Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distribution

Kasaragod

വൃ​ക്ഷ​ത്തൈ വി​ത​ര​ണം ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​കെ​പി​എ)​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വൃ​ക്ഷ​തൈ​വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

മു​ച്ചി​ലോ​ട്ട് ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​ഴു​ത്തു​കാ​ര​ന്‍ സു​കു​മാ​ര​ന്‍ പെ​രി​യ​ച്ചൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. സു​ഗു​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി. ​സു​മം​ഗ​ല, ഹ​രീ​ഷ് പാ​ല​ക്കു​ന്ന്, മു​ഹ​മ്മ​ദ് ഫ​വാ​സ്, ഇ. ​ര​ഞ്ജി​ത് കു​മാ​ര്‍, യു.​കെ. പ്ര​വീ​ണ്‍​കു​മാ​ര്‍, സി. ​കൃ​പേ​ഷ്, അ​നീ​ഷ സു​രേ​ഷ്, എ​ന്‍.​കെ. പ്ര​ജി​ത്ത്, രാ​ജീ​വ​ന്‍ രാ​ജ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

District News

പാങ്ങ് സ്കൂളിൽ ​സൗ​ജ​ന്യ ബാ​ഗ് വി​ത​ര​ണം ഇ​ന്ന്

പ​ട​പ്പ​റ​ന്പ: വാ​ൽ​പ്പാ​റ ദു​ര​ന്ത​ത്തി​ന്‍റെ വേ​ദ​ന അ​നു​ഭ​വി​ച്ച പാ​ങ്ങ് ജി​എ​ൽ​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഇ​ന്ന് സ്കൂ​ൾ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റും. പാ​ങ്ങ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബാ​ഗു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ച​ന്ദ​ന​പ്പ​റ​ന്പ് അ​ൻ​സാ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബാ​ഗ് വി​ത​ര​ണ​വും കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ജി​ക് ഷോ​യും ന​ട​ക്കു​മെ​ന്ന് പ്ര​ധാ​ന​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ.​അ​ഹ​മ്മ​ദ് കു​ട്ടി അ​റി​യി​ച്ചു.

Kerala

പുതിയ സർക്കാർ വരും മുമ്പ് ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള ഗ്യാ​സ് വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടും ഒ​ത്തു​തീ​ർ​ന്നു

ക​​​ണ്ണൂ​​​ർ: പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് ആ​​​റ​​​ള​​​ത്തെ ബി​​​പി​​​എ​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് വ​​​നം​​​വ​​​കു​​​പ്പ് മു​​​ഖാ​​​ന്ത​​​രം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ ഗ്യാ​​​സ് ക​​​ണ​​​ക്‌​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കി.

റേ​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ, ഡെ​​​പ്യൂ​​​ട്ടി റേ​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത്.

അ​​​സി. ​​​ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ മ​​​ധു​​​സൂ​​​ദ​​​നെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രും. ഇ​​ദ്ദേ​​ഹം വി​​​ര​​​മി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്.

2017ൽ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും ഏ​​​ജ​​​ൻ​​​സി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ യാ​​​തൊ​​​ന്നും പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

195 ഗ്യാ​​​സ് ക​​​ണ‌‌​​ക്‌​​ഷ​​​നു വേ​​​ണ്ടി 6,46,140 രൂ​​​പ 2017 ഏ​​​പ്രി​​​ൽ 11ന് ​​​കൈ​​​മാ​​​റി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നെ ബോ​​​ധി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, 2018 ജൂ​​​ൺ 22 വ​​​രെ 99 ക​​​ണ​​​ക്‌​​ഷ​​​ൻ മാ​​​ത്ര​​​മാ​​​ണു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

2019ൽ ​​​മാ​​​ത്ര​​​മാ​​​ണ് മു​​​ഴു​​​വ​​​ൻ ക​​​ണ​​​ക്‌‌​​ഷ​​​നും ന​​​ല്കി​​​യ​​​ത്. 99 ക​​​ണ​​​ക്‌​​ഷ​​ൻ ന​​​ൽ​​​കി​​​യി​​​ട്ട് 195 ക​​​ണ​​​ക്‌​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​വെ​​​ന്നു കാ​​​ണി​​​ച്ച അ​​​ന്ന​​​ത്തെ അ​​​സി.​ ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ​​​ക്കൊ​​​പ്പം റേ​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ, ഡെ​​​പ്യൂ​​​ട്ടി റേ​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​രും കൂ​​​ട്ടു​​​നി​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

സ​​​ർ​​​ക്കാ​​​രി​​​ന് ന​​​ഷ്ട​​​മാ​​​യ തു​​​ക 54,740 രൂ​​​പ സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു വി​​​ര​​​മി​​​ച്ച മ​​​ധു​​​സൂ​​​ദ​​​നി​​​ൽനി​​​ന്ന് പ​​​ലി​​​ശ സ​​​ഹി​​​തം ഈ​​​ടാ​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് മ​​​ധു​​​സൂ​​​ദ​​​നി​​​ൽ മാ​​​ത്രം ന​​​ട​​​പ​​​ടി ഒ​​​തു​​​ക്കി മ​​​റ്റു ര​​​ണ്ടു​​​ പേ​​​രെ​​​യും കേ​​​സു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലെ കോ​​​ട്ട​​​പ്പാ​​​റ, പ​​​രി​​​പ്പു​​​തോ​​​ട് ഇ​​​ക്കോ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു ഡെ​​​പ്യൂ​​​ട്ടി റേ​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ സി.​​​ വി​​​ജി​​​ത്ത്. ഡി​​​പ്പോ ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു സി.​​​പി. മ​​​ക്സൂ​​​ദ്. ഇ​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്ന​​​തെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ​​​യാ​​ണു കേ​​​സി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

സ​ബ്സ്റ്റേ​ഷ​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ; നാ​ല് ജി​ല്ല​ക​ളി​ൽ ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് വൈ​ദ്യു​തി ത​ട​സ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന സ​ബ്സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് 400 കെവി സ​ബ്സ്റ്റേ​ഷ​നി​ലെ മൂ​ന്നാം ന​മ്പ​ർ 500 എം​വി​എ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ 220 കെവി ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം. ഇ​ന്ന് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​ത്.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ഷ​ട്ട്ഡൗ​ൺ ആ​വ​ശ്യ​മാ​ണെ​ന്ന് പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​ർ പൂ​ർ​ണ്ണ സ​ജ്ജ​മാ​ക്കാ​ൻ ഏ​ക​ദേ​ശം ഏ​ഴ് ദി​വ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ ക​ണ​ക്കു​കൂ​ട്ട​ൽ. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യി​ൽ ലോ​ഡ് ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും.

അ​തി​നാ​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​നാ​ല് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ചും, അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചും കെ​എ​സ്ഇ​ബി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​റ്റ​കു​റ്റ​പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​രോ പ്ര​ദേ​ശ​ത്തെ​യും കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പ്രാ​ദേ​ശി​ക കെ​എ​സ്ഇ​ബി ഓ​ഫീ​സു​ക​ൾ വ​ഴി ല​ഭ്യ​മാ​കു​ന്ന​താ​ണ്.

Kerala

വേ​ത​നം മു​ട​ങ്ങി, വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

തൃ​​​ശൂ​​​ർ: ഏ​​​പ്രി​​​ൽ​​​മാ​​​സ​​​ത്തെ വേ​​​ത​​​നം കു​​​ടി​​​ശി​​​ക​​​യാ​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് റീ​​​ട്ടെ​​​യി​​​ൽ റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​രോ​​​പി​​​ച്ചു.

വേ​​​ത​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം ക​​​ട​​​വാ​​​ട​​​ക ന​​​ൽ​​​കാ​​​നോ സെ​​​യി​​​ൽ​​​സ്മാ​​​നു ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​നോ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടിം​​​ഗ് കോ​​​ൺ​​​ട്രാ​​​ക്ട​​​ർ​​​മാ​​​രും ക​​​യ​​​റ്റി​​​റ​​​ക്കു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തു റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ജി​​​ല്ല​​​യി​​​ലെ പ​​​ല താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലും വാ​​​തി​​​ൽ​​​പ്പ​​​ടി വി​​​ത​​​ര​​​ണം ഇ​​​നി​​​യും പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റേ​​​ഷ​​​ൻ​​​വി​​​ത​​​ര​​​ണം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ഉ​​​റ​​​പ്പാ​​​ക്കു​​​ക, മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളി​​​ലേ​​​തു​​​പോ​​​ലെ സ​​​ബ്സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ൾ റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ക, പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​പ്ര​​​കാ​​​രം വേ​​​ത​​​നം പ​​​രി​​​ഷ്ക​​​രി​​​ച്ച് എ​​​ല്ലാ മാ​​​സ​​​വും പ​​​ത്തി​​​ന​​​കം ന​​​ൽ​​​കു​​​ക, സെ​​​യി​​​ൽ​​​സ്മാ​​​ൻ​​​മാ​​​ർ​​​ക്കു മി​​​നി​​​മം വേ​​​ത​​​നം നി​​​ശ്ച​​​യി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഭ​​​ക്ഷ്യ, ധ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കും നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ടാ​​​മ്പു​​​ഴ മൂ​​​സ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ബി. ബി​​​ജു, ട്ര​​​ഷ​​​റ​​​ർ വി. ​​​അ​​​ജി​​​ത്ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

District News

പ​രാ​തി​ക്ക് ഇടന​ല്‍​കാ​തെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം

തൊ​ടു​പു​ഴ: ഇ​ന്നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞൈ​ടു​പ്പി​ന് അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി. ഇ​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നേ​ര​ത്തേ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മൂ​ന്നാ​ര്‍, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ നെ​ടു​ങ്ക​ണ്ടം, ന്യൂ​മാ​ന്‍ കോ​ളജ് തൊ​ടു​പു​ഴ, ഇ​എം​ആ​ര്‍​എ​സ്, പൈ​നാ​വ്, മ​രി​യ​ഗി​രി ഇം​ഗ്ലീ​ഷ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു വി​ത​ര​ണകേ​ന്ദ്ര​ങ്ങ​ള്‍.

ഓ​രോ ബൂ​ത്തിലേ​ക്കു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റി നേ​ര​ത്തേത​ന്നെ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു.​ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെയും വി​ത​ര​ണകേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന​തി​നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു 35 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളും ന​ട​ത്തി​യി​രു​ന്നു.

Kerala

വോ​ട്ടി​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന പ​രാ​തി; കേ​സെ​ടു​ത്ത് പോ​ലീ​സ്

തൃ​ശൂ​ർ: ഒ​ള​രി​യി​ൽ വോ​ട്ടി​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

കി​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത രാ​ധാ​കൃ​ഷ്ണ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സ്. ഇ​യാ​ൾ​ക്കെ​തി​രെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ചു​മ​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 900 രൂ​പ വി​ല​യു​ള്ള 26 കി​റ്റാ​ണ് ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ഇ​ല​ക്ഷ​ൻ ഫ്ല​യിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് അ​മ്പ​തോ​ളം പേ​ർ കി​റ്റ് വാ​ങ്ങി​യെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. 18 ഐ​റ്റം അ​ട​ങ്ങി​യ കി​റ്റാ​ണ് ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് പി​ന്നി​ലു​ള്ള​ത്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞി​ട്ടാ​ണ് സ്ത്രീ​ക​ൾ കി​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ​ത് എ​ന്നും സി​പി​എം ആ​രോ​പി​ക്കു​ന്നു.

Kerala

തൃ​ശൂ​രി​ൽ ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണം; സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പോ​ലീ​സ് അ​ട​പ്പി​ച്ചു

തൃ​ശൂ​ർ: ഒ​ള​രി​യി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി.

ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന കി​റ്റ് വി​ത​ര​ണം പോ​ലീ​സ് ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നു വി​ത​ര​ണ​ത്തി​നു ത​യാ​റാ​ക്കി​യ കി​റ്റു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ ബി​ജെ​പി, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ഴി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 900 രൂ​പ​യോ​ളം വി​ല​വ​രു​ന്ന കി​റ്റു​ക​ളാ​ണ് പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ന​ൽ​കി​യി​രു​ന്ന​ത്.

വോ​ട്ടു​റ​പ്പി​ക്കാ​നാ​യി മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ബി​ജെ​പി കി​റ്റു​ക​ളും വ​സ്ത്ര​ങ്ങ​ളും മ​ദ്യ​വും വി​ത​ര​ണം​ചെ​യ്യു​ക​യാ​ണെ​ന്നു സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

സ്വ​ർ​ണ​വ്യാ​പാ​രി​ക​ളു​ടെ​യും ബാ​റു​ട​മ​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​അ​വി​ശു​ദ്ധ​നീ​ക്ക​മെ​ന്നും, സു​രേ​ഷ് ഗോ​പി മ​ത്സ​രി​ച്ച 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും സ​മാ​ന​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ ബി​ജെ​പി ന​ട​ത്തി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാഷ്‌ട്രീയ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യ​ല്ല കി​റ്റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന വ്യ​ക്തി 75 കി​റ്റു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ പ​ണം അ​ദ്ദേ​ഹം​ത​ന്നെ അ​ട​ച്ചെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

എ​ത്തി​യ​വ​ർ​ക്കു കി​റ്റു​ക​ൾ കൈ​മാ​റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഓ​ർ​ഡ​ർ ന​ൽ​കി​യ ആ​ളു​ടെ രാ​ഷ്‌ട്രീയ​പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കി​റ്റു ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കി​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ​തെ​ന്നു ക​ട​യി​ലെ​ത്തി​യ ചി​ല സ്ത്രീ​ക​ൾ പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ബി​ജെ​പി പൂ​ർ​ണ​മാ​യും ത​ള്ളി. പ​രാ​ജ​യ​ഭീ​തി മൂ​ലം എ​ൽ​ഡി​എ​ഫ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണി​തെ​ന്നു ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ചു​ള്ള നാ​ട​ക​മാ​ണി​ത്. കി​റ്റ് വി​ത​ര​ണ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ൽ അ​തു തെ​ളി​യി​ക്കാ​നും അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

District News

ഗ്രാ​ന്‍റ് വി​ത​ര​ണം നടത്തി

ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കു​ള്ള 2025-26 ലെ ​ഗ്രാ​ന്‍റ് വി​ത​ര​ണ​വും ക​ര​ക​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും പ​ള്ളി​യോ​ട​സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ് ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

എല്‍പിജി പ്ലാന്‍റുകളിലും വിതരണ കേന്ദ്രങ്ങളിലും പ്രതിസന്ധി കനക്കുന്നു

കൊ​​​ച്ചി: എ​​​ല്‍പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ലെ എ​​​ല്‍പി​​​ജി പ്ലാ​​​ന്‍റു​​​ക​​​ളി​​​ലും വി​​​ത​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യി. കാ​​​ര്യ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ ആ​​​വ​​​ര്‍ത്തി​​​ക്കു​​​മ്പോ​​​ഴും പ്ര​​​തി​​​സ​​​ന്ധി ക​​​ന​​​ക്കു​​​ക​​​യാ​​​ണ്. 200ല്‍ ​​​അ​​​ധി​​​കം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വ​​​ന്നു​​​പോ​​​യി​​​രു​​​ന്ന പ്ലാ​​​ന്‍റു​​​ക​​​ളി​​​ല്‍ ഇ​​​പ്പോ​​​ള്‍ പ​​​ര​​​മാ​​​വ​​​ധി 50 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് എ​​​ത്തു​​​ന്ന​​​ത്.

ബോ​​​ട്ടി​​​ലിം​​​ഗ് പ്ലാ​​​ന്‍റു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വാ​​​ണി​​​ജ്യ​​​സി​​​ലി​​​ണ്ട​​​ര്‍ നീ​​​ക്കം ഏ​​​റെ​​​ക്കു​​​റെ നി​​​ല​​​ച്ചു. സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് സ്‌​​​കൂ​​​ളു​​​ക​​​ള്‍ക്കും ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ക്കും മ​​​റ്റ് അ​​​വ​​​ശ്യ​​​മേ​​​ഖ​​​ല​​​ക​​​ള്‍ക്കും മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ല്‍ സി​​​ലി​​​ണ്ട​​​ർ ന​​​ല്‍കു​​​ന്ന​​​ത്.

ഉ​​​ദ​​​യം​​​പേ​​​രൂ​​​ര്‍ ഐ​​​ഒ​​​സി​​​യി​​​ലെ മൂ​​​ന്നു പ്ലാ​​​ന്‍റു​​​ക​​​ളി​​​ല്‍ ര​​​ണ്ടെ​​​ണ്ണ​​​മാ​​​ണു പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. ഗാ​​​ര്‍ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ക്കു​​​ള്ള സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ ദി​​​വ​​​സം 160 ലോ​​​ഡാ​​​ണ് ഇ​​​വി​​​ടെ​​​നി​​​ന്ന് ഏ​​​ജ​​​ന്‍സി​​​ക​​​ളി​​​ലേ​​​ക്കു ന​​​ല്‍കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് 120 ലോ​​​ഡാ​​​യി കു​​​റ​​​ഞ്ഞു. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ 40 ലോ​​​ഡ് പോ​​​യി​​​രു​​​ന്ന​​​ത് പൂ​​​ര്‍ണ​​​മാ​​​യും നി​​​ല​​​ച്ചു.

ഇ​​​രു​​​മ്പ​​​നം എ​​​ച്ച്പി​​​സി​​​എ​​​ല്ലി​​​ല്‍ 70 ലോ​​​ഡ് വാ​​​ണി​​​ജ്യ–​​​ഗാ​​​ര്‍ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളാ​​​ണ് ദി​​​വ​​​സ​​​വും ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്കു ന​​​ല്‍കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തു ശ​​​രാ​​​ശ​​​രി 30ല്‍ ​​​താ​​​ഴെ​​​യാ​​​യി കു​​​റ​​​ഞ്ഞു. അ​​​മ്പ​​​ല​​​മു​​​ക​​​ള്‍ ബി​​​പി​​​സി​​​എ​​​ല്‍ പ്ലാ​​​ന്‍റി​​​ല്‍നി​​​ന്നു ദി​​​വ​​​സ​​​വും 100ല്‍ ​​​അ​​​ധി​​​കം ലോ​​​ഡ് വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റാ​​​ണു പോ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് പൂ​​​ര്‍ണ​​​മാ​​​യും നി​​​ല​​​ച്ചു. ഗാ​​​ര്‍ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ക്കു​​​ള്ള സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ ദി​​​വ​​​സം 140 ലോ​​​ഡ് പോ​​​യി​​​രു​​​ന്ന​​​ത് 100ല്‍ ​​​താ​​​ഴെ​​​യാ​​​കു​​​ക​​​യും ചെ​​​യ്തു.

ഏ​​​ജ​​​ന്‍സി​​​ക​​​ളി​​​ലേ​​​ക്കു സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ എ​​​ത്തി​​​ച്ചി​​​രു​​​ന്ന ട്ര​​​ക്ക് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജോ​​​ലി​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.

National

പിഎം കിസാൻ സമ്മാൻ: അടുത്ത ഗഡു വിതരണം ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: പി​​​എം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി​​​യു​​​ടെ അ​​​ടു​​​ത്ത ഗ​​​ഡു ഇ​​​ന്ന് അ​​​ർ​​​ഹ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തും.

പ​​​ദ്ധ​​​തി​​​യു​​​ടെ 22-ാമ​​​ത് ഗ​​​ഡു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.

ഡ​​​യ​​​റ​​​ക്‌​​​ട് ബെ​​​ന​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​റി​​​ലൂ​​​ടെ (ഡി​​​ബി​​​ടി) രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 9.32 കോ​​​ടി ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് 18,640 കോ​​​ടി രൂ​​​പ​​​യാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

22-ാമ​​​ത് ഗ​​​ഡു​​​വി​​​ന്‍റെകൂ​​​ടി വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ പ​​​ദ്ധ​​​തി​​​ക്കാ​​​യി ആ​​​കെ ചെ​​​ല​​​വി​​​ട്ട തു​​​ക 4.27 ല​​​ക്ഷം കോ​​​ടി ക​​​വി​​​യു​​​മെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ഇൻഫാം മഹിളാ ഹരിതം അവാര്‍ഡ് വിതരണം ഇന്ന്

കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: ഇ​​​​​ന്‍ഫാം അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സ്ത്രീ​​​​​ക​​​​​ളെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ച് അ​​​​​ടു​​​​​ക്ക​​​​​ള​​​​​ത്തോ​​​​​ട്ട നി​​​​​ര്‍മാ​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ വി​​​​​ഷ​​​​​ര​​​​​ഹി​​​​​ത പ​​​​​ച്ച​​​​​ക്ക​​​​​റി ഉത്പാ​​​​​ദി​​​​​പ്പി​​​​​ച്ചു ന​​​​​ട​​​​​ത്തു​​​​​ന്ന വ​​​​​നി​​​​​താ​​​​​ ദി​​​​​നാ​​​​​ച​​​​​ര​​​​​ണം ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ര്‍ഷി​​​​​ക്കു​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍ഷ​​​​​ത്തെ വ​​​​​നി​​​​​താ ദി​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ദേ​​​​​ശീ​​​​​യ ചെ​​​​​യ​​​​​ര്‍മാ​​​​​ന്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് മ​​​​​റ്റ​​​​​മു​​​​​ണ്ട​​​​​യി​​​​​ല്‍ ഇ​​​​​ന്‍ഫാം മ​​​​​ഹി​​​​​ളാ​​​​​ സ​​​​​മാ​​​​​ജ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് അ​​​​​ടു​​​​​ക്ക​​​​​ള​​​​​ത്തോ​​​​​ട്ട പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

ഇ​​​​​ന്‍ഫാം ക​​​​​ര്‍ഷ​​​​​ക കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലെ മ​​​​​ഹി​​​​​ള​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍, ഒ​​​​​രു സെ​​​​​ന്‍റ് മു​​​​​ത​​​​​ല്‍ ര​​​​​ണ്ടു സെ​​​​​ന്‍റ് വ​​​​​രെ​​​​​യു​​​​​ള്ള ഭൂ​​​​​മി​​​​​യി​​​​​ല്‍ വി​​​​​വി​​​​​ധ ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക​​​​​ള്‍ വി​​​​​ഷ​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യി വി​​​​​ള​​​​​യി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു പ​​​​​ദ്ധ​​​​​തി.

മ​​​​​ണ്ണി​​​​​ലും ഗ്രോ ​​​​​ബാ​​​​​ഗു​​​​​ക​​​​​ളി​​​​​ലും വീ​​​​​ടി​​​​ന്‍റെ ടെ​​​​​റ​​​​​സി​​​​​ലു​​​​​മാ​​​​​യാ​​​​​ണ് പ​​​​​ച്ച​​​​​ക്ക​​​​​റി കൃ​​​​​ഷി ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ത​​​​​രു​​​​​ക്ക​​​​​ള്‍, ല​​​​​ത​​​​​ക​​​​​ള്‍, ഇ​​​​​ല​​​​വ​​​​​ര്‍ഗ​​​​​ങ്ങ​​​​​ള്‍, പ​​​​​യ​​​​​ര്‍വ​​​​​ര്‍ഗ​​​​​ങ്ങ​​​​​ള്‍, പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക​​​​​ള്‍, കി​​​​​ഴ​​​​​ങ്ങ് വ​​​​​ര്‍ഗ​​​​​ങ്ങ​​​​​ള്‍, ഫ​​​​​ല​​​​​വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാ​​​​​മാ​​​​​ണ് കൃ​​​​​ഷി ചെ​​​​​യ്ത​​​​​ത്. ഇ​​​​​തി​​​​​നാ​​​​​യി മാ​​​​​ര്‍ഗ​​​​നി​​​​​ര്‍ദേ​​​​​ശ​​​​​ങ്ങ​​​​​ളും ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ ഒ​​​​​ന്നും ര​​​​​ണ്ടും ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ഇ​​​​​ന്‍ഫാം ഗ്രാ​​​​​മ, താ​​​​​ലൂ​​​​​ക്ക് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ക​​​​​ര്‍ഷ​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളാ​​​​​ണ്. മൂ​​​​​ന്നാം​​​​ ഘ​​​​​ട്ട വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ഇ​​​​​ന്‍ഫാം മ​​​​​ഹി​​​​​ളാ​​​​​ സ​​​​​മാ​​​​​ജ് ജി​​​​​ല്ലാ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ പ്രാ​​​​​വീ​​​​​ണ്യം നേ​​​​​ടി​​​​​യ വ്യ​​​​​ക്തി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന വ​​​​​നി​​​​​താ ദി​​​​​നാ​​​​​ച​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ ഇ​​​​​ന്‍ഫാ​​​​​മി​​​​​ന്‍റെ വി​​​​​വി​​​​​ധ കാ​​​​​ര്‍ഷി​​​​​ക താ​​​​​ലൂ​​​​​ക്കു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നാ​​​​​യി ഒ​​​​​ന്നും ര​​​​​ണ്ടും മൂ​​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ള്‍ നേ​​​​​ടി​​​​​യ 36 പേ​​​​​ര്‍ക്ക് ഇ​​​​​ന്‍ഫാം മ​​​​​ഹി​​​​​ളാ ഹ​​​​​രി​​​​തം അ​​​​​വാ​​​​​ര്‍ഡ് ന​​​​​ല്‍കി ആ​​​​​ദ​​​​​രി​​​​​ക്കും.

ഒ​​​​​ന്നാം സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 12 പേ​​​​​ര്‍ക്ക് ഒ​​​​​രോ പ​​​​​വ​​​​​ന്‍ വീ​​​​​തം സ്വ​​​​​ര്‍ണനാ​​​​​ണ​​​​​യ​​​​​ങ്ങ​​​​​ളും ര​​​​​ണ്ടാം സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 12 പേ​​​​​ര്‍ക്ക് 25,000 രൂ​​​​​പ വീ​​​​​ത​​​​​വും, മൂ​​​​​ന്നാം സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 12 പേ​​​​​ര്‍ക്ക് പ​​​​​തി​​​​​നാ​​​​​യി​​​​​രം രൂ​​​​​പ വീ​​​​​ത​​​​​വും കൂ​​​​​ടാ​​​​​തെ മെ​​​​​മ​​​​​ന്‍റോ​​​​​യും മ​​​​​റ്റു സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ല്‍കും. വി​വി​ധ കാ​ര്‍​ഷി​ക ഗ്രാ​മ​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ല്‍​കും.

District News

പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പാ​ഠ​പു​സ്ത​ക വി​ത​ര​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ പാ​ഠ​പു​സ്ത​ക ഡി​പ്പോ​യി​ല്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഡി. ​ഷൈ​നി പാ​ഠ​പു​സ്ത​കം വി​ത​ര​ണം ചെ​യ്യു​ന്ന വ​ണ്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

2026-27 വ​ര്‍​ഷ​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഒ​ന്നാം വോ​ളി​യ​മാ​ണ് സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത്. വി​ത​ര​ണ​ത്തി​നാ​യി പ​ത്തുല​ക്ഷം പു​സ്ത​ക​ങ്ങ​ള്‍ ഡി​പ്പോ​യി​ല്‍ എ​ത്തി.

പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം തു​ട​ങ്ങും മു​ന്പേ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വി. ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ഠ​പു​സ്ത​ക ഡി​പ്പോ സൂ​പ്ര​ണ്ട് പി.​വി. സു​നി​ജ, സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ.​വി. ജി​തേ​ഷ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Leader Page

പട്ടയവിതരണത്തിൽ ചരിത്രനേട്ടം

ഈ ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​ശേ​​​​​​ഷം, ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ട​​​​​​ന്ന സം​​​​​​സ്ഥാ​​​​​​ന പ​​​​​​ട്ട​​​​​​യ​​​​​​മേ​​​​​​ള​​​​​​യി​​​​​​ല​​​​​​ട​​​​​​ക്കം ഇ​​​​​​തു​​​​​​വ​​​​​​രെ 2,79,678 ല​​​​​​ക്ഷം കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ ഭൂ​​​​​​മി​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​ക്കി. അ​​​​​​ത് സ​​​​​​ർ​​​​​​വ​​​​​​കാ​​​​​​ല റി​​​​​​ക്കാ​​​​​​ർ​​​​​​ഡും അ​​​​​​തി​​​​​​നേ​​​​​​ക്കാ​​​​​​ളു​​​​​​പ​​​​​​രി വ​​​​​​ലി​​​​​​യൊ​​​​​​രു ച​​​​​​രി​​​​​​ത്ര​​​​​​വു​​​​​​മാ​​​​​​ണ്.

ഭ​​​​​​വ​​​​​​നര​​​​​​ഹി​​​​​​ത​​​​​​രും ദൂ​​​​​​ര​​​​​​ഹി​​​​​​ത​​​​​​രും ഇ​​​​​​ല്ലാ​​​​​​ത്ത കേ​​​​​​ര​​​​​​ളം എ​​​​​​ന്ന വാ​​​​​​ഗ്ദാ​​​​​​നം മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ചാ​​​​​​ണ് 2016ൽ ​​​​​​ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ മു​​​​​​ന്ന​​​​​​ണി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഒ​​​​​​ന്നാം ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​ക്കാ​​​​​​ർ 1,77,011 പേ​​​​​​ർ​​​​​​ക്ക് പ​​​​​​ട്ട​​​​​​യം ന​​​​​​ൽ​​​​​​കി. എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് തു​​​​​​ട​​​​​​ർ​​​​​​ന്നും ഭ​​​​​​രി​​​​​​ക്ക​​​​​​ണം എ​​​​​​ന്ന് ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു. ര​​​​​​ണ്ടാം ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​റ്റ ശേ​​​​​​ഷം ഭൂ​​​​​​മി​​​​​​യും വീ​​​​​​ടും ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​ണ് ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ഇ​​​​​​തി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ആ​​​​​​ദ്യ നൂ​​​​​​റ് ദി​​​​​​ന ക​​​​​​ർ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ​​​​​ത​​​​​​ന്നെ 54,535 ക​​​​​​ടും​​​​​​ബം​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പ​​​​​​ട്ട​​​​​​യം വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു. ര​​​​​​ണ്ടാം നൂ​​​​​​റ് ദി​​​​​​ന പ​​​​​​ദ്ധ​​​​​​തി​​​​​​ക്കാ​​​​​​ല​​​​​​ത്ത് 67,069 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. ഓ​​​​​​രോ നൂ​​​​​​റു ദി​​​​​​ന പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലും പ​​​​​​ട്ട​​​​​​യ വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും പ്രാ​​​​​​ധാ​​​​​​ന്യം ന​​​​​​ൽ​​​​​​കി​​​​​​യാ​​​​​​ണ് ഈ ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ മു​​​​​​ന്നോ​​​​​​ട്ടു പോ​​​​​​യ​​​​​​ത്.

നാ​​​​​​ലാം വാ​​​​​​ർ​​​​​​ഷി​​​​​​ക ആ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​ത്രം 43,058 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു. തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​ടു​​​​​​ത്ത ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ 10,000 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടി വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു. ഇ​​​​​​ന്ന​​​​​​ലെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന പ​​​​​​ട്ട​​​​​​യ​​​​​​മേ​​​​​​ള​​​​​​യി​​​​​​ൽ 14 ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 45,731 കുടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ​​​​​കൂ​​​​​​ടി ഭൂ​​​​​​മി​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​ക്കി. ര​​​​​​ണ്ടാം ഇ​​​​​​ട​​​​​​തു​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച ല​​​​​​ക്ഷ്യ​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​ൻ ഇ​​​​​​നി 43,311 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടി വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്താ​​​​​​ൽ മ​​​​​​തി. എ​​​​​​സ്ഐ​​​​​​ആ​​​​​​ർ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ഏ​​​​​​ക​​​​​​ദേ​​​​​​ശം മൂ​​​​​​ന്ന് മാ​​​​​​സ​​​​​​ക്കാ​​​​​​ലം മു​​​​​​ഴു​​​​​​വ​​​​​​ൻ റ​​​​​​വ​​​​​​ന്യു ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രും മു​​​​​​ഴു​​​​​​കി​​​​​​യി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ൽ ഈ ​​​​​​ല​​​​​​ക്ഷ്യം ഇ​​​​​​തി​​​​​​നോ​​​​​​ട​​​​​​കം ത​​​​​​ന്നെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​നാ​​​​​​വു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

ര​​​​​​ണ്ട് സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളും ചേ​​​​​​ർ​​​​​​ന്ന് ഇ​​​​​​തു​​​​​​വ​​​​​​രെ 4,56,689 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്ത​​​​​​ത്. ഏ​​​​​​താ​​​​​​നും ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടി ല​​​​​​ഭ്യ​​​​​​മാ​​​​​​യാ​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​മു​​​​​​ന്ന​​​​​​ണി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച അ​​​​​​ഞ്ച് ല​​​​​​ക്ഷം പ​​​​​​ട്ട​​​​​​യം എ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​നാ​​​​​​കും എ​​​​​​ന്നാ​​​​​​ണ് പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 1372 പ്ര​​​​​​വ്യ​​​​​​ത്തി ദി​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന് ഇ​​​​​​തു​​​​​​വ​​​​​​രെ ല​​​​​​ഭി​​​​​​ച്ച​​​​​​ത്. ഇ​​​​​​ത്ര​​​​​​യും ദി​​​​​​വ​​​​​​സം കൊ​​​​​​ണ്ട് 2,79,678 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ, പ്ര​​​​​​തി​​​​​​ദി​​​​​​നം 204 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ വീ​​​​​​തം ന​​​​​​ൽ​​​​​​കാ​​​​​​ൻ സാ​​​​​​ധി​​​​​​ച്ചു എ​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണ്.

2016 മു​​​​​​ത​​​​​​ൽ 2025 വ​​​​​​രെ വ​​​​​​നാ​​​​​​വ​​​​​​കാ​​​​​​ശ നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം 4,690 ആ​​​​​​ദി​​​​​​വാ​​​​​​സി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​ണ് ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. അ​​​​​​ങ്ങ​​​​​​നെ 6,288 ഏ​​​​​​ക്ക​​​​​​റാ​​​​​​ണ് പ​​​​​​തി​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. 213 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് റ​​​​​​വ​​​​​​ന്യു ഭൂ​​​​​​മി​​​​​​യു​​​​​​ടെ പ​​​​​​ട്ട​​​​​​യ​​​​​​വും ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. 3,426 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് 2,106 ഏ​​​​​​ക്ക​​​​​​ർ നി​​​​​​ക്ഷി​​​​​​പ്ത വ​​​​​​ന​​​​​​ഭൂ​​​​​​മി​​​​​​ക്കു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ രേ​​​​​​ഖ​​​​​​യും ന​​​​​​ൽ​​​​​​കി. കൂ​​​​​​ടാ​​​​​​തെ, ലാ​​​​​​ൻ​​​​​ഡ് പ​​​​​​ർ​​​​​​ച്ചേ​​​​​​സ് മു​​​​​​ഖേ​​​​​​ന 274 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി 149 ഏ​​​​​​ക്ക​​​​​​ർ ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. ലാ​​​​​ൻ​​​​​ഡ് ബാ​​​​​​ങ്ക് പ​​​​​​ദ്ധ​​​​​​തി പ്ര​​​​​​കാ​​​​​​രം 422 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​ണ് ഭൂ​​​​​​മി വാ​​​​​​ങ്ങി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. 171 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പ്ര​​​​​​ള​​​​​​യ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ 9,196 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി 8,690 ഏ​​​​​​ക്ക​​​​​​റാ​​​​​​ണ് ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്.

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 567 വ​​​​​​ന ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​നാ​​​​​​വ​​​​​​കാ​​​​​​ശ രേ​​​​​​ഖ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്ത​​​​​​ത് മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, 567 വ​​​​​​ന ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളെ​​​​​​യും റ​​​​​​വ​​​​​​ന്യു വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളാ​​​​​​ക്കി നി​​​​​​കു​​​​​​തി ര​​​​​​സീ​​​​​​തും ത​​​​​​ണ്ട​​​​​​പ്പേ​​​​​​ര് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റും അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കാ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു.

പ​​​​​​ട്ട​​​​​​യം വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​ൽ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, വി​​​​​​വി​​​​​​ധ ഭൂ​​​​​​നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കി​​​​​​യ പ​​​​​​ട്ട​​​​​​യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​സ​​​​​​ൽ പ​​​​​​ക​​​​​​ർ​​​​​​പ്പ് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് നി​​​​​​ജ​​​​​​സ്ഥി​​​​​​തി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളും സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. പ​​​​​​ട്ട​​​​​​യ വി​​​​​​ത​​​​​​ര​​​​​​ണ മേ​​​​​​ള​​​​​​ക​​​​​​ൾ​​​​​​ക്കും പ​​​​​​ട്ട​​​​​​യ പ്ര​​​​​​ശ്ന​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്കും മ​​​​​​റ്റു പൊ​​​​​​തു​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​മാ​​​​​​യി മ​​​​​​ന്ത്രി എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ പോ​​​​​​കു​​​​​​ന്ന ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ര​​​​​​വ​​​​​​ധി അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ളാ​​​​​​ണ് പ​​​​​​ട്ട​​​​​​യം കൈ​​​​​​മോ​​​​​​ശം വ​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ല​​​​​​ഭി​​​​​​ച്ച​​​​​​ത്. ഇ​​​​​​തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് നി​​​​​​ജ​​​​​​സ്ഥി​​​​​​തി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റി​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​ത്. ഈ ​​​​​​തീ​​​​​​രു​​​​​​മാ​​​​​​നം നി​​​​​​ര​​​​​​വ​​​​​​ധി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​ണ് തു​​​​​​ണ​​​​​​യാ​​​​​​യി മാ​​​​​​റി​​​​​​യ​​​​​​ത്.

1960ലെ ​​​​​​ഭൂ​​​​​​പ​​​​​​തി​​​​​​വ് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഭൂ​​​​​​മി കൈ​​​​​​വ​​​​​​ശം വ​​​​​​ച്ച കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​ർ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ൽ 13 വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളോ​​​​​​ടെ പു​​​​​​തി​​​​​​യ ച​​​​​​ട്ടം നി​​​​​​ർ​​​​​​മി​​​​​​ച്ചു. ഇ​​​​​​ത് മ​​​​​​ല​​​​​​യോ​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം അ​​​​​​വ​​​​​​രു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ ഭൂ ​​​​​​പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളെ​​​​​​യും മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​ൻ ഉ​​​​​​ള്ള ആ​​​​​​ദ്യ​​​​​​ത്തെ ഒ​​​​​​രു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി മാ​​​​​​റി. ഭൂ​​​​​​പ​​​​​​തി​​​​​​വി​​​​​​നു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​ന പ​​​​​​രി​​​​​​ധി ഒ​​​​​​രു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്ന് 2.5 ല​​​​​​ക്ഷ​​​​​​മാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച​​​​​​തും സു​​​​​​പ്ര​​​​​​ധാ​​​​​​ന ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​യി.

എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ഭൂ​​​​​​മി, എ​​​​​​ല്ലാ ഭൂ​​​​​​മി​​​​​​ക്കും രേ​​​​​​ഖ, എ​​​​​​ല്ലാ സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ളും സ്മാ​​​​​​ർ​​​​​​ട്ട് എ​​​​​​ന്ന മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യം അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്തി ജ​​​​​​ന​​​​​​കീ​​​​​​യ​​​​​​മാ​​​​​​യ ഒ​​​​​​രു മു​​​​​​ന്നേ​​​​​​റ്റം ത​​​​​​ന്നെ​​​​​​യാ​​​​​​ണ് റ​​​​​​വ​​​​​​ന്യു വ​​​​​​കു​​​​​​പ്പ് ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം നി​​​​​​ന്ന്, അ​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ നി​​​​​​റ​​​​​​വേ​​​​​​റ്റാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു എ​​​​​​ന്ന​​​​​​ത് ഇ​​​​​​ട​​​​​​തു മു​​​​​​ന്ന​​​​​​ണി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഇ​​​​​​ച്ഛാ​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​ണ്.

Kerala

പട്ടയ വിതരണം: വിലക്ക് നീക്കി ഹൈക്കോടതി

കൊച്ചി: 1964 ലെ കേരള ഭൂപതിവ് ചട്ട പ്രകാരം അര്‍ഹരായവര്‍ക്ക് പട്ടയ വിതരണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. പട്ടയ വിതരണ നടപടികള്‍ സ്‌റ്റേ ചെയ്തുകൊണ്ടുള്ള 2024ലെ ഹൈക്കോടതി ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളീകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

ഇടുക്കിയില്‍ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളില്‍ ചട്ടം ലംഘിച്ച് പട്ടയം വിതരണം ചെയ്യുന്നതും ഭൂപതിവ് ചട്ടത്തിന്‍റെ നിയമ സാധുതയുമടക്കം വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ പട്ടയ വിതരണം തടഞ്ഞത്. അനുവദനീയമായതിലപ്പുറം ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം അനുവദിക്കരുതെന്നായിരുന്നു നിര്‍ദേശം.

പട്ടയത്തിന് 1971 വരെ കൈവശാവകാശം നിയമവിധേയമാക്കിയത് കൈയേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കാനാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. 1964ലെ ചട്ടം അനുസരിച്ച് 1971 വരെ ഭൂമി കൈവശം വച്ചവര്‍ക്ക് എങ്ങനെയാണ് പട്ടയത്തിന് അര്‍ഹത എന്ന സംശയമുന്നയിച്ചായിരുന്നു കോടതിയുടെ സ്‌റ്റേ.

എന്നാല്‍, പട്ടയം അനുവദിക്കാന്‍ അര്‍ഹത നല്‍കുന്ന കൈവശാവകാശത്തിന്‍റെ കാലയളവ് സംബന്ധിച്ച് 1964ലെ ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് 1971ല്‍ ഇത് ഭേദഗതി വരുത്തുകയായിരുന്നെന്നും റവന്യൂ വകുപ്പ് കോടതിയെ അറിയിച്ചു. 1971 വരെ കൈവശമോ കുടികിടപ്പോ ഉള്ളവര്‍ക്ക് പട്ടയം നല്‍കാമെന്നാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. ഇത് രേഖപ്പെടുത്തിയാണ് പട്ടയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.

District News

ആ​റ​ളം പ​ട്ടി​ക​വ​ർ​ഗ പ​ദ്ധ​തി: സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണ​വും ഏ​ക​ദി​ന പ​രി​ശീ​ല​ന​വും ന​ട​ത്തി

ഇ​രി​ട്ടി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​റ​ളം പ​ട്ടി​ക വ​ർ​ഗ​പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലെ യൂ​ത്ത് ക്ല​ബ്, ഷീ ​ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ഏ​ക​ദി​ന കാ​യി​ക പ​രി​ശീ​ല​ന​വും സ്പോ​ർ​ട്സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ആ​റ​ളം ഫാം ​ബ്ലോ​ക്ക് ഏ​ഴ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ഖി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം കെ.​കെ. സ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക​രാ​ട്ടേ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 12നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യൂ​ത്ത് ക്ല​ബ്, ഷീ ​ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ച്ച് കെ. ​പ്ര​മോ​ദ​ൻ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​റ​ളം ഫാം ​വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ നി​ന്നാ​യി 120 പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​റ​ളം പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സ​നൂ​പ്, അ​സി.​ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്രി​യ, അ​ക്ഷ​യ, അ​നി​മേ​റ്റ​ർ സി. ​പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യ കൈത്തറി യൂണിഫോമിന്‍റെ വിതരണവും അദ്ദേഹം നിർവഹിച്ചു.

അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പുസ്തകങ്ങൾ കൈമാറുന്നതിലൂടെ കുട്ടികൾക്ക് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ വിതരണം ആരംഭിച്ചതിലൂടെ ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പുസ്തകത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകും.

മാർച്ചിൽ സ്കൂളുകൾ അടച്ചാൽ പിന്നീട് ജൂണിലാണ് തുറക്കുന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും. ഇത് മുൻകൂട്ടി കണ്ടാണ് പുസ്തകങ്ങൾ ഇപ്പോൾ തന്നെ നൽകുന്നത്.

അവധിക്കാലത്ത് കളികൾക്കൊപ്പം നിശ്ചിത സമയം മാറ്റിവച്ച് അടുത്ത ക്ലാസിലെ പാഠങ്ങൾ നോക്കാനും ഇത് സഹായിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

District News

‘കു​ടി​വെ​ള്ള വി​ത​ര​ണ​മി​ല്ലെ​ങ്കി​ലും വാ​ട്ട​ർ ബി​ല്ല് കൃ​ത്യ​മാ​യെ​ത്തു​ന്നു​ണ്ട് ’

പാ​രി​പ്പ​ള്ളി: കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി ചാ​ത്ത​ന്നൂ​ർ സെ​ക്‌ഷ െ ന്‍റ​പ​രി​ധി​യി​ൽ​പ്പെ​ട്ട ക​ല്ലു​വാ​തു​ക്ക​ൽ, ചി​റ​ക്ക​ര , ന​ട​യ്ക്ക​ൽ , ആ​ലു​വി​ള , വ​ട്ട​ക്കു​ഴി​ക്ക​ൽ, വേ​ള മാ​ന്നൂ​ർ തു​ട​ങ്ങി ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​ജീ​വ​ൻ മി​ഷ െ ന്‍റ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ട്ട​ർ ക​ണ​ക്‌ഷനു​ക​ളി​ലെ ജ​ലവി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

ക​ണ​ക്‌ഷൻ ല​ഭി​ച്ചു കു​റ​ച്ച് മാ​സ​ങ്ങ​ൾ ജ​ല​വി​ത​ര​ണ​മി​ല്ലാ​തെ ത​ന്നെ കൃ​ത്യ​മാ​യി ബി​ല്ലു മാ​ത്രം വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം വീ​ണ്ടും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.​

വെ​ള്ള​ത്തി​നാ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ളു​യ​ർ​ന്ന​പ്പോ​ൾ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന ന​ട​പ​ടി​യെ​ന്നോ​ണം പാ​തി​രാ​ത്രി ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ഉ​റ​ങ്ങു​ന്ന സ​മ​യം നോ​ക്കി പുലർച്ചേ ര​ണ്ടിനും നാ​ലി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്ത് അ​ര​മ​ണി​ക്കൂ​ർ സ​മ​യം വെ​ള്ളം വി​ത​ണം ന​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. വി​ത​ര​ണം ചെ​യ്യു​ന്ന സ​മ​ത്ത് ടാ​പ്പി​ലൂ​ടെ മാ​ത്രം ജ​ലം സ്വീ​ക​രി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യി വാ​ട്ട​ർ ബി​ല്ല് ഈ​ടാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഒ​രു മ​ടി​യു​മി​ല്ല.​വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജ​ല​ജീ​വ​ൻ മി​ഷ ന്‍റെ ജ​ലവി​ത​ര​ണം അ​നു​ഗ്ര​ഹ​മാ​യി മാ​റേ​ണ്ട​താ​ണ്.

എ​ന്നാ​ൽ ജ​ല​വ​ിത​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ലോ ചാ​ത്ത​ന്നൂ​ർ എം ​എ​ൽഎയു​ടെ ഭാ​ഗ​ത്തു നി​ന്നോ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നോ യാ​തൊ​രു​വി​ധ ഇ​ട​പെ​ട​ലു​ക​ളും ന​ട​ക്കു​ന്നി​ല്ലെന്ന​താ​ണ് വ​സ്തു​ത.​
വാ​ട്ട​ർ അഥോ​റി​റ്റി ജ​ല​വി​ത​ര​ണ​ത്തി​ൽ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം മാ​റ്റി വ​ച്ച് കൃ​ത്യ​മാ​യ രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ക​യും വ​ര​ൾ​ച്ച​യെ നേ​രി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​ല്ലു​വാ​തു​ക്ക​ൽ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക്ഷേ​ധ യോ​ഗം ചേ​ർ​ന്നു. വി​ക​സ​ന സ​മി​തി പ്ര​സി​ന്‍റ്് ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി.

