Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaHighCourt

മുണ്ടത്തിക്കോട് ദുരന്തം: ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര വി​​​വ​​​രം സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍ക്കും ന​​​ല്‍കി​​​യ തു​​​ക​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ല്‍ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ര​​​ണ്ടാ​​​ഴ്ച സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഏ​​​പ്രി​​​ല്‍ 21ലെ ​​​വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര ദു​​​ര​​​ന്ത​​​ത്തി​​​ല്‍ 16 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഒ​​​ട്ടേ​​​റെ പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി തി​​​രു​​​വ​​​മ്പാ​​​ടി ദേ​​​ശ​​​ത്തി​​​നു​​​വേ​​​ണ്ടി ഒ​​​രു​​​ക്കി​​​യ ക​​​രി​​​മ​​​രു​​​ന്നു​​​ശേ​​​ഖ​​​ര​​​മാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.ഹ​​​ര്‍ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് പ​​​രി​​​ഗ​​​ണി​​​ക്കും.

National

കേരള വഖഫ് ബോർഡ് കേസ് ; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

ന്യൂഡ​ൽ​ഹി: കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡി​ൽ ന​യ​പ​ര​വും നി​ർ​ണാ​യ​ക​വു​മാ​യ തീ​രു​മാ​നമെടു​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

എ​ന്നാ​ൽ സ​ർ​ക്കാ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നീ​ക്കം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത​തി​ൽ ഇ​ട​പെ​ടാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു.

വ​ഖ​ഫ് ബോ​ർ​ഡ് കേ​സി​ൽ എ​ല്ലാ​വ​രു​ടെ​യും വാ​ദം കേ​ട്ട് ഉ​ട​ൻ തീ​ർ​പ്പ് ക​ൽ​പ്പി​ക്കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി​യോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണെ​ന്നും അ​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ആ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ന​യ​പ​ര​മാ​യ​തോ പ്ര​ധാ​ന​പ്പെ​ട്ട​തോ ആ​യ തീ​രു​മാ​ന​ങ്ങ​ൾ ബോ​ർ​ഡ് എ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മൂ​ല​ധ​ന ചെ​ല​വു​ക​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ്. ഇ​തി​ന് പു​റ​മെ വ​ഖ​ഫ് കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​ത്കാ​ലം ബോ​ർ​ഡ് പ്ര​വ​ർ​ത്തി​ക്ക​ട്ടെ എ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

ഗ്രാ​റ്റു​വി​റ്റി കു​ടി​ശി​ക: ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: തൊ​​​ഴി​​​ലാ​​​ളി​​​യും തൊ​​​ഴി​​​ലു​​​ട​​​മ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം സേ​​​വ​​​ന​​​ദാ​​​താ​​​വും ഉ​​​പ​​​ഭോ​​​ക്താ​​​വും ത​​​മ്മി​​​ലു​​​ള്ള​​​ത​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ഗ്രാ​​​റ്റു​​​വി​​​റ്റി കു​​​ടി​​​ശി​​​ക ത​​​ര്‍​ക്ക​​​ങ്ങ​​​ളി​​​ല്‍ ഉ​​​പ​​​ഭോ​​​ക്തൃ ക​​​മ്മീ​​​ഷ​​​ന് ഉ​​​ത്ത​​​ര​​​വി​​​ടാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

30 വ​​​ര്‍​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ബാ​​​ങ്കി​​​ല്‍ നി​​​ന്നു വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ര​​​ന് ഗ്രാ​​​റ്റു​​​വി​​​റ്റി കു​​​ടി​​​ശി​​​ക ന​​​ല്‍​കാ​​​നു​​​ള്ള മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രെ തി​​​രൂ​​​ര്‍ സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്മാ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

 

Kerala

വി​​ജി​​ല​​ന്‍സ് കേ​​സി​​ല്‍ പ്രോസിക്യൂഷന്‍ അനുമതി അധികാരം സര്‍ക്കാരിനെങ്കിലും തെറ്റ് കണ്ടാല്‍ റദ്ദാക്കും: ഹൈക്കോടതി

കൊ​​ച്ചി: വി​​ജി​​ല​​ന്‍സ് കേ​​സി​​ല്‍ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി ന​​ല്‍കാ​​ന്‍ അ​​ധി​​കാ​​രം സ​​ര്‍ക്കാ​​രി​​നാ​​ണെ​​ങ്കി​​ലും തെ​​റ്റാ​​യ തീ​​രു​​മാ​​ന​​മാ​​ണെ​​ങ്കി​​ല്‍ റ​​ദ്ദാ​​ക്കു​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

ക​​ശു​​വ​​ണ്ടി ഇ​​റ​​ക്കു​​മ​​തി അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യി പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​ത് ചോ​​ദ്യം ചെ​​യ്യു​​ന്ന കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി​​യി​​ലാ​​ണ് സിം​​ഗി​​ള്‍ ബെ​​ഞ്ചി​​ന്‍റെ നി​​രീ​​ക്ഷ​​ണം.

സ​​ര്‍ക്കാ​​ര്‍ സ്വേ​​ച്ഛാ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​തെ രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ല്‍ ആ​​യി​​രം ത​​വ​​ണ പാ​​സാ​​ക്കി​​യാ​​ലും ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കു​​മെ​​ന്നും ജ​​സ്റ്റീ​​സ് എ. ​​ബ​​ദ​​റു​​ദ്ദീ​​ന്‍ വ്യ​​ക്ത​​മാ​​ക്കി.

കോ​​ട​​തി നി​​ല​​പാ​​ട് കു​​ടു​​പ്പി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് സ​​ര്‍ക്കാ​​ര്‍ പ്രോ​​സി​​ക്യൂ​​ഷ​​ന് അ​​നു​​മ​​തി ന​​ല്‍കി​​യെ​​ങ്കി​​ലും വി​​ഷ​​യം ഗൗ​​ര​​വ​​മു​​ള്ള​​താ​​ണെ​​ന്നും കോ​​ട​​തി​​യെ കു​​റ്റ​​പ്പെ​​ടു​​ത്തി ആ​​ദ്യ ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യ​​തി​​ല്‍ വ്യ​​വ​​സാ​​യ സെ​​ക്ര​​ട്ട​​റി കെ. ​​ബി​​ജു ന​​ല്‍കി​​യ മാ​​പ്പ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്ക​​ണോ വേ​​ണ്ട​​യോ എ​​ന്ന​​തി​​ല്‍ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​മെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു.

17 വ​​ര്‍ഷ​​ത്തോ​​ളം പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​മു​​ള്ള ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് കോ​​ട​​തി​​യെ കു​​റ്റ​​പ്പെ​​ടു​​ത്തി ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​തെ​​ന്ന് കോ​​ട​​തി പ​​റ​​ഞ്ഞു. ഹ​​ര്‍ജി വീ​​ണ്ടും നാ​​ളെ പ​​രി​​ഗ​​ണി​​ക്കും.

Kerala

മുങ്ങിയ കപ്പലിൽനിന്നുള്ള പരിസ്ഥിതി ഭീഷണി; നേവിയുടെ സേവനം കിട്ടുമോയെന്ന് ഹൈക്കോടതി

കൊ​​ച്ചി: എം​​എ​​സ്‌​​സി എ​​ൽ​​സ -3 ക​​പ്പ​​ൽ മു​​ങ്ങി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ക​​ട​​ലി​​ൽ അ​​ടി​​ഞ്ഞ ക​​ണ്ടെ​​യ്ന​​റു​​ക​​ളും രാ​​സ​​വ​​സ്തു​​ക്ക​​ളും പ​​രി​​സ്ഥി​​തി​​ക്ക് ഭീ​​ഷ​​ണി​​യു​​ണ്ടാ​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്ന പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഇ​​ന്ത്യ​​ൻ നേ​​വി​​യു​​ടെ സേ​​വ​​നം കി​​ട്ടു​​മോ​​യെ​​ന്ന് ആ​​രാ​​ഞ്ഞ് ഹൈ​​ക്കോ​​ട​​തി.

ഇ​​ക്കാ​​ര്യം പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സ് വി. ​​രാ​​ജ വി​​ജ​​യ​​രാ​​ഘ​​വ​​ൻ, ജ​​സ്റ്റീ​​സ് കെ.​​വി. ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു. ആ​​ഴ​​ക്ക​​ട​​ലി​​ലെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ത​​ദ്ദേ​​ശീ​​യ​​മാ​​യി നി​​ർ​​മി​​ച്ച ഐ​​എ​​ൻ​​എ​​സ് നി​​രീ​​ക്ഷ​​ക് എ​​ന്ന ക​​പ്പ​​ൽ സ്വ​​ന്ത​​മാ​​യു​​ള്ള നേ​​വി​​ക്ക് സ​​ങ്കീ​​ർ​​ണ​​മാ​​യ ക​​ട​​ൽ പ​​ര്യ​​വേ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കും ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും പ്ര​​ത്യേ​​ക വൈ​​ദ​​ഗ്ധ്യ​​മു​​ണ്ടെ​​ന്ന അ​​മി​​ക​​സ് ക്യൂ​​റി റി​​പ്പോ​​ർ​​ട്ട്കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​ണ് ഉ​​ത്ത​​ര​​വ്.

ക​​പ്പ​​ല​​പ​​ക​​ട​​ത്തി​​നി​​ര​​യാ​​യ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ന​​ഷ്‌​​ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ടി.​​എ​​ൻ. പ്ര​​താ​​പ​​നു​​ൾ​​പ്പെ​​ടെ ഫ​​യ​​ൽ ചെ​​യ്ത പൊ​​തു​​താ​​ൽ​​പ​​ര്യ ഹ​​ർ​​ജി​​ക​​ളി​​ലാ​​ണ് ഉ​​ത്ത​​ര​​വ്. ഹ​​ർ​​ജി വീ​​ണ്ടും ഓ​​ഗ​​സ്റ്റ് 11ന് ​​പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​റ്റി.

‘സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യു​​ടെ പ​​ഠ​​നം ആ​​ധി​​കാ​​രി​​ക​​മ​​ല്ല’

എം​​എ​​സ്‌​​സി എ​​ൽ​​സ -3 മു​​ങ്ങി​​യ സം​​ഭ​​വ​​ത്തി​​ൽ ക​​പ്പ​​ൽ ക​​മ്പ​​നി​​ക്കു വേ​​ണ്ടി ബ്രാ​​ൻ​​ഡ് മ​​റൈ​​ൻ ക​​ൺ​​സ​​ൾ​​ട്ട​​ന്‍റ്സ് എ​​ന്ന സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ പ​​രി​​സ്ഥി​​തി​​ക്ക് ദോ​​ഷ​​ക​​ര​​മാ​​യ​​തൊ​​ന്നും ക​​ട​​ലി​​ൽ പ​​തി​​ച്ചി​​ട്ടി​​ല്ലെ​​ന്നു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​ന് ആ​​ധി​​കാ​​രി​​ക​​ത​​യി​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ലെ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ ശാ​​സ്ത്രീ​​യ വൈ​​ദ​​ഗ്ധ്യ​​മു​​ള്ള ക​​ൺ​​സ​​ൾ​​ട്ട​​ന്‍റി​​നെ​​യോ സ്വ​​ത​​ന്ത്ര ഏ​​ജ​​ൻ​​സി​​യെ​​യോ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. ഇ​​ക്കാ​​ര്യ​​ത്തി​​ലും കേ​​ന്ദ്രം നി​​ല​​പാ​​ട് അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശം ന​​ൽ​​കി.

ക​​പ്പ​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന കാ​​ൽ​​സ്യം കാ​​ർ​​ബൈ​​ഡ് ഉ​​ൾ​​പ്പെ​​ടെ മാ​​ര​​ക രാ​​സ​​വ​​സ്തു​​ക്ക​​ള​​ട​​ങ്ങു​​ന്ന ഭൂ​​രി​​പ​​ക്ഷം ച​​ര​​ക്കും ക​​ട​​ലി​​ന​​ടി​​യി​​ൽ ത​​ന്നെ​​യാ​​ണെ​​ന്ന് നേരത്തേ കോ​​ട​​തി വി​​ല​​യി​​രു​​ത്തി​​യി​​രു​​ന്നു.

Kerala

കോടതി ഉത്തരവിനെ തെറ്റായി അവതരിപ്പിച്ചെന്ന്: ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ ഹൈക്കോടതി

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ർ ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത് അ​​​സാ​​​ധു​​​വാ​​​ക്കി വീ​​​ണ്ടും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യ​​​ണ​​​മെ​​​ന്ന കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​ങ്ങ​​​ൾ തെ​​​റ്റാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​താ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം.

അ​​​ള്ളാഹു​​​വി​​​ന്‍റെ നാ​​​മ​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച കോ​​​ട​​​തി വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റും പേ​​​രി​​​ലു​​​ള്ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ പ്ര​​​ചാ​​​ര​​​ണം.

ദൈ​​​വ​​​നാ​​​മ​​​ത്തി​​​ലോ ദൃ​​​ഢ​​​പ്ര​​​തി​​​ജ്ഞ​​​യോ വേ​​​ണ​​​മെ​​​ന്നാ​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ അ​​​സാ​​​ധു​​​വാ​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കും വി​​​ധ​​​മാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​തി​​​നെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​ധാ​​​രാ​​​ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Editorial

മുനമ്പം ഭൂമി തട്ടിപ്പിനെ ഇനിയും വെള്ളപൂശരുത്

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മ​​​തേ​​​ത​​​ര സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​വ​​​രി​​​ൽ ചി​​​ല​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​ന്നി​​​ധാ​​​ന​​​ത്തി​​​രു​​​ന്ന് അ​​​തു പൊ​​​ളി​​​ച്ച​​​ടു​​​ക്കി​​​യ ച​​​രി​​​ത്ര​​​മാ​​​ണ് വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ന്‍റേ​​​ത്. വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ മു​​​ന​​​ന്പ​​​ത്തെ ത​​​ട്ടി​​​പ്പു​​​ശ്ര​​​മം കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി. ഇ​​തു നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​നു കി​​ട്ടി​​യ സു​​വ​​ർ​​ണാ​​വ​​സ​​ര​​മാ​​ണ്. വ​​ച്ചു​​താ​​മ​​സി​​പ്പി​​ക്ക​​രു​​ത്.

മു​ന​ന്പ​ത്തെ മ​നു​ഷ്യ​രു​ടെ നി​ല​വി​ളി​ക്കു കോ​ട​തി കാ​ത് ന​ൽ​കി​യി​രി​ക്കു​ന്നു. 610 കു​ടും​ബ​ങ്ങ​ൾ വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ കി​ട​പ്പാ​ട​ത്തി​ൽ കൈ​യേ​റ്റ​ത്തി​ന്‍റെ കൊ​ടി കു​ത്തി​യ വ​ഖ​ഫ് ബോ​ർ​ഡി​നു മു​ന്നി​ൽ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം കു​ന്പി​ട്ടു​നി​ൽ​ക്ക​വേ​യാ​ണ് ഇ​ര​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കോ​ട​തി നി​രീ​ക്ഷ​ണം. മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​തു ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രാ​മ​ർ​ശം.

വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ കേ​സ് തു​ട​രു​ന്ന​തി​നാ​ലാ​ണ് മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് ഉ​ത്ത​ര​വി​ടാ​ത്ത​തെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. മു​ന​ന്പ​ത്ത് ക​ണ്ണീ​ർ വാ​ർ​ത്തി​ട്ട്, നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും വ​ഖ​ഫ് നി​യ​മ സം​ര​ക്ഷ​ണ​ത്തി​നു കൈ​കോ​ർ​ത്ത​വ​ർ​ക്കു​കൂ​ടി​യു​ള്ള​താ​ണ് ഈ ​കോ​ട​തി നി​രീ​ക്ഷ​ണം. ഇ​നി ക​മ്മീ​ഷ​നും പ​ഠ​ന​വും ച​ർ​ച്ച​യു​മ​ല്ല, അ​ന​ധി​കൃ​ത​മാ​യി വ​ഖ​ഫ് ബോ​ർ​ഡ് ക​വ​ർ​ന്ന റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ ഉ​ട​മ​ക​ൾ​ക്കു തി​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണു സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്.

കോ​ട​തി വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ ചൂ​ണ്ടി​ക്കാ​ട്ടി​യ സ​ത്യ​ത്തെ രാ​ഷ്‌​ട്രീ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ​കൊ​ണ്ട് അ​ട്ടി​മ​റി​ക്ക​രു​ത്. ഇ​താ​ണു സ​മ​യം! മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ല. 1950ലെ ​ആ​ധാ​ര​പ്ര​കാ​രം മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് സേ​ട്ട്, കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന് ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ​താ​ണ​ത്. ഭൂ​മി തി​രി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​വ​സ്ഥ വ​ന്ന​തോ​ടെ അ​ത് വ​ഖ​ഫ് അ​ല്ലാ​താ​യി മാ​റി.

ഇ​തു വ​ഖ​ഫ് ആ​യി പ്ര​ഖ്യാ​പി​ച്ച വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ 2019ലെ ​നീ​ക്കം ഏ​ക​പ​ക്ഷീ​യ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ഭൂ​മി കൈ​മാ​റി 69 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ന​ട​പ​ടി​യി​ൽ നീ​തീ​ക​രി​ക്കാ​നാ​കാ​ത്ത കാ​ല​താ​മ​സ​മു​ണ്ട്. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ കേ​സ് തു​ട​രു​ന്ന​തി​നാ​ലാ​ണ് മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് ഉ​ത്ത​ര​വി​ടാ​ത്ത​ത് -ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കോ​ട​തി വി​ധി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ ഇ​ക്കൊ​ല്ലം മാ​ർ​ച്ചി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. 1954ലാ​ണ് വ​ഖ​ഫ് നി​യ​മം പാ​സാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ 1995ൽ ​വ​രു​ത്തി​യ ഭേ​ദ​ഗ​തി​യി​ലെ 40-ാം അ​നുഛേ​ദ പ്ര​കാ​രം ഏ​തെ​ങ്കി​ലും സ്വ​ത്ത് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ക​രു​തി​യാ​ൽ നി​ല​വി​ലു​ള്ള ഏ​തു ര​ജി​സ്ട്രേ​ഷ​ൻ ആ​ക്‌​ടി​നെ​യും മ​റി​ക​ട​ന്ന് അ​തു സ്വ​ന്ത​മാ​ക്കാം.

ഇ​ര​ക​ൾ കോ​ട​തി​യെ അ​ല്ല, വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്ക​ണം. അ​ങ്ങ​നെ 2019ൽ ​കൊ​ച്ചി വൈ​പ്പി​ൻ ദ്വീ​പി​ലെ മു​ന​ന്പം വേ​ളാ​ങ്ക​ണ്ണി ക​ട​പ്പു​റ​ത്തെ 610 കു​ടും​ബ​ങ്ങ​ളു​ടെ 404 ഏ​ക്ക​ർ ഭൂ​മി​യും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ആ​സ്തി വി​വ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 2022 ജ​നു​വ​രി 13ന് ​വ​ഖ​ഫ് ബോ​ർ​ഡ് റ​വ​ന്യു വ​കു​പ്പി​നു (കൊ​ച്ചി ത​ഹ​സീ​ൽ​ദാ​ർ​ക്ക്) നോ​ട്ടീ​സ​യ​ച്ചു.

അ​തോ​ടെ മു​ന​ന്പം​കാ​ർ​ക്ക് ത​ങ്ങ​ളു​ടെ ഭൂ​മി​ക്കു ക​ര​മ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​യി. കേ​സ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ലെ​ത്തി​യ​പ്പോ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​ന​മ​നു​സ​രി​ച്ച്, കു​ടും​ബ​ങ്ങ​ൾ​ക്കു ക​രം അ​ട​യ്ക്കാ​മെ​ന്നു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​യു​ക​യും റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

പ​ക്ഷേ, 2022 ഡി​സം​ബ​ർ 27ന് ​ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ​ത്തി​യ​പ്പോ​ൾ, വ​ഖ​ഫ് ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ർ​ക്കാ​ണ് ക​ര​മ​ട​യ്ക്കാ​ൻ അ​നു​വാ​ദം കൊ​ടു​ത്ത​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ നി​ല​പാ​ടു മാ​റ്റി. ഇ​തു സ​ർ​ക്കാ​ർ അ​റി​യാ​തെ​യാ​ണോ? അ​തോ​ടെ ക​ര​മ​ട​യ്ക്ക​ൽ കോ​ട​തി റ​ദ്ദാ​ക്കി. അ​തു പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് 10-ാം തീ​യ​തി​യി​ലെ കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നു കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മൂ​ടു​പ​ട​മി​ട്ട് ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം മ​ത​മൗ​ലി​ക​വാ​ദ​പ്പു​ര​ക​ളി​ലേ​ക്കു ന​ട​ത്തി​യ അ​പ​ഥ​സ​ഞ്ചാ​ര​ങ്ങ​ളു​ടെ സൃ​ഷ്‌​ടി​യാ​യി​രു​ന്നു വ​ഖ​ഫ് നി​യ​മം. നി​ര​വ​ധി മ​നു​ഷ്യ​രെ അ​തു വ​ഴി​യാ​ധാ​ര​മാ​ക്കു​ക​യും പൊ​തു​മു​ത​ലു​ക​ൾ ക​വ​രു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ, മു​ന​ന്പ​ത്തെ ഇ​ര​ക​ൾ സ്വ​ന്തം മ​ണ്ണി​നു​വേ​ണ്ടി നി​ല​വി​ളി​ക്കു​ന്പോ​ഴും ആ ​മ​തേ​ത​ര​വി​രു​ദ്ധ നി​യ​മ​ത്തി​ന്‍റെ ഒ​ന്നാം ഉ​ത്ത​ര​വാ​ദി​യാ​യ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ത​ങ്ങ​ളു​ടെ സൃ​ഷ്‌​ടി​യെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ഖ​ഫ് നി​യ​മ​ത്തി​ലെ കൈ​യേ​റ്റാ​വ​കാ​ശ​ത്തി​ന്‍റെ വാ​റോ​ല​യു​മാ​യി മു​ന​ന്പ​ത്തെ​ത്തി​യ വ​ഖ​ഫ് ബോ​ർ​ഡി​നെ നി​യ​ന്ത്രി​ക്കാ​ത്ത സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു പാ​ർ​ട്ടി​ക​ളും ഇ​ര​യ്ക്കൊ​പ്പ​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വേ​ട്ട​ക്കാ​ര​നൊ​പ്പം ഓ​ടി. സ​മ​ര​പ്പ​ന്ത​ലി​ലേ​ക്കു ബി​ജെ​പി എ​ത്തി​യ​ത്, രാ​ഷ്‌​ട്രീ​യ സാ​ധ്യ​ത​ക​ളു​ടെ ആ​ഹ്ലാ​ദ​ത്തെ ഉ​ള്ളി​ലൊ​ളി​പ്പി​ച്ചു മാ​ത്ര​മാ​യി​രു​ന്നെ​ന്ന് മു​ന​ന്പ​ത്തെ തൊ​ടാ​തെ അ​വ​ർ പാ​സാ​ക്കി​യ വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം വെ​ളി​പ്പെ​ടു​ത്തി.

പ​തി​യെ​പ്പ​തി​യെ ‘മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ജോ​ലി​ക​ൾ’ തു​ട​രാ​ൻ പാ​ർ​ട്ടി​ക്കാ​ർ മു​ന​ന്പം വി​ട്ടു. പ​ക്ഷേ, വ​ഖ​ഫ് ഇ​ര​ക​ൾ​ക്കു പോ​കാ​നി​ട​മി​ല്ലാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ പി​ന്തു​ണ​യു​ള്ള വ​ഖ​ഫ് ബോ​ർ​ഡ് പ്രാ​കൃ​ത​നി​യ​മ​ത്തി​ന്‍റെ കു​തി​ര​പ്പു​റ​ത്തേ​റി വ​ന്നെ​ങ്കി​ലോ​യെ​ന്ന ആ​ധി​യി​ൽ അ​വ​ർ സ​മ​ര​പ്പ​ന്ത​ലി​ൽ ഉ​റ​ങ്ങാ​തി​രു​ന്നു. ഈ ​കോ​ട​തി​വി​ധി, നി​കൃ​ഷ്ട​നി​യ​മം ക​വ​ർ​ന്ന മു​ന​ന്പം​ജ​ന​ത​യു​ടെ ന​ഷ്ട​ജീ​വി​ത​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​താ​ണ്.

ഇ​തി​നി​ടെ, കൈ​യേ​റ്റ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തെ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ അ​ട​ച്ച് എ​തി​ർ​ത്തു. മു​ന​ന്പ​ത്ത് അ​വ​ർ വാ​രി​പ്പൂ​ശി​യ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ നി​റ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ഒ​ലി​ച്ചു​പോ​യി. ബി​ജെ​പി​ക്ക് അ​വ​രു​ടേ​താ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ടാ​കാം.

പ​ക്ഷേ, ഒ​രു മു​സ്‌​ലിം രാ​ജ്യ​ത്തു​പോ​ലും ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത കൈ​യേ​റ്റ വ​കു​പ്പു​ക​ളാ​ണ് അ​വ​ർ ഭേ​ദ​ഗ​തി ചെ​യ്ത​തി​ൽ ഏ​റെ​യും. ഇ​തി​നെ​തി​രേ 140 ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. പ​ക്ഷേ, മു​ന​ന്പ​ത്ത് ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച 40-ാം വ​കു​പ്പി​ന്‍റെ ഭേ​ദ​ഗ​തി​യു​ൾ​പ്പെ​ടെ​യു​ള്ള​വ കോ​ട​തി റ​ദ്ദാ​ക്കി​യി​ല്ല. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തെ​പ്പോ​ലെ ത​ന്നെ, വോ​ട്ടി​നു​വേ​ണ്ടി​യു​ള്ള പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യ​വും ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തെ മ​ലി​ന​മാ​ക്കി​യെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് മു​ന​ന്പം ഭൂ​മി ത​ട്ടി​പ്പു​കേ​സ്.

വ​ഖ​ഫ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തോ​ടെ രാ​ജ്യ​ത്തൊ​രി​ട​ത്തും മു​ന​ന്പം ആ​വ​ർ​ത്തി​ക്കി​ല്ല. പ​ക്ഷേ, അ​തി​നു മു​ൻ​കാ​ല പ്രാ​ബ​ല്യ​മി​ല്ലാ​തെ വ​ന്ന​തോ​ടെ മു​ന​ന്പം ഇ​ര​ക​ൾ നി​രാ​ശ​യി​ലാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് രാ​ഷ്‌​ട്രീ​യം ത​ട​ഞ്ഞ നീ​തി​യെ കോ​ട​തി ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്തി​മ​മാ​യി പ​റ​ഞ്ഞാ​ൽ, ഇ​ന്ത്യ​യി​ലെ ചി​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളെ സ്വ​ന്തം ആ​സ്തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് മു​ന​ന്പ​ത്തെ​ത്തി​യ​ത്.

അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മു​ന​ന്പ​ത്തി​ന്‍റെ ക​ണ്ണീ​രി​ൽ ച​വി​ട്ടി​യെ​ത്തി​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ വ​ഖ​ഫി​ലെ കൈ​യേ​റ്റ​വ​കു​പ്പു​ക​ളെ​യെ​ങ്കി​ലും ത​ള്ളി​പ്പ​റ​യു​മാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​തേ​ത​ര സ്വ​ർ​ണ​പ്പാ​ളി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​വ​രാ​ണ് പാ​ർ​ല​മെ​ന്‍റ് സ​ന്നി​ധാ​ന​ത്തി​രു​ന്ന് അ​തു പൊ​ളി​ച്ച​ടു​ക്കി​യ​ത്. ഏ​താ​യാ​ലും ഭേ​ദ​ഗ​തി​യു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ​ത​ന്നെ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ മു​ന​ന്പ​ത്തെ ത​ട്ടി​പ്പു​ശ്ര​മം കോ​ട​തി ക​ണ്ടെ​ത്തി. ഇ​തു നീ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നു കി​ട്ടി​യ സു​വ​ർ​ണാ​വ​സ​ര​മാ​ണ്. വ​ച്ചു​താ​മ​സി​പ്പി​ക്ക​രു​ത്.

District News

ശബരിമല സ്വർണപ്പാളി വിവാദം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്‌ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്‌പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്‌ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്‌തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.

Latest News

Corehub Up