x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര​യി​ലെ ടി​പ്പ​ർ അ​പ​ക​ടം; ര​ണ്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ


Published: June 23, 2026 11:31 PM IST | Updated: June 23, 2026 11:31 PM IST

കൊ​ല്ലം: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ടി​പ്പ​ർ ലോ​റി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ആ​ർ​ടി​ഒ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. എം​വി​ഐ സു​ധി​ൻ ഗോ​പി, എ​എം​വി​ഐ ശ​ര​ത് എ​സ്. കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ ടി​പ്പ​റി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ.

കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് സ​മീ​പം മു​ക്കോ​ളി​മു​ക്കി​ൽ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. മ​ണ്ണ് ക​യ​റ്റി അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ലോ​റി കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ബു​ള്ള​റ്റി​ൽ ഇ​ടി​ച്ചു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം ബ​സ് സ്റ്റോ​പ്പും തൊ​ട്ട​ടു​ത്തെ മ​തി​ലും ത​ക​ർ​ത്ത് ആ​ളു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

 

Tags : accident Kottarakkara mvd suspension

Recent News

Corehub Up