രേഖ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവതിയെ കരുതൽ തടങ്കലിലാക്കി പൊലിസ്. വെട്ടുകാട് ബാലനഗർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് തുടർച്ചയായി എൻഡിപിഎസ് കേസുകളിൽ പ്രതിയായതോടെ കരുതൽ തടങ്കലിലാക്കിയത്.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പേട്ട പൊലിസ് സ്റ്റേഷനിൽ വച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇവരെ കരുതൽ തടങ്കലിൽ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
പ്രതി വീട്ടിൽ എംഡിഎംഎ ഉൾപ്പടെ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് 38 ഗ്രാം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയിരുന്നു. എന്നാൽ ജയിൽവാസത്തിന് പിന്നാലെ വീണ്ടും സമാനമായ നടപടികളുമായി ഇവർ മുന്നോട്ട് പോകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ.
Tags : Trivandrum Crime Police Investigation CaseFile FIR