 

Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ട്രാ​വ​ൽ കാ​ർ​ഡ് വി​ത​ര​ണം നി​ല​ച്ചു

ചാ​​​ത്ത​​​ന്നൂ​​​ർ: യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ല​​​ച്ചു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​ശ്നം മൂ​​​ലം യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ക​​​ട്ടെ നി​​​ര​​​ന്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും വ​​​ള​​​രെ​​​യേ​​​റെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നു ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ്. വ​​​ള​​​രെ വേ​​​ഗം ക​​​ണ്ട​​​ക്ട​​​ർ​​​ക്കു ടി​​​ക്ക​​​റ്റ് ന​​​ല്കാ​​​നും ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. മു​​​ൻ​​​കൂ​​​ർ പ​​​ണ​​​മ​​​ട​​​ച്ച് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​യ്ക്ക് പ​​​ണം കൈ​​​യി​​​ലി​​​ല്ലെ​​​ങ്കി​​​ലും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡി​​​നെ​​​തി​​​രെ പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ബാ​​​ഹ്യ സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച​​​തെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. ബ​​​സു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു യു​​​പി​​​ഐ വ​​​ഴി​​​യു​​​ള്ള സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തു​​​മു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ടി​​​ക്ക​​​റ്റ് തു​​​ക കൈ​​​വ​​​ശം ക​​​രു​​​താ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ പ​​​ല​​​വി​​​ധ കാ​​​ര​​​ണ​​​ത്താ​​​ൽ കൃ​​​ത്യ​​​മാ​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യും ന​​​ട​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും പ​​​ല​​​രീ​​​തി​​​യി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​ട​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കി​​​ല്ല. പ​​​ല​​​പ്പോ​​​ഴും യു​​​പി​​​ഐ മു​​​ഖേ​​​ന ബ​​​സ്ചാ​​​ർ​​​ജ് അ​​​ട​​​ച്ചാ​​​ലും ടി​​​ക്ക​​​റ്റ് ഇ​​​ടി​​​എം റി​​​ലീ​​​സ് ചെ​​​യ്യാ​​​റി​​​ല്ല. യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ണം ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ ഇ​​​തു യാ​​​ത്ര​​​ക്കാ​​​രും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രും ത​​​മ്മി​​​ലു​​​ള്ള വ​​​ഴ​​​ക്കി​​​നും ഇ​​​ട​​​യാ​​​ക്കു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല മൂ​​​ന്ന് മി​​​നി​​​റ്റോ​​​ളം സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

തി​​​ര​​​ക്കു​​​ള്ള ബ​​​സു​​​ക​​​ളി​​​ൽ ഇ​​​ത് വ​​​ലി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. യു​​​പി ഐ ​​​ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്താ​​​മെ​​​ന്ന​​​തി​​​നാ​​​ൽ ടി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ണം കൈ​​​യി​​​ൽ ക​​​രു​​​താ​​​ത്ത​​​വ​​​ർ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​യും വ​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യും കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ പൊ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യും ഓ​​​ഫ് ലൈ​​​ൻ മു​​​ഖേ​​​ന​​​യും യു​​​പി​​​ഐ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ൾ ഇ​​​ടി​​​എ​​​മ്മി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്റ്റു​​​ഡ​​​ന്‍റ് കാ​​​ർ​​​ഡി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ യാ​​​തൊ​​​രു​​​വി​​​ധ വി​​​വ​​​ര​​​ങ്ങ​​​ളോ (ഫോ​​​ട്ടോ, പേ​​​ര്, പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ൾ) എ​​​വി​​​ടെ മു​​​ത​​​ൽ എ​​​വി​​​ടെ വ​​​രെ​​​യാ​​​ണ് യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്, കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ​​​യെ പ​​​റ്റി​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കാ​​​തെ വ​​​രി​​​ക​​​യും ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ക്ക​​​ൽ പ​​​ണ​​​മി​​​ല്ലാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്താ​​​ൽ നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം ടി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​തെ​​​യു​​​ള്ള യാ​​​ത്ര കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ടി​​​ക്ക​​​റ്റ് തു​​​ക ഇ​​​ല്ലാ​​​ത്ത യാ​​​ത്ര​​​ക്കാ​​​രെ ബ​​​സി​​​ൽ നി​​​ന്നും ഇ​​​റ​​​ക്കി​​​വി​​​ടു​​​ക​​​യോ അ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​വ​​​രെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഏ​​​ല്പി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം.

അ​​​ങ്ങ​​​നെ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ട​​​ക്ട​​​ർ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​കും എ​​​ന്നാ​​​ത​​​ണ് സ്ഥി​​​തി. ഈ ​​​പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ട്രേ​​​ഡ് യൂ​​​ണി​​​നു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​ടി​​​ഇ​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​ഷാ​​​ദ് സി​​​എം​​​ഡി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ല്കി.

NRI

ഡി​എം​സി​ഐ​യു​ടെ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കാ​ല​ത്ത് ഡ​ല്‍​ഹി​യി​ല്‍ ആ​രം​ഭി​ച്ച ഡി​സ്ട്ര​സ് മാ​നേ​ജ്‌​മെന്‍റ് ക​ല​ക്ടീ​വ് ഇ​ന്ത്യ​യു​ടെ (ഡി​എം​സി​ഐ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തേ​ടു​ന്ന 100 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കോൺസ്റ്റിറ്റ്യൂഷൻ ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സു​പ്രീം കോ​ട​തി മു​ന്‍ ജ​ഡ്ജി കു​ര്യ​ന്‍ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം, ഒ​ഡീ​ഷ പ്രി​ന്‍​സി​പ്പാൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ല്‍ സു​ബു റ​ഹ്‌​മാ​ന്‍, ബാ​ബു പ​ണി​ക്ക​ര്‍, ഡ​ല്‍​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൈ​ത്രി സം​ഘ​ട​ന​യാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ വി​ക​സ​നം, സം​ര​ക്ഷ​ണം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ല്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍​ക്ക് ദീ​പാ​ല​യ സി​ഇ​ഒ അ​ഡ്വ. ഡോ. ​കെ.സി. ​ജോ​ര്‍​ജ് അ​ട​ക്കം സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

അ​ഡ്വ. മ​നോ​ജ് ജോ​ര്‍​ജ്, അ​ഡ്വ. ദീ​പ​ക് പ്ര​കാ​ശ്, ജോ​ബി ജോ​ര്‍​ജ്, ജോ​സ​ഫ് കൂ​വ​ക്ക​ല്‍, മി​നി ജോ​ര്‍​ജ്, മാ​നു​വ​ല്‍ മെ​ഴു​ക​നാ​ല്‍, ഷേ​ര്‍​ലി രാ​ജ​ന്‍, സു​ധീ​ര്‍​നാ​ഥ്, പി.​ആ​ര്‍. നാ​ഥ്, ഡെ​ലോ​ണി മാ​നു​വ​ല്‍, ടി.​ഒ. തോ​മ​സ് തു​ട​ങ്ങി​യ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.

NRI

കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് കേ​ളി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഹൃ​ദ​യ​പൂ​ർ​വ്വം കേ​ളി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ഡി​ൽ ക​ഴി​യു​ന്ന അ​മ്പതോ​ളം കി​ട​പ്പ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

മൂ​ന്നാം വാ​ര്‍​ഡ് ത​യ്യി​ല്‍ ജംഗഷ​ന് സ​മീ​പം ന​ട​ന്ന വി​ത​ര​ണ ച​ട​ങ്ങ് സി​പി​എം ​ഹ​രി​പ്പാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി സി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ല്ല​ന ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സു​നു ശ്രീ​ധ​ര​ന്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും മൂ​ന്നാം വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഓ​മ​ന​കു​ട്ട​ന്‍, ര​ണ്ടാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി മാ​യ, നാ​ലാം വാ​ര്‍​ഡ് സ്ഥാ​ന​ര്‍​ഥി സു​ജി​ത്ത്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി​ജു​കു​ട്ട​ൻ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും കേ​ളി മു​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ ദ​യാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഡി. ​ശ​ശി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up