x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

27ന് ​ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും

വെബ് ഡെസ്ക്
Published: September 24, 2026 03:51 AM IST | Updated: September 24, 2026 03:51 AM IST

ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ 27 ഞാ​യ​റാ​ഴ്ച എ​ല്ലാ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും പ്രാ​ദേ​ശി​ക ഗ്രാ​മീ​ണ ബാ​ങ്കു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് സെ​പ്റ്റം​ബ​ർ 28 മു​ത​ൽ 30 വ​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

ഇ​തി​നു തൊ​ട്ടു​മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ൾ നാ​ലാം ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ആ​യ​തി​നാ​ൽ അ​ഞ്ച് ദി​വ​സ​ത്തോ​ളം ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി​യോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Banks open Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up