നാട്ടുകാരുടെ പ്രതിഷേധം
കൊല്ലം: അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ വനത്തിൽ തുറന്നുവിട്ടതിൽ വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം. അലിമുക്കിൽ പിടികൂടിയ പുലിയെ റാന്നി ഉൾവനത്തിൽ തുറന്നുവിടാനായിരുന്നു തീരുമാനം.
എന്നാൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം ശ്രമം ഉപേക്ഷിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രിയോടെ വനപാലക സംഘം പുലിയെ രഹസ്യമായി അച്ചൻകോവിൽ ഉൾവനത്തിലെത്തിച്ച് തുറന്നു വിടുകയായിരുന്നു.
ഇതിനുശേഷം തൊട്ടടുത്ത ദിവസം ഉച്ചയോടെ പുലിക്കൂടുമായി വനപാലകരുടെ വാഹനങ്ങൾ തിരികെ വരുന്നതു കണ്ടതോടെയാണു പുലിയെ വനത്തിൽ തുറന്നു വിട്ടതായ് നാട്ടുകാർ മനസിലാക്കിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines