പ്രതീകാത്മക ചിത്രം
ലണ്ടൻ: വില്യം ഷേക്സ്പിയറിന്റെ നാടകങ്ങളും സാഹിത്യസംഭാവനകളും കൃത്യമായി വിശകലനം ചെയ്യാൻ നിർമിത ബുദ്ധിക്കു (എഐ) സാധിക്കുന്നതായി പഠനങ്ങൾ. മെഷീൻ ലേണിംഗ് ടൂളുകൾ ഉപയോഗിച്ച് കൃതികളിലെ രചനാശൈലികളും സഹരചയിതാക്കളെയും വേർതിരിച്ചറിയാൻ ഗവേഷകർക്കു സാധിക്കുന്നുണ്ട്.
വാക്യഘടന, അപൂർവ പദപ്രയോഗങ്ങൾ, താളക്രമം എന്നിവ പരിശോധിച്ച് എഴുത്തുകാരുടെ തനതായ ശൈലി കണ്ടെത്തുകയാണ് എഐ ചെയ്യുന്നത്. ഇതുവഴി ‘ഹെൻറി എട്ടാമൻ’ എന്ന നാടകത്തിന്റെ പകുതിയോളം ഭാഗങ്ങൾ ജോൺ ഫ്ലെച്ചർ എഴുതിയതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ‘എഡ്വേർഡ് മൂന്നാമൻ’ എന്ന നാടകത്തിൽ ക്രിസ്റ്റഫർ മാർലോയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
കാലഘട്ടത്തിനനുസരിച്ച് ഷേക്സ്പിയറുടെ എഴുത്തിലുണ്ടായ വികാസം തെളിവുകൾ സഹിതം കാണിക്കുന്നതോടെ അദ്ദേഹംതന്നെയല്ലേ ഈ കൃതികൾ എഴുതിയതെന്ന തരത്തിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ സാധിക്കുന്നു.
അതേസമയം, വാക്കുകൾ അനുകരിക്കാൻ ജിപിടി-4 പോലുള്ള മോഡലുകൾക്ക് സാധിക്കുമെങ്കിലും ഷേക്സ്പിയർ കൃതികളുടെ സങ്കീർണമായ അർഥതലങ്ങൾ പൂർണമായി മനസിലാക്കാൻ എഐക്കു പരിമിതികളുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Tags : AI Shakespeares works Literary contributions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash