x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാസ്‌പോര്‍ട്ടില്‍നിന്ന് പങ്കാളിയുടെ പേരുനീക്കല്‍: വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്നു ഹൈക്കോടതി

വെബ്ഡെസ്ക്
Published: September 24, 2026 02:15 AM IST | Updated: September 24, 2026 02:15 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​ച്ചി: പാ​​സ്‌​​പോ​​ര്‍ട്ടി​​ല്‍നി​​ന്നു ജീ​​വി​​ത​​പ​​ങ്കാ​​ളി​​യു​​ടെ പേ​​ര് നീ​​ക്കാ​​ന്‍ വി​​വാ​​ഹ​​മോ​​ച​​ന ഉ​​ത്ത​​ര​​വ് ഹാ​​ജ​​രാ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി.

പാ​​സ്‌​​പോ​​ര്‍ട്ട് ച​​ട്ട​​ത്തി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ലൊ​​രു നി​​ര്‍ദേ​​ശ​​മി​​ല്ലെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യാ​​ണ് ത്വ​​ലാ​​ഖ് വ​​ഴി വി​​വാ​​ഹ​​മോ​​ച​​നം നേ​​ടി​​യ തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​നി​​യാ​​യ ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​രി​​യു​​ടെ ഹ​​ര്‍ജി​​യി​​ല്‍ ജ​​സ്റ്റീ​​സ് മു​​ര​​ളി പു​​രു​​ഷോ​​ത്ത​​മ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

മു​​ന്‍ ഭ​​ര്‍ത്താ​​വി​​ന്‍റെ പേ​​ര് നീ​​ക്കാ​​ന്‍ കോ​​ട​​തി​​യി​​ല്‍നി​​ന്നു​​ള്ള വി​​വാ​​ഹ​​മോ​​ച​​ന ഉ​​ത്ത​​ര​​വ് ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന പാ​​സ്‌​​പോ​​ര്‍ട്ട് അ​​ധി​​കൃ​​ത​​രു​​ടെ നി​​ര്‍ദേ​​ശം ചോ​​ദ്യം​​ ചെ​​യ്താ​​യി​​രു​​ന്നു ഹ​​ര്‍ജി.

പ​​ങ്കാ​​ളി​​യു​​ടെ പേ​​ര് നീ​​ക്കാ​​ന്‍ കോ​​ട​​തി ഉ​​ത്ത​​ര​​വ് ആ​​വ​​ശ്യ​​മാ​​ണെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് 2024ല്‍ ​​ഓ​​ഫി​​സ് മെ​​മ്മോ​​റാ​​ണ്ടം പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു കേ​​ന്ദ്രസ​​ര്‍ക്കാ​​രി​​ന്‍റെ വാ​​ദം.

എ​​ന്നാൽ, പാ​​സ്‌​​പോ​​ര്‍ട്ട് ച​​ട്ട​​ത്തി​​ല്‍ ഇ​​ത്ത​​ര​​മൊ​​രു നി​​ര്‍ദേ​​ശ​​മി​​ല്ലെ​​ന്ന​​ത് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഹ​​ര്‍ജി​​ക്കാ​​രി​​യു​​ടെ അ​​പേ​​ക്ഷ വീ​​ണ്ടും പ​​രി​​ഗ​​ണി​​ച്ച് ഉ​​ചി​​ത​​മാ​​യ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ന്‍ പാ​​സ്‌​​പോ​​ര്‍ട്ട് അ​​ഥോ​​റി​​റ്റി​​ക്കു കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.

Tags : Passport SpousesName Removal KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up