Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VeenaVijayan

പി​ണ​റാ​യി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഹ​ർ​ജി; സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് വാ​ദം തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ‌‌‌മാ​സ​പ്പ​ടി കേ​സി​ൽ വി​ജി​ല​ൻ​സ് കേ​സെ​ടു​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് വാ​ദം തു​ട​ങ്ങും.

‌ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി പ്ര​ത്യേ​ക ബ​ഞ്ച് രൂ​പീ​ക​രി​ച്ചി​രു​ന്നു. മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നും ഏ​റെ നി​ർ​ണാ​യ​ക​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​ണ് ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ തു​ട​ക്ക​മാ​കു​ന്ന​ത്.

ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് പി​ണ​റാ​യി വി​ജ​യ​ൻ, ടി. ​വീ​ണ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​രോ​പ​ണ വി​ധേ​യ​രെ കേ​ൾ​ക്കാ​തെ​യു​ള്ള ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ നേ​ര​ത്തെ ഡി​വി​ഷ​ൻ ബ​ഞ്ച് വി​സ​മ്മ​തി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് അ​പ്പീ​ലു​മാ​യി പി​ണ​റാ​യി​യും കു​ടും​ബ​വും സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്. കേ​സി​ൽ മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന​തി​നാ​ൽ ഹ​ർ​ജി വേ​ഗം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ണ​റാ​യി ഉ​ൾ​പ്പെ​ടെ എ​ല്ലാ ക​ക്ഷി​ക​ളും ന​ൽ​കി​യ ഹ​ർ​ജി​ക​ളും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

 

Kerala

ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ കൈ​മാ​റാം; പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​ഡി

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഇ​ഡി. സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തും കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി​പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​ഡി ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ടാ​തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റാ​മെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം ന​മു​ക്കും കി​ട്ട​ണം പ​ണം എ​ന്ന നി​ല​പാ​ട് ആ​ണോ ഈ ​വി​ഷ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

Kerala

'ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്'; മാ​സ​പ്പ​ടി​ക്കേ​സ് രാ​ഷ്ട്രീ​യ വേ​ട്ട​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

ആ​ല​പ്പു​ഴ: മാ​സ​പ്പ​ടി കേ​സ് ത​നി​ക്കെ​തി​രെ​യും പാ​ർ​ട്ടി​ക്കെ​തി​രെ​യു​മു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ഡി​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. സി​പി​എം ആ​ല​പ്പു​ഴ വി​ശാ​ല​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ക്സാ​ലോ​ജി​ക്കി​ന് ല​ഭി​ച്ച പ​ണം സേ​വ​നം ന​ൽ​കി​യ​തി​നു​ള്ള പ്ര​തി​ഫ​ല​മാ​ണ്. കേ​സി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സും ബി​ജെ​പി​യു​മാ​ണെ​ന്നും ത​ന്നി​ലൂ​ടെ സി​പി​എ​മ്മി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ന്നെ​യ​ല്ല നി​ന്‍റെ അ​ച്ഛ​നെ നോ​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് വീ​ണ​യ്ക്കെ​തി​രാ​യ മാ​സ​പ്പ​ടി കേ​സ് ഉ​ണ്ടാ​യ​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ താ​ൻ മു​മ്പും ക​ണ്ടി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ബ​ന്ധി​ച്ചും പി​ണ​റാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ സം​ബ​ന്ധി​ച്ച് ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ക​യാ​ണ്. ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും. സെ​ൻ​സ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വ​കാ​ര്യ​ത​യ്ക്ക് ഭീ​ഷ​ണി​യാ​ക​രു​ത്. 

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു​ള്ള സൂ​ച​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​തെ​ന്നും ഇ​ട​തു​പ​ക്ഷം ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
 

Kerala

‌പി​ണ​റാ​യി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ന്വേ​ഷ​ണം; യോ​ഗം ചേ​ർ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്നു. ക്രൈം ​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്ക് കൈ​മാ​റി​യ പ​രാ​തി ക്രൈം ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി പി. ​വി​ക്ര​മ​ൻ മാ​സ​പ്പ​ടി കേ​സി​ലും കു​ഴ​ൽ​പ്പ​ണ കേ​സി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​ഡി കൈ​മാ​റി​യ വ​സ്തു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റും.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ 15 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ടി​വ​രും. എ​ന്നാ​ൽ നി​ല​വി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്ര സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന​തി​ൽ വ്യ​ക്ത​ത‍​യി​ല്ല.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​മ്പതംഗ ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മു​​​ൻ​​​ മ​​​ന്ത്രി പി.​​​എ.​​​ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും ഭാ​​​ര്യ ടി. ​​​വീ​​​ണ​​​യ്ക്കും എ​​​തി​​​രേ​​​യു​​​ള്ള മാ​​​സ​​​പ്പ​​​ടി, ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്കാ​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി വി​​​ക്ര​​​മ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം രൂ​​​പവത്ക​​​രി​​​ച്ചു.

ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി എ​​​ച്ച്.​​​ വെ​​​ങ്കി​​​ടേ​​​ഷ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും. ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രാ​​​യ പി.​​​വി.​​​ ബെ​​​ന്നി, സ​​​ലിം​​​കു​​​മാ​​​ർ അ​​​ട​​​ക്കം മൂ​​​ന്നു ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രും സി​​​ഐ കൃ​​​ഷ്ണ​​​ൻ​​​പോ​​​റ്റി അ​​​ട​​​ക്കം അ​​​ഞ്ച് സി​​​ഐ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന ഒ​​​ന്പ​​​തം​​​ഗ എ​​​സ്ഐ​​​ടി​​​യാ​​​ണ് രൂ​​​പവത്ക​​​രി​​​ച്ച​​​ത്.

ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സൈ​​​ബ​​​ർ സെ​​​ല്ലി​​​ലെ വി​​​ദ​​​ഗ്ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും എ​​​സ്ഐ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് ഡി​​​ജി​​​പി സൈ​​​ബ​​​ർ സെ​​​ൽ എ​​​സ്പി അ​​​ങ്കി​​​ത് അ​​​ശോ​​​കി​​​നു ക​​​ത്തു ന​​​ൽ​​​കി. തെ​​​ളി​​​വ് ല​​​ഭി​​​ച്ചാ​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

Kerala

ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തി: ഇഡിക്കെതിരെ സിഎംആര്‍എല്‍ എംഡിയും ഉന്നത ഉദ്യോഗസ്ഥരും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയും ഉദ്യോഗസ്ഥരും. കേസില്‍ ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നു എന്നാണ് കര്‍ത്തയുടെയും ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തല്‍.

ഇഡി ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നാണ് ശശിധരന്‍ കര്‍ത്ത 2024ല്‍ സഹോദരന്‍ വഴി സമര്‍പ്പിച്ച മൊഴി പിന്‍വലിക്കല്‍ സത്യവാഗ്മൂലത്തില്‍ പറയുന്നത്. സേവനം നല്‍കാതെ ടി. വീണയ്ക്ക് പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇഡിയുടെ വാദം. ഇത് തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ സത്യവാഗ്മൂലം.

സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജരും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്ന് കാണിച്ച് ഇഡി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി നല്‍കിയ മൊഴി പിന്‍വലിക്കല്‍ സത്യവാഗ്മൂലത്തിലും ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്.

2024 ഏപ്രിലില്‍ നടന്ന ചോദ്യം ചെയ്യലിനെ കുറിച്ച് മെയ് മാസത്തില്‍ ആയിരുന്നു ഇഡി ഡയറക്ടര്‍ക്ക് കത്തയച്ചത്. ഇഡി നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് തങ്ങള്‍ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി പിന്‍വലിക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്‍കിയപ്പോള്‍ അത് തിരുത്തി പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര്‍ ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇഡി ഓഫീസില്‍ തടഞ്ഞുവച്ചു.

രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായി സിഎഫ്ഒ കെ.എസ്. സുരേഷ് കുമാറും പറയുന്നു. എക്‌സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് നല്‍കാന്‍ കമ്പനി വ്യാജ ചെലവുകള്‍ കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രസ്താവനകളില്‍ ഒപ്പിടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

Kerala

'പ്രധാ​ന തെ​ളി​വാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ​യാ​ണോ പു​റ​ത്തു​വി​ടു​ന്നത്? മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്ക് അ​വാ​ർ​ഡ് കൊ​ടു​ക്ക​ണം': റി​യാ​സ്

തിരുവനന്തപുരം: ഇ​ഡി ആ​രോ​പ​ണ​ത്തി​നെ​തി​രെ പ്രതികരിച്ച് മുൻമന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ബോ​ധ​പൂ​ർ​വം സ​മൂ​ഹ​ത്തി​ൽ മോ​ശ​മാ​യ പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇത്തരത്തിൽ വാർത്തകൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വാ​ണെ​ങ്കി​ൽ ഇ​ത് ഇ​ങ്ങ​നെ​യാ​ണോ പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ക​ള്ള​പ്പ​ണം എ​ന്ന് വീ​ണ അം​ഗീ​ക​രി​ച്ചു​വെ​ന്ന​ത് പൂ​ർ​ണ​മാ​യും ക​ള്ള​പ്ര​ചാ​ര​ണ​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ന്നു, മൂ​ന്ന് ത​വ​ണ വീ​ണ​യെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഹ​വാ​ല​യെ​ക്കു​റി​ച്ച് ഒ​രു ചോ​ദ്യം പോ​ലും ഇഡി ചോ​ദി​ച്ചി​ല്ലെന്നും റിയാസ് പറഞ്ഞു.

വി​ശാ​ല സം​സ്ഥാ​ന സ​മി​തി സ​മാ​പി​ക്കു​ന്ന ദി​വ​സം ത​ന്നെ ഇ​ത് പു​റ​ത്തു​വി​ടാ​ൻ എ​ന്തി​ന് തി​ര​ഞ്ഞെ​ടു​ത്തു​വെ​ന്നും റി​യാ​സ് ചോ​ദി​ച്ചു. 'ന​മ്മ​ൾ ബേ​പ്പൂ​ർ' എ​ന്ന പേ​രി​ൽ ഒ​രു ഗ്രൂ​പ്പു​ണ്ട്, അ​തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ആ​ളു​ക​ളു​മു​ണ്ട്. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശം. പക്ഷേ എ​ല്ലാ​റ്റി​നോ​ടും മി​ണ്ടാ​തി​രി​ക്കാ​നാ​കി​ല്ല.

ഇഡി​യെ പോ​ലൊ​രു കേ​ന്ദ്ര ഏ​ജ​ൻ​സി ന​ൽ​കു​ന്ന കാ​ര്യ​ങ്ങ​ൾ തെ​ളി​വെ​ന്ന നി​ല​യി​ൽ പു​റ​ത്തു​വി​ടു​ന്ന​ത് ശ​രി​യ​ല്ല. ഇ​തി​നെ നി​യ​മ​പ​ര​മാ​യി ത​ന്നെ കൈ​കാ​ര്യം ചെ​യ്യും, ഒ​രു ത​ര​ത്തി​ലും ഭ​യ​പ്പെ​ടി​ല്ല.

ഇ​ത് വ​ള​രെ കൃ​ത്യ​മാ​യി എ​ഴു​തി​യ ഒ​രു തി​ര​ക്ക​ഥ​യാ​ണ്. മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ന​ൽ​ക​ണം. ബാ​ക്കി​യെ​ല്ലാം വ​ഴി​യേ തെ​ളി​യും, ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കും. ക​രി​വാ​രി​ത്തേ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് വി​ല​പ്പോ​കി​ല്ല, നൂ​റ് ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

മാ​സ​പ്പ​ടി ഇ​ട​പാ​ടി​ൽ വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വ് ഉ​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അവകാശപ്പെട്ടിരുന്നു. ന​ട​ന്ന​ത് വ​ൻ ക​ള്ള​പ്പ​ണ ഇ​ട​പാ​ടാ​ണെ​ന്നും വി​ദേ​ശ​ത്തേ​യ്ക്ക് ഹ​വാ​ല ഇ​ട​പാ​ട് ന​ട​ത്തി​യ​തി​ൽ മു​ഹ​മ്മ​ദ് റി​യാ​സി​ന് മു​ഖ്യ​പ​ങ്കു​ണ്ടെ​ന്നും
ഇ​ഡി ആരോപിച്ചു.

Kerala

മാ​സ​പ്പ​ടി കേ​സ്; സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ഹാ​ജ​രാ​ക​ണം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. ഇ​ന്നും നാ​ളെ​യു​മാ​യി ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം. വീ​ണാ വി​ജ​യ​നെ ഇ​ത്ത​വ​ണ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.
‌
നേ​ര​ത്തെ ര​ണ്ട് ത​വ​ണ കേ​സി​ൽ വീ​ണ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം ഇ​ഡി​യു​ടെ ക​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​തി​ൽ എ​ജി​യും ഡി​ജി​പി​യും സ​ർ​ക്കാ​രി​ന് വൈ​കാ​തെ സം​യു​ക്ത നി​യ​മോ​പ​ദേ​ശം ന​ൽ​കും.

 

Kerala

മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ക​ള്ള​ൻ സി​മ്പ​തി കി​ട്ടാ​ൻ പ​റ​യു​ന്ന​തു​പോ​ലെ: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. തൊ​ണ്ടി​മു​ത​ലോ​ടെ പി​ടി​ക്ക​പ്പെ​ട്ട ക​ള്ള​ൻ സി​മ്പ​തി കി​ട്ടാ​ൻ വേ​ണ്ടി പ​റ​യു​ന്ന​ത് പോ​ലെ​യാ​ണെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​യാ​സി​ന്‍റെ ഇ​ന്ന​ത്തെ പ്ര​തി​ക​ര​ണ​ങ്ങ​ൾ തി​ക​ച്ചും വാ​സ്ത​വ​വി​രു​ദ്ധ​വും ഇ​ര​ട്ട​ത്താ​പ്പ് നി​റ​ഞ്ഞ​തു​മാ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. വീ​ണാ വി​ജ​യ​ൻ യാ​തൊ​രു​വി​ധ സേ​വ​ന​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന ശ​ശി ഭൂ​ഷ​ൺ ക​ർ​ത്ത​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലും ഈ ​വി​ഷ​യ​ത്തി​ൽ ഉ​യ​രു​ന്ന ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് റി​യാ​സ് ഇ​നി​യും മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കു​ഴ​ൽ​നാ​ട​ൻ ആ​രോ​പി​ച്ചു. വീ​ണ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മ​റ്റാ​ർ​ക്കെ​ങ്കി​ലും കൈ​മാ​റു​ക​യോ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​ക​ണ​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പി​ണ​റാ​യി​ക്കെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ ഭീ​ഷ​ണി; സി​എം​ആ​ർ​എ​ല്ലു​മാ​യി വീ​ണ​യ്ക്കു​ള്ള​ത് നി​യ​മ​പ​ര​മാ​യ പ​ണ​മി​ട​പാ​ടെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ. മാ​സ​പ്പ​ടി വാ​ങ്ങി​യെ​ന്ന് ചി​ത്രീ​ക​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും വീ​ണ​യ്ക്കു​മെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ ത​ന്‍റെ സു​ഹൃ​ത്ത് ഹ​സ​ൻ വാ​രി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ഹ​സ​ൻ വാ​രി​സി​ന്‍റെ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹ​സ​ൻ വാ​രി​സി​ന്‍റെ വീ​ട്ടി​ൽ ഇ​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഇ​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ ഏ​ർ​പ്പാ​ടാ​ണെ​ന്ന് പ​റ​യ​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് റി​യാ​സ് ആ​രോ​പി​ച്ചു. വി​സ​മ്മ​തി​ച്ച​പ്പോ​ൾ വീ​ണ​യു​ടെ പേ​ര് പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.
‌
തു​ട​ർ​ന്ന് ഹ​സ​ൻ വാ​രി​സി​ന്‍റെ മ​ക​ളെ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് ത​ന്‍റെ പേ​ര് വാ​രി​സി​ന് പ​റ​യേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യ​മാ​യ പി​താ​വി​നെ മ​ർ​ദി​ക്കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ ഇ​ഡി റെ​യ്‌​ഡ് ന​ട​ന്ന സ​മ​യ​ത്ത് ഭീ​ഷ​ണി ഉ​ണ്ടാ​യെ​ന്നും വീ​ണ കൊ​ടു​ക്കാ​ത്ത മൊ​ഴി കൊ​ടു​ത്തു എ​ന്ന് പ​റ​യു​ന്നു​വെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ വാ​ർ‌​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

സി​എം​ആ​ർ​എ​ല്ലും വീ​ണ​യും ത​മ്മി​ലു​ള്ള​ത് നി​യ​മ​പ​ര​മാ​യ പ​ണ​മി​ട​പാ​ട് ആ​ണെ​ന്നും വീ​ണ​യി​ൽ നി​ന്ന് സേ​വ​നം കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് സി​എം​ആ​ർ​എ​ൽ എം​ഡി​യോ ഉ​ദ്യോ​ഗ​സ്ഥ​രോ മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

Kerala

മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ക​യി​ലൊ​ടു​ങ്ങു​ന്ന​ത​ല്ല ത​ന്‍റെ വ്യ​ക്തി ജീ​വി​തം; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആ​ല​പ്പു​ഴ: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​ങ്ങ​ളു​ടെ രോ​ഷ​വും പ​ക​യും കൊ​ണ്ട് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ കൊ​ടു​ത്താ​ൽ തീ​രു​ന്ന​ത​ല്ല ത​ന്‍റെ വ്യ​ക്തി ജീ​വി​ത​മെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

ത​ന്‍റെ ജീ​വി​തം ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​ന്നും തു​റ​ന്ന ഒ​രു പു​സ്ത​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​നി​ക്കെ​തി​രെ​യു​ള്ള വേ​ട്ട​യാ​ട​ൽ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ന്നും ത​ന്നെ ത​ക​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ഷ്ട്രീ​യ ശ​ക്തി​ക​ൾ ഉ​ദ്ദേ​ശി​ച്ച നി​ല​യി​ലേ​ക്ക് എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ത​ന്നെ പ​ഴി​ചാ​രു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഇ​ഡി ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന് ത​ക്ക​താ​യ ഒ​ന്നും അ​വ​ർ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന രാ​ഷ്ട്രീ​യ യ​ജ​മാ​ന​ൻ​മാ​ർ പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും പി​ണ​റാ​യി ‌ആ​രോ​പി​ച്ചു.

സി​പി​എം മാ​ന്നാ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ണ​റാ​യി. സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്ക് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ണ കൃ​ത്യ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്. അ​തി​നു​ള്ള എ​ല്ലാ നി​കു​തി​ക​ളും അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു.

ഇ​തെ​ല്ലാം വ്യ​ക്ത​മാ​യ രേ​ഖ​യി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ൽ പ​റ​യു​ന്ന ഘ​ട്ട​ത്തി​ലൊ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വീ​ണ​യു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്നി​ട്ടു പോ​ലു​മി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​രം മ​റ​ച്ച​തി​ന് മു​ഹ​മ്മ​ദ് റി​യാ​സും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

തി​രു​വ​ന​ന്ത​പു​രം: നാ​മ നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു വ​ച്ച​തി​ന് ബേ​പ്പൂ​ര്‍ എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ഭാ​ര്യ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണാ തൈ​ക്ക​ണ്ടി എ​ന്നി​വ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വീ​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി. ജി​ല്ലാ പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി എ. ​ന​സീ​റയാണ് ഇതുസംബന്ധിച്ച ഉ​ത്ത​ര​വി​ട്ടത്.

മു​ഹ​മ്മ​ദ് റി​യാ​സ് ബേ​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം ന​ല്‍​കി​യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച​ത്. ഭാ​ര്യ​യ്ക്ക് ഏ​തെ​ങ്കി​ലും ക​മ്പ​നി​യു​മാ​യി ക​രാ​റോ മ​റ്റു ബി​സി​ന​സ് ബ​ന്ധ​ങ്ങ​ളോ ഉ​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വീ​ണ​യ്ക്ക് ല​ഭി​ച്ച വ​രു​മാ​ന​ത്തി​ല്‍ സി​എം​ആ​ര്‍​എ​ല്ലി​ല്‍ നി​ന്ന് വാ​ങ്ങി​യ​തും വീ​ണ നി​കു​തി ഒ​ടു​ക്കി​യ​തു​മാ​യ 01.72 കോ​ടി രൂ​പ​യു​ടെ ക​ണ​ക്ക് കാ​ണി​ച്ചി​രു​ന്നി​ല്ല.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​യ്യാ​റ്റി​ൻ​ക​ര നാ​ഗ​രാ​ജ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും മ​ജി​സ്‌​ട്രേ​റ്റ് കേ​സ് എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

ഇ​തി​നെ​തി​രെ നാ​ഗ​രാ​ജ് ജി​ല്ലാ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി മു​ഹ​മ്മ​ദ് റി​യാ​സി​നും വീ​ണ​യ്ക്കും നോ​ട്ടീ​സ് അ​യ​ക്കാ​നും അ​വ​രു​ടെ ഭാ​ഗം നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ച​ത്.

Kerala

ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​ത്; പി​ണ​റാ​യി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം:​പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ​തി​രെ​യു​ള്ള ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ഇ​തു​വ​രെ​യു​ള്ള മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ വ​സ്തു​താ​പ​ര​മ​ല്ലെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ വ​സ്തു​താ​പ​ര​വും സ​ത്യ​സ​ന്ധ​വു​മാ​യ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

മ​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം വീ​ണ വി​ജ​യ​നെ​തി​രെ കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ് ഇ​ഡി വാ​ർ​ത്ത കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തു​കൂ​ടാ​തെ ഹ​വാ​ല ഇ​ട​പാ​ട് ന​ട​ന്നെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു. 20 കോ​ടി​യു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ളാ​ണ് വീ​ണ​യു​ടെ ഡ​യ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്. വീ​ണ​യ്ക്ക് വ്യാ​ജ സിം ​ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​ഡി പ​റ​യു​ന്നു.

Kerala

ഹ​വാ​ല​യും കോ​ടി​ക​ളു​ടെ ഇ​ട​പാ​ടും; വീ​ണ വി​ജ​യ​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ഇ​ഡി. കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ് ഇ​ഡി വാ​ർ​ത്ത കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

ഓ​ഗ​സ്റ്റ് 18ന് ​കോ​ഴി​ക്കോ​ട് ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ഡി​യു​ടെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ൾ. വീ​ണ ദു​ബാ​യി​ലേ​ക്ക് 85 ല​ക്ഷം അ​യ​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഡ​യ​റി​യി​ൽ​നി​ന്ന് ല​ഭി​ച്ച​താ​യും ഇ​ഡി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

20 കോ​ടി​യു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ളാ​ണ് വീ​ണ​യു​ടെ ഡ​യ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്. വീ​ണ​യ്ക്ക് വ്യാ​ജ സിം ​ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​ഡി പ​റ​യു​ന്നു.

സിം ​കാ​ർ​ഡ് ന​ൽ​കി​യ ആ​ളു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചേ​ക്കും. ഇ​തു​കൂ​ടാ​തെ ഹ​വാ​ല ഇ​ട​പാ​ട് ന​ട​ന്നെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല.

ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​റി​ന് മാ​ത്ര​മാ​ണ് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്വീ​ക​രി​ച്ച​തെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം ല​ഭി​ച്ച​തെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. മ​റ്റ് പ്ര​തി​ക​ൾ ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണ്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ മേ​യ് 27നാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​മ​ത​ട​സ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്തി​രു​ന്നു.

 

Kerala

വീ​ണ​യ്ക്ക് വേ​റെ​യും ക​മ്പ​നി; ഇ​ഡി പിടിച്ചെടുത്ത രേ​ഖ​ക​ളിൽ ഞെ​ട്ടി​ക്കു​ന്ന വിവരങ്ങൾ

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്ക് വേ​റെ​യും ക​മ്പ​നി ഉ​ള്ള​താ​യി സൂ​ച​ന. എ​ക്സാ​ലോ​ജി​ക്ക് സൊ​ല്യൂ​ഷ​ൻ​സി​ന് പു​റ​മെ​കോ​ഴി​ക്കോ​ട് ര​ജി​സ്റ്റ​ർ ചെ​യ്ത ലേ​ക്ക​ര്‍ ഇ​ന്ത്യ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന ക​മ്പ​നി വീ​ണ​യു​ടെ​താ​ണെ​ന്ന് ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചു. ക​മ്പ​നി​യു​ടെ 15,57,414 രൂ​പ മ​ര​വി​പ്പി​ച്ചു.

സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ട് കേ​സി​ല്‍ സ്വ​ത്തു ക​ണ്ടു​കെ​ട്ട​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് അ​ഥോ​റി​റ്റി​ക്ക് മു​മ്പ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ലേ​ക്ക​ര്‍ ഇ​ന്ത്യ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന ക​മ്പ​നി​യു​ടെ​യും ഉ​ട​മ​യാ​ണ് വീ​ണ എ​ന്ന് പ​റ​യു​ന്ന​ത്. വീ​ണ​യു​ടെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ 1,37,088 രൂ​പ​യും എ​ക്സാ​ലോ​ജി​ക്കി​ന്‍റെ 27,585 രൂ​പ​യും മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

മേ​യ് 27ന് ​പി​ണ​റാ​യി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കേ​സി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ൽ ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മൊ​ഴി​ക​ളും വ്യാ​ജ ഇ​ൻ​വോ​യ്സു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​ളി​വു​ക​ളും പു​റ​ത്തു​വ​ന്നു. പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തി​ന്‍റെ പേ​രി​ലാ​ണ് വീ​ണ​യ്ക്കും ക​മ്പ​നി​ക്കും പ​ണം ന​ൽ​കി​യ​തെ​ന്ന് ശ​ശി​ധ​ര​ൻ ക​ർ​ത്ത മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ന​ൽ​കാ​ത്ത സേ​വ​ന​ത്തി​ന്‍റെ ഇ​ൻ​വോ​യ്സ് ഐ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ച​തെ​ന്നും വ്യാ​ജ ഐ​ടി സേ​വ​ന​ത്തി​ന്‍റെ ക​രാ​റും ക​ർ​ത്ത​യു​മാ​യു​ള്ള ഇ​മെ​യി​ൽ ഇ​ട​പാ​ടു​ക​ളും ഐ​ഫോ​ൺ വ​ഴി​യാ​യി​രു​ന്നു​വെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച​ല്ല പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up