തയ്യിപ് എർദോഗൻ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ കാഷ്മീർ വിഷയം ഉന്നയിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.
ദക്ഷിണേഷ്യയിലെ കാഷ്മീർ ഉൾപ്പെടെ എല്ലാ തർക്ക വിഷയങ്ങളും ഏക്യരാഷ്ട്രസഭയുടെ ചട്ടക്കൂടുകൾക്കുള്ളിൽനിന്നു ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് എർദോഗൻ പറഞ്ഞു.
ആദ്യമായല്ല എർദോഗൻ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇക്കാര്യം ഉന്നയിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കാഷ്മീർ വിഷയത്തിൽ പ്രമേയം കൊണ്ടുവര ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2020ൽ വീഡിയോ പ്രസ്താവനയിൽ അദ്ദേഹം കാഷ്മീരിനെക്കുറിച്ച് പരാമർശിച്ചിരുന്നു.
Tags : Erdogan Kashmir Issue UN Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash