കേരള ഹൈക്കോടതി
കൊച്ചി: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ പുനഃസംഘടിപ്പിച്ച സിന്‍ഡിക്കറ്റിന്റെ യോഗം ഇനിയൊരു ഉത്തരവില്ലാതെ ചേരരുതെന്ന് ഹൈക്കോടതി.
നിലവിലെ സിന്‍ഡിക്കറ്റംഗങ്ങളെ ഒഴിവാക്കി പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സിന്‍ഡിക്കറ്റംഗം പ്രഫ. പി.പി. അജയകുമാറടക്കം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
നാലു വര്‍ഷം കാലാവധിയുള്ള സിന്‍ഡിക്കറ്റില്‍ രണ്ടേ മുക്കാല്‍ വര്‍ഷം ശേഷിക്കുന്ന നിലവിലുള്ള അംഗങ്ങളെ ഒഴിവാക്കി ഒമ്പത് പുതിയ അംഗങ്ങളെ നിയമിച്ചാണ് സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചത്. ഇത് നിയമസാധുതയില്ലാത്തതാണെന്നു കോടതി വിലയിരുത്തി. ഹര്‍ജി 18ന് വീണ്ടും പരിഗണിക്കും.
Tags : SreeNarayanaGuru OpenUniversity KeralaHighCourt Syndicate HoldMeeting Reconstituted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash