x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​മ്പതംഗ ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ​ടി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 24, 2026 03:06 AM IST | Updated: September 24, 2026 03:30 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മു​​​ൻ​​​ മ​​​ന്ത്രി പി.​​​എ.​​​ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും ഭാ​​​ര്യ ടി. ​​​വീ​​​ണ​​​യ്ക്കും എ​​​തി​​​രേ​​​യു​​​ള്ള മാ​​​സ​​​പ്പ​​​ടി, ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്കാ​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി വി​​​ക്ര​​​മ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം രൂ​​​പവത്ക​​​രി​​​ച്ചു.

ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി എ​​​ച്ച്.​​​ വെ​​​ങ്കി​​​ടേ​​​ഷ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും. ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രാ​​​യ പി.​​​വി.​​​ ബെ​​​ന്നി, സ​​​ലിം​​​കു​​​മാ​​​ർ അ​​​ട​​​ക്കം മൂ​​​ന്നു ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രും സി​​​ഐ കൃ​​​ഷ്ണ​​​ൻ​​​പോ​​​റ്റി അ​​​ട​​​ക്കം അ​​​ഞ്ച് സി​​​ഐ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന ഒ​​​ന്പ​​​തം​​​ഗ എ​​​സ്ഐ​​​ടി​​​യാ​​​ണ് രൂ​​​പവത്ക​​​രി​​​ച്ച​​​ത്.

ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സൈ​​​ബ​​​ർ സെ​​​ല്ലി​​​ലെ വി​​​ദ​​​ഗ്ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും എ​​​സ്ഐ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് ഡി​​​ജി​​​പി സൈ​​​ബ​​​ർ സെ​​​ൽ എ​​​സ്പി അ​​​ങ്കി​​​ത് അ​​​ശോ​​​കി​​​നു ക​​​ത്തു ന​​​ൽ​​​കി. തെ​​​ളി​​​വ് ല​​​ഭി​​​ച്ചാ​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

Tags : CrimeBranchSIT Investigation Pinarayi MuhammedRiyas VeenaVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up