x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാഫിക് എസ്‌ഐയെ ഹെല്‍മെറ്റിന് അടിച്ചു; നടുറോഡില്‍ യുവാവിന്‍റെ പരാക്രമം

കൊച്ചി ബ്യൂറോ
Published: July 28, 2026 01:44 PM IST | Updated: July 28, 2026 01:44 PM IST

Image for representation

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസിന് നേരെ ആക്രമണം. ട്രാഫിക് എസ്‌ഐ ഉത്തംകുമാറിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലിന് എംജി റോഡിലാണ് സംഭവം. കാസര്‍ഗോഡ് സ്വദേശിയായ അജീഷിനെതിരെ കേസ് എടുത്തു.

ബൈക്ക് മറ്റൊരു വാഹനത്തിന് കുറുകെ വച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ അജീഷ് ഒരു ട്രാവലര്‍ വാഹനത്തിന് മുന്നിലേക്ക് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചു കയറ്റിയത് ട്രാവലറിന്‍റെ ഡ്രൈവര്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതറിഞ്ഞ് എത്തിയ എസ്‌ഐയെ യുവാവ് ആക്രമിക്കുകയായിരുന്നു.

ഹെല്‍മെറ്റ് കൊണ്ട് എസ്‌ഐയെ ഇടിക്കുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Tags : Youth Attack Police Helmet Traffic Crime

Recent News

International

ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; കു​മാ​മോ​ട്ടോ മേ​ഖ​ല​യി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ടോ​ക്യോ: ജ​പ്പാ​നി​ലെ ക്യൂ​ഷു ദീ​പി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​മാ​മോ​ട്ടോ മേ​ഖ​ല​യി​ൽ ക​ന​ത്ത ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ക​മ്പ​ന​ത്തെ തു​ട​ർ​ന്ന് തീ​ര​മേ​ഖ​ല​യി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഒ​രു മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ജ​പ്പാ​ൻ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​യു​ടെ വി​ല​യി​രു​ത്ത​ൽ. അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി കു​മാ​മോ​ട്ടോ, നാ​ഗ​സാ​ക്കി, ക​ഗോ​ഷി​മ, ഫു​ക്കു​വോ​ക്ക, സാ​ഗ, ഓ​യി​റ്റ, മി​യാ​സാ​ക്കി തു​ട​ങ്ങി​യ പ്ര​വി​ശ്യ​ക​ളി​ൽ അ​ടി​യ​ന്ത​ര ജാ​ഗ്ര​താ നി​ർ​ദേ ശം ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ​വാ​സി​ക​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ്ഥി​തി​ഗ​തി​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.
Corehub Up