Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic

District News

മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി - കോ​ഴി​ക്കോ​ട്‌ സം​സ്ഥാ​ന പാ​ത​യി​ൽ ക​രു​വ​ണ്ണൂ​ർ അ​ഞ്ഞോ​ളിമു​ക്കി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12 ഓ​ടെ​യാ​ണ് സം​ഭ​വം.

തു​ട​ർ​ന്ന് പേ​രാ​മ്പ്ര അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി ഒ​ന്നോ​ടെ മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ഇ.​കെ. നി​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ കെ. ​ശ്രീ​കാ​ന്ത്, എം. ​മ​നോ​ജ്‌, ആ​കാ​ശ് കി​ര​ൺ, വി. ​വി​നീ​ത്, ഹോം​ഗാ​ർ​ഡ് രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്.

District News

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

പേ​രൂ​ര്‍​ക്ക​ട: തി​രു​മ​ല -തൃ​ക്ക​ണ്ണാ​പു​രം റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ 21 മു​ത​ല്‍ 30 വ​രെ തി​രു​മ​ല, പു​ത്ത​ന്‍​ക​ട ജം​ഗ്ഷ​നു​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​മ​ല ജം​ഗ്ഷ​നി​ല്‍നി​ന്ന് മ​ങ്കാ​ട്ടു​ക​ട​വ് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കു​ണ്ട​മ​ണ്‍​ക​ട​വ് റോ​ഡി​ലോ​ട്ടും മ​ങ്കാ​ട്ടു​ക​ട​വി​ല്‍ നി​ന്ന് തി​രു​മ​ല ജം​ഗ്ഷ​നി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പു​ത്ത​ന്‍​ക​ട ജം​ഗ്ഷ​നി​ല്‍ നി​ന്ന് കു​ന്ന​പ്പു​ഴ വ​ഴി​യും തി​രി​ഞ്ഞ് പോ​ക​ണം.

പു​ത്ത​ന്‍​ക​ട-​തൃ​ക്ക​ണ്ണാ​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ തി​രു​മ​ല-​പൂ​ജ​പ്പു​ര-​മു​ട​വ​ന്‍​മു​ക​ള്‍-​പാ​പ്പ​നം​കോ​ട് റോ​ഡ് വ​ഴി തി​രി​ഞ്ഞു പോ​ക​ണം. പ്ര​വൃത്തി ന​ട​ക്കു​ന്ന റോ​ഡി​നി​രു​വ​ശ​വും പാ​ര്‍​ക്കി​ംഗ് പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​ഴു​ത​ക്കാ​ട് സി​റ്റി റോ​ഡ്സ് സെ​ക്‌ഷന്‍ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻജിനിയർ‍ അ​റി​യി​ച്ചു.

District News

ഗതാഗതം നിരോധിച്ചു

കോ​ട്ട​യം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം കോ​ട്ട​യം സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പാ​മ്പാ​ടി റോ​ഡ് സെ​ക്‌​ഷ​നി​ൽ ഓ​ള്‍ഡ് കെ​കെ റോ​ഡി​ല്‍ ടാ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ന്നു മു​ത​ല്‍ ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​കു​ന്ന​തു​വ​രെ പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ച​താ​യി അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍ അ​റി​യി​ച്ചു.

മ​ണ​ര്‍കാ​ട് ബൈ​പാ​സ് റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ (വ​ണ്‍വേ) വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് ഗ​വ. യു​പി സ്കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി എ​ന്‍എ​ച്ച് 183ല്‍ ​കൂ​ടി പോ​ക​ണം.

Kerala

കണ്ണൂർ നഗരമധ്യത്തിൽ പത്തി വിടർത്തി ഗതാഗതം സ്തംഭിപ്പിച്ച് മൂർഖൻ

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ റോഡിൽ ഇഴഞ്ഞെത്തിയ മൂർഖൻ പത്തിവിടർത്തിയാടി ഗതാഗതം സ്തംഭിപ്പിച്ചു. ബുധനാഴ്ച രാത്രി താവക്കരയിലെ റോഡിലായിരുന്നു സംഭവം. വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡിലേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ ഇരുചക്രവാഹന യാത്രക്കാരൻ അടുത്തെത്തിയപ്പോഴാണ് പത്തി വിടർത്തി ചീറ്റിയത്.

ഇരുചക്രവാഹന യാത്രികൻ കടിയേൽക്കാതെ തലനാരിഴയക്കാണ് രക്ഷപ്പെട്ടത്. വാഹനം വെട്ടിച്ചു നീങ്ങിയ യാത്രക്കാരൻ റോഡരികിൽ നിന്ന് ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾ നിർത്താൻ നിർദേശം നൽകുകയായിരുന്നു.

എന്നാൽ കലിപ്പിലായിരുന്ന മൂർഖൻ അൽപസമയം കൂടി നടുറോഡിൽ പത്തി വിടർത്തി തന്‍റെ ആധിപത്യം നിലനിർത്തി. ഇരുവശങ്ങളിലും വാഹനങ്ങളുടെ നിരയും രൂപപ്പെട്ടു. പാന്പു പിടിത്തക്കാരെ വിവരമറിയിക്കാനുള്ള നീക്കം നടക്കുന്നതിനിടെ മൂർഖൻ റോഡിന് സമീപത്തെ കാടുപിടിച്ച സ്ഥലത്തേക്ക് ഇഴഞ്ഞു പോകുകയുംചെയ്തു.

Kerala

പ​ടി​ഞ്ഞാ​റ​ൻ സി​ക്കി​മി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഗ്യാം​ഗ്ടോ​ക്ക്: മ​ഴ തു​ട​രു​ന്ന​തി​നി​ടെ പ​ടി​ഞ്ഞാ​റ​ൻ സി​ക്കി​മി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍. റിം​ബി ഗ്രാ​മ​ത്തി​ലാ​ണ് വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

യു​ക്സോം-​താ​ഷി​ഡിം​ഗ് മ​ണ്ഡ​ല​ത്തി​ലെ റിം​ബി​യെ​യും ഖേ​ചു​പെ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് മ​ണ്ണി​ടി​ച്ചി​ലി​ല്‍ പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ട​തോ​ടെ ഈ ​പാ​ത​യി​ലെ വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ഭൂ​പ്ര​കൃ​തി​യു​ടെ അ​സ്ഥി​ര​ത തു​ട​രു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ തു​ട​ര്‍​ന്നാ​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​മോ എ​ന്നാ​ണ് ആ​ശ​ങ്ക. സി​ക്കി​മി​ലും സ​മീ​പ​ത്തു​ള്ള ഡാ​ര്‍​ജി​ലിം​ഗ് മ​ല​നി​ര​ക​ളി​ലും പ​ല​യി​ട​ങ്ങ​ളി​ലാ​യി മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യ മ​ഴ മ​ണ്ണി​ടി​ച്ചി​ലി​നും ക​ല്ലും മ​ണ്ണും അ​ട​ക്കം ഒ​ഴു​കി എ​ത്തു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ മ​ഴ​യും അ​സ്ഥി​ര​മാ​യ ഭൂ​പ്ര​കൃ​തി​യും മ​ണ്ണി​ടി​ച്ചി​ല്‍ ബാ​ധി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സ​ങ്കീ​ര്‍​ണ​മാ​ക്കു​ന്നു​ണ്ട്.

 

District News

‎‎നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ ‎ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷം

‎നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ ‎ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം ‎വൈ​കു​ന്നേ​രം  ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ‎
എ​ൽ​ഐ​സി​ക്ക് സ​മീ​പ​വും പ​തി​നൊ​ന്നാം ക​ല്ലി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡ്, ഗേ​ൾ​സ് സ്കൂ​ൾ റോ​ഡ്, തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി പാ​ത എ​ന്നി​വ പൂ​ർ​ണമാ​യും നി​ശ്ച​ല​മാ​യി. ‎

വൈ​കുന്നേരം തു​ട​ങ്ങി​യ കു​രു​ക്ക് രാ​ത്രി വൈ​കി​യാ​ണ് പ​രി​ഹ​രി​ച്ചത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കുപോ​യ ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഗ​താ​ഗ​ത കു​രു​ക്കിൽപ്പെട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു​പോ​യ​തോ​ടെ തു​ട​ക്ക​ത്തി​ൽ നാ​ട്ടു​കാ​ർ ത​ന്നെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ ട്രാ​ഫി​ക് പൊ ലിസ് സ്ഥ​ല​ത്തെ​ത്തി വ​ൻ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് രാ​ത്രി​യോ​ടെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച​ത്.

വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലുവ​രിപ്പാ​ത നി​ർമാ ണം തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടു​ന്ന​തു നി​യ​ന്ത്രി​ക്കാ​ൻ പ​ല​പ്പോ​ഴും പൊ ലിസിനു കഴിയുന്നില്ല. വാ​ളി​ക്കോ​ട്, നാ​ലുമു​ക്ക്, പ​തി​നൊ​ന്നം ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത കു​രു​ക്കി​ൽ പ്പെ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

District News

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​അ​ര്‍​ത്തു​ങ്ക​ല്‍ റോ​ഡി​ല്‍ പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ, ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി.​എ​ഞ്ചി​നി​യ​ര്‍ അ​റി​യി​ച്ചു. വ​ട​ക്കു ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ചെ​ട്ടി​കാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും കി​ഴ​ക്കോ​ട്ടു നാ​ഷ​ണ​ല്‍ ഹൈ​വേ വ​ഴി​യും തെ​ക്കു ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ തു​മ്പോ​ളി പ​ള്ളി ജം​ഗ്ഷ​നി​ല്‍ നി​ന്നും കി​ഴ​ക്കോ​ട്ടു നാ​ഷ​ണ​ല്‍ ഹൈ​വേ വ​ഴി​യും പോ​ക​ണം.

District News

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു

ഇ​രി​ട്ടി: ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ആ​ക്സി​ൽ പൊ​ട്ടി​യ ലോ​റി​യാ​ണു റോ​ഡി​ൽ കു​ടു​ങ്ങി​യ​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ഭാ​ഗ​ത്തു​കൂ​ടി വ​ലി​യ ടൂ​റി​സ്റ്റ് ബ​സ് ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ച്ച​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി.

ബ​സി​നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഏ​റെ​നേ​രം കാ​ത്തു​കി​ട​ന്നു. തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി റോ​ഡി​ൽ നി​ന്നു മാ​റ്റി​യ​തോ​ടെ​യാ​ണു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

District News

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി-​അ​പ്പാ​ട് റോ​ഡി​ല്‍ അ​ഞ്ചി​ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നും അ​ങ്ക​ണ​വാ​ടി​ക്കും സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ അ​പ്പാ​ട് പു​റ​ക്കാ​ടി മീ​ന​ങ്ങാ​ടി വ​ഴി​യോ പ​ന്നി​മു​ണ്ട അ​ത്തി​നി​ലം വ​ഴി​യോ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​രം മു​റി​ക്കു​ന്ന ദി​വ​സം പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

Kerala

തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വ്; മീ​ന്‍ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊ​ച്ചി: വൈ​റ്റി​ല​യി​ലെ തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ വീ​ണ്ടും ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. മീ​ന്‍ ലോ​റി കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്ത് നി​ന്ന് അ​രൂ​രി​ലേ​ക്ക് മീ​നു​മാ​യി പോ​യ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മു​ന്നി​ല്‍ പോ​യ കാ​ര്‍ പെ​ട്ട​ന്ന് ലോ​റി​യു​ടെ ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ല്ല. എ​ന്നാ​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി. ക്രൈ​യി​നു​ക​ള്‍ എ​ത്തി​ച്ചാ​ണ് വാ​ഹ​നം ഉ​യ​ര്‍​ത്തി​യ​ത്.

തു​ട​ര്‍​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം, അ​ടു​ത്തി​ടെ തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ മി​നി ലോ​റി അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. ഏ​പ്രി​ലി​ല്‍ പാ​ഴ്‌​സ​ല്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൈ​വ​രി​യി​ല്‍ ഇ​ടി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

District News

ഉ​പ​രാ​ഷ്‌​ട്ര​പ​തിയു​ടെ സ​ന്ദ​ർ​ശ​നം - കോ​ന്നി മു​ത​ൽ ആ​റാ​ട്ടു​പു​ഴ വരെ വാ​ഹ​ന നി​യ​ന്ത്ര​ണം

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ആ​​​​റ​​​​ന്മു​​​​ള ഉ​​​​ത്ര​​​​ട്ടാ​​​​തി ജ​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നാ​​​​ളെ കോ​​​​ന്നി മു​​​​ത​​​​ൽ ആ​​​​റാ​​​​ട്ടു​​​​പു​​​​ഴ വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ വാ​​​​ഹ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം ഉ​​​​ണ്ടാ​​​​കും. ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​ന്ന് രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന റി​​​​ഹേ​​​​ഴ്സ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും ഇ​​​​തേ രീ​​​​തി​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ആ​​​​ർ. ആ​​​​ന​​​​ന്ദ് അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​മാ​​​​ടം രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യം ഗ്രൗ​​​​ണ്ടി​​​​ൽ ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ ഇ​​​​റ​​​​ങ്ങു​​​​ന്ന ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി പ​​​​ത്ത​​​​നം​​​​തി​​​​ട്ട സ്റ്റേ​​​​ഡി​​​​യം ജം​​​​ഗ്ഷ​​​​ൻ, ഇ​​​​ല​​​​ന്തൂ​​​​ർ, തെ​​​​ക്കേ​​​​മ​​​​ല വ​​​​ഴി​​​​യാ​​​​ണ് ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ലെ​​​​ത്തു​​​​ക. നാ​​​​ളെ രാ​​​​വി​​​​ലെ 11.30ഓ​​​​ടെ എ​​​​ല്ലാ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും.ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി എ​​​​ത്തു​​​​ന്ന​​​​തി​​​​ന് 30 മി​​​​നി​​​​ട്ട് മു​​​​മ്പ് മു​​​​ത​​​​ൽ കോ​​​​ന്നി ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് തെ​​​​ങ്ങും​​​​കാ​​​​വ് - പൂ​​​​ങ്കാ​​​​വ് ഭാ​​​​ഗ​​​​ത്തേ​​​​ക്ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ല. പൂ​​​​ങ്കാ​​​​വ് ഭാ​​​​ഗ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ന്ന എ​​​​ല്ലാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും കോ​​​​ന്നി മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.
പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ൽ

ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി എ​​​​ത്തു​​​​ന്ന​​​​തി​​​​ന് 30 മി​നി​റ്റ് മു​ന്പ് മു​​​​ത​​​​ൽ തോ​​​​ന്ന്യാ​​​​മ​​​​ല ഭാ​​​​ഗ​​​​ത്തു നി​​​​ന്നു വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ല. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ ക്യാ​​​​മ്പ് ഓ​​​​ഫീ​​​​സ് ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും.

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ ക്യാ​​​​മ്പ് ഓ​​​​ഫീ​​​​സ് ജം​​​​ഗ്ഷ​​​​നി​​​​ൽ (ഡി​​​​പി​​​​ഒ) രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തു മു​​​​ത​​​​ൽ ക​​​​ട​​​​മ്മ​​​​നി​​​​ട്ട ഭാ​​​​ഗ​​​​ത്തു നി​​​​ന്നു വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്തി​​​​വി​​​​ടാ​​​​തെ ഡി​​​​പി​​​​ഒ ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വി​​​​ടും. പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ൽ നി​​​​ന്ന് കോ​​​​ഴ​​​​ഞ്ചേ​​​​രി​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ യാ​​​​ത്ര ക​​​​ട​​​​മ്മ​​​​നി​​​​ട്ട വ​​​​ഴി​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

മ​​​​റ്റ് റോ​​​​ഡു​​​​ക​​​​ളി​​​​ൽ നി​​​​ന്നും പ​​​​ത്ത​​​​നം​​​​തി​​​​ട്ട ടൗ​​​​ണി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന രീ​​​​തി​​​​യി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും .കു​​​​മ്പ​​​​ഴ ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് പ​​​​ത്ത​​​​നം​​​​തി​​​​ട്ട ടൗ​​​​ണി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​ബാ​​​​ൻ ജം​​​​ഗ്ഷ​​​​നി​​​​ലും ഇ​​​​തേ​​​​സ​​​​മ​​​​യം നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ടാ​​​​കും. അ​​​​ഴൂ​​​​ർ, മി​​​​നി സി​​​​വി​​​​ൽ സ്റ്റേ​​​​ഷ​​​​ൻ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം​​​​ത​​​​ട​​​​ഞ്ഞ് വ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടും.പ​​​​ത്ത​​​​നം​​​​തി​​​​ട്ട സെ​​​​ൻ​​​​ട്ര​​​​ൽ ജം​​​​ഗ്ഷ​​​​നി​​​​ൽ അ​​​​ഴൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കും സ്റ്റേ​​​​ഡി​​​​യം ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്കും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​തെ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.
മി​​​​നി സി​​​​വി​​​​ൽ സ്റ്റേ​​​​ഷ​​​​ൻ ജം​​​​ഗ്ഷ​​​​നി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ അ​​​​വ​​​​യു​​​​ടെ യാ​​​​ത്രാ​​​​ദി​​​​ശ​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഡി​​​​പി​​​​ഒ, അ​​​​ബാ​​​​ൻ ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​ക്ക് വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും. ടി​​​​കെ റോ​​​​ഡി​​​​ൽ പ​​​​ത്ത​​​​നം​​​​തി​​​​ട്ട മു​​​​ത​​​​ൽ തെ​​​​ക്കേ​​​​മ​​​​ല വ​​​​രെ​​​​യു​​​​ള്ള ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​ട​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ നി​​​​ന്നും ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹം ക​​​​ട​​​​ന്നു പോ​​​​കു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്പു​​​​ത​​​​ന്നെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം ത​​​​ട​​​​യും.
ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ൽ

രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ ശ​​​​ബ​​​​രി ബാ​​​​ലാ​​​​ശ്ര​​​​മ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള റോ​​​​ഡി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഗ​​​​താ​​​​ഗ​​​​തം നി​​​​യ​​​​ന്ത്രി​​​​ക്കും. ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നി​​​​ർ​​​​ദേശ​​​​പ്ര​​​​കാ​​​​രം മാ​​​​ത്ര​​​​മേ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കൂ.
എം​​​​ടി എ​​​​ൽ​​​​പി​​​​എ​​​​സ് നാ​​​​ൽ​​​​ക്കാ​​​​ലി​​​​ക്ക​​​​ലി​​​​ന് സ​​​​മീ​​​​പം കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്തേ​​​​ക്കു​​​​ള്ള ചെ​​​​റി​​​​യ റോ​​​​ഡി​​​​ലൂ​​​​ടെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് ഐ​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ കോ​​​​ഴി​​​​പ്പാ​​​​ലം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്ത് നി​​​​ന്ന് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കും തി​​​​രി​​​​ച്ചു​​​​വി​​​​ടും.

കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് ഐ​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കോ​​​​ഴി​​​​പ്പാ​​​​ലം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് നാ​​​​ൽ​​​​ക്കാ​​​​ലി​​​​ക്ൽ ജം​​​​ഗ്ഷ​​​​നി നി​​​​ന്നു തി​​​​രി​​​​ച്ചു​​​​വി​​​​ടും. കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്തു നി​​​​ന്നു വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കും തി​​​​രി​​​​ച്ചു​​​​വി​​​​ടും.
കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് ഐ​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ വാ​​​​ഴെ​​​​പ്പ​​​​ടി ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്നു രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ കോ​​​​ഴി​​​​പ്പാ​​​​ലം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും. കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്ത് നി​​​​ന്ന് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും.

കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ജം​​​​ഗ്ഷ​​​​നി​​​​ൽ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ട്രാ​​​​ഫി​​​​ക് പ്ലാ​​​​ൻ പ്ര​​​​കാ​​​​രം ചെ​​​​ങ്ങ​​​​ന്നൂ​​​​ർ, കോ​​​​ഴി​​​​പ്പാ​​​​ലം തു​​​​ട​​​​ങ്ങി​​​​യ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ മ​​​​റ്റ് റോ​​​​ഡു​​​​ക​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും.കോ​​​​ഴി​​​​പ്പാ​​​​ലം ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്നു രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ ആ​​​​റ​​​​ന്മു​​​​ള സ​​​​ത്രം​​​​ക​​​​ട​​​​വ് പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു വി​​​​ല​​​​ക്കു​​​​ണ്ടാ​​​​കും.

ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നെ​​​​ത്തു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ഞ്ഞി​​​​ലി​​​​മൂ​​​​ട് പാ​​​​ലം വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് പ​​​​ന്ത​​​​ള​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ മാ​​​​ല​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടും .ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നെ​​​​ത്തു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ആ​​​​റാ​​​​ട്ടു​​​​പു​​​​ഴ പാ​​​​ലം വ​​​​ഴി​​​​യും തി​​​​രി​​​​ച്ചു​​​​വി​​​​ടും.

കോ​​​​ഴ​​​​ഞ്ചേ​​​​രി​​​​യി​​​​ൽ

രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ കോ​​​​ഴ​​​​ഞ്ചേ​​​​രി​​​​യി​​​​ൽനി​​​​ന്ന് പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള പ​​​​ഴ​​​​യ​​​​തെ​​​​രു​​​​വ് ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് ക​​​​ട​​​​മ്മ​​​​നി​​​​ട്ട വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും. ടി​​​​ബി ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ തെ​​​​ക്കേ​​​​മ​​​​ല ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കോ​​​​ഴ​​​​ഞ്ചേ​​​​രി വ​​​​ൺ-​​​​വേ പാ​​​​ത​​​​യി​​​​ലൂ​​​​ടെ തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്യും.

District News

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം: വ​ണ്‍​വേ സ​മ​യം ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്ന്

മാ​ന​ന്ത​വാ​ടി: ഓ​ണ വി​പ​ണി ഉ​ണ​രു​ക​യും ഓ​ണാ​ഘോ​ഷ അ​വ​ധി​ക്കാ​യി വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ന​ഗ​ര​ത്തി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. മാ​ന​ന്ത​വാ​ടി-​മൈ​സൂ​ര്‍ റോ​ഡി​ലാ​ണ് കൂ​ടു​ത​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ഈ ​റോ​ഡി​ല്‍ വ​ണ്‍​വേ സം​വി​ധാ​ന​മാ​ണ്.

എ​ന്നാ​ല്‍ രാ​ത്രി​യാ​യാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന കാ​ഴ്ച​യാ​ണ്. വ​ള്ളി​യൂ​ര്‍​ക്കാ​വ് റോ​ഡ്, മൈ​സൂ​ര്‍ റോ​ഡ്, ജോ​സ് ടാ​ക്കി​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം വാ​ഹ​ന​ങ്ങ​ള്‍ രാ​ത്രി എ​ട്ട് ക​ഴി​യു​ന്ന​തോ​ടെ ഗാ​ന്ധി പാ​ര്‍​ക്ക് വ​ഴി ക​ട​ന്ന് പോ​കു​ന്ന​താ​ണ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ട്ടി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​ത്യാ​സ​ന നി​ല​യി​ല്‍ രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ട്ടി​ക്കു​ക​യാ​ണ്.

Kerala

ഗ​താ​ഗ​ത​ക്കു​രു​ക്ക്; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ട്രാ​ഫി​ക് പോ​ലീ​സ്. ചു​ര​ത്തി​ൽ എ​വി​ടെ​യും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല, ചു​രം റോ​ഡി​ൽ കൂ​ട്ടം കൂ​ടാ​ൻ അ​നു​വ​ധി​ക്കി​ല്ല, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ചു​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ച​താ​യി താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്ഐ സ​ത്യ​ൻ അ​റി​യി​ച്ചു. ഇ​ന്നു മു​ത​ൽ ഈ ​മാ​സം 28 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ശ​നി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ന്നും തു​ട​ർ​ന്ന സാ​ഹ​ത​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. റോ​ഡ് ന​വീ​ക​ര​ണ​വും, ഒ​ൻ​പ​താം വ​ള​വി​ന് താ​ഴെ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണ​തു​മാ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണം. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

District News

വെങ്ങല്ലൂരിലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ കൗ​ണ്‍​സി​ലി​ല്‍ പ്ര​മേ​യം

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ വെ​ങ്ങ​ല്ലൂ​ര്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ന്‍ ഇ​വി​ടു​ത്തെ പ​ഴ​യ റോ​ഡി​നും പു​തി​യ റോ​ഡി​നും ഇ​ട​യി​ലു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ പ്ര​മേ​യം.
ഊ​ന്നു​ക​ല്‍ റോ​ഡി​ല്‍​നി​ന്നു​ള്ള പ​ഴ​യ റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തു​ള്ള സ്ഥ​ല​വും കോ​ലാ​നി ബൈ​പാ​സി​ലേ​ക്കു തി​രി​യു​ന്ന ഇ​ട​തു ഭാ​ഗ​ത്തെ സ്ഥ​ല​വും ഏ​റ്റെ​ടു​ത്ത് റോ​ഡി​നു വീ​തി കൂ​ട്ടി​യാ​ല്‍ ഇ​വി​ടെ ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ളു​പ്പം പോ​കാ​ന്‍ സാ​ധി​ക്കും.​യാ​ത്ര​ക്കാ​ര്‍​ക്കാ​യി ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും നി​ര്‍​മി​ക്കാ​നാ​കും. ഇ​തോ​ടെ ഗ​താ​ഗ​ത ത​ട​സ​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​മേ​യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ന്നാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം കൗ​ണ്‍​സി​ല്‍ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി. ഇ​ത് എം​എ​ല്‍​എ, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ന്നി​വ​ര്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.

പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ഭാ​ഗ​മാ​യ 76.62 സെ​ന്‍റ് ഭൂ​മി റ​വ​ന്യു വ​കു​പ്പി​ന്‍റേ​താ​ണെ​ന്നും ഇ​വി​ടെ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫി​സും റ​വ​ന്യു ഐ​ബി​യും നി​ര്‍​മി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യും പ​റ​ഞ്ഞ് തൊ​ടു​പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ ന​ഗ​ര​സ​ഭ​യ്ക്കു ക​ത്തു ന​ല്‍​കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡും പി​ന്നി​ലു​ള്ള സ്ഥ​ല​വും ന​ഗ​ര​സ​ഭ​യ്ക്കു നേ​ര​ത്തേ കൈ​മാ​റി​യ​താ​ണെ​ന്നും ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ട്ടു​കൊ​ടു​ക്കാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​യെ​യും റ​വ​ന്യു മ​ന്ത്രി​യെ​യും സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഇ​തി​നി​ടെ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ അ​സി. എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​ര​ന്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ കോ​ലാ​നി ഭാ​ഗ​ത്ത് കെ​ട്ടി​ട​ത്തി​ന് നാ​ലാം​നി​ല നി​ര്‍​മി​ച്ച​താ​യി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​പ്പോ​ള്‍​ത്ത​ന്നെ ഓ​വ​ര്‍​സീ​യ​റെ സ്ഥ​ല​ത്തു​വി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് തേ​ടി. തു​ട​ര്‍​ന്ന് കെ​ട്ടി​ട​നി​ര്‍​മാ​ണം സ്റ്റേ ​ചെ​യ്യാ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

District News

താ​ന്നി​മൂ​ട്-​തേ​വാ​രം​മെ​ട്ട് റോ​ഡി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം

നെ​ടു​ങ്ക​ണ്ടം: താ​ന്നി​മൂ​ട് - തേ​വാ​രം​മെ​ട്ട് പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ 13 മു​ത​ൽ 15 വ​രെ പൂ​ർ​ണ ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു.​താ​ന്നി​മൂ​ട്ടി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി 48 പ​ടി ഭാ​ഗ​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടു​ള്ള വ​ള​വി​ൽ ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് ടൈ​ൽ വി​രി​ക്കു​ന്ന​തി​നാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​യും.

താ​ന്നി​മൂ​ട്ടി​ൽ​നി​ന്ന് കോ​മ്പ​യാ​ർ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ താ​ന്നി​മൂ​ട് - മു​ണ്ടി​യെ​രു​മ - കോ​മ്പ​യാ​ർ വ​ഴി പോ​ക​ണം.​കോ​മ്പ​യാ​റി​ൽ​നി​ന്ന് നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കോ​മ്പ​യാ​ർ - മു​ണ്ടി​യെ​രു​മ - താ​ന്നി​മൂ​ട് വ​ഴി യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്.

District News

പു​തി​യ​തെ​രു​വി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍

ക​ണ്ണൂ​ർ: പു​തി​യ​തെ​രു​വി​ലെ വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. പു​തി​യ​തെ​രു ജം​ഗ്ഷ​നി​ൽ റോ​ഡി​ലെ ച​രി​വു​ള്ള ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി പു​തു​താ​യി ടാ​റിം​ഗ് നി​ര്‍​വ​ഹി​ക്കാ​ന്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍​ക്ക് നി​ദേ​ശം ന​ല്‍​കി. മ​ഴ കു​റ​യു​ന്ന മു​റ​യ്ക്ക് വ​ള​പ​ട്ട​ണം പാ​ല​ത്തി​ലെ കു​ഴി​ക​ള്‍ അ​ട​ച്ച് റോ​ഡി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണം.

അ​പ​ക​ട​ങ്ങ​ള്‍ ത​ട​യാ​ന്‍ ഡി​വൈ​ഡ​റു​ക​ളി​ല്‍ റി​ഫ്‌​ള​ക്ട​റു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​വ​യ്ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്‌​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും. പു​തി​യ​തെ​രു​വി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ക്രോ​സിം​ഗു​ക​ള്‍ അ​നു​വ​ദി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​നും എ​ന്തെ​ങ്കി​ലും മാ​റ്റ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. സ്വാ​തി, ചി​റ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ന്‍, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ്, ആ​ര്‍​ടി​ഒ, പി​ഡ​ബ്ല്യു​ഡി, എ​ന്‍​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

റോ​ഡി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

പി​റ​വം: ഓ​ണ​ക്കൂ​റി​ൽ റോ​ഡി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ -പി​റ​വം റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30 - ഓ​ടെ​യാ​ണ് മ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്. ഓ​ണ​ക്കൂ​ർ പ​ഴ​യ ഷാ​പ്പി​ന് സ​മീ​പം പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന പ്ലാ​വാ​ണ് മ​റി​ഞ്ഞു വീ​ണ​ത്. ഈ ​സ​മ​യം വാ​ഹ​ങ്ങ​ൾ ഇ​തു വ​ഴി വ​രാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

പി​റ​വ​ത്തു നി​ന്നും മു​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് പി​റ​വ​ത്തു നി​ന്നും അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​മെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

District News

മ​ല​പ്പു​റം-പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് ഗ​താ​ഗ​തയോ​ഗ്യം

മ​ല​പ്പു​റം: ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം നി​ല​ച്ച നാ​ടു​കാ​ണി-പ​ര​പ്പ​ന​ങ്ങാ​ടി സം​സ്ഥാ​ന​പാ​ത​യി​ലെ എ​ടാ​യി​പ്പാ​ല​ത്ത് റോ​ഡി​ൽ വീ​ണ മ​ണ്ണും മ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​യി.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മു​ത​ൽ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ​യും 12 ടോ​റ​സ് ലോ​റി​ക​ളു​ടെ​യും 11 ടി​പ്പ​ർ ലോ​റി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ 135 ലോ​ഡ് മ​ണ്ണ് കൂ​ടി നീ​ക്കം ചെ​യ്താ​ണ് റോ​ഡ് പൂ​ർ​ണ​തോ​തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച നാ​ല് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും 47 ലോ​റി​ക​ളി​ലു​മാ​യി 238 ലോ​ഡ് മ​ണ്ണാ​ണ് നീ​ക്കം ചെ​യ്തി​രു​ന്ന​ത്.

ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് പാ​ണ​ക്കാ​ട് എ​ടാ​യി​പ്പാ​ല​ത്ത് റോ​ഡി​ൽ വ​ന്ന​ടി​ഞ്ഞ 373 ലോ​ഡ് മ​ണ്ണാ​ണ് ആ​കെ നീ​ക്കം ചെ​യ്ത​ത്.
മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കി​യെ​ങ്കി​ലും റോ​ഡി​ലെ ചെ​ളി വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ മൊ​ബൈ​ൽ ടാ​ങ്ക് യൂ​ണി​റ്റ് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം വെ​ള്ളം പ​ന്പ് ചെ​യ്ത് റോ​ഡി​ലെ ചെ​ളി പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്താ​ണ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.
ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സി​വി​ൽ ഡി​ഫ​ൻ​സ് അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് റോ​ഡ് പൂ​ർ​ണ​തോ​തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ ക​ള​ക്‌ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുന​ൽ​കു​ന്നതി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

District News

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യേ​ക്കും

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ന് പ​​രി​​ഹാ​​രം കാ​ണാ​ൻ​രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ല്‍ രാ​​ത്രി ആ​​റു വ​​രെ ന​​ഗ​​ര​​പ​​രി​​ധി​​യി​​ല്‍ ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​തു നി​​രോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ക്കു​​ന്നു. നി​​ല​​വി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ളും, സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ ഈ ​​സ​​മ​​യ​ ന​ഗ​ര​പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ച്ചാ​ൽ അ​​ടി​​യ​​ന്ത​​ര​​പ​​രി​​ഹാ​​രം കാ​ണാ​ൻ ക​​ഴി​​യു​​മെ​​ന്ന് സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ വി​​ളി​​ച്ചു ചേ​​ര്‍​ത്ത യോ​​ഗ​​ത്തി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു.

ന​​ഗ​​ര​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കേ​​ണ്ട​​തി​​ല്ലാ​​ത്ത ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ മ​​ണ​​ര്‍​കാ​​ട് -തി​​രു​​വ​​ഞ്ചൂ​​ര്‍-​​പ​​ട്ടി​​ത്താ​​നം ബൈ​​പാ​​സ് അ​​ട​​ക്ക​​മു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലൂ​​ടെ തി​​രി​​ച്ചു​​വി​​ടു​​ന്ന​​തും ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി​​ക​​ള്‍ ന​​ഗ​​ര​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന് സ​​മ​​യം നി​​ശ്ച​​യി​​ക്കു​​ന്ന​​തും അ​​ന​​ധി​​കൃ​​ത പാ​​ര്‍​ക്കിം​​ഗ് ഒ​​ഴി​​വാ​​ക്കാ​​ന്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തും പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം നി​​ര്‍​ദേ​​ശി​​ച്ചു.

ക​​ഞ്ഞി​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ല്‍ ഗ​​താ​​ഗ​​ത​​ത്തി​​ന് ത​​ട​​സ​​മാ​​യി നി​​ല്‍​ക്കു​​ന്ന വൈ​​ദ്യു​​തി തൂ​​ണും ട്രാ​​ന്‍​സ്‌​​ഫോ​​ര്‍​മ​​റു​​ക​​ളും മാ​​റ്റി​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്‌​​ട്രേ​​റ്റ് സോ​​ളി ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

മൂ​​ന്നു മാ​​സ​​ത്തി​​ന​​കം പ​​രി​​ഹ​​രി​​ക്കും

ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് മൂ​​ന്നു മാ​​സ​​ത്തി​​ന​​കം പ​​രി​​ഹ​​രി​​ക്കാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു. സി​​മ​​ന്‍റ് ജം​​ഗ്ഷ​​ന്‍-​​പാ​​റേ​​ച്ചാ​​ല്‍-​​തി​​രു​​വാ​​തു​​ക്ക​​ല്‍, വ​​ട​​വാ​​തൂ​​ര്‍ ബ​​ണ്ട് റോ​​ഡ് എ​​ന്നി​​വ​​യു​​ടെ ടെ​​ന്‍​ഡ​​ര്‍ വി​​ളി​​ച്ച പ​​ണി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കി വ​​ഴി​​തി​​രി​​ച്ചു​​വി​​ടു​​ന്ന​​തി​​ന് സ​​ജ്ജ​​മാ​​ക്ക​​ണം. ഈ​​ര​​യി​​ല്‍​ക്ക​​ട​​വ് ബൈ​​പാ​​സ് ചി​​ങ്ങ​​വ​​നം വ​​രെ നീ​​ട്ടി​​യാ​​ല്‍ എം​​സി റോ​​ഡി​​ലെ ഗ​​താ​​ഗ​​ത​​ത്തി​​ര​​ക്ക് ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കാ​​നാ​​കും. ഇ​​തി​​നാ​​യി 650 മീ​​റ്റ​​ര്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. ഈ ​​പ​​ദ്ധ​​തി​​യു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കേ​​ണ്ട​​തു​​ണ്ടെ​​ന്നും സ്പീ​​ക്ക​​ര്‍ പ​​റ​​ഞ്ഞു.

District News

ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി സ്ലാ​ബു​ക​ൾ

ചാ​ല​ക്കു​ടി: പ​ള്ളി ക​നാ​ൽ റോ​ഡി​ൽ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി ഉ​യ​രം​കൂ​ടി​യ സ്ലാ​ബു​ക​ൾ. ഏ​താ​നും മാ​സം​മു​ൻ​പ് ടൈ​ൽ വി​രി​ച്ച് ക​നാ​ൽ ബ​ണ്ട് ന​വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ലെ കാ​ന​യു​ടെ സ്ലാ​ബ് ഒ​രു​ഭാ​ഗ​ത്ത് ഇ​ട്ടി​രി​ക്കു​ന്ന​ത് വ​ള​രെ ഉ​യ​രം​കൂ​ടി​യ​നി​ല​യി​ലാ​ണ്. ഓ​ട്ടോ​റി​ക്ഷ​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മെ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ക​യു​ള്ളു. സൗ​ത്ത് ജം​ഗ്ഷ​നി​ൽ​നി​ന്നു ചാ​ല​ക്കു​ടി പ​ള്ളി​യി​ലേ​ക്കും മാ​ർ​ക്ക​റ്റ് റോ​ഡി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ ക​ട​ന്നു​വ​രാ​നു​ള്ള റോ​ഡാ​ണി​ത്.

 

District News

താ​റു​മാ​റാ​യി കു​റ​വി​ല​ങ്ങാ​ട്ടെ ഗ​താ​ഗ​തം; വ​ള​യം പി​ടി​ക്കാ​ൻ ആ​രു​മി​ല്ല

കു​റ​വി​ല​ങ്ങാ​ട്: ടൗ​ണി​ലെ ഗ​താ​ഗ​തം താ​റു​മാ​റാ​യി​ട്ടും ആ​ലോ​ചി​ക്കാ​ൻപോ​ലും ആ​ളി​ല്ല. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യേ​ണ്ട ഉ​പ​ദേ​ശ​ക സ​മി​തി​യോ റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യോ കൂ​ടാ​ൻ പോ​ലും ന​ട​പ​ടി​ക​ളി​ല്ല.

