മുഖ്യമന്ത്രി വി.ഡി. സതീശന്.
തിരുവനന്തപുരം: പൊലിസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കാലാവധി അവസാനിച്ചെന്നും ഇപ്പോള്‍ നല്കുന്നതിനേക്കാള് പകുതി തുകയ്ക്ക് വാടകയ്ക്ക് എടുക്കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കുന്നതായും മുഖ്യമന്ത്രി വി.ഡി. സതീശന്.
ഹെലികോപ്റ്ററിന്റെ ചിപ്സണ്‍ ഏവിയേഷനുമായുള്ള മൂന്നു വര്‍ഷത്തെ വാടകക്കരാര്‍ കാലാവധി കഴിഞ്ഞ 19ന് അവസാനിച്ചു.
പ്രതിമാസം 80 ലക്ഷം രൂപയായിരുന്നു വാടക ഇനത്തില്‍ നല്‍കിയിരുന്നത്. പ്രതിവര്‍ഷം 10 കോടി നല്‍കണം. ഇത് വേസ്റ്റ് ആണെന്നു തോന്നി. ഇതു വലിയ തുകയാണെന്ന ആക്ഷേപവുമുയര്‍ന്നു. ഇതിനാല്‍ കരാര്‍ പുതുക്കിയിട്ടില്ല.
പൊലിസും ദുരന്തനിവാരണ അഥോറിറ്റിയും ഇത് അത്യാവശ്യമാണെന്നു പറഞ്ഞു. അവയവമാറ്റത്തിനായി കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍ അത്യാവശ്യമാണ്.
ഈ സാഹചര്യത്തില്‍ പകുതി തുകയ്ക്കു ലഭിച്ചാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കും.
Tags : VDSatheesan Helicopter RentalCharges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash