x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളന്‍ ഹെല്‍മെറ്റ് വച്ചില്ല; മോഷണം പോയ വാഹനത്തിന് പിഴ

കൊച്ചി ബ്യൂറോ
Published: July 17, 2026 10:45 AM IST | Updated: July 17, 2026 10:45 AM IST

മോഷണം പോയ സ്കൂട്ടറിന്‍റെ ദൃശ്യം

കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ മോഷണം പോയ വാഹനത്തിന് പിഴ. മോഷ്ടാവ് ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന സമയത്ത് ഹെല്‍മെറ്റും ധരിച്ചു പോകുന്ന കള്ളന്റെ സിസിടി ദൃശ്യങ്ങള്‍ വൈറലായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് ചേര്‍ത്തല ഭാഗത്തു വച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ മോഷ്ടാവ് ഹെല്‍മെറ്റ് വച്ചിരുന്നില്ല. തൊപ്പി മാത്രം വച്ചു കൊണ്ടായിരുന്നു കള്ളന്‍റെ യാത്ര. ഇതോടെ വാഹനം നഷ്ടപ്പെട്ട ഉടമ ഷിബുവിന് പിഴ ചുമത്തുകയും ചെയ്തു. പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

Tags : Thief Helmet Stolen Vehicle MVD Fine

Recent News

Corehub Up