​​​ക്ഷ ന​​​ൽ​​​കി വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഫൈ​​​ൻ അ​​​ട​​​യ്ക്കാം.

Kerala

എഐ കാമറകള്‍ പലതും പ്രവര്‍ത്തനരഹിതം, 18 കാമറകള്‍ അധികം വേണം; പ്രൊപ്പോസല്‍ കൊടുത്ത് എംവിഡി

കൊച്ചി: എറണാകുളത്ത് 18 പുതിയ എഐ കാമറകള്‍ക്കായി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍. ജില്ലയില്‍ സ്ഥാപിച്ച ചില കാമറകള്‍ പ്രവര്‍ത്തനരഹിതമായി. അപകടങ്ങളെ തുടര്‍ന്ന് വണ്ടിയിടിച്ചാണ് ചില കാമറകള്‍ കേടായത്. റോഡ് നവീകരണത്തെ തുടര്‍ന്ന് ചില കാമറകള്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയും വന്നിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

എഐ കാമറകളില്‍ പലതും കേടാണ്. ബാക്കിയുള്ളവ പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റികളില്‍ നിലവില്‍ എഐ കാമറകള്‍ കുറവാണ്. കൊച്ചി സിറ്റിയില്‍ ആകെ രണ്ടു എഐ കാമറകള്‍ മാത്രമേയുള്ളു. 18 കാമറകള്‍ക്ക് വേണ്ടി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട് അത് നടപ്പിലാക്കും എന്നാണ് കരുതുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂവാറ്റുപുഴയില്‍ കാമറ സ്ഥാപിച്ചപ്പോള്‍ തന്നെ ഒരു വാഹനം വന്നിടിച്ച് ഒരു കാമറ കേടായിരുന്നു. കൊച്ചിയിലെ പരിപ്പുജംഗ്ഷനിലെ കാമറയും ഇതുപോലെ വണ്ടിയിടിച്ച് കേടായിട്ടുണ്ട്. വരാപ്പുഴ പാലത്തിലുള്ള കാമറയും ഇടിച്ചു നശിപ്പിച്ചുണ്ടായിരുന്നു. വരാപ്പുഴ എന്‍എച്ച് 66ല്‍ സ്ഥാപിച്ച കാമറകള്‍ റോഡ് വികസനം വന്നപ്പോള്‍ മാറ്റേണ്ടി വന്നു. അത് ഇനി മാറ്റി സ്ഥാപിക്കണം.

അങ്ങനെ കുറച്ച് കാമറകള്‍ പ്രവര്‍ത്തിക്കില്ല. ആ റോഡിന്‍റെ പണി കഴിഞ്ഞാല്‍ മാത്രമേ കാമറകള്‍ പുനഃസ്ഥാപിക്കാന്‍ ആവുകയുള്ളു. പല കാരണങ്ങള്‍ കൊണ്ട് റോഡ് നവീകരണം വൈകിയതിനാല്‍ കാമറകള്‍ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ് എന്നു എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Kerala

കൈ​ക്കൂ​ലി കേ​സി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കൈ​ക്കൂ​ലി​പ്പ​ണം വാ​ങ്ങി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ബി​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്.

ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഏ​ജ​ന്‍റാ​യ വ്യ​ക്തി​യി​ൽ​നി​ന്ന് 5600 രൂ​പ കൈ​പ്പ​റ്റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ബി​ജു​വി​നെ ത​ട​ഞ്ഞു​വ​ച്ച് നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. കൈ​ക്കൂ​ലി പ​ണം കൈ​പ്പ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പേ​ലീ​സ് അ​റി​യി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘം ബി​ജു​വി​നെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

ഹെ​ൽ​മെ​റ്റ് വേ​ട്ട വ​ഴി സ​ർ​ക്കാ​ർ കൊ​യ്ത​ത് 2.56 കോ​ടി

കൊ​ച്ചി: ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 2.56 കോ​ടി രൂ​പ. ഹെ​ല്‍​മ​റ്റ് ഓ​ണ്‍ സേ​ഫ് റൈ​ഡ് എ​ന്ന ഒ​രാ​ഴ്ച നീ​ണ്ട സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ 1,19,414 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ല്‍ 50,969 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

മ​ര​ണ​നി​ര​ക്ക് കൂ​ടി

സ​മീ​പ​കാ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും അ​പ​ക​ട സ​മ​യ​ത്ത് ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. 2026 ജ​നു​വ​രി 11, 12 തീ​യ​തി​ക​ളി​ല്‍ മാ​ത്രം 11 പേ​ര്‍​ക്കാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

പ​രി​ശോ​ധ​ന തു​ട​രും

ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​യി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്.

ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഐ​ജി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ട്രാ​ഫി​ക് നോ​ര്‍​ത്ത് സോ​ണ്‍, സൗ​ത്ത് സോ​ണ്‍ എ​സ്പി​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ ട്രാ​ഫി​ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ള്‍.

സം​സ്ഥാ​ന​ത്തെ ഹൈ​വേ പ​ട്രോ​ളിം​ഗ് വി​ഭാ​ഗ​ങ്ങ​ളോ​ട് തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും ഐ​ജി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍​ന്നും ന​ട​ത്തി റോ​ഡ് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഐ​ജി അ​റി​യി​ച്ചു.

ശു​ഭ​യാ​ത്ര​യി​ല്‍ അ​റി​യി​ക്കാം

പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 974700 1099 എ​ന്ന ശു​ഭ​യാ​ത്ര വാ​ട്‌​സ് ആപ്പ് ന​മ്പ​റി​ല്‍ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തെ അ​റി​യി​ക്കാം.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​നും എം​വി​ഡി​ക്കും നേ​രെ ആ​ക്ര​മ​ണം; മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കൊ​ല്ലം കു​ന്നി​ക്കോ​ട് ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ അ​ല​ക്ഷ്യ​മാ​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​മ​ൽ ലാ​ലി​നെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. കു​ന്നി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞ​ത്.

ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച വി​വ​രം അ​റി​ഞ്ഞെ​ത്തി​യ കു​ന്നി​ക്കോ​ട് പോ​ലീ​സ് പ്ര​തി​ക​ളാ​യ അ​ന​സ്, സാ​ബു, സ​ജീ​ർ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ​യെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഭൂ​ട്ടാ​ന്‍ വാ​ഹ​നക്ക​ട​ത്ത്; മോ​ട്ടോ​ര്‍ വാ​ഹ​ന​ വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി ക​സ്റ്റം​സ്

കോ​​​ഴി​​​ക്കോ​​​ട്: ഭൂ​​​ട്ടാ​​​നി​​​ല്‍നി​​​ന്നു സൈ​​നി​​ക​​വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ത്തി​​​യ​​​ കേ​​​സി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം വാ​​​ഹ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ല്‍ ‘അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​താ​​​യി’ ക​​​സ്റ്റം​​​സ്.

വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കെ​​​വ​​​ശ​​​മു​​​ള്ള​​​വ​​​ര്‍ അ​​​ത് ഒ​​​ളി​​​പ്പി​​​ക്കു​​​ക​​​യോ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യോ ചെ​​​യ്തു​​വെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​ വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

140ല​​​ധി​​​കം ഭൂ​​​ട്ടാ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഇനിയും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

ക​​​സ്റ്റം​​​സി​​​ന്‍റെ ഓ​​പ്പ​​​റേ​​​ഷ​​​ൻ നു​​​മ്ഖോ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് സ​​​മീ​​​പ​​​കാ​​​ല​​​ത്തു ഭൂ​​​ട്ടാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പു​​​റ​​​ത്തു​​​വ​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ഹ​​​ന ക​​​ള്ള​​​ക്ക​​​ട​​​ത്ത് മ​​​റ​​​നീ​​​ക്കി​​​യ​​​ത്. ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഭൂ​​​ട്ടാ​​​നി​​​ൽ​​നി​​​ന്നു ക​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ല കൈ​​​മ​​​റി​​​ഞ്ഞ് കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടെ​​​ത്തു​​​ക​​​യും പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.​​​

സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​രു ആ​​​ഡം​​​ബ​​​ര കാ​​​ർകൂ​​​ടി ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റി​​​വ് വി​​​ഭാ​​​ഗം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. ​​കോ​​​ഴി​​​ക്കോ​​​ട് മു​​​ക്ക​​​ത്തു​​നി​​​ന്നാ​​​ണു വാ​​​ഹ​​​നം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​ ഇ​​തു​​ൾ​​​പ്പെ​​​ടെ നാ​​​ല്പ​​തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​തു​​​വ​​​രെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​രു​​​നൂ​​​റോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കാം എ​​​ന്നാ​​​ണ് ക​​​സ്റ്റം​​​സി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​വ ക​​​ണ്ടെ​​​ത്താ​​​ൻ മോ​​​ട്ട​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ​​​ട​​​ക്കം മ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​വും ക​​​സ്റ്റം​​​സ് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ കാ​​​മ​​​റ​​​ക​​​ളു​​​ള്‍​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.​ എ​​​ന്നാ​​​ല്‍, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ടെ​​​ന്ന് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ക​​​സ്റ്റം​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ​ത് 16കാ​ര​ൻ; 25 വ​യ​സു​വ​രെ ലൈ​സ​ൻ​സ് ന​ൽ​കി​ല്ലെ​ന്ന് എം​വി​ഡി

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു ക​യ​റ്റി അ​ഭ്യാ​സ പ്ര​ക​ട​നം ന‌​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സു​വ​രെ ലൈ​സ​ൻ​സ് ന​ൽ​കി​ല്ലെ​ന്ന് എം​വി​ഡിന​ട​പ​ടി.

കാ​ർ ഓ​ടി​ച്ച16​കാ​ര​ന് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് 25 വ​യ​സു​വ​രെ ത​ട​ഞ്ഞു. വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​റി​ന്‍റെ ആ​ർ​സി സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് എം​വി​ഡി അ​റി​യി​ച്ചു.

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തെ തു​ട​ർ​ന്ന് കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന് അ​വ​ധി ന​ല്‍​കി​യി​രു​ന്നു. ഫു​ട്ബോ​ള്‍ ടീം ​അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ രാ​വി​ലെ പ​ത്ത​ര​യോ​ടെ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കാ​റെ​ത്തി​യ​ത്.

വ​ള​രെ വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ല​രും ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ശ​ബ്ദം കേ​ട്ട് അ​ധ്യാ​പ​ക​രെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ര്‍ റോ​ഡി​ലേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് അ​തി​വേ​ഗം ഓ​ടി​ച്ചു പോ​യി.

‌അ​ധ്യാ​പ​ക​ര്‍ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ പൈ​തോ​ത്ത് സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​റെ​ന്ന് തി​രി​ച്ച​റി​യു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ മൂ​ന്നാ​റി​ൽ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ആ​റു​മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 30ന് ​മൂ​ന്നാ​റി​ലെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി ജാ​ൻ​വി​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഊ​ബ​ർ ടാ​ക്സി വി​ളി​ച്ച് യാ​ത്ര ചെ​യ്ത​പ്പോ​ൾ മൂ​ന്നാ​റി​ലെ ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തെ​ന്നും യു​വ​തി​യു​ടെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഇ​ത്ര​യും മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​തി​നാ​ൽ ഇ​നി കേ​ര​ള​ത്തി​ലേ​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് ജാ​ൻ​വി വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി​യെ​ടു​ത്ത​ത്.

 

Kerala

എ​യ​ർ ഹോ​ണു​ക​ൾ ത​ക​ർ​ത്ത റോ​ഡ് റോ​ള​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്ത എ​യ​ർ ഹോ​ണു​ക​ൾ ത​ക​ർ​ത്ത റോ​ഡ് റോ​ള​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

പൊ​ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പൊ​ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹ​സി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഏ​ഴു ദി​വ​സ​ത്തി​ന​കം പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ശ​ബ്ദ​മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ വാ​യു മ​ലി​നീ​ക​ര​ണം ആ​കാ​മെ​ന്ന് പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യു​ടെ പോ​സ്റ്റ്.

പി​ടി​ച്ചെ​ടു​ത്ത എ​യ​ർ​ഹോ​ണു​ക​ൾ ഫൈ​ൻ ഈ​ടാ​ക്കി​യ​തി​ന് പു​റ​മെ​യാ​ണ് റോ​ഡ്റോ​ള​ർ ക​യ​റ്റി ന​ശി​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത എ​യ​ർ​ഹോ​ണു​ക​ളാ​ണ് ക​ട​വ​ന്ത്ര​യി​ലെ ക​മ്മ​ട്ടി​പ്പാ​ട​ത്ത് എ​ത്തി​ച്ച് ന​ശി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് കു​റ​ച്ച​ധി​കം ദി​വ​സ​മാ​യി എ​യ​ർ​ഹോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ എം​വി​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു.

500 ഓ​ളം എ​യ​ർ​ഹോ​ണു​ക​ൾ എ​റ​ണാ​കു​ള​ത്ത് നി​ന്ന് മാ​ത്ര​മാ​യി പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് എ​യ​ർ​ഹോ​ണു​ക​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Kerala

മ​ന്ത്രി പ​റ​ഞ്ഞു, ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ്പാ​ക്കി; പി​ടി​ച്ചെ​ടു​ത്ത എ​യ​ര്‍​ഹോ​ണു​ക​ള്‍ റോ​ഡ്‌​റോ​ള​ര്‍ ക​യ​റ്റി ന​ശി​പ്പി​ച്ചു

കൊ​ച്ചി: ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത എ​യ​ർ​ഹോ​ണു​ക​ള്‍ ന​ശി​പ്പി​ച്ചു. കൊ​ച്ചി​യി​ല്‍ ക​മ്മ​ട്ടി​പ്പാ​ട​ത്തെ ഒ​രു ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ല്‍ വെ​ച്ചാ​ണ് ഹോ​ണു​ക​ള്‍ റോ​ഡ് റോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ച്ച​ത്. എ​ത്ര ഹോ​ണു​ക​ള്‍ ന​ശി​പ്പി​ച്ചെ​ന്നു​ള്ള വി​വ​രം പി​ന്നാ​ലെ അ​റി​യി​ക്കു​മെ​ന്ന് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം എ​യ​ര്‍​ഹോ​ണു​ക​ള്‍ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഹോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഇ​വ റോ​ഡ് റോ​ള​ര്‍ ക​യ​റ്റി ന​ശി​പ്പി​ച്ചു ക​ള​യ​ണ​മെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശം.

ഒ​ക്ടോ​ബ​ര്‍ 13 മു​ത​ല്‍ 19 വ​രെ​യാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ളി​ലെ എ​യ​ര്‍ ഹോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് പി​ടി​ച്ചെ​ടു​ത്ത ഹോ​ണു​ക​ള്‍ എ​ല്ലാം നി​ര​ത്തി​വെ​ച്ച് റോ​ഡ് റോ​ള​ര്‍ ക​യ​റ്റി ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ത​മം​ഗ​ല​ത്ത് ഗ​താ​ഗ​ത​മ​ന്ത്രി പ​ങ്കെ​ടു​ത്ത ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലും ഹോ​ണ​ടി​ച്ചും പാ​ഞ്ഞ ബ​സു​ക​ള്‍​ക്കെ​തി​രേ മ​ന്ത്രി ഉ​ട​ന​ടി ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

District News

വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച: ഗ താഗതമന്ത്രി വിശദീകരണം തേടി

തി​രു​വ​ന​ന്ത​പു​രം : മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന ഫ്ലാ​ഗ് ഓ​ഫ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.

അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ വി. ​ജോ​യി​യോ​ടാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​ന​പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​രി​പാ​ടി ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത രീ​തി​യും സ​ദ​സി​ല്‍ ആ​ളി​ല്ലാ​ത്ത​തു​മാ​ണ് മ​ന്ത്രി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​രം പ​രി​സ​ര​ത്ത് വെ​ച്ച് മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന ച​ട​ങ്ങാ​ണ് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ റ​ദ്ദാ​ക്കു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ച​ത്.

ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കൊ​ട്ടാ​ര​ത്തി​നു മു​ന്നി​ലേ​ക്ക് ക​യ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സം​ഘാ​ട​ക​ർ ഇ​ത് അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ പ്ര​സം​ഗം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​സി​ക്കു​ക​യും പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച് മ​ട​ങ്ങി​പ്പോ​കു​ക​യു​മാ​യി​രു​ന്നു. അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഡോ.​പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ഥി​ക​ളാ​യി പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​തി​നി​ധ്യം കു​റ​വാ​യി​രു​ന്നു. ഇ​തും മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ചു. വ​ള​രെ കു​റ​ച്ചു ക​സേ​ര​ക​ൾ മാ​ത്ര​മാ​ണ് വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യാ​ണ് ഒ​രു പ​രി​പാ​ടി വെ​ച്ചി​രു​ന്ന​തെ​ങ്കി​ൽ എ​ല്ലാ​വ​രും എ​ത്തി​യേ​നെ.

നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള​ത് ത​ന്‍റെ പാ​ർ​ട്ടി​ക്കാ​രും കു​റ​ച്ച് കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ത​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ത്തി​ന്‍റെ മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്താ​ൽ ടൈ​ല്‍ പൊ​ട്ടി​പ്പോ​കു​മെ​ന്നും അ​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​വി‌​ടെ ഇ‌​ടാ​ഞ്ഞ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leader Page

മോ​ട്ടോ​ർ വാ​ഹ​ന ഓ​ഫീ​സു​ക​ളി​ലെ അ​ഴി​മ​തി അറിഞ്ഞിട്ടും അറിയാത്തപോലെ

സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ മാ​​​​റി​​വ​​​​ന്നാ​​​​ലും അ​​​​ഴി​​​​മ​​​​തി​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്ന വ​​​​കു​​​​പ്പാ​​​​ണ് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്. ത​​​​ല​​​​പ്പ​​​​ത്ത് എ​​​​ത്തു​​​​ന്ന​​​​വ​​​​ർ ഒ​​​​രി​​​​ക്ക​​​​ലും അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രാ​​​​യി​​​​രി​​​​ക്കി​​​ല്ല. ​എ​​​​ന്നാ​​​​ൽ, വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ സി​​​​രാ​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ് മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്. സം​​​​സ്ഥാ​​​​ന​​​​ത്തെ 81 ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ക്ലീ​​​​ൻ വീ​​​​ൽ​​​​സ് എ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. അ​​​​ഴി​​​​മ​​​​തി ത​​​​ട​​​​യാ​​​​നു​​​​ള്ള പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ത​​​​ല​​​​പ്പ​​​​ത്തു​​​​ള്ള​​​​വ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്പോ​​​​ഴും വ​​​​ല​​​​താ​​​​യാ​​​​ലും ഇ​​​​ട​​​​താ​​​​യാ​​​​ലും യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളു​​​​ടെ ക​​​​ട്ട​​​​യ്ക്ക് നി​​​​ന്നു​​​​ള്ള എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​തും ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്പോ​​​​ഴും സ​​​​ർ​​​​ക്കു​​​​ല​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് വി​​​​മു​​​​ഖ​​​​ത കാ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​ട​​​​പ്പി​​​​ലാ​​​​യാ​​​​ൽ ‘കി​​​​ന്പ​​ളം’ ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നറി​​​​യാം. എ​​​​ല്ലാക്കാ​​​​ല​​​​ത്തും ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്ത് അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ വി​​​​ഹി​​​​തം പ​​​​റ്റു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ മേ​​​​ധാ​​​​വി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. ഇ​​​​വ​​​​ർ ഈ ​​​​വ​​​​കു​​​​പ്പി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക‍​യും ചെ​​​​യ്യും. അ​​​​തി​​​​നാ​​​​ൽ, വി​​​​ജി​​​​ല​​​​ൻ​​​​സ് പി​​​​ടി​​​​കൂ​​​​ടു​​​​ന്ന കൈ​​​​ക്കൂ​​​​ലിക്കേ​​​​സു​​​​ക​​​​ളി​​​​ൽ ആ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ല. കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യാ​​​​ൽ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​ക്ക് ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ ത​​​​ട​​​​യി​​​​ടാ​​​​നാ​​​​കും.

ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ പൂ​​​​ട്ട​​​​ണം

ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെ കോ​​​​ടി​​​​ക​​​​ളു​​​​ടെ അ​​​​ഴി​​​​മ​​​​തി​​​​യാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ പൂ​​​​ട്ടു​​​​വാ​​​​ൻ 2021 മു​​​​ത​​​​ൽ കേ​​​​ന്ദ്രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും കേ​​​​ര​​​​ളം ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ചെ​​​​ക്ക്പോ​​​​സ്റ്റി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് റെ​​​​യ്ഡ് സ്ഥി​​​​ര​​​​മാ​​​​യ​​​​പ്പോ​​​​ൾ‌ അ​​​​ഴി​​​​മ​​​​തി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ചെ​​​​ക്ക്പോ​​​​സ്റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​മ​​​​യം രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യാ​​​​ക്കി. ഇ​​​​തോ​​​​ടെ, ഇ​​​​വി​​​​ടു​​​​ത്തെ പ​​​​ണ​​​​പ്പി​​​​രി​​​​വി​​​​ൽ കു​​​​റ​​​​വു വ​​​​ന്നെ​​​​ങ്കി​​​​ലും വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന മൂ​​​​ന്ന് ഷി​​​​ഫ്റ്റ് വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും പ​​​​ക​​​​ൽ​​വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ ഗൂ​​​​ഗി​​​​ൾ പേ​​​​യി​​​​ലൂ​​​​ടെ അ​​​​ഴി​​​​മ​​​​തി നി​​​​ർ​​​​ബാ​​​​ധം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണം

സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്ക​​​​ത്തെ​​​​യും കേ​​​​ര​​​​ളം അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു. 2021ലാ​​​​ണ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന ച​​​​ട്ട​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത് ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ എ​​​​ന്ന സ്വ​​​​ത​​​​ന്ത്ര​​​​ സ്ഥാ​​​​പ​​​​നം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്ത​​​​ത്. ഇ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ഒ​​​​ത്തു​​​​ക​​​​ളി​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​​​മാ​​​​രു​​​​ടെ കൈ​​​​യി​​​​ൽനി​​​​ന്നു ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​കാ​​​​രെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി വ​​​​കു​​​​പ്പി​​​​ലെ ചി​​​​ല ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ജ്ഞാ​​​​പ​​​​ന പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തെ സ്റ്റേ​​​​റ്റ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി​​​​ക്കോ അ​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഏ​​​​ജ​​​​ൻ​​​​സി​​​​ക്കോ ഏ​​​​തൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തും അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്കാം. കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സി​​​​ല​​​​ബ​​​​സ് അ​​​​നു​​​​സ​​​​രി​​​​ച്ചു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​ക​​​​ണം. കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​കാ​​​​ർ​​​​ക്കോ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്​​​​ട​​​​ർ​​​​മാ​​​​ർ​​​​ക്കോ മു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ യാ​​​​തൊ​​​​രു പ​​​​ങ്കു​​​​മി​​​​ല്ല.

എ​​​​ന്നാ​​​​ൽ, മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് ഗ്രൗ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ പി​​​​രി​​​​വ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ്, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ വ​​​​ള​​​​രെ വേ​​​​ഗ​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രു​​​​ടെ സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഏ​​​​ജ​​​​ന്‍റി​​​​ല്ലാ​​​​തെ വ​​​​ന്നാ​​​​ൽ ഒ​​​​രു ടെ​​​​സ്റ്റും വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ പാ​​​​സാ​​​​കി​​​​ല്ല. ഇ​​​​തി​​​​നൊ​​​​ക്കെ, ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​കാ​​​​ർ പി​​​​രി​​​​വെ​​​​ടു​​​​ത്ത് ഒ​​​​രു തു​​​​ക വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​ക്‌​​ട​​​​ർ​​​​മാ​​​​ർ​​​​ക്ക് കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത് പ​​​​ര​​​​മ​​​​മാ​​​​യ സ​​​​ത്യ​​​​മാ​​​​ണ്. അ​​​​ക്ര​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​യാ​​​​ൽ ഈ ​​​​പി​​​​രി​​​​വു​​​​ക​​​​ളും ഇ​​​​ല്ലാ​​​​താ​​​​കും.

ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നും ചു​​​​വ​​​​പ്പുകൊ​​​​ടി

ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​ലും അ​​​​ഴി​​​​മ​​​​തി വ്യാ​​​​പ​​​​ക​​​​മാ​​​​ണ്. ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​നും ഓ​​​​രോ വാ​​​​ഹ​​​​ന​​​​ത്തി​​​​നും ഫി​​​​ക്സ​​​​ഡ് റേ​​​​റ്റു​​​​ണ്ട്. അ​​​​ത് കൂ​​​​ടാ​​​​തെ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​ന് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ത്തി​​​​ന് എ​​​​ന്തെ​​​​ങ്കി​​​​ലും പോ​​​​രാ​​​​യ്മ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു വേ​​​​റെ പൈ​​​​സ കൊ​​​​ടു​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ൽ, ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​ൽ കേ​​​​ന്ദ്ര​​​​നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്നെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ല. ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ൽ, ഈ ​​​​മേ​​​​ഖ​​​​ല​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ഴി​​​​മ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​കും. 2025 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റ് ചെ​​​​യ്യ​​​​ണം എ​​​​ന്നാ​​​​ണ് നി​​​​യ​​​​മം. എ​​​​ന്നാ​​​​ൽ, ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ 2021ൽ ​​കേ​​​​ന്ദ്രം നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​ൻ (എ​​​​ടി​​​​എ​​​​സ്) എ​​​​ന്ന​​​​ത് ആ​​​​ർ​​​​ടി ഓ​​​​ഫീ​​​​സു​​​​ക​​​​ളു​​​​ടെ കീ​​​​ഴി​​​​ൽ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​ക്‌​​ട​​​​ർ​​​​മാ​​​​ർ വാ​​​​ഹ​​​​നം ടെ​​​​സ്റ്റ്‌ ചെ​​​​യ്യു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മ​​​​ല്ല. പൊ​​​​തു​​മേ​​​​ഖ​​​​ല​​​​യി​​​​ലോ സ്വ​​​​കാ​​​​ര്യ​​മേ​​​​ഖ​​​​ല​​​​യി​​​​ലോ എ​​​​ടി​​​​എ​​​​സ് സ്ഥാ​​​​പി​​​​ക്കാം. അ​​​​വി​​​​ടെ വാ​​​​ഹ​​​​നം വി​​​​വി​​​​ധ മെ​​​​ഷീ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ടെ​​​​സ്റ്റ്‌ ചെ​​​​യ്ത് അ​​​​വി​​​​ടു​​​​ത്തെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​ത് സ്ഥാ​​​​പി​​​​ത​​​​മാ​​​​യാ​​​​ൽ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്‌​​ട​​ർ​​​​മാ​​​​ർ ഗ്രൗ​​​​ണ്ടി​​​​ൽ മാ​​​​നു​​​​വ​​​​ലാ​​​​യി​​​​ട്ട് ചെ​​​​യ്യു​​​​ന്ന ടെ​​​​സ്റ്റ്‌ ഇ​​​​ല്ലാ​​​​താ​​​​കും. വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്‌​​ട​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സ​​​​മ്മ​​​​ർദം കാ​​​​ര​​​​ണ​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ​​​​യും എ​​​​ടി​​​​എ​​​​സി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്കാ​​​​ത്ത​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ശ​​​​ക്ത​​​​മാ​​​​ണ്.

ഓ​​​​വ​​​​ർ​​ലോ​​​​ഡി​​​​നും വീ​​​​തം​​വ​​​​യ്പ്

ടി​​​​പ്പ​​​​ർ ലോ​​​​റി​​​​ക്കാ​​​​രു​​​​ടെ കൈ​​​​യി​​​​ൽ​​നി​​​​ന്നു വ​​​​ലി​​​​യൊ​​​​രു തു​​​​ക മോ​​​​ട്ടോ​​​​ർ വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണു മ​​​​റ്റൊ​​​​രു ആ​​​​രോ​​​​പ​​​​ണം. ഓ​​​​രോ ടി​​​​പ്പ​​​​റി​​​​നും മാ​​​​സം 5,000 രൂ​​​​പ വീ​​​​തം കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നതാണു പ​​​​ര​​​​സ്യ​​മാ​​​​യ ര​​​​ഹ​​​​സ്യം. ഓ​​​​വ​​​​ർ​​​​ലോ​​​​ഡ് പി​​​​ടി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​പ​​​​ണം. ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ വ​​​​ഴി​​​​യാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു പ​​​​ണം ന​​​​ല്കു​​​​ന്ന​​​​ത്. എ​​​​ല്ലാ ടി​​​​പ്പ​​​​റും ഓ​​​​വ​​​​ർ​​​​ലോ​​​​ഡാ​​​​ണ്. ഓ​​​​വ​​​​ർ​​​​ലോ​​​​ഡ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു പി​​​​ഴ​​​​യീ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​വി​​​​ൽ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന കു​​​​പ്പി​​​​ലെ എം​​​​വി​​​​ഐ, എ​​​​എം​​​​വി​​​​ഐ​​മാ​​ർ​​ക്ക് മാ​​​​ത്ര​​​​മാ​​​​ണു​​ള്ള​​​​ത്. ഇ​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം പോ​​​​ലീ​​​​സി​​​​ലെ ഗ്രേ​​​​ഡ് എ​​​​സ്ഐ​​​​മാ​​​​ർ​​​​ക്കുകൂ​​​​ടി ന​​​​ൽ​​​​കി​​​​യാ​​​​ൽ ഈ ​​​​പി​​​​രി​​​​വും അ​​​​വ​​​​സാ​​​​നി​​​​ക്കും.

വാ​​​​ഹ​​​​ൻ സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ വ​​​​ന്ന​​​​തോ​​​​ടെ വ​​​​ലി​​​​യ ഒ​​​​രു ഭാ​​​​ഗം അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ഫെ​​​​യ്സ്‌​​​​ലെ​​​​സ് ആ​​​​കു​​​​ക​​​​യും ടാ​​​​ക്സ്, ഫീ​​​​സ് ഇ​​​​വ ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലു​​​​ള്ള അ​​​​ഴി​​​​മ​​​​തി കു​​​​റ​​​​ഞ്ഞു. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യ ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ, ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും അ​​​​ക്രെ​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​റു​​ക​​ളും സ്ഥാ​​​​പി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​യാ​​​​ൽ മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​നെ ഒ​​​​രു​​​​പ​​​​രി​​​​ധി​​​​വ​​​​രെ അ​​​​ഴി​​​​മ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​ക്കാം. എ​​​​ന്നാ​​​​ൽ, അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ചെ​​​​റു​​​​ത്തു​​തോ​​​​ല്പി​​​​ക്കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

Editorial

അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്ക​​​​​​റ മാ​​​​​​യാ​​​​​​ത്ത ‘ച​​​​​​ക്ര’ങ്ങ​​​​​​ൾ
ജ​നാ​ധി​പ​ത്യ​ത്തി​ൽ ഏ​ത് അ​ഴി​മ​തി​യും ഇ​ല്ലാ​താ​ക്കാ​ൻ അ​ങ്ങേ​യ​റ്റ​ത്തെ രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി വേ​ണം. രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ യൂ​ണി​യ​നു​ക​ളു​ള്ളി​ട​ത്തോ​ളം സ​മ്മ​ർ​ദ​ങ്ങ​ളേ​റും. പി​ന്നെ അ​ഴി​മ​തി​പ്പ​ണ​ത്തി​ന്‍റെ പ​ങ്ക് ഉ​ന്ന​ത​ങ്ങ​ൾ​വ​രെ നീ​ളു​ന്പോ​ൾ റി​പ്പോ​ർ​ട്ടു​ക​ളും റെ​യ്ഡു​ക​ളും മു​ങ്ങി​പ്പോ​കു​ന്ന​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല.

കേ​ര​ള​ത്തി​ലെ 17 റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ലും 64 സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ലും ഒ​രേസ​മ​യം ന​ട​ത്തി​യ വി​ജി​ല​ൻ​സ് റെ​യ്ഡി​ന്‍റെ ഫ​ലം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ജൂ​ലൈ 19ന് ​വൈ​കു​ന്നേ​രം നാ​ല​ര മു​ത​ലാ​യി​രു​ന്നു ‘ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ വീ​ൽ​സ്’ എ​ന്നു പേ​രി​ട്ട മി​ന്ന​ൽ പ​രി​ശോ​ധ​ന. 11 ഏ​ജ​ന്‍റു​മാ​ർ, 21 ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

നി​ര​വ​ധി ഓ​ഫീ​സു​ക​ളി​ലെ 21 ഉ​ദ്യോ​ഗ​സ്ഥ​ർ യു​പി​ഐ ഇ​ട​പാ​ടി​ലൂ​ടെ ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യ​ത് 7.85 ല​ക്ഷം രൂ​പ. റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്. പ​ക്ഷേ, ക​ണ്ടെ​ത്തി​യ​തി​ലും വ​ലി​യ ഞെ​ട്ട​ലാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്. റെ​യ്ഡി​നു തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ടോ​റ​സ്-​ടി​പ്പ​ർ അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്കി​യി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രും പൗ​ര​ന്മാ​രും ത​മ്മി​ലു​ള്ള ഒ​രു പ്ര​ധാ​ന ക​ണ്ണി​യാ​ണ് കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ എ​ന്നി​വ ന​ൽ​കു​ക​യും പു​തു​ക്കു​ക​യും ചെ​യ്യു​ക, വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക, വി​വി​ധ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ഈ ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ്. സ​മൂ​ഹ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടും നി​ര​ന്ത​ര​മാ​യും ബ​ന്ധ​പ്പെ​ടു​ന്ന വ​കു​പ്പ് എ​ന്ന നി​ല​യി​ൽ, കാ​ര്യ​ക്ഷ​മ​മാ​യ പൊ​തു​സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ പ​രി​പാ​ലി​ക്കു​ന്ന​തി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ സ​ത്യ​സ​ന്ധ​ത അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

‘ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ വീ​ൽ​സ്’ വ്യ​ക്ത​മാ​ക്കു​ന്ന​ത് അ​ഴി​മ​തി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും വ​കു​പ്പി​ന്‍റെ ഘ​ട​ന​യി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ഒ​രു പ്ര​ശ്ന​മാ​ണെ​ന്നു​മാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ഴി​മ​തി​യും കൂ​ടെപ്പി​റ​പ്പു​ക​ളാ​ണെ​ന്ന് ഈ ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി​ വ​ന്നി​ട്ടു​ള്ള​വ​ർ​ക്ക് ഒ​രു സം​ശ​യ​വും ഉ​ണ്ടാ​കാ​നി​ട​യി​ല്ല. ഒ​രു​പാ​ടു ത​വ​ണ പ​ല​പ​ല പേ​രു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡു​ക​ളും മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. ഒ​രു​പാ​ട് പ​ണ​വും തെ​ളി​വു​ക​ളോ​ടെ പി​ടി​ച്ചെ​ടു​ത്തു. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​ഴി​മ​തി അ​ഴി​മ​തി​യാ​യി​ത്ത​ന്നെ വ​ള​ർ​ന്നു. ഇ​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ലാ​യ​തോ​ടെ അ​ഴി​മ​തി ഇ​ല്ലാ​താ​കു​മെ​ന്നാ​യി​രു​ന്നു പി​ന്നീ​ട് അ​ധി​കാ​രി​ക​ളു​ടെ ഉ​റ​പ്പ്.

അ​ഴി​മ​തിവീ​ര​ന്മാ​രാ​ക​ട്ടെ അ​തി​നെ​യൊ​ക്കെ വെ​ല്ലാ​ൻ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​ല മ​ന്ത്രി​മാ​രും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​മാ​രും “ഇ​പ്പം ശ​ര്യാ​ക്കി​ത്ത​രാം” എ​ന്നും പ​റ​ഞ്ഞു വ​ന്നു. സി​നി​മാ​ സ്റ്റൈ​ലി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​ട​തും വ​ല​തും മാ​റി​മാ​റി ഭ​രി​ച്ചി​ട്ടും അ​ഴി​മ​തി​ക്കെ​പ്പോ​ഴും തു​ട​ർ​ഭ​ര​ണ​മാ​യി​രു​ന്നു. യ​ഥാ​സ​മ​യം ന​ട​പ​ടി​യി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. തു​ട​ർന​ട​പ​ടി​ക​ളും ശി​ക്ഷ​ക​ളും എ​വി​ടെ​യൊ​ക്കെ​യോ വ​ച്ച് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. ഇ​ട​താ​യാ​ലും വ​ല​താ​യാ​ലും വ​കു​പ്പി​ലെ വി​വി​ധ യൂ​ണി​യ​നു​ക​ളും ഇ​ക്കാ​ര്യ​ത്തി​ലും ഒ​റ്റ​ക്കെ​ട്ടാ​ണ്. കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹ​വും ക​ഴി​വു​മു​ള്ള മ​ന്ത്രി​ക്കു​പോ​ലും നി​സ​ഹാ​യാ​വ​സ്ഥ. എ​ന്നാ​ണി​നി ന​മ്മു​ടെ സം​വി​ധാ​ന​ങ്ങ​ൾ ന​ന്നാ​വു​ക?

കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​ല പ​ദ്ധ​തി​ക​ളും ഇ​വി​ടെ ന​ട​പ്പാ​കാ​ത്ത​തി​ന് ഒ​രു കാ​ര​ണ​മേ​യു​ള്ളൂ. പോ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ര​വ് നി​ല​യ്ക്കും! ചെ​ക്പോ​സ്റ്റു​ക​ൾ അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യ​പ്പോ​ൾ അ​വ പൂ​ട്ടാ​ൻ നി​ർ​ദേ​ശം വ​ന്നു. അ​തു ന​ട​ന്നി​ല്ല. പ​ക​രം, സ​മ​യ​മാ​റ്റ​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​യി. അ​തോ​ടെ ഇ​രു​ളി​ന്‍റെ മ​റ​വി​ലു​ള്ള പ​ണ​പ്പി​രി​വ് കു​റ​ഞ്ഞു. എ​ന്നാ​ൽ, പ​ട്ടാ​പ്പ​ക​ൽ കൊ​ള്ള​യ്ക്ക് ഗൂ​ഗി​ൾ പേ ​സ​ഹാ​യി​യാ​യി. ഇ​നി​യി​പ്പോ​ൾ ചെ​ക്പോ​സ്റ്റു​ക​ളി​ൽ ‘കൈ​ക്കൂ​ലി’​ക്ക് മൂ​ന്നു ഷി​ഫ്റ്റ് വേ​ണ​മെ​ന്ന് വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ​ത്രെ! അ​ക്ര​ഡി​റ്റ​ഡ് ഡ്രൈ​വിം​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ തു​ട​ങ്ങാ​നു​ള്ള നി​ർ​ദേ​ശ​വും ന​ട​പ്പാ​യി​ല്ല. 2021ൽ ​ഇ​ത് വി​ജ്ഞാ​പ​നം ചെ​യ്ത​താ​ണ്. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളു​ടെ നി​യ​ന്ത്ര​ണം വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ​മാ​രി​ൽ​നി​ന്ന് പോ​കാ​തി​രി​ക്കാ​നാ​ണ് ഗൂ​ഢാ​ലോ​ച​ന. പു​തി​യ നി​യ​മം വ​ന്നാ​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ​ക്കോ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കോ ടെ​സ്റ്റു​ക​ളി​ൽ യാ​തൊ​രു പ​ങ്കു​മു​ണ്ടാ​വി​ല്ല.

ഏ​ജ​ന്‍റു​മാ​രാ​യി​രു​ന്നു എ​ക്കാ​ല​ത്തും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ. അ​വ​രെ ഓ​ഫീ​സി​നു പു​റ​ത്താ​ക്കാ​ൻ കി​ണ​ഞ്ഞുശ്ര​മി​ച്ച പ​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ടി​ക്കു പു​റ​ത്താ​യ​ത​ല്ലാ​തെ മ​റ്റൊ​ന്നു​മു​ണ്ടാ​യി​ല്ല. ഫി​റ്റ്ന​സ് ടെ​സ്റ്റും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​മൊ​ക്കെ ഏ​ജ​ന്‍റു​മാ​രാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഫി​റ്റ്ന​സ് ടെ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ലും കേ​ന്ദ്ര​നി​യ​മ​മു​ണ്ട്. ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നു മാ​ത്രം. ഇ​ത​നു​സ​രി​ച്ച് ഓ​ട്ട​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നി​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റ് ചെ​യ്യ​ണം. ഇ​ത് ആ​ർ​ടി ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന സം​വി​ധാ​ന​മ​ല്ല. അ​വി​ടെ​യും ഇ​ട​ങ്കോ​ലി​ടു​ന്ന​ത് യൂ​ണി​യ​നാ​ണെ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യം. ഓ​വ​ർ​ലോ​ഡ് പി​ടി​ത്ത​മാ​ണ് മ​റ്റൊ​രു ചാ​ക​ര. ഇ​തി​നു​ള്ള അ​ധി​കാ​രം പോ​ലീ​സു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ത​യാ​റ​ല്ല. വാ​ഹ​ൻ സോ​ഫ്റ്റ്‌​വേ​ർ അ​ഴി​മ​തി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ച്ചെ​ങ്കി​ലും മ​റ്റു വ​ഴി​ക​ൾ ഇ​പ്പോ​ഴും തു​റ​ന്നു​കി​ട​പ്പു​ണ്ട്.

ജ​നാ​ധി​പ​ത്യ​ത്തി​ൽ ഏ​ത് അ​ഴി​മ​തി​യും ഇ​ല്ലാ​താ​ക്കാ​ൻ അ​ങ്ങേ​യ​റ്റ​ത്തെ രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി വേ​ണം. രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ യൂ​ണി​യ​നു​ക​ളു​ള്ളി​ട​ത്തോ​ളം സ​മ്മ​ർ​ദ​ങ്ങ​ളേ​റും. പി​ന്നെ അ​ഴി​മ​തി​പ്പ​ണ​ത്തി​ന്‍റെ പ​ങ്ക് ഉ​ന്ന​ത​ങ്ങ​ൾ​വ​രെ നീ​ളു​ന്പോ​ൾ റി​പ്പോ​ർ​ട്ടു​ക​ളും റെ​യ്ഡു​ക​ളും മു​ങ്ങി​പ്പോ​കു​ന്ന​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. എ​ല്ലാ ജ​നാ​ധി​പ​ത്യ, ജ​ന​സേ​വ​ന മ​ര്യാ​ദ​ക​ളെ​യും കാ​റ്റി​ൽ​ പ​റ​ത്തു​ന്ന ഉ​ളു​പ്പി​ല്ലാ​ത്ത അ​ഴി​മ​തി തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം പ്ര​ബു​ദ്ധകേ​ര​ളം, രാ​ഷ്‌​ട്രീ​യകേ​ര​ളം, സാ​ക്ഷ​ര​കേ​ര​ളം തു​ട​ങ്ങി​യ വി​ശേ​ഷ​ണ​ങ്ങ​ളൊ​ക്കെ നോ​ക്കു​കു​ത്തി​ക​ളാ​യി ന​മ്മെ കൊ​ഞ്ഞ​നം​കു​ത്തി​ക്കൊ​ണ്ടി​രി​ക്കും.
 

Latest News

Corehub Up