Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helmet

Pathanamthitta

താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് ഹെ​ൽ​മെ​റ്റ് മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി

ഹെ​ൽ​മെ​റ്റ് തി​രി​കെ ന​ൽ​കി മ​ധ്യ​വ​യ​സ്ക ത​ടി​യൂ​രി

തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ​നി​ന്നു മ​ധ്യ​വ​യ​സ്ക ഹെ​ൽ​മെ​റ്റ് മോ​ഷ്ടി​ച്ചു. മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഹെ​ൽ​മെ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ തി​രി​കെ ഏ​ൽ​പ്പി​ച്ച് മ​ധ്യ​വ​യ​സ്ക ത​ടി​യൂ​രി.

‌നി​ര​ണം മു​ണ്ട​നാ​രി സ്വ​ദേ​ശി​നി​യാ​ണ് ക​ഴി​ഞ്ഞ 29ന് ​അ​തി​വി​ദ​ഗ്ധ​മാ​യി ഹെ​ൽ​മെ​റ്റ് മോ​ഷ്ടി​ച്ച​ത്. മ​ന്ത്രി കെ, ​മു​ര​ളീ​ധ​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക​രം ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് പാ​ർ​ക്കിം​ഗ് മാ​റ്റു​ക​യും ചെ​യ്തു.

ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ​നി​ന്നു​മാ​ണ് വീ​ട്ട​മ്മ ഹെ​ൽ​മെ​റ്റ് മോ​ഷ്ടി​ച്ച ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്.
മോ​ഷ്ടി​ച്ച ഹെ​ൽ​മെ​റ്റ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി സൂ​പ്ര​ണ്ടി​നു കൈ​മാ​റി. സം​ഭ​വം സം​ബ​ന്ധി​ച്ച് നി​ല​വി​ൽ പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

National

ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് രണ്ടു ഹെൽമറ്റ് നൽകണം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ ര​​​ണ്ട് ഹെ​​​ൽ​​​മ​​​റ്റു​​​കൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നൊ​​​രു​​​ങ്ങി കേ​​​ന്ദ്രം. ക​​​ഴി​​​ഞ്ഞ 23ന് ​​​കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 1989ലെ ​​​കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ സു​​​പ്ര​​​ധാ​​​ന മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യാ​​​ണ് പു​​​തി​​​യ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്. പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഔ​​​ദ്യോ​​​ഗി​​​ക ഗ​​​സ​​​റ്റി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും. വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കു​​​ന്ന ഹെ​​​ൽ​​​മറ്റു​​​ക​​​ൾ ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് (ബി​​​ഐ​​​എ​​​സ്) നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ഗു​​​ണ​​​നി​​​ല​​​വാ​​​ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​ക്കു​​​ശേ​​​ഷം നി​​​ർ​​​മി​​​ക്കു​​​ന്ന എ​​​ല്ലാ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​ന്‍റി ലോ​​​ക്ക് ബ്രേ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും (എ​​​ബി​​​എ​​​സ്) കേ​​​ന്ദ്രം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് എ​​​ൻ​​​ജി​​​ൻ ശേ​​​ഷി വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ എ​​​ല്ലാ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​ബി​​​എ​​​സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ പെ​​​ട്ടെ​​​ന്നു ബ്രേ​​​ക്കി​​​ടു​​​ന്പോ​​​ൾ ച​​​ക്ര​​​ങ്ങ​​​ൾ ലോ​​​ക്കാ​​​യി പോ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള എ​​​ബി​​​എ​​​സ് വ​​​ഴി വാ​​​ഹ​​​ന​​​ങ്ങ​​​ൾ തെ​​​ന്നി​​​മാ​​​റി​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കും.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ല​​​ത്തെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 2022ലു​​​ണ്ടാ​​​യ 1,51,997 റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ 20 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ 150 സി​​​സി​​​ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്ന എ​​​ബി​​​എ​​​സ് അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ എ​​​ല്ലാ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തോ​​​ടെ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്രം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, എ​​​ബി​​​എ​​​സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം രാ​​​ജ്യ​​​ത്ത് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​രെ വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന് വാ​​​ഹ​​​ന​​​വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Latest News

Corehub Up