മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ മുൻ ചെയർമാൻ അന്തരിച്ച എം.ജി. ജോർജ് മുത്തൂറ്റിന്റെ 77-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് രാജ്യത്തെ വിവിധ സർക്കാർ സ്കൂളുകളിലെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
രാജ്യത്തെ വടക്ക്, കിഴക്ക്, പശ്ചിമ മേഖലകളിലെ സ്കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ നോർത്ത് കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റാണ് വിവിധ സിഎസ്ആർ പദ്ധതികൾ പ്രഖ്യാപിച്ചത്.
മുത്തൂറ്റ് ഫിനാൻസ് ബിസിനസ് പെർഫോമൻസ് വിഭാഗം സീനിയർ സിജിഎം രൺജീത് സിംഗ്, സിഎസ്ആർ ആൻഡ് കോർപറേറ്റ് അഫയേഴ്സ് ജനറൽ മാനേജർ രാകേഷ് മെഹ്റ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ വിഭാഗം മേധാവി രോഹിത് രാജ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Launches Schools MG George Muthoot Government schools Basic Facility Business