x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിതൃതർപ്പണ പുണ്യം: കർക്കിടക വാവുബലി അർപ്പിച്ച് ആയിരങ്ങൾ; ക്ഷേത്രങ്ങളിൽ തിരക്ക്

വെബ് ഡെസ്ക്
Published: August 12, 2026 11:33 AM IST | Updated: August 12, 2026 11:33 AM IST

കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തിയ ഭക്തര്‍

കൊച്ചി: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികൾ കർക്കിടക വാവുബലി അർപ്പിച്ചു. പുലർച്ചെ മുതൽ തന്നെ ബലിത്തറകളിൽ പ്രത്യേക പൂജകളും ചടങ്ങുകളും ആരംഭിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ആലുവാ മണപ്പുറം, വർക്കല പാപനാശം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, അരുവിപ്പുറം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ആ​ലുവയിൽ പെ​രി​യാ​ർ തീ​ര​ത്ത് ക​ർ​ക്കിട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണം ഇ​ന്ന് പു​ല​ർ​ച്ചെ ആ​രം​ഭി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​പ്പു​റ​ത്ത് 36 താ​ത്കാ​ലി​ക ബ​ലി​ത്ത​റ​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മ​റു​ക​ര​യി​ൽ ശ്രീ​നാ​രാ​യ​ണ ധ​ർ​മ സം​ഘം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്വൈ​താ​ശ്ര​മ​ത്തി​ലും ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ചൊവ്വാഴ്ച രാ​ത്രി 12ന് ​ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് വ​രെ തു​ട​രും. പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞ് മ​ണ​പ്പു​റ​ത്തെ ക്ഷേ​ത്ര മു​റ്റം മു​ങ്ങി​യ​തി​നാ​ൽ ചെ​ളി മാ​റ്റി​യ ശേ​ഷ​മാ​ണ് ബ​ലി​ത്ത​റ​ക​ൾ ത​യാ​റാ​ക്കി​യ​ത്. ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ സൂ​ച​ന.

മെ​ട്രോ സ​ർ​വീ​സ് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന് രാ​ത്രി ര​ണ്ട് അ​ധി​ക സ​ർ​വീ​സ് നടത്തും. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് ആ​ലു​വ​യി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും. ആ​ലു​വ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ട്.

വിശ്വാസികൾക്ക് സുഗമമായി ബലിതർപ്പണം നടത്തുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളും പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകളും ക്ഷേത്ര കമ്മറ്റികളും സജീവമായി രംഗത്തുണ്ട്.

Tags : KarkkadakaVavubali Temples

Recent News

Corehub Up