കു​ത്ത​ഴി​ഞ്ഞ ഗ​താ​ഗ​തംമൂ​ലം ജ​ന​ങ്ങ​ൾ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. ബ​സു​ക​ൾ എ​വി​ടെ നി​റു​ത്തു​മെ​ന്നു പോ​ലും വ്യ​ക്ത​മ​ല്ലാ​ത്ത ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ ടൗ​ണി​ലു​ള്ള​ത്. ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ർ അ​ക​ലെ നി​ൽ​ക്കു​ന്ന ബ​സി​ലേ​ക്ക് ഓ​ടി​യെ​ത്തി ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല​പ്പോ​ഴും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് എം​സി റോ​ഡ് വി​ക​സ​നം ന​ട​ന്നെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പ​ണി​തീ​ർ​ത്തി​ട്ടി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡി​ലാ​ണ് നി​ർ​ത്തു​ന്ന​ത്. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്റ്റോ​പ്പി​ൽ പ​ല​പ്പോ​ഴും നി​ർ​ത്തു​ന്നി​ല്ല. ചി​ല​പ്പോ​ൾ ബ​സ്‌​സ്റ്റാ​ൻ​ഡി​നു മു​മ്പി​ലും മ​റ്റു ചി​ല​പ്പോ​ൾ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു നീ​ക്കി​യു​മാ​ണ് ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പ​ള്ളി​ക്ക​വ​ല​യി​ൽ മാ​ത്ര​മാ​ണ് ബ​സു​ക​ൾ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്ത് നി​ർ​ത്തു​ന്ന​ത്.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ബ​സു​ക​ളു​ടെ സ്റ്റാ​ൻ​ഡ് ബ​ഹി​ഷ്ക​ര​ണ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ബ​സ് കാ​ത്ത് സ്റ്റാ​ൻ​ഡി​ൽ നി​ൽ​ക്കു​മ്പോ​ൾ ബ​സു​ക​ൾ റോ​ഡി​ലൂ​ടെ പാ​ഞ്ഞു​പോ​കു​ന്ന കാ​ഴ്ച​യാ​ണ് പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന​ത്. മു​ഴു​വ​ൻ ഓ​ർ​ഡി​ന​റി ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡ് ബ​ഹി​ഷ്ക​രി​ച്ച് യാ​ത്ര ന​ട​ത്തു​ന്ന​തെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ല്ല.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ബൈ​പാ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം പോ​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി​യ​ട​ക്കം ബൈ​പാ​സ് ബ​ഹി​ഷ്ക​രി​ച്ചു​ള്ള യാ​ത്ര​യാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം പ​ള്ളി​ക്ക​വ​ലി​ൽ എ​ത്തേ​ണ്ട വൈ​ക്കം, പാ​ലാ റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. പ​ള്ളി​ക്ക​വ​ല​യി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കാ​നാ​യി ബ​സു​ക​ൾ ന​ടു​റോ​ഡി​ൽ നി​ർ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും എം​സി റോ​ഡി​ൽ യാ​ത്രാ​ത​ട​സ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ബ​സ് ബേ ​നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല.

Kerala

ട്രാഫിക് എസ്‌ഐയെ ഹെല്‍മെറ്റിന് അടിച്ചു; നടുറോഡില്‍ യുവാവിന്‍റെ പരാക്രമം

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസിന് നേരെ ആക്രമണം. ട്രാഫിക് എസ്‌ഐ ഉത്തംകുമാറിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലിന് എംജി റോഡിലാണ് സംഭവം. കാസര്‍ഗോഡ് സ്വദേശിയായ അജീഷിനെതിരെ കേസ് എടുത്തു.

ബൈക്ക് മറ്റൊരു വാഹനത്തിന് കുറുകെ വച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ അജീഷ് ഒരു ട്രാവലര്‍ വാഹനത്തിന് മുന്നിലേക്ക് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചു കയറ്റിയത് ട്രാവലറിന്‍റെ ഡ്രൈവര്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതറിഞ്ഞ് എത്തിയ എസ്‌ഐയെ യുവാവ് ആക്രമിക്കുകയായിരുന്നു.

ഹെല്‍മെറ്റ് കൊണ്ട് എസ്‌ഐയെ ഇടിക്കുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

District News

മ​ണ​ൽ​ ലോ​റി​ക​ളു​ടെ സ​ഞ്ചാ​രം: തു​രു​ത്ത​ൻ ക​വ​ല​യി​ൽ റോ​ഡു​ക​ൾ ത​ക​രു​ന്നു​

മു​ഹ​മ്മ: റോ​ഡു​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മ​ണ​ൽ ലോ​റി​ക​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന​ത് ജ​ന​രോ​ഷം ശ​ക്ത​മാ​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ള​ക്കോ​ഴി​ച്ചി​റ​യി​ൽ ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​ന​മാ​ണ് മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി കാ​യി​ക്ക​ര​യി​ലൂ​ടെ കു​ള​ക്കോ​ഴി​ചി​റ​യി​ലേ​ക്ക് നീ​ളു​ന്ന റോ​ഡി​ന് ശാ​പ​മാ​യി​രി​ക്കു​ന്ന​ത്.

തു​രു​ത്ത​ൻ​ക​വ​ല ജം​ഗ്ഷ​നി​ൽ ര​ണ്ടി​ട​ത്ത് റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ-​ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ നി​ന്ന് കു​ള​ക്കോ​ഴി​ച്ചി​റ​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ആ​രം​ഭ​ഭാ​ഗം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണു​മാ​യി വ​രു​ന്ന ടോ​റ​സു​ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗം അ​നു​ദി​നം ത​ക​രു​ക​യാ​ണ്.

ആ​ല​പു​ഴ-​ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ നി​ന്ന് തി​രു​വി​ഴ മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ആ​രം​ഭ ഭാ​ഗ​വും ത​ക​ർ​ച്ച​യി​ലാ​ണ്. അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മെ​റ്റ​ലിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര സു​ര​ക്ഷി​ത​മ​ല്ല. ലോ​റി​ക​ളി​ൽ നി​ന്ന് റോ​ഡി​ൽ തെ​റി​ച്ച് വീ​ഴു​ന്ന ചെ​ളി​യും മ​ണ്ണും യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

പൊ​ടി പോ​ലു​ള്ള മ​ണ്ണ് ആ​യ​തി​നാ​ൽ മേ​ഖ​ല​യെ പൊ​ടി​പ​ട​ല​ത്തി​ൽ മൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഖ​ന​നം തു​ട​ങ്ങി​യ​പ്പോ​ൾ വീ​റോ​ടെ പ്ര​തി​ഷേ​ധ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ മാ​ള​ത്തി​ലാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

International

ജ​ർ​മ​നി​യി​ൽ ന​ദി​ക​ൾ വ​റ്റി​വ​ര​ളു​ന്നു; ച​ര​ക്കു​നീ​ക്കം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ബെ​​​​ർ​​​​ലി​​​​ൻ: ക​​​​ടു​​​​ത്ത വേ​​​​ന​​​​ലും മ​​​​ഴ​​​​ക്കു​​​​റ​​​​വും മൂ​​​​ലം ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് വ​​​​ൻ​​​​തോ​​​​തി​​​​ൽ താ​​​​ഴു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തെ ക​​​​പ്പ​​​​ൽ​​​​ ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ​​​​യും ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തെ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്നു.

യൂ​​​​റോ​​​​പ്പി​​​​ന്‍റെ​​​ത​​​​ന്നെ പ്ര​​​​ധാ​​​​ന ജ​​​​ല​​​​പാ​​​​ത​​​​യാ​​​​യ റൈ​​​​ൻ ന​​​​ദി​​​​യി​​​​ല​​​​ട​​​​ക്കം ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ വ്യാ​​​​വ​​​​സാ​​​​യി​​​​ക-​​​​സാ​​​​മ്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്നു.

ന​​​​ദി​​​​ക​​​​ളി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് താ​​​​ഴ്ന്ന​​​​തോ​​​​ടെ വ​​​​ലി​​​​യ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് പൂ​​​​ർ​​​​ണ​​​​ശേ​​​​ഷി​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. ക​​​​പ്പ​​​​ലു​​​​ക​​​​ൾ മ​​​​ണ​​​​ലി​​​​ൽ ഉ​​​​റ​​​​ച്ചു​​​​പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഭാ​​​​രം കു​​​​റ​​​​യ്ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ഇ​​​​തി​​​​നാ​​​​യി പ​​​​കു​​​​തി​​​​യോ അ​​​​തി​​​​ൽ താ​​​​ഴെ​​​​യോ മാ​​​​ത്രം ച​​​​ര​​​​ക്കു​​​​ക​​​​ൾ ക​​​​യ​​​​റ്റി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ത് ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന്‍റെ വേ​​​​ഗ​​​​ത്തെ​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക​​​​ൽ​​​​ക്ക​​​​രി, എ​​​​ണ്ണ, കെ​​​​മി​​​​ക്ക​​​​ലു​​​​ക​​​​ൾ, മ​​​​റ്റ് അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ത​​​​ര​​​​ണം മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​യ​​​​ത് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ​​​​യും മ​​​​റ്റ് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഉ​​​​ത്പാ​​​​ദ​​​​നമേ​​​​ഖ​​​​ല​​​​യെ ബാ​​​​ധി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഈ ​​​​ത​​​​ട​​​​സം വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​ക​​​ വി​​​​ദ​​​​ഗ്ധ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ താ​​​​ഴ്ന്ന​​​​തോ​​​​ടെ റൈ​​​​ൻ ന​​​​ദി​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലെ മ​​​​ണ​​​​ൽ​​​​ത്തി​​​​ട്ട​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന് ചെ​​​​റു​​​​കാ​​​​ടു​​​​ക​​​​ളും ദ്വീ​​​​പു​​​​ക​​​​ളും രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ന​​​​ദീ​​​​മാ​​​​ർ​​​​ഗ​​​​മു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ച​​​​ര​​​​ക്കു​​​​ക​​​​ൾ നീ​​​​ക്കാ​​​​ൻ ട്രെ​​​​യി​​​​നു​​​​ക​​​​ളെ​​​​യും ട്ര​​​​ക്കു​​​​ക​​​​ളെ​​​​യും അ​​​​മി​​​​ത​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

എ​​​​ന്നാ​​​​ൽ ക​​​​പ്പ​​​​ലു​​​​ക​​​​ൾ വ​​​​ഴി കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന അ​​​​ത്ര​​​​യും ഭീ​​​​മ​​​​മാ​​​​യ ച​​​​ര​​​​ക്കു​​​​ക​​​​ൾ പെ​​​​ട്ടെ​​​​ന്ന് റോ​​​​ഡ്-​​​​റെ​​​​യി​​​​ൽ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​നും ചെ​​​​ല​​​​വ് വ​​​​ർ​​​​ധയ്ക്കും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്.

വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സ്ഥി​​​​തി കൂ​​​​ടു​​​​ത​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

District News

കോ​ഴ​ഞ്ചേ​രി വ​ൺ​വേ റോ​ഡി​ൽ ഇ​ന്ന് ഗ​താ​ഗ​തം നി​രോ​ധി​ക്കും

കോ​ഴ​ഞ്ചേ​രി: പാ​മ്പാ​ടി​മ​ൺ ക്ഷേ​ത്രം മു​ത​ൽ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ (നെ​ടി​യ​ത്ത് ജം​ഗ്ഷ​ൻ) വ​രെ​യു​ള്ള വ​ൺ​വേ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ഗ​താ​ഗ​തം ഇ​ന്നു പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ കോ​ഴ​ഞ്ചേ​രി - റാ​ന്നി റോ​ഡി​ൽ പൊ​യ്യാ​നി​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ൺ​വേ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ക​ട​ന്നു​പോ​കു​ന്ന ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​അ​റി​യി​ച്ചു.

Kerala

ക്ലോ​ക്ക് ട​വ​ര്‍ ത​ക​ര്‍​ന്ന സം​ഭ​വം; ട്രെ​യി​ന്‍ ഗ​താ​ഗ​തം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ തീ​വ്ര​ശ്ര​മം

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ലെ ത​​​ക​​​ര്‍​ന്നുവീ​​​ണ ക്ലോ​​​ക്ക് ട​​​വ​​​റി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും നീ​​​ക്കി ട്രെ​​​യി​​​ന്‍ ഗ​​​താ​​​ഗ​​​തം പൂ​​​ര്‍​ണ​​​തോ​​​തി​​​ല്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ തീ​​​വ്ര​​​ശ്ര​​​മം.

ക്ലോ​​​ക്ക് ട​​​വ​​​റി​​​ന്‍റെ ഒ​​​രു വ​​​ശ​​​മാ​​​ണു വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ത​​​ക​​​ര്‍​ന്നുവീ​​​ണ​​​ത്. ശേ​​​ഷി​​​ക്കു​​​ന്ന ഭാ​​​ഗം പൂ​​​ര്‍​ണ​​​മാ​​​യും പൊ​​​ളി​​​ച്ചുനീ​​​ക്കി​​​യാ​​​ലേ ട്രെ​​​യി​​​ന്‍ ഗ​​​താ​​​ഗ​​​തം പ​​​ഴ​​​യപ​​​ടി​​​യി​​​ലാ​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ. അ​​​പ​​​ക​​​ട​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് നാ​​​ലാം ട്രാ​​​ക്കി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​ണ് വ്യാ​​​ഴാ​​​ഴ്ച ട്രെ​​​യി​​​നു​​​ക​​​ള്‍ ക​​​ട​​​ന്നു​​​പോ​​​യ​​​ത്. ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് ട്രാ​​​ക്കു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ട്ടു. ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​തേ​​ത്തു​​​ട​​​ര്‍​ന്ന് പ​​​ല ട്രെ​​​യി​​​നു​​​ക​​​ളും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ വൈ​​​കി​​​യാ​​​ണ് ഓ​​​ടി​​​യ​​​ത്. ട​​​വ​​​റി​​​ന്‍റെ ശേ​​​ഷി​​​ക്കു​​​ന്ന ഭാ​​​ഗം പൊ​​​ളി​​​ച്ചു നീ​​​ക്കി​​​ത്തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​ന്ന​​​ലെ ഒ​​​ന്നാം ട്രാ​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള സ​​​ര്‍​വീ​​​സ് പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു. ഉ​​​യ​​​ര​​​ത്തി​​​ല്‍ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ട​​​വ​​​റി​​​ന്‍റെ ശേ​​​ഷി​​​ക്കു​​​ന്ന ഭാ​​​ഗം മ​​​ഴ​​​യ​​​ത്ത് ത​​​ക​​​ര്‍​ന്നു​​​വീ​​​ഴാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ളതിനാല്‍ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​രു​​​ന്നു. അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന വ​​​ടം​​​കെ​​​ട്ടി ട​​​വ​​​ര്‍ താ​​​ഴേ​​​ക്കു വ​​​ലി​​​ച്ചി​​​ടാ​​​ന്‍ ന​​​ട​​​ത്തി​​​യ ശ്ര​​​മം പ​​​രാ​​​ജ​​​പ്പെ​​​ട്ടു.

ഇതേത്തുട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​രു​​​മ്പു പൈ​​​പ്പു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ട​​​വ​​​റി​​​ന്‍റെ അ​​​ത്ര​​​യും ഉ​​​യ​​​ര​​​ത്തി​​​ല്‍ താ​​​ത്കാ​​​ലി​​​ക ഗോ​​​വ​​​ണി നി​​​ര്‍​മി​​​ച്ച് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ അ​​​തി​​​ല്‍ ക​​​യ​​​റി ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ട​​​വ​​​ര്‍ പൊ​​​ളി​​​ച്ചുനീ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി.

അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യി നീ​​​ക്കി ഇ​​​ന്നോ നാ​​​ളെ​​​യോ ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സ് പ​​​ഴ​​​യ​​​പ​​​ടി​​​യാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ല്‍ ഒ​​​ന്ന്, നാ​​​ല് ന​​​മ്പ​​​ര്‍ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ ട്രെ​​​യി​​​നു​​​ക​​​ള്‍ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ക​​​ട​​​ന്നു​​​പോ​​​യ​​​താ​​​യി കോ​​​ഴി​​​ക്കോ​​​ട് റെയില്‍വേ സ്റ്റേ​​​ഷ​​​ന്‍ മാ​​​നേ​​​ജ​​​ര്‍ ഹ​​​രീ​​​ഷ് അ​​​റി​​​യി​​​ച്ചു.

International

ജപ്പാനിൽ പ്രകൃതിക്ഷോഭം; റെയിൽ-വ്യോമ ഗതാഗതം സ്തംഭിച്ചു

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്‌​​​ടം വി​​​ത​​​ച്ച് പേ​​​മാ​​​രി തു​​​ട​​​രു​​​ന്നു. രാ​​​ജ്യ​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​റ്റി​​​നു പു​​​റ​​​മെ ‘മെ​​​ഖാ​​​ല’ , ‘ഹി​​​ഗോ​​​സ്’ എ​​​ന്നീ ര​​​ണ്ട് ഉ​​​ഷ്ണ​​​മേ​​​ഖ​​​ലാ കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ​​​കൂ​​​ടി ഇ​​​ന്നു ജ​​​പ്പാ​​​ൻ തീ​​​ര​​​ത്ത് ക​​​ര​​​തൊ​​​ടു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​തോ​​​ടെ നാ​​​ളെ​​​വ​​​രെ രാ​​​ജ്യ​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ-​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ഴ അ​​​തി​​​ശ​​​ക്ത​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ ​​​നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ര​​​ണ്ട് കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ളും ഒ​​​രേ​​​സ​​​മ​​​യം അ​​​ടു​​​ത്ത​​​ടു​​​ത്ത് എ​​​ത്തു​​​ന്ന​​​തോ​​​ടെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.
ര​​​ണ്ട് കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ പ​​​ര​​​സ്പ​​​രം ആ​​​ക​​​ർ​​​ഷി​​​ച്ച് ഒ​​​ന്നാ​​​കു​​​ക​​​യോ ഒ​​​ന്നി​​​നു​​​പു​​​റ​​​കെ ഒ​​​ന്നാ​​​യി നീ​​​ങ്ങു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​താ​​​ണ് ഈ ​​​പ്ര​​​തി​​​ഭാ​​​സം. ഇ​​​ത് വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​നം കൂ​​​ടു​​​ത​​​ൽ ദുഷ്കരമാ​​​ക്കു​​​ന്നു​​​ണ്ട്.

വാ​​​രാ​​​ന്ത്യ​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ രാ​​​ജ്യ​​​ത്തെ യാ​​​ത്രാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ വ​​​ൻ​​​തോ​​​തി​​​ൽ ബാ​​​ധി​​​ച്ചേ​​​ക്കും. നി​​​ര​​​വ​​​ധി ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. വ്യോ​​​മ​​​ഗ​​​താ​​​ഗ​​​ത​​​ത്തെ​​​യും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു.

വി​​​വി​​​ധ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ഒ​​​ക്കി​​​നാ​​​വ, ക്യൂ​​​ഷു, തൊ​​​ഹോ​​​കു തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​ര​​​വ​​​ധി സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

മ​​​ഴ ഉ​​​ത്പാ​​​ദ​​​ന​​​മേ​​​ഖ​​​ല​​​യെ​​​യും ബാ​​​ധി​​​ച്ച​​​തോ​​​ടെ പ്ര​​​മു​​​ഖ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടൊ​​​യോ​​​ട്ട​​​യും നി​​​സാ​​​നും ഫു​​​കു​​​വോ​​​ക പ്ര​​​വി​​​ശ്യ​​​യി​​​ലെ ത​​​ങ്ങ​​​ളു​​​ടെ ഫാ​​​ക്‌​​​ട​​​റി​​​ക​​​ളി​​​ലെ നി​​​ർ​​​മാ​​​ണം ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് നി​​​ർ​​​ത്തി​​​വ​​​ച്ചു.

District News

മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

​മൂ​ല​മ​റ്റം: തൊ​ടു​പു​ഴ-പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന​പാ​ത​യി​ല്‍ കു​രു​തി​ക്ക​ള​ത്തി​ന് സ​മീ​പം മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ നി​ന്ന വ​ലി​യ ത​ണ​ല്‍​മ​ര​മാ​ണ് റോ​ഡി​ന് കു​റു​കെ വീ​ണ​ത്. ഇ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

സം​ഭ​വ സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ളോ ആ​ളു​ക​ളോ ക​ട​ന്നു​പോ​കാ​ത്ത​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഏ​റെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് മ​രം വീ​ണ​തി​നാ​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ വ​ഴി​യി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രാ​ണ് വി​വ​രം അ​ഗ്‌​നിര​ക്ഷാസേ​ന​യെ അ​റി​യി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ മൂ​ല​മ​റ്റ​ത്തുനി​ന്നു സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി.

വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ര്‍​ന്ന​തി​നാ​ല്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​ളി​ച്ചു​വ​രു​ത്തി ലൈ​ന്‍ ഓ​ഫ് ചെ​യ്ത ശേ​ഷം മ​രം മു​റി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മരം റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യശേ​ഷം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ബി​ന്‍ എ.​ ത​ങ്ക​പ്പ​ന്‍, റോ​യി മാ​ത്യു, കെ.​ സ​ന്ദീ​പ്, ജയിം​സ് തോ​മ​സ്, എ.​ആ​ര്‍.​ അ​ര​വി​ന്ദ്, കെ.​ പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മു​ന്നു​ങ്ക​വ​യ​ലി​ല്‍ മ​രം വീ​ണ​തും സേ​ന മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. പാ​ല​ത്തി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യി​ലാ​ണ് മ​രം വീ​ണ​ത്. അ​തി​നാ​ല്‍ പാ​ലംവ​ഴി വീ​ടു​ക​ളി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം ലി​സിമോ​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സേ​നാം​ഗ​ങ്ങ​ള്‍ മ​രം മു​റി​ച്ചുമാ​റ്റി ഗതാഗതത​ട​സം ഒ​ഴി​വാ​ക്കി.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ക്ര​മം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​തം നി​യ​ന്ത്ര​ണം. മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. കാ​ല​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യോ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റ്റ്യാ​ടി, നാ​ടു​കാ​ണി ചു​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യാ​ത്രാ ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ അ​വ​ശ്യ സ​ർ​വീ​സു​ക​ളെ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ളെ​യും നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ട് ആ​ക്‌​സി​ലി​ൽ കൂ​ടു​ത​ലു​ള്ള ട്ര​ക്കു​ക​ൾ, ലോ​റി​ക​ൾ, ടാ​ങ്ക​റു​ക​ൾ, ട്രെ​യി​ല​റു​ക​ൾ, ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ങ്ങ​ൾ, മ​റ്റ് വ​ലി​യ മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ആ​ണ് നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ ചു​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ നി​യ​ന്ത്ര​ണ​മു​ള്ള​ത്.

ക​ലാ​വ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കൃ​ഷി വ​കു​പ്പ് മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​കെ. കാ​സിം എം​ൽ​എ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യ​ത്.

 

National

കുട്ടികളെ ലൈംഗിക ചൂഷണത്തിന് കടത്തിക്കൊണ്ടു പോകുന്നവർക്കെതിരേ പോക്സോ ചുമത്താം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ളെ വാ​​​​ണി​​​​ജ്യാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു പോ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പോ​​​​ക്സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും കേ​​​​സെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സു​​​​ക​​​​ളി​​​​ൽ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തേ​​​​ണ്ട വ​​​​കു​​​​പ്പു​​​​ക​​​​ൾ ഇ​​​​ര​​​​യു​​​​ടെ പ്രാ​​​​യം, കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച രീ​​​​തി​​​​ക​​​​ൾ, ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ സ്വ​​​​ഭാ​​​​വം എ​​​​ന്നി​​​​വ​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല, ആ​​​​ർ. മ​​​​ഹാ​​​​ദേ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ‘പ്ര​​​​ജ്വ​​​​ല’ എ​​​​ന്ന സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണു കോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്ലാ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​യും സ​​​​മ്മ​​​​ത​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കു​​​​ന്ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​യി​​​​ട്ടാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ലെ വ​​​​കു​​​​പ്പു​​​​ക​​​​ളും ബാ​​​​ധ​​​​ക​​​​മാ​​​​കും. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ, കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​ശ്ലീ​​​​ല ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രും.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണം പോ​​​​ക്സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ശി​​​​ക്ഷാ​​​​ർ​​​​ഹ​​​​മാ​​​​യ കു​​​​റ്റ​​​​മാ​​​​ണെ​​​​ന്നി​​​​രി​​​​ക്കേ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ആ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം​​​​ത​​​​ന്നെ കേ​​​​സെ​​​​ടു​​​​ത്ത് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്ത​​​​ണം. പോ​​​​ക്സോ നി​​​​യ​​​​മം ചു​​​​മ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രും.

Kerala

ട്രാ​ക്ക് ന​വീ​ക​ര​ണം: ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍

പ​​​ര​​​വൂ​​​ര്‍: എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍, ക​​​ള​​​മ​​​ശേ​​​രി റെ​​​യി​​​ല്‍​വേ യാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ​​​വും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​വി​​​ധ ട്രെ​​​യി​​​ന്‍ സ​​​ര്‍​വി​​​സു​​​ക​​​ള്‍​ക്ക് റെ​​​യി​​​ല്‍​വേ നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.

ക​​​ള​​​മ​​​ശേ​​​രി യാ​​​ര്‍​ഡി​​​ലെ ജോ​​​ലി​​​ക​​​ള്‍ പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും സ​​​മ​​​യ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​ക. ഇ​​​ന്ന് പു​​​ല​​​ര്‍​ച്ചെ 3.25ന് ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ട ഗു​​​രു​​​വാ​​​യൂ​​​ര്‍ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ര്‍​സി​​​റ്റി എ​​​ക്സ്പ്ര​​​സ് (16341) ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ വൈ​​​കി 4.25നേ ​​​യാ​​​ത്ര തു​​​ട​​​ങ്ങൂ. രാ​​​വി​​​ലെ 11.35നു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ര്‍​സി​​​റ്റി (22628) 85 മി​​​നി​​​റ്റ് വൈ​​​കി ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യ്ക്കാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക.

ഇ​​​തു​​​കൂ​​​ടാ​​​തെ എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍ യാ​​​ര്‍​ഡി​​​ലെ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് 27 മു​​​ത​​​ല്‍ ജൂ​​​ണ്‍ മൂ​​​ന്നു വ​​​രെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള പ​​​ല ട്രെ​​​യി​​​നു​​​ക​​​ളും കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. മേ​​​യ് 27 മു​​​ത​​​ല്‍ ജൂ​​​ണ്‍ മൂ​​​ന്ന് വ​​​രെ​​​യു​​​ള്ള ഗു​​​രു​​​വാ​​​യൂ​​​ര്‍ - ചെ​​​ന്നൈ എ​​​ഗ്മോ​​​ര്‍ എ​​​ക്സ്പ്ര​​​സ് (16128) കോ​​​ട്ട​​​യം വ​​​ഴി​​​യാ​​​കും സ​​​ര്‍​വി​​​സ് ന​​​ട​​​ത്തു​​​ക. ഈ ​​​ട്രെ​​​യി​​​നി​​​ന് കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. 28, 30 തീ​​​യ​​​തി​​​ക​​​ളി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് മം​​​ഗ​​​ളൂ​​​രു -ആ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സും (16355) കോ​​​ട്ട​​​യം വ​​​ഴി​​​യാ​​​കും പോ​​​കു​​​ക. ഈ ​​​ട്രെ​​​യി​​​നി​​​ന് ചെ​​​ങ്ങ​​​ന്നൂ​​​ര്‍, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ താ​​​ത്കാ​​​ലി​​​ക സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.

29ന് ​​​മം​​​ഗ​​​ളൂ​​​രു - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് (16603), ചെ​​​ന്നൈ സെ​​​ന്‍​ട്ര​​​ല്‍ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി എ​​​ക്സ്പ്ര​​​സ് (22207) എ​​​ന്നി​​​വ​​​യും കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ചെ​​​ന്നൈ സെ​​​ന്‍​ട്ര​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി എ​​​ക്സ്പ്ര​​​സി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും സ്റ്റോ​​​പ്പ് ന​​​ല്‍​കും.

കൂ​​​ടാ​​​തെ 27 മു​​​ത​​​ല്‍ ജൂ​​​ണ്‍ ര​​​ണ്ട് വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് 40 മി​​​നി​​​റ്റും 29 ലെ ​​​മം​​​ഗ​​​ളൂ​​​രു കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ് (16356) 30 മി​​​നി​​​റ്റും വ​​​ഴി​​​മ​​​ധ്യേ നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ള്‍ മൂ​​​ല​​​മാ​​​ണ് ഈ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു.

Kerala

എറണാകുളത്ത് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ബ​സ്; മ​ണി​ക്കൂ​റു​ക​ളോ​ളം ഗതാഗത തടസം

കൊ​ച്ചി: എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പി​ല്‍ ലോ​റി​യു​ടെ പി​ന്നി​ല്‍ ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം. വൈ​റ്റി​ല​യ്ക്കും ഇ​ട​പ്പ​ള്ളി സി​ഗ്ന​ലി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​ന്നൈ​യി​ല്‍ നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ദീ​ര്‍​ഘ​ദൂ​ര ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബ​സ് മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. എ​ന്നാ​ല്‍ ബ​സ് സ്ഥ​ല​ത്ത് നി​ന്നും മാ​റ്റാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് റി​ക്ക​വ​റി വാ​ന്‍ എ​ത്തി​ച്ച് മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

മു​ന്‍​വ​ശം മാ​ത്ര​മാ​ണ് ത​ക​ര്‍​ന്ന​തെ​ങ്കി​ലും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ല്‍ ആ​യി​രു​ന്നു ബ​സ്. ഏ​റെ തി​ര​ക്ക് ഉ​ണ്ടാ​വു​ന്ന റോ​ഡ് ആ​യ​തി​നാ​ല്‍ ബ​സ് റോ​ഡി​ന് ന​ടു​വി​ല്‍ കി​ട​ന്ന​ത് വ​ലി​യ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഇ​ന്ന് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ചു​ര​ത്തി​ലെ ആ​റാം​വ​ള​വി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ എ​സ്‌​ക​വേ​റ്റ​ർ ഉ​യ​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന് ചു​ര​ത്തി​ൽ പ​ക​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ടാ​വു​ക.

രാ​വി​ലെ പ​ത്തി​നും വൈ​കീ​ട്ട് അ​ഞ്ചി​നു​മി​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രി​ക്കും പ്ര​വൃ​ത്തി ന​ട​ക്കു​ക. സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​ക്കി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് എ​സ്ക​വേ​റ്റ​ർ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്കു പ​തി​ച്ച​ത്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കും മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും ചു​ര​ത്തി​ൽ പൂ​ർ​ണ​നി​യ​ന്ത്ര​ണ​വും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭാ​ഗി​ക​നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ്
എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ഒ​ൻ​പ​താം​വ​ള​വി​ൽ പു​തി​യ കൈ​വ​രി​യൊ​രു​ക്കു​ന്ന​തി​ന്‍റെ തു​ട​ർ​പ്ര​വൃ​ത്തി​യും ഇ​ന്ന് ന​ട​ക്കും. വവ്യൂ ​പോ​യി​ന്‍റി​ൽ പാ​റ​യി​ടി​ഞ്ഞ ഭാ​ഗ​ത്ത് ഗാ​ബി​യോ​ൺ നെ​റ്റ് ഇ​ടു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ക.

Kerala

എസി റോഡിനെ പുക വിഴുങ്ങി; ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്. കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.

കനത്ത പുക പടർന്നതു മൂലം കുറെ നേരത്തേക്ക് എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സിന്‍റെ നാലു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തിവരികയാണ്. കൊയ്ത്തിനു ശേഷമുള്ള കച്ചിക്കാണ് തീപിടിച്ചത്.

കാറ്റടിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. തീ കരയിലേക്കു പടരുമോയെന്ന ആശങ്കയും ശക്തമായിരുന്നു. നാട്ടുകാർ ആദ്യം തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

Kerala

അങ്കമാലി-മണ്ണുത്തി ദേശീയപാത; കാലവർഷത്തിന് മു​​​മ്പ് ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്രം

കൊ​​​ച്ചി: മ​​​ണ്‍സൂ​​​ണി​​​നു​​​മു​​​മ്പ് അ​​​ങ്ക​​​മാ​​​ലി - മ​​​ണ്ണു​​​ത്തി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള ജോ​​​ലി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ എ.​​​ആ​​​ര്‍.​​​എ​​​ല്‍. സു​​​ന്ദ​​​രേ​​​ശ​​​ന്‍ അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​റ​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ഷ​​​യം മേ​​​യ് 28ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

അ​​​ടി​​​പ്പാ​​​ത​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം, സ​​​ര്‍വീ​​​സ് റോ​​​ഡു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി എ​​​ന്നി​​​വ​​​യു​​​ടെ പു​​​രോ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ച് തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

ദേ​​​ശീ​​​യ​​​പാ​​​ത ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ല്‍ തു​​​ട​​​രു​​​മ്പോ​​​ഴും തൃ​​​ശൂ​​​ര്‍ പാ​​​ലി​​​യേ​​​ക്ക​​​ര​​​യി​​​ല്‍ ടോ​​​ള്‍ പി​​​രി​​​വ് തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ഷാ​​​ജി കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ഉ​​​ള്‍പ്പെ​​​ടെ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ക​ലൂ​ർ, മ​റൈ​ൻ ഡ്രൈ​വ് മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

800 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ധി ഒ​ഴി​വാ​ക്കി ഡ്യൂ​ട്ടി​ക്ക് ക​യ​റ​ണ​മെ​ന്ന പ്ര​ത്യേ​ക നി​ർ​ദേ​ശ​വും പോ​ലീ​സു​കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

സി​റ്റി പോ​ലീ​സി​ന് ഇ​ന്നും ബു​ധ​നാ​ഴ്ച​യും രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ നി​ർ​ബ​ന്ധി​ത ഡ്യൂ​ട്ടി​യും ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

District News

ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത് ഹൈ​വേ​യു​ടെ ര​ണ്ട് റീ​ച്ചു​ക​ൾ

എ​ട​ക്ക​ര: ഗ​താ​ഗ​തരം​ഗ​ത്ത് വി​ക​സ​ന കു​തി​പ്പാ​യി മ​ല​യോ​ര ഹൈ​വേ​യു​ടെ ര​ണ്ട് റീ​ച്ചു​ക​ൾ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ചാ​ത്ത​മു​ണ്ട മു​ത​ൽ മു​ണ്ടേ​രി സീ​ഡ് ഫാം ​വ​രെ​യു​ള്ള പാ​ത​യു​ടെ​യും പൂ​ക്കോ​ട്ടും​പാ​ടം മു​ത​ൽ മൈ​ലാ​ടി പാ​ലം വ​രെ​യു​ള്ള പാ​ത​യു​ടെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​ത്. ചാ​ത്ത​മു​ണ്ട ജം​ഗ്്ഷ​നി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.കി​ഫ്ബി ഫ​ണ്ടി​ൽ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് നോ​ർ​ത്ത് സ​ർ​ക്കി​ൾ ടീം ​ലീ​ഡ​ർ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​റ​ഫു​ന്നീ​സ, പ​ഞ്ചാ​യ​ത്തം​ഗം ഇ. ​റ​സി​യ, ജോ​ണ്‍ മ​ത്താ​യി, മു​സ്ത​ഫ പാ​ക്ക​ട, ഉ​ബൈ​ദ് കാ​ക്കീ​രി, എം.​എ. തോ​മ​സ്, പ്രോ​‌ജ​ക്‌ട‌‌് ഡ​യ​റ​ക്‌ട​ർ എം. ​അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

International

ജ​പ്പാ​നി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; 35 മ​ര​ണം, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ടോ​​​​ക്കി​​​​യോ: വ​​​​ട​​​​ക്ക​​​​ൻ ജ​​​​പ്പാ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടാ​​​​ഴ്ച​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്ന ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യി​​​​ൽ റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​തം താ​​​​റു​​​​മാ​​​​റാ​​​​യി. ജ​​​​പ്പാ​​​​നി​​​​ലു​​​​ട​​​​നീ​​​​ളം 35 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും 393 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യു​​​​മാ​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ 2 മീ​​​​റ്റ​​​​ർ വ​​​​രെ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യാ​​​​ണു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​മൂ​​​​ലം സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ആ​​​​ർ​​​​ട്ടി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​നി​​​​ന്നു​​​​ള്ള ത​​​​ണു​​​​ത്ത വാ​​​​യു​​​​വാ​​​​ണ് ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യ്ക്ക് കാ​​​​ര​​​​ണം. ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ മി​​​​ക്ക ട്രെ​​​​യി​​​​നു​​​​ക​​​​ളും ഓ​​​​ടു​​​​ന്നി​​​​ല്ല. 1,700ല​​​​ധി​​​​കം വീ​​​​ടു​​​​ക​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം താ​​​​റു​​​​മാ​​​​റാ​​​​യി.

റോ​​​​ഡി​​​​ലെ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച കാ​​​​ര​​​​ണം ആം​​​​ബു​​​​ല​​​​ൻ​​​​സും ഫ​​​​യ​​​​ർ ട്ര​​​​ക്കു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ദു​​​​രി​​​​ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​മോ​​​​റി ഗ​​​​വ​​​​ർ​​​​ണ​​​​ർ സോ​​​​യി​​​​ചി​​​​രോ മി​​​​യാ​​​​ഷി​​​​ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

National

ആഗോള ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു, അഞ്ചാം സ്ഥാനത്ത് പൂന

ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്‌ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.

ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന്‍ പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

District News

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

കു​ടി​യാ​ന്മ​ല: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യാ​ന്മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റും കു​ടി​യാ​ന്മ​ല പോ​ലീ​സും സം​യു​ക്ത​മാ​യി ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കു​ടി​യാ​ന്മ​ല എ​സ്ഐ പ്ര​കാ​ശ​ൻ പ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ മു​സ്ത​ഫ, സി​പി​ഒ ഷി​ജു, മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, എ​സ്പി​സി സി​പി​ഒ ഡെ​സ്റ്റി ദേ​വ​സ്യ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സീ​ബ്ര ക്രോ​സിം​ഗി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ വാ​ഹ​നം ഓ​ടി​ക്കാ​വൂ എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ കേ​ഡ​റ്റു​ക​ൾ ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ൽ​കി. ടൗ​ണി​ലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.

National

ജ​മ്മു കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​ർ - ഉ​റി ദേ​ശീ​യ​പാ​ത​യി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ. ഉ​റി സ​ബ്ഡി​വി​ഷ​ൻ മേ​ഖ​ല​യി​ലെ ഇ​ക്കോ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് ഇ​തി​ലെ സ​ഞ്ചി​രി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ട​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Kerala

ചെ​ങ്ങ​ന്നൂ​രി​നും മാ​വേ​ലി​ക്ക​ര​യ്ക്കു​മി​ട​യി​ൽ പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം; ശ​നി​യാ​ഴ്ച മു​ത​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​രി​നും മാ​വേ​ലി​ക്ക​ര​യ്ക്കു​മി​ട​യി​ൽ പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ​ട്രെ​യി​ൻ ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി 9.05ന് ​പു​റ​പ്പെ​ടേ​ണ്ട കൊ​ല്ലം–​എ​റ​ണാ​കു​ളം മെ​മു റ​ദ്ദാ​ക്കി.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ – 22ന് ​മ​ധു​ര–​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് കൊ​ല്ല​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 23ന് ​ഗു​രു​വാ​യൂ​ർ–​മ​ധു​ര എ​ക്സ്പ്ര​സ് കൊ​ല്ല​ത്ത് നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

22ന് ​നാ​ഗ​ർ​കോ​വി​ൽ–​കോ​ട്ട​യം എ​ക്സ്പ്ര​സ് കാ​യം​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 21ന് 3.20​ന് പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ–​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ 22ന് ​കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 22ന് ​വൈ​കി​ട്ട് 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം–​ചെ​ന്നൈ സൂ​പ്പ​ർ  കോ​ട്ട​യ​ത്ത് നി​ന്ന് രാ​ത്രി 8.05ന് ​സ​ർ​വീ​സ് ആ​രം​ഭി​ക്കും.

22ന് ​ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടു​ന്ന​വ

‌‌തി​രു​വ​ന​ന്ത​പു​രം–​ചെ​ന്നൈ മെ​യി​ൽ, തി​രു​വ​ന​ന്ത​പു​രം–​ശ്രീ​ഗം​ഗാ​ന​ഗ​ർ വീ​ക്ക്‌​ലി, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​ലോ​ക​മാ​ന്യ​തി​ല​ക് വീ​ക്ക്‌​ലി, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​ബം​ഗ​ളൂ​രു ഹം​സ​ഫ​ർ, തി​രു​വ​ന​ന്ത​പു​രം–​മം​ഗ​ളൂ​രു മ​ല​ബാ​ർ, ക​ന്യാ​കു​മാ​രി–​ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം–​രാ​മേ​ശ്വ​രം അ​മൃ​ത എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​നി​ല​മ്പൂ​ർ രാ​ജ്യ​റാ​ണി, തി​രു​വ​ന​ന്ത​പു​രം–​മം​ഗ​ളൂ​രു എ​ക്സ്പ്ര​സ്.

വൈ​കു​ന്ന ട്രെ​യി​നു​ക​ൾ

23ന് ​രാ​വി​ലെ 4.20ന് ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം–​എ​റ​ണാ​കു​ളം മെ​മു, 22ന് ​രാ​ത്രി പു​റ​പ്പെ​ട്ട് 23ന് ​കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന തൂ​ത്തു​കു​ടി–​പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ്, 22നു​ള്ള തി​രു​വ​ന​ന്ത​പു​രം–​എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് എ​ന്നി​വ 30 മി​നി​റ്റോ​ളം വൈ​കും.

District News

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം: ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: രാ​ഷ്ട്ര​പ​തി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റ് പ​രി​ധി​യി​ല്‍ ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും, ഡ്രോ​ണ്‍ നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വാ​ഹ​ന​ങ്ങ​ള്‍ താ​ഴെ പ​റ​യു​ന്ന രീ​തി​യി​ല്‍ വ​ഴി​തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്:


ഫോ​ര്‍​ട്ടു കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും ഹൈ​ക്കോ​ട​തി, ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ്, ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തോ​പ്പും​പ​ടി ബി​ഒ​ടി പാ​ലം ക​ഴി​ഞ്ഞ് വ​ല​ത്തു തി​രി​ഞ്ഞ് അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​മ്പി​ത്ത​റ പാ​ലം വ​ഴി കു​ണ്ട​ന്നൂ​ര്‍, വൈ​റ്റി​ല, ക​ട​വ​ന്ത്ര ജം​ഗ്ഷ​നു​ക​ൾ പി​ന്നി​ട്ട് കെ​കെ റോ​ഡി​ലൂ​ടെ ക​ലൂ​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി ക​ച്ചേ​രി​പ്പ​ടി വ​ഴി ഹൈ​ക്കോ​ര്‍​ട്ട്-​ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്. അ​ല്ലെ​ങ്കി​ൽ ഫോ​ര്‍​ട്ടു​കൊ​ച്ചി-​വൈ​പ്പി​ന്‍ ജം​ങ്കാ​ര്‍ സ​ര്‍​വീ​സ് ഉ​പ​യോ​ഗി​ക്ക​ണം.


തേ​വ​ര ഫെ​റി ഭാ​ഗ​ത്തു​നി​ന്നും ക​ലൂ​ര്‍ ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​റു വാ​ഹ​ന​ങ്ങ​ള്‍ പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ റോ​ഡി​ലൂ​ടെ മ​ട്ട​മ്മ​ല്‍ ജം​ഗ്ഷ​ൻ, പ​ന​മ്പി​ള്ളി ന​ഗ​ര്‍ വ​ഴി മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ നി​ന്നും വ​ല​ത്തു തി​രി​ഞ്ഞ് കെ.​കെ. റോ​ഡി​ലൂ​ടെ ക​ലൂ​ര്‍ ജം​ഗ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട​താ​ണ്.


വൈ​പ്പി​ന്‍ ഭാ​ഗ​ത്തു​നി​ന്നും ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ നി​ന്നും ക​ലൂ​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി കെ.​കെ. റോ​ഡി​ലൂ​ടെ ക​ട​വ​ന്ത്ര ജം​ഗ്ഷ​നും സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ റോ​ഡി​ലൂ​ടെ വൈ​റ്റി​ല​യും പി​ന്നി​ട്ട് കു​ണ്ട​ന്നൂ​ര്‍ പാ​ലം വ​ഴി പോ​കേ​ണ്ട​താ​ണ്. അ​ല്ലെ​ങ്കി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി-​വൈ​പ്പി​ന്‍ ജം​ങ്കാ​ര്‍ സ​ര്‍​വീ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.


വി​വി​ഐ​പി വാ​ഹ​ന വ്യൂ​ഹം ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ല്‍ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള വാ​ഹ​ന പാ​ര്‍​ക്കിം​ഗ് പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വി​ഐ​പി സ​ന്ദ​ര്‍​ശ​നം ഉ​ള​ള​തി​നാ​ല്‍ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ ഇ​ന്ന് സ​മ്പൂ​ര്‍​ണ ഡ്രോ​ണ്‍ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

District News

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക് ഒ​ഴി​വാ​ക്കും: മ​ന്ത്രി

പ​ത്ത​നം​തി​ട്ട: ന​ഗ​ര​റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്തി ചെ​റി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ര​ണ്ട് റോ​ഡു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും ര​ണ്ട് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും കു​മ്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ന​ഗ​ര റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി ന​വീ​ക​രി​ക്കും. മി​ക​ച്ച സൗ​ക​ര്യ​ത്തോ​ടെ യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ളു​ള്ള​വ​യാ​യി റോ​ഡു​ക​ള്‍ മാ​റ​ണം. അ​തി​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ബൈ​പാ​സ്, ഫ്‌​ളൈ ഓ​വ​ർ, ജം​ഗ്ഷ​ന്‍ വി​ക​സ​നം തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ടു​ന്നു. ഗ്രേ​ഡ് സെ​പ്പ​റേ​റ്റ​ര്‍ നി​ര്‍​മി​ക്കും. ത​ട​സ​മി​ല്ലാ​ത്ത റോ​ഡ് ശൃം​ഖ​ല​യ്ക്കു​ള്ള പ​രി​ശ്ര​മം മു​ന്നോ​ട്ട് പോ​കു​ന്നു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ശ​ബ​രി​മ​ല ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​ഴു റോ​ഡ് ന​വീ​ക​രി​ച്ചു. 6.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ് സൗ​ന്ദ​ര്യ​വ​ത്കര​ണ​വും 5.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് തി​രു​വ​ല്ല-​കു​മ്പ​ഴ റോ​ഡി​ലെ ബിസി ഓ​വ​ര്‍​ലേ പ്ര​വൃ​ത്തി​യും ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മന്ത്രി ​വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 585 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ബാ​ന്‍ മേ​ല്‍​പ്പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്നു. കോ​ഴ​ഞ്ചേ​രി, ആ​ഞ്ഞി​ലിമൂ​ട്ടി​ല്‍ ക​ട​വ് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കു​മ്പ​ഴ - പ്ലാ​വേ​ലി, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളാ​യ കൈ​പ്പ​ട്ടൂ​ര്‍ - പ​ത്ത​നം​തി​ട്ട, പ​ത്ത​നം​തി​ട്ട - മൈ​ല​പ്ര, തി​രു​വ​ല്ല-​കു​മ്പ​ഴ, പ​ത്ത​നം​തി​ട്ട - താ​ഴൂ​ര്‍​ക്ക​ട​വ്, ടി​ബി അ​പ്രോ​ച്ച്, അ​ഴൂ​ര്‍- കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ല്‍ പ​രി​യാ​രം- സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​ന്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു.


പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​സു​രേ​ഷ് കു​മാ​ർ, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​വി. സ​ഞ്ജു, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, ഡി. ഹ​രി​ദാ​സ്, എം. സ​ജി​കു​മാ​ര്‍, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, മു​ഹ​മ്മ​ദ് സാ​ലി, നി​സാ​ര്‍ നൂ​ർ​മ​ഹ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ബാ​ബു​രാ​ജ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ലാ​നി​ങ്ങും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ റി​സ്‌​ക് ഇ​ന്‍​ഫോം​ഡ് മാ​സ്റ്റ​ര്‍ പ്ലാ​നി​ലെ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ ബ്രോ​ഷ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍​ഹു​സൈ​ന്‍ ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ടൗ​ണ്‍​പ്ലാ​ന​ര്‍ ജി. അ​രു​ൺ, ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ര്‍ നി​മ്മി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ൽ വീണ്ടും ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം

പ​ഴ​യ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം പി​ന്‍വ​ലി​ച്ചു

കോ​ട്ട​യം: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​വു​മാ​യി പോ​ലീ​സ്. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലാ​ണ് കു​രു​ക്കൊ​ഴി​വാ​ക്കാ​ന്‍ പു​തി​യ പ​രി​ഷ്‌​കാ​രം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കു​രു​ക്കൊ​ഴി​വാ​ക്കാ​ന്‍ കാ​ര്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ര്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​രം ഇ​ന്നു മു​ത​ല്‍ പു​തി​യ പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​ന്‍പ്ര​കാ​രം കു​മ​ര​കം, അ​യ്മ​നം, കു​ട​മാ​ളൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളും എം​സി റോ​ഡി​ല്‍ ഇ​റ​ക്കി നി​ര്‍ത്താ​തെ സൂ​ഡി​യോ ക​ട​യു​ടെ മു​ന്‍വ​ശ​ത്തു നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി സീ​സേ​ഴ്‌​സ് ജം​ഗ്ഷ​ന്‍ വ​ഴി നാ​ഗ​മ്പ​ടം സ്റ്റാ​ന്‍ഡി​ലേ​ക്ക് പോ​ക​ണം. ഈ ​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി ശാ​സ്ത്രീ റോ​ഡ് ബ​സ്‌​റ്റോ​പ്പി​ല്‍ ആ​ളെ ഇ​റ​ക്കി കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡു​വ​ഴി നാ​ഗ​മ്പ​ട​ത്തേ​ക്ക് പോ​കു​ന്ന രീ​തി​യാ​യി​രു​ന്നു മൂ​ന്നാ​ഴ്ച ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. ഇ​തു യാ​ത്ര​ക്കാ​രെ വ​ല​ച്ചി​രു​ന്നു.

എം​സി റോ​ഡു വ​ഴി ഏ​റ്റു​മാ​നൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളും ശ​ക്തി ഹോ​ട്ട​ലി​നു സ​മീ​പ​മു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​നു മു​ന്‍വ​ശം നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി ഉ​ട​ന്‍ ത​ന്നെ പേ​ക​ണം. ഇ​താ​ണ് പു​തി​യ പ​രി​ഷ്‌​കാ​രം.
പ​രി​ഷ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ഇ​പ്പോ​ള്‍ ബ​സ് നി​ര്‍ത്തു​ന്ന എ​വി​ജി പ​മ്പി​നു സ​മീ​പം ട്രാ​ഫി​ക് കോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ക​യ​ര്‍ കെ​ട്ടി ബ്ലോ​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ര്‍ മു​ന്നോ​ട്ടു മാ​റി വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ നി​ല്‍ക്ക​ണ​മെ​ന്ന ബോ​ര്‍ഡു​മു​ണ്ട്. പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ഇ​ന്നു മു​ത​ല്‍ പോ​ലീ​സ​ന്‍റെ നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​കും.

പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യാ​ലും പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​തയാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ ബ​സ്റ്റോ​പ്പ് മാ​റ്റം എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ട​താ​ണ്.

ഇ​വി​ടെ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണം ഉ​ണ്ടെ​ങ്കി​ലേ പ​രി​ഷ്‌​കാ​രം വി​ജ​യി​ക്കു​ക​യു​ള്ളൂ. അ​ല്ലെ​ങ്കി​ല്‍ ബ​സു​ക​ള്‍ തോ​ന്നും പ​ടി നി​ര്‍ത്തും. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ശ​ക്തി ഹോ​ട്ട​ലി​നു മു​ന്‍വ​ശ​ത്തു വാ​ഹ​ന​ങ്ങ​ള്‍ യു​ടേ​ണ്‍ എ​ടു​ക്കു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. അ​തേ​പോ​ലെ, കു​മ​ര​കം റോ​ഡി​ലും ട്രാ​ഫി​ക് കോ​ണു​ക​ള്‍ തീ​രു​ന്ന ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ യു​ടേ​ണ്‍ എ​ടു​ക്കു​ന്നു.

ഇ​തു നി​യ​ന്ത്രി​ക്ക​ണം. സൂ​ഡി​യോ​യ്ക്കു മു​മ്പി​ലു​ടെ​യു​ള്ള റോ​ഡി​ല്‍ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍ഡു​മു​ണ്ട്. ഇ​വി​ടെ പ​ല​പ്പോ​ഴും ര​ണ്ടു വ​രി​യാ​യി​ട്ടാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍ക്കു ചെ​യ്യു​ന്ന​ത്. ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കാ​നേ സാ​ധി​ക്കു​ന്നു​ള്ളൂ. അ​തേ​പോ​ലെ വ​ണ്‍വേ​യാ​യ റോ​ഡി​ല്‍ കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി വ​രു​ന്ന​തും കു​രു​ക്കു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ വ​ണ്‍വേ​യാ​ണെ​ന്നു​ള്ള ബോ​ര്‍ഡ് പോ​ലു​മി​ല്ല.

District News

സം​​ക്രാ​​ന്തി​​യി​​ലും ച​​വി​​ട്ടു​​വ​​രി​​യി​​ലും കു​​രു​​ക്കോ​​ടു കു​​രു​​ക്ക്

കോ​​ട്ട​​യം: എം​​സി റോ​​ഡി​​ല്‍ ഏ​​റ്റു​​മാ​​നൂ​​രി​​നും കോ​​ട്ട​​യ​​ത്തി​​നു​​മി​​ട​​യി​​ലെ ഗ​​താ​​ഗ​​ത​​ക്കൂ​​രു​​ക്ക് യാ​​ത്ര​​ക്കാ​​രെ വ​​ല​​യ്ക്കു​​ന്നു. തെ​​ള്ള​​കം, സം​​ക്രാ​​ന്തി, ച​​വി​​ട്ടു​​വ​​രി, എ​​സ്എ​​ച്ച് മൗ​​ണ്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. സം​​ക്രാ​​ന്തി​​യി​​ല്‍ പ​​ഴ​​യ എം​​സി റോ​​ഡി​​ല്‍നി​​ന്നു വ​​ണ്‍​വേ​​യാ​​യി വാ​​ഹ​​ന​​ങ്ങ​​ള്‍ തി​​രി​​ഞ്ഞു​വ​​രു​​ന്ന​​തും ജം​​ഗ്ഷ​​നി​​ല്‍ ത​​ന്നെ​​യു​​ള്ള ബ​​സ്‌ സ്റ്റോ​​പ്പു​​ക​​ളി​​ല്‍ ബ​​സു​​ക​​ള്‍ നി​​ര്‍​ത്തു​​ന്ന​​തു​​മാ​​ണ് കു​​രു​​ക്കി​​നു കാ​​ര​​ണം.

ബ​​സ്റ്റോ​​പ്പി​​നോ​​ടു ചേ​​ര്‍​ന്നു ത​​ന്നെ​​യാ​​ണ് ഇ​​വി​​ടെ ഓ​​ട്ടോ​റി​ക്ഷ-​ടാ​​ക്സി സ്റ്റാ​​ന്‍​ഡും. ബ​സ്‌​​സ്റ്റോ​​പ്പു​​ക​​ള്‍ ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് അ​​ല്‍​പം മാ​​റ്റി​​യാ​​ലും ടാ​​ക്സി സ്റ്റാ​​ന്‍​ഡി​​നു പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്തി​​യാ​​ലും ഇ​​വി​​ടത്തെ കു​​രു​​ക്ക് ഒ​​ഴി​​വാ​​ക്കാ​​നാ​​കു​​ന്ന​​താ​​ണ്.

ച​​വി​​ട്ടു​​വ​​രി​​യി​​ലും ഇ​​തേ സ്ഥി​​തി​​യാ​​ണ്. ഇ​​വി​​ടത്തെ മു​​ക്ക​​വ​​ല​​യി​​ലാ​​ണ് ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​മു​​ള്ള സ്വ​​കാ​​ര്യ, കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ള്‍ നി​​ര്‍​ത്തി ആ​​ളെ ക​​യ​​റ്റു​​ന്ന​​തും ഇ​​റ​​ക്കു​​ന്ന​​തും. ബ​​സു​​ക​​ള്‍ സ്റ്റോ​​പ്പു​​ക​​ളി​​ല്‍ നി​​ര്‍​ത്തു​​മ്പോ​​ള്‍ കു​​രു​​ക്കാ​​കും. ഇ​​തി​​നി​​ട​​യി​​ലേ​​ക്കാ​​ണ് പാ​​റ​​മ്പു​​ഴ റോ​​ഡി​​ല്‍നി​​ന്നു വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ത്തു​​ന്ന​​തും. ഈ ​​സ​​മ​​യം ഒ​​രു വ​​ശ​​ത്തേ​​ക്കും വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് ക​​ട​​ന്നു​പോ​​കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.

ഇ​​വി​​ടെ​​യും ര​​ണ്ടു വ​​ശ​​ങ്ങ​​ളി​​ലേ​​ക്കും ബ​സ് ​സ്റ്റോ​​പ്പു​​ക​​ള്‍ മാ​​റ്റി ക്ര​​മീ​​ക​​രി​​ച്ചാ​​ല്‍ കു​​രു​​ക്കി​​നു പ​​രി​​ഹാ​​ര​​മു​ണ്ടാ​കും. ര​​ണ്ടി​​ട​​ങ്ങ​​ളി​​ലും നേ​​ര​​ത്തേ ട്രാ​​ഫി​​ക് പോ​​ലീ​​സി​​ന്‍റെ സേ​​വ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു സ്‌​​കൂ​​ള്‍ തു​​റ​​ന്ന് തി​​ര​​ക്ക് വ​​ര്‍​ധി​​ച്ച ഈ ​​സ​​മ​​യ​​ത്ത് ട്രാ​​ഫി​​ക് പോ​​ലീ​​സി​​ന്‍റെ സേ​​വ​​നം പ​​ല​​പ്പോ​​ഴും ല​​ഭ്യ​​മ​​ല്ലാ​​ത്ത സ്ഥി​​തി​​യു​​മാ​​ണ്.

തെ​ള്ള​കം കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​നി​​ലും എ​​സ്എ​​ച്ച് മൗ​​ണ്ടി​​ലും സ​​മാ​​ന​​മാ​​യ കു​​രു​​ക്കാ​​ണ്. ജം​​ഗ്ഷ​​നു​​ക​​ളി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ര്‍​ക്കിം​​ഗും കൈ​​യേ​​റ്റ​​വും ഒ​​ഴി​​പ്പി​​ച്ച് ജം​​ഗ്ഷ​​ന്‍ വീ​​തി​​കൂ​​ട്ടി​​യാ​​ലും കു​​രു​​ക്ക് ഒ​​ഴി​​വാ​​ക്കാം.

District News

കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കാൻ നിർദേശം

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മഴയും റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ കാരണമായി.

ഈ സാഹചര്യത്തിൽ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. നിലവിലുള്ള ബൈപ്പാസ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. പദ്ധതി പൂർത്തീകരണത്തിൽ കാലതാമസം വരുത്തരുതെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്നും നിർദേശം നൽകി.

ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ ഫ്ലൈഓവറുകളും അടിപ്പാതകളും നിർമ്മിക്കുന്നതിനുള്ള സാധ്യതകളും പരിഗണിച്ചുവരുന്നുണ്ട്. നഗരസഭയും ഗതാഗത വകുപ്പും സംയുക്തമായി ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.

District News

ഗ​താ​ഗ​തപ​രി​ഷ്കാ​രം പാ​ളി; കു​രു​ക്ക് രൂ​ക്ഷ​മാ​യെ​ന്ന് ആ​ക്ഷേ​പം

  കോ​ട്ട​യം: ന​ഗ​ര​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​തപ​രി​ഷ്‌​കാ​രം പാ​ളി​യ​താ​യും കു​രു​ക്ക് രൂ​ക്ഷ​മാ​യ​താ​യും ആ​ക്ഷേ​പം. കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കു​മ​ര​കം ഭാ​ഗ​ത്തു​നി​ന്നു സി​എം​എ​സ് കോ​ള​ജ് റോ​ഡി​ല്‍കൂ​ടി​യെ​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ക​ട​ന്ന് ശാ​സ്ത്രിറോ​ഡി​ല്‍ നി​ര്‍ത്തി ആ​ളെ​യി​റ​ക്കി, കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡുവ​ഴി നാ​ഗ​മ്പ​ട​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണു പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കി​യ​ത്. പോ​ലീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​രം ഗു​ണ​ത്തേ​ക്കാ​ള്‍ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ളും യാ​ത്ര​ക്കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

കോ​ള​ജ് റോ​ഡി​ല്‍ കൂ​ടി​യെ​ത്തു​ന്ന ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ കാ​ത്തു​കി​ട​ക്കേ​ണ്ടി വ​ന്ന​തോ​ടെ കു​രു​ക്ക് വ​ര്‍ധി​ച്ചു. ബ​സു​ക​ള്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ക​ട​ന്ന് ആ​കാ​ശ​പാ​ത​യ്ക്കു മു​ന്നി​ലെ​ത്തി ശാ​സ്ത്രി റോ​ഡി​ലേ ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തോ​ടെ ഇ​വി​ടെ​യും കു​രു​ക്കാ​യി. ഈ ​സ​മ​യ​ത്ത് സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍നി​ന്നു വ​ന്നു ശാ​സ്ത്രി റോ​ഡി​ലൂ​ടെ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കാ​തെ കു​രു​ക്കി​ലാ​കും. ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് കെ​എ​സ്ആ​ര്‍ടി​സി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ലാ​കും. 


ശാ​സ്ത്രി റോ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ല്‍ നി​ല​വി​ല്‍ ന​ല്ല തി​ര​ക്കാ​ണ്. ഇ​പ്പോ​ള്‍ കു​മ​ര​കം ബ​സു​ക​ള്‍കൂ​ടി എ​ത്തി​യ​തോ​ടെ തി​ര​ക്ക് കൂ​ടി. ബ​സു​ക​ള്‍ നി​ര്‍ത്താ​ന്‍പോ​ലും സ്ഥ​ല​മി​ല്ലാ​താ​യി. ബ​സു​ക​ള്‍ ശാ​സ്ത്രി റോ​ഡി​ല്‍നി​ന്നും കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തും നാ​ഗ​മ്പ​ട​ത്തെ​ത്തി ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. 


പു​തി​യ പ​രി​ഷ്‌​കാ​ര​ത്തി​ല്‍ ബ​സു​ക​ള്‍ നാ​ഗ​മ്പ​ട​ം സ്റ്റാ​ന്‍ഡി​ലെ​ത്തു​മ്പോ​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം സ​മ​യ​മാ​ണ് എ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ കു​മ​ര​കം, ചേ​ര്‍ത്ത​ല ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന രോ​ഗി​ക​ളും വി​ദ്യാ​ര്‍ഥി​ക​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. 


പു​തി​യ​ പ​രി​ഷ്‌​കാ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു വ​ര്‍ധി​പ്പി​ച്ചെ​ന്നും ഇ​തു ന​ട​പ്പാ​ക്കി​യ​വ​രു​ടെ അ​ജ്ഞ​ത​യാ​ണി​തി​നു കാ​ര​ണ​മെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ജോ​യി ചെ​ട്ടി​ശേ​രി ആ​രോ​പി​ച്ചു. 
വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് നാ​ഗ​മ്പ​ടം സ്റ്റാ​ന്‍ഡി​ല്‍ അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ഗ​താ​ഗ​തം താ​റു​മാ​റാ​കു​ക​യും ചെ​യ്ത അ​വ​സ​ര​ത്തി​ല്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​ര്‍ക്ക് ന​ല്‍കി​യ നി​വേ​ദ​ന​ത്തെത്തു​ട​ര്‍ന്നാ​ണ് ആ​ര്‍ടി​എ ബോ​ര്‍ഡ് നി​ല​വി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പിലാ​ക്കി​യ​ത്. ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ഉ​ട​ന്‍ പി​ന്‍വ​ലി​ച്ച്, ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

കണ്ണൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം ഫലം കണ്ടു; തിരക്കിന് അയവ്

കണ്ണൂർ നഗരത്തിലെ തിരക്കേറിയ മേഖലകളിൽ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്കരണം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളും വൺവേ സംവിധാനങ്ങളും കർശനമാക്കിയതോടെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമമായതായി വാഹനയാത്രികരും കാൽനടയാത്രക്കാരും അഭിപ്രായപ്പെടുന്നു.

ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നഗരഹൃദയത്തിൽ നേരത്തെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പതിവായിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൂടുതൽ ട്രാഫിക് പോലീസിനെയും ഹോം ഗാർഡുകളെയും വിന്യസിക്കുകയും, തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഈ മാറ്റത്തിന് പ്രധാന കാരണമായി.

ഈ ഗതാഗത പരിഷ്കരണം വിജയകരമാക്കാൻ എല്ലാ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News

Corehub Up