x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെയര്‍ ഹൗസിംഗ് പെന്‍ഷന്‍ വിതരണം: ഉത്തരവ് മനഃപൂര്‍വം അവഗണിക്കാന്‍ ശ്രമിക്കുന്നെന്ന് ഹൈക്കോടതി

വെബ്ഡെസ്ക്
Published: September 24, 2026 02:04 AM IST | Updated: September 24, 2026 02:04 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​ച്ചി: കേ​​ര​​ള വെ​​യ​​ര്‍ഹൗ​​സിം​​ഗ് കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍നി​​ന്നു വി​​ര​​മി​​ച്ച​​വ​​രു​​ടെ പ​​രി​​ഷ്‌​​ക​​രി​​ച്ച പെ​​ന്‍ഷ​​ന്‍ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ മു​​ന്‍ഗ​​ണ​​നാ​​ക്ര​​മ​​ത്തി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്ന ഉ​​ത്ത​​ര​​വ് അ​​ധി​​കൃ​​ത​​ര്‍ മ​​നഃ​​പൂ​​ര്‍വം അ​​വ​​ഗ​​ണി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​നാ​​കൂ​​വെ​​ന്നു വ്യ​​ക്ത​​മാ​​ക്കി കോ​​ര്‍പ​​റേ​​ഷ​​ന്‍ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ തോ​​മ​​സ് സാ​​മു​​വ​​ല്‍ ന​​ല്‍കി​​യ സ​​ത്യ​​വാ​​ങ്മൂ​​ലം ത​​ള്ളി​​യാ​​ണ് ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് ബ​​സ​​ന്ത് ബാ​​ലാ​​ജി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ നി​​രീ​​ക്ഷ​​ണം.

ഈ ​​വി​​ശ​​ദീ​​ക​​ര​​ണം വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് സ​​ത്യ​​വാ​​ങ്മൂ​​ലം ത​​ള്ളി​​യ​​ത്. ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​തി​​ല്‍ ക​​ടു​​ത്ത അ​​തൃ​​പ​​തി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ കോ​​ട​​തി ഒ​​ക്ടോ​​ബ​​ര്‍ ആ​​റി​​ന് കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ള്‍ എം​​ഡി നേ​​രി​​ട്ട് ഹാ​​ജ​​രാ​​കാ​​നും നി​​ര്‍ദേ​​ശം ന​​ല്‍കി.

വെ​​യ​​ര്‍ഹൗ​​സിം​​ഗ് കോ​​ര്‍പ​​റേ​​ഷ​​ന്‍ പെ​​ന്‍ഷ​​നേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന​​ട​​ക്കം ന​​ല്‍കി​​യ കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി​​ക​​ളാ​​ണ് കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്.

Tags : Warehousing Pension KeralaHighCourt deliberate Distribution